Skip to main content

Posts

Showing posts with the label സ്ത്രീ പള്ളി പ്രവേശനം പോകുന്നതിന്റെ വിധി? ഭാഗം 2

സ്ത്രീ പള്ളി പ്രവേശനം പോകുന്നതിന്റെ വിധി? ഭാഗം 2

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 15- പോകുന്നതിന്റെ വിധി? ഇനി നാം ചിന്തിക്കേണ്ടത് പുരുഷന്മാർ മാത്രം ചെയ്തുതീർക്കൽ ബാധ്യതയായ ജുമുഅ-ജമാഅത്തുകൾ, അവർക്കു ഏറ്റവും ഉത്തമമായ പള്ളികളിൽ വെച്ച് അവർ നിർവഹിക്കുമ്പോൾ അതിന്റെ അവകാശികളല്ലാത്ത സ്ത്രീകൾ, അവർക്കു ഏറ്റവും ഉത്തമമെന്ന് ഇസ്‌ലാം പഠിപ്പിച്ച വീടുകൾ ഒഴിവാക്കി പള്ളികളിലേക്ക് പോകുന്നതിനെ കുറിച്ചാണ്. ഇവിടെ നിയമം കർക്കശമാകുമെന്ന് പറയേണ്ടതില്ലല്ലോ. പുറപ്പെടുന്ന സ്ത്രീകളുടെ സ്വഭാവം പരിഗണിച്ച പണ്ഡിതന്മാരുടെ വിശദീകരണങ്ങളുടെ വെളിച്ചത്തിൽ ഇതിനെ നമുക്ക് ആറായി വിഭജക്കാം. ഒന്ന്: കണ്ടാൽ ആശിക്കപ്പെടുന്ന യുവതിയുടെ പുറപ്പാട്: ഇതിന്റെ അടിസ്ഥാന നിയമം കറാഹത്താണ്. ഇബ്നു ഹജർ(റ) എഴുതുന്നു: ومن ثم كره لها حضور جماعة المسجد إن كانت تشتهى ولو في ثياب رثة (تحفة المحتاج في شرح المنهاج: ٢٥٢/٢) അക്കാരണത്താൽ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കൽ ആശിക്കപ്പെടുന്നവളാണെങ്കിൽ അവൾക്കു കറാഹത്താണ്. അവൾ പഴകിയ വസ്ത്രമാണ് ധരിച്ചതെങ്കിലും ശരി. (തുഹ്ഫ: 2/252) ഇമാ...