Showing posts with label ബറാഅത്തു നോമ്പും മൗലവീ ഇൽയാസിന്റെ തരികിടയും. Show all posts
Showing posts with label ബറാഅത്തു നോമ്പും മൗലവീ ഇൽയാസിന്റെ തരികിടയും. Show all posts

Monday, April 6, 2020

ബറാഅത്തു നോമ്പും മൗലവീ ഇൽയാസിന്റെ തരികിടയും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m





ബറാഅത്തു നോമ്പും മൗലവീ ഇൽയാസിന്റെ തരികിടയും
********************************************
ബറാഅത്തുനോമ്പ് 'പ്രത്യേകം' സുന്നത്തുണ്ടോ എന്നതിലാണ് ശാഫിഈ മദ്ഹബിൽ ഇബ്നു ഹജർ(റ)വും (അതുതന്നെ അദ്ദേഹത്തിന്റെ ഫത്താവായിൽ ആണുള്ളത്, തുഹ്ഫയിലല്ല)
ഇമാം റംലി(റ)യും തമ്മിൽ ഭിന്നാഭിപ്രായം ഉള്ളത്. എന്നാൽ ബറാഅത്തിന്റെ പകലിൽ (ശഅബാൻ 15) നോമ്പ് സുന്നത്തുണ്ടെന്നതിൽ ഭിന്നതയില്ല. 
അന്ന് 'പ്രത്യേകം നോമ്പ്' നോൽക്കാൻ പറയുന്ന ഹദീസ് തെളിവുനതുകന്നതാണെന്നാണ് ഇമാം റംലി (റ) പ്രസ്താവിച്ചിട്ടുള്ളത്. റംലിയുടെ ഫത്‌വ കാണുക:-

(سئل) عن صوم منتصف شعبان كما رواه ابن ماجه عن النبي صلى الله وسلم أنه قال إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها - هل هو مستحب أو لا وهل الحديث صحيح أولا وإن كان ضعيفا فمن ضعفه (فأجاب) بأنه يسن صوم نصف شعبان بل يسن صوم ثالث عشره ورابع عشره وخامس عشره والحديث المذكور يحتج به
(فتاوى الرملي 2 - 370)

ഇമാം റംലി നിഹായയിലും ഇതു രേഖപ്പെടുത്തുന്നു. ഇബ്നു ഖാസിം, ശർവാനി(റ) എന്നിവർ ഇബ്നു ഹജർ(റ) വിന്റെ പ്രബല ഗ്രന്ഥമായ തുഹ്ഫയെ വ്യാഖ്യാനിച്ചു ഇതേ വിധി രേഖപ്പെടുത്തിയിട്ടുണ്ട്.
وكذا إذا وافق يوما طلب صومه في نفسه كعاشوراء أو عرفة ونصف شعبان نهاية وسم
 (الشرواني 3 - 458) 

ഒരു ഹദീസ് ളഈഫ് ആയതുകൊണ്ട് മാത്രം തള്ളാൻ പാടില്ല. ചെറിയ- വലിയ പെരുന്നാൾ ദിവസങ്ങൾ അല്ലാത്ത എല്ലാ ദിവസവും നോമ്പ് സുന്നത്താണ്. ശഅബാൻ മാസം നോമ്പ് സുന്നത്താണ്. അയ്യാമുൽ ബീളിൽ (13, 14, 15) നോമ്പ് സുന്നത്താണ്. ഇങ്ങനെ അടിസ്ഥാനം സ്ഥിരപ്പെട്ട നോമ്പ് ശഅബാൻ 15 നു പ്രത്യേകം കല്പിക്കപ്പെട്ടത് ഹദീസിൽ വന്നാൽ ആ ഹദീസ് ളഈഫാണെങ്കിൽ കൂടി തെളിവിനുതകുന്നതാണ്.

 ഹലാൽ, ഹറാം, സിഹ്ഹത്ത്, ഫസാദ് തുടങ്ങിയ അടിസ്ഥാന വിധികൾക്ക് ളഈഫുകൾ പര്യാപ്തമല്ലായെങ്കിലും സുന്നത്ത്, കറാഹത്ത്, സഹീഹായ ഹദീസുകളുടെ വിശദീകരണം, അമലുകളുടെ മഹത്വം, അപദാനം, ചരിത്രം, ഖുർആനിന്റെ തഫ്സീർ പോലുള്ള അനേകം കാര്യങ്ങൾക്ക് ളഈഫായ ഹദീസുകൾ ഹുജ്ജത്താണ്.

 ഫിഖ്ഹിലെ എത്രയോ വിധികൾക്ക് ളഈഫായ ഹദീസുകൾ തെളിവായി വന്നിട്ടുണ്ട്. ഉദാ:- രണ്ട് ഖുല്ലത്ത് വെള്ളം (ഏകദേശം 192 ലിറ്റർ) എത്രയാണ് എന്ന് ഇമാം ശാഫിഈ (റ) കണ്ടെത്തുന്നത് ളഈഫായ രിവായത് കൊണ്ടാണ്. (തുഹ്ഫ 1 - 102)

ഇത്തരം ഹദീസുകൾ കൊണ്ട് അമല് ചെയ്യാൻ നബി (സ) തന്നെ പറഞ്ഞിട്ടുണ്ട്. (ജാമിഉൽ അഹാദീസ് 3 - 59)

കൂടാതെ ളഈഫായ ഹദീസ് ഒന്നിലധികം സനദിലൂടെ വന്നാൽ അത് "ഹസനുൻ ലി ഗൈരിഹീ" ആയതിനാൽ സർവ്വത്ര ഹുജ്ജത്താണ്, ലക്ഷ്യമാണ്. (മിശ്കാത്തിന്റെ മുഖദ്ദിമ പേ.5)

എന്നാൽ അതീവ ദുർബലമായ അല്ലെങ്കിൽ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ഹദീസ് ലക്ഷ്യത്തിന് പറ്റില്ല. പക്ഷേ, ഒരു ഹദീസിന്റെ 'അതീവദൗർബല്യത' എല്ലാ ഇമാമുകളും അംഗീകരിച്ചുകൊള്ളണമെന്നില്ല. അവർക്കിടയിൽ അക്കാര്യത്തിലും ഭിന്നവീക്ഷണം ഉണ്ടാകാവുന്നതാണ്.

ബറാഅത്തു നോമ്പിന്റെ ഹദീസിന്റെ ബലാബലത്തിൽ  ഇബ്നു ഹജർ (റ) വിന്റെ നിലപാടിനോട് ഇമാം റംലി (റ) യോജിക്കുന്നില്ല. റംലി ഇമാം മദ്ഹബിൽ പ്രബല ഇമാമാണ്. ശാഫിഈ മദ്ഹബിൽ ഇരുപേർക്കും തുല്യപരിഗണനയാണുള്ളത് എന്നത് അറിയപ്പെട്ട കാര്യമാണ്. 

മഹാൻമാരായ മദ്ഹബിന്റെ ഇമാമുമാരുടെ ബലപ്പെട്ട ഏത് അഭിപ്രായം വെച്ചു അമല് ചെയ്യുന്നവരെയും എതിർക്കാൻ പാടില്ലെന്നും അതിനെ എതിർക്കുന്നവർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണെന്നും വഹ്ഹാബീ നേതാവ് സാക്ഷാൽ കെഎം മൗലവി തന്നെ മുന്നറിയിപ്പ് കൊടുത്തത് (കെഎം മൗലവിയുടെ ഫത്‌വകൾ) വിമർശകർ ഓർക്കുന്നത് നല്ലതാണ്.

ളഈഫായ ഹദീസുകൾ കൊണ്ട് ഒരു വിധിയും സ്ഥാപിക്കപ്പെടുകയില്ലെന്ന, മൗദൂദി നേതാവെന്ന് പറയപ്പെടുന്ന ഇൽയാസ് മൗലവി എന്നയാൾ എഴുതിയത് ശുദ്ധ വിവരക്കേടാണെന്ന് ഇപ്പോൾ വ്യക്തമായല്ലോ.

പിന്നെ, കണ്ണിയത്തുസ്താദിന്റെതായി വന്ന ഫത്‌വയിൽ ശഅബാൻ 15 നു 'പ്രത്യേകം' നോമ്പ് സുന്നത്തില്ലെന്ന് ഇബ്നു ഹജർ (റ) വിന്റെ ഫതാവയിൽ നിന്നുദ്ധരിച്ചു പറഞ്ഞത് മാത്രം ഇൽയാസ് മൗലവി ഉദ്ധരിച്ചത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. ഒരു ഫത്‌വ നൽകുമ്പോൾ പല വശങ്ങളും പരിഗണനയ്ക്ക് വരും. രണ്ടു വിഭാഗങ്ങൾക്കിടയിൽ ഉള്ള ഒരു പ്രശ്നത്തിൽ ഇടപെട്ടുള്ളതാണ് ആ ഫത്‌വ.
ഒരു പ്രശ്നം തീർക്കുക എന്ന നിലയിൽ ഇബ്നു ഹജർ (റ) വിന്റെ ഫത്താവയ്ക്ക്  പ്രാമുഖ്യം കൊടുത്തിട്ടുണ്ടാകും. എന്നിരിക്കെ അത് പൊതുവായി നൽകുന്ന പ്രസ്താവനയല്ല. ഇബ്നു അബ്ബാസ് (റ) പോലുള്ള സഹാബത്തിന്റെതടക്കമുള്ള ഫത്‍വകൾ പരിശോധിച്ചാൽ ചിലപ്പോൾ ഇപ്രകാരം കാണാവുന്നതാണ്.

 അതൊന്നും നോക്കാതെ, 'ളഈഫായ ഹദീസുകൾ വാറോലകളാണ്' - നൗഊദു ബില്ലാഹ് - എന്ന "വഹ്ഹാബിയൻ തിയറി" തലയിൽ കയറിയ മൗലവിയാക്കളുടെ കുത്തിത്തിരിപ്പുകളെ കരുതിയിരിക്കുക.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....