Showing posts with label ഖുബ്ബയുണ്ടാക്കൽ നബി സ്വ വിരോദി ചോ. Show all posts
Showing posts with label ഖുബ്ബയുണ്ടാക്കൽ നബി സ്വ വിരോദി ചോ. Show all posts

Tuesday, February 27, 2018

ഖുബ്ബയുണ്ടാക്കൽ നബി സ്വ വിരോദി ചോ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അന്ധവിശ്വാസവും ചൂഷണവും ആയി വിലയിരുത്തുന്നവർ ഈ ദീനിനെ കുറിച്ച് ഒരു വസ്തുവും അറിയാത്ത അല്പജ്ഞാനികൾ മാത്രം.
പുത്തൻവാദികളുടെ ആശയസ്രോതസ്സുകളായി എണ്ണപ്പെടുന്നവർ വരെ ഈ വസ്തുതകൾ അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അൻബിയാഇന്റെയും സ്വാലിഹുകളുടെയും ഖബ്.റുകൾക്ക് സമീപം ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലങ്ങളിൽ പെട്ടതാണെന്ന് നവീനവാദികളാൽ ശൈഖുൽ ഇസ്.ലാമായി വാഴ്ത്തപ്പെടുന്ന ഇബ്നു തീമിയ്യയും തന്റെ ശിഷ്യനും പ്രശസ്ത ഹദീസ് നിരൂപകനുമായ ഹാഫിള് ദഹബിയും രേഖപ്പെടുത്തുന്നുണ്ട്.

ജാറങ്ങൾ അനുഗ്രഹങ്ങളുടെ കേന്ദ്രങ്ങൾ ആയതു കൊണ്ട് തന്നെയാണ് അല്ലാഹുവിന്റെ റസൂലിന്റെ(സ) ഇഷ്ടതോഴന്മാരായ അബൂബക്കർ സിദ്ദീഖും ഉമറുൽ ഫാറൂഖും(റ) വഫാത്തോടു കൂടി അവിടുത്തെ സവിധത്തിലേക്ക് അണഞ്ഞതും.

മുസ്.ലിം സമുദായത്തെ ഖബ്.ര് പൂജകരായി ചിത്രീകരിക്കുക വഴി ശത്രുക്കളെ പ്രീതിപ്പെടുത്താൻ വേണ്ടി വഹാബിസത്തിന്റെ പിഴച്ച മാറാപ്പും പേറി വരുന്ന മൗലവിമാർ മഹാന്മാരുടെ ജാറങ്ങൾക്കെതിരെ അടിസ്ഥാനരഹിതങ്ങളായ കുപ്രചരണങ്ങൾ നടത്തുന്നതായി കാണാം. ഇസ്തിഘാസയെ മഹാന്മാര്ക്കുള്ള ഇബാദത്താക്കി മാറ്റുവാൻ വേണ്ടി, മുശ്.രിക്കുകളെ സംബന്ധിച്ച് ഇറങ്ങിയ ആയത്തുകൾ മുസ്.ലിംകളുടെ മേൽ ആരോപിക്കുന്ന അതേ അടവു തന്നെയാണ് ഇവർ ഈ വിഷയത്തിലും പയറ്റാറുള്ളത്. പ്രവാചകന്മാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്റുകളെ ഖിബ്.ലയാക്കി നമസ്കരിക്കുകയും അവിടെ കനീസകൾ പണിതു കൊണ്ട് അല്ലാഹു അല്ലാത്ത ഇലാഹുകൾക്ക് ആരാധന അർപ്പിക്കുകയും ചെയ്തു വന്ന ജൂത-നസാറാക്കളുടെ ചെയ്തികളെ വിമർശിച്ചു കൊണ്ട് വന്ന തിരുഹദീസുകളെ ദുർവ്യാഖ്യാനം ചെയ്യുകയും, മഹാന്മാരുടെ മഖ്ബറകളെ സിയാറത്തിനും ബറകത്തിനും വേണ്ടി സമീപിക്കുന്ന മുസ്.ലിം ജനസമൂഹത്തെ ബഹുദൈവ വിശ്വാസികളായി മുദ്ര കുത്തുകയുമാണ് ഈ പിഴച്ച വർഗം ചെയ്തു വരുന്നത്.

" اشتدّ غضب الله على قوم اتخذوا قبور أنبيائهم وصالحيهم مساجد ".

"തങ്ങളുടെ പ്രവാചകന്മാരുടെയും സദ്.വൃത്തരുടെയും ഖബ്റിടങ്ങളെ ആരാധനാലയങ്ങൾ (സുജൂദ് ചെയ്യുന്ന സ്ഥലങ്ങൾ) ആക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ കോപം ശക്തമായിരിക്കുന്നു".
ഏതാണ് ആ ജനത?

ഇമാം ബുഖാരിയും മുസ്.ലിമും(റ) ആഇഷ(റ)യെ തൊട്ടും അബ്ദുല്ലാഹി ബ്നി അബ്ബാസി(റ)നെ തൊട്ടും ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) പറയുന്നതായി കാണാം.

"لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد "

"യഹൂദരുടെയും നസാറാക്കളുടെയും മേൽ അല്ലാഹുവിന്റെ ശാപം ഉണ്ടാകട്ടെ. അവർ അവരുടെ പ്രവാചകരുടെ ഖബ്റിടങ്ങൾ മസ്ജിദുകൾ ആക്കിയിരിക്കുന്നു"
അതെ, അവർ യഹൂദികളും നസാറാക്കളും ആകുന്നു. എന്താണ് അവർ യഥാർത്ഥത്തിൽ ചെയ്തിരുന്നത്? ഈ ഹദീസ് കൂടി കാണുക.
ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട് ഉദ്ധരിക്കുന്നു.

" أن أم حبيبة وأمّ سلمة ذكرتا كنيسة رأينها بالحبشة فيها تصاوير لرسول الله صلى الله عليه وسلم، فقال رسول الله صلى الله عليه وسلم: إنّ أولئك إذا كان فيهم الرجل الصالح فمات بنوا على قبره مسجداً وصوّروا فيه تلك الصور أولئك شرارُ الخلق عند الله تعالى يوم القيامة "

"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ട ശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചു ഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ) തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെ കൂട്ടത്തിൽ നിന്ന് ഒരു സദ് വൃത്തൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനു മേൽ ഒരു ആരാധനാലയം പണിയുകയും അതിൽ ഇത്തരം ശില്പങ്ങൾ കൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു. അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ് ആ കൂട്ടർ" ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ് ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കി നിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന് ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽ കാണാം. അത് കൊണ്ടാണ് മസ്ജിദ് എന്ന പദം (സുജൂദ് ചെയ്യുന്ന സ്ഥലം, ആരാധനാലയം) ഹദീസുകളിൽ വന്നത്. അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്ന ഉദ്ദേശത്തിൽ അല്ല.ഇമാം ബയ്ളാവി(റ)യെ ഉദ്ധരിച്ച് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ) എഴുതുന്നു.

وقال البيضاوي : لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له والتوجه نحوه فلا يدخل في ذلك الوعيد " (فتح الباري)

“ജൂത - നസ്വാറാക്കള്‍ അവരുടെ അമ്പിയാക്കളെ പരിധി വിട്ട് ആദരിച്ച് അവരുടെ ഖബറുകള്‍ക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തില്‍ അതിനെ ഖിബ്.ലയാക്കി അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല്‍ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കല്‍ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പളളി നിര്‍മ്മിച്ചവന്‍ പ്രസ്തുത ഹദീസില്‍ പരാമര്‍ശിച്ച മുന്നറിയിപ്പില്‍ പെടുന്നതല്ല. (ഫത്ഹുല്‍ ബാരി)

അപ്പോൾ ഇതാണ് സംഭവം. ജൂത നസാറാക്കളുടെ ഇത്തരം ആരാധനാലയങ്ങളെ കുറിച്ചാണ് ഹദീസുകളിൽ വന്ന മുന്നറിയിപ്പുകൾ. ജാറങ്ങളുമായി ഈ ഹദീസുകൾക്ക് ഒരു ബന്ധവും ഇല്ല തന്നെ. ഇത്തരം ശില്പങ്ങളോ പ്രതിമകളോ ഉള്ള ആരാധനാലയങ്ങൾ ആണോ ജാറങ്ങൾ?
സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നത് എവിടെ ആയാലും മതത്തിൽ കർശനമായി വിലക്കപ്പെട്ടതാണ്. ഇലാഹ് എന്ന വിശ്വാസത്തോടെ ഉള്ള സുജൂദ് ആണെങ്കിൽ മതത്തിൽ നിന്നും പുറത്തു പോകുന്ന കർമ്മവും ആണ്. ഇതെല്ലാം പണ്ഡിതർ വളരെ വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുള്ളതുമാണ്.

അവിടെ നടക്കുന്നത് സിയാറത്തും ഖുർആൻ പാരായണവും ദുആയും തുടങ്ങി പ്രമണങ്ങളിൽ സ്ഥിരപ്പെട്ട സൽകർമ്മങ്ങൾ ആണ്. ദീനിൽ വിവരമില്ലാത്ത ആളുകൾ നടത്തുന്ന അനാചാരങ്ങളെയോ ദുർവൃത്തികളെയോ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. ചിലയിടങ്ങളിൽ അമുസ്.ലിംകളോ മുസ്.ലിംകളിലെ തന്നെ ദീനിന്റെ ബാലപാഠം പോലും പഠിക്കാൻ കഴിയാത്തവരോ ആയ ആളുകൾ അവിടെ സുജൂദ് ചെയ്യുന്നുണ്ടായിരിക്കാം. അതൊന്നും സുന്നത്ത് ജമാഅത്തിന്റെ അക്കൗണ്ടിൽ കുത്തിത്തിരുകേണ്ടതില്ല. ആ പേരും പറഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുന്ന കുതന്ത്രങ്ങളുമായി ഊരു ചുറ്റുകയാണ് പുത്തൻവാദികൾ.

മഹാന്മാരുടെ മഖ്ബറകളെ സദുദ്ദേശ്യത്തോടെ സിയാറത്ത് ചെയ്യുന്ന സജ്ജനങ്ങളോടാണ് ഈ മുനാഫിഖുകൾക്ക് ഏറ്റവും വെറുപ്പ്.

"إني لأتبرك بأبي حنيفة وأجيئ إلى قبره في كل يوم ، يعني زائرا ، فإذا عرضت لي حاجة صلّيت ركعتين وجئت إلى قبره وسألت الله تعالى الحاجة عنده فما تبعد عني حتى تقضى "

"ഞാൻ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു ബറകത്ത് എടുക്കാറുണ്ട്. എനിക്ക് എന്തെങ്കിലും ആവശ്യം നേരിട്ടാൽ ഞാൻ രണ്ട് റക്അത്ത് നിസ്കരിക്കുകയും ഇമാമിന്റെ മഖ്ബറയിൽ ചെന്ന് ആ സാന്നിധ്യത്തിൽ വെച്ച് അല്ലാഹുവിന്റെ മുന്നിൽ എന്റെ ആവശ്യം സമർപ്പിക്കുകയും താമസംവിനാ അത് പൂർത്തീകരിക്കപ്പെടുകയും ചെയ്യാറുണ്ട്."
ഇതു പറയുന്നത് ലോക മുസ്.ലിംകളുടെ നായകൻ ആയ ഇമാമുനാ ഷാഫി(റ) ആണ്. ഖതീബുൽ ബഗ്ദാദി തന്റെ താരീഖിൽ രേഖപ്പെടുത്തുന്നു. വഹാബീ പൗരോഹിത്യത്തിന്റെ ഭാഷ കടമെടുക്കുകയാണെങ്കിൽ ഇമാം ഷാഫി(റ) ആയിരിക്കും ഒന്നാം നമ്പർ ഖുബൂരി. അതു കൊണ്ട് തന്നെയാണ് ലോക മുസ്.ലിം ഉമ്മത്ത് ആ പൗരോഹിത്യത്തെ തള്ളിക്കളഞ്ഞതും അതിന്റെ പേരിൽ ഹിജാസിൽ കൂട്ടത്തോടെ ശഹീദാകാൻ തയാറായതും.

അലി(റ) ഉയർത്തപ്പെട്ട എല്ലാ ഖബ്.റുകളും നിരപ്പാക്കാൻ കല്പിച്ച ഒരു ഹദീസും ഇവർ അസ്ഥാനത്ത് ഉദ്ധരിക്കുന്നു. വാസ്തവത്തിൽ ആ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് മുസ്.ലിംകളുടെ ഖബ്.റുകൾ ആണോ? ആണെങ്കിൽ മുസ്.ലികളുടെ ഖബ്.റുകൾ നിരപ്പാക്കൽ അനുവദനീയമല്ലല്ലോ? ഖബ്.റുകൾ സമനിരപ്പിൽ നിന്നും ഒരു ചാൺ എങ്കിലും ഉയർത്തണമെന്നാണ് നിയമം. അപ്പോൾ നിരപ്പാക്കാൻ ഉള്ള കല്പന മുസ്.ലിം ഖബ്.റുകളെ ഉദ്ദേശിച്ചല്ലെന്ന് വ്യക്തം. ഇനി ആണെങ്കിൽ തന്നെ കൂർപ്പിച്ച ഖബ്.റുകൾ സാധാരണ നിലയിൽ മുകൾ ഭാഗം സമമാക്കാൻ ആണ് അതിന്റെ ഉദ്ദേശ്യം എന്നും പണ്ഡിതർ കിതാബുകളിൽ രേഖപ്പെടുത്തി വെച്ചതുമാണ്.

മനുഷ്യന്റെ മരണാനന്തരമുള്ള ജീവിതത്തിന്റെ ആദ്യഘട്ടത്തിന്റെ ഭൂമിയിലെ പ്രകടമായ അടയാളമായ ഖബ്.റുകൾ ഭൗതികതയുടെ അലങ്കാരങ്ങൾ കൊണ്ട് മോടി പിടിപ്പിക്കാനോ ഖബ്.റാളിയുടെ ദുൻ.യാവിലെ സ്ഥാനമാനത്തിനനുസരിച്ചുള്ള മേനി പ്രകടിപ്പിക്കാനോ ഉള്ള സ്ഥലങ്ങൾ അല്ല. അതു കൊണ്ട് തന്നെ അത്തരത്തിലുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഖബ്.റുകൾക്ക് സമീപം ഇസ്.ലാം വിലക്കിയിരിക്കുന്നു. അതെ സമയം, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനങ്ങൾ ആയി ദീൻ പഠിപ്പിക്കുന്ന അമ്പിയാ, ഔലിയാ, ശുഹദാ, സ്വാലിഹുകളുടെ മഖ്ബറകൾക്ക് സമീപം ആ ഒരു ലക്ഷ്യം വെച്ചു കൊണ്ട് തന്നെ ധാരാളം ജനങ്ങൾ സന്ദർശിക്കുന്നു. അത്തരം സന്ദർശകരെ ഉദ്ദേശിച്ചു കൊണ്ട് അത്തരം മഖ്ബറകൾക്ക് ചുറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ ആ മഖ്ബറകൾ നശിച്ചു പോകാതിരിക്കാൻ വേണ്ടി കെട്ടിപ്പൊക്കുന്നതിനോ വിരോധമില്ലെന്നും ഇമാമുമാർ തന്നെ പഠിപ്പിച്ചിട്ടുണ്ട്. അമലുകൾ എല്ലാം നിയ്യത്ത് അനുസരിച്ചാണ് വിലയിരുത്തപ്പെടുക എന്ന് നബി(സ) തന്നെ പഠിപ്പിച്ചതും ആണല്ലോ?

ഇവിടെ ഒരു പൊതുനിയമം മാത്രം എടുത്തു പറഞ്ഞ് അത് എല്ലാ മഖ്.ബറകൾക്കും ബാധകമാക്കി ലോക മുസ്.ലിം ഉമ്മത്തിനെ ഖുബൂരി എന്നു വിളിക്കലാണ് വഹാബീ പൗരോഹിത്യത്തിന്റെ മുഖ്യ ഹോബി. ഈ പൊതുനിയമത്തിൽ നിന്നും ഒഴിവാകുന്ന പ്രത്യേകമായ സാഹചര്യങ്ങളെ കുറിച്ച് ഇമാമുമാർ രേഖപ്പെടുത്തിയതിനെ ഇവർ അവഗണിക്കുകയും ചെയ്യുന്നു. ഇസ്.ലാമിൽ ഒരു മാതൃകയും ഇല്ലാത്ത രാജ കുടുമ്പ വാഴ്ചയെ പ്രതിഷ്ടിച്ച ഈ കൂട്ടർ തന്നെയാണ് ഇസ്.ലാം അനുവദിച്ച മഹാന്മാരുടെ മഖ്.ബറകൾക്കെതിരെ വാളെടുത്ത് പാഞ്ഞടുത്തത് എന്നതാണ് വിരോധാഭാസം !

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....