Showing posts with label ഇസ്ലാം:മുഹമ്മദ് നുണയനായിരുന്നുവോ. Show all posts
Showing posts with label ഇസ്ലാം:മുഹമ്മദ് നുണയനായിരുന്നുവോ. Show all posts

Wednesday, March 21, 2018

ഇസ്ലാം:മുഹമ്മദ് നുണയനായിരുന്നുവോ


മുഹമ്മദ് നുണയനായിരുന്നുവോ?      



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

വിമര്‍ശനങ്ങള്‍
മുഹമ്മദ് പ്രഖ്യാപിച്ചു ' ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്' ഈ പ്രസ്താവന നേരാകാം നുണയാകാം പൗരാണികരും ആധുനികരുമായ ഒട്ടേറെ പേര്‍ നുണയനാണെന്ന് ആക്ഷേപിക്കാനാണ് തുനിഞ്ഞത്. അവരുടെ ആക്ഷേപത്തെ യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് തെളിയിച്ചാല്‍ പ്രവാചകന്‍ സത്യവാനാണെന്നതിന് മറ്റ് തെളിവുകള്‍ വേണ്ട. ഖുര്‍ആന്‍ നബിയെപറ്റി എന്ത് പറയുന്നുവെന്ന് കൂടി കൂട്ടത്തില്‍ പരിശോധിക്കാവുന്നതാണ്.
ലോകാവസാനം വരെ നിലനില്‍ക്കുന്ന അമാനുഷിക തെളിവ് കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് താന്‍ അബ്രഹാം മോസസ് ജീസസ് എന്നിവരെപ്പോലെ ഒരു പ്രവാചകന്‍ ആണെന്നും തനിക്ക് ശേഷം മറ്റൊരു പ്രവാചകന്‍ വരില്ലെന്നും അചഞ്ചലനായി വാദിച്ചുകൊണ്ട് ഒരാള്‍ക്ക് 23 കൊല്ലം നിലകൊള്ളാനാകുമോ.
ഒരു നുണയന്‍ ചിലപ്പോഴൊക്കെ തന്റെ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ അല്ലെങ്കില്‍ മറ്റുള്ളവരുടെയോ മുമ്പില്‍ തുറന്നുകാണിക്കപ്പെടും. രണ്ട് ദശാബ്ദത്തിനുള്ളില്‍ അയാളുടെ ആശയാദര്‍ശങ്ങള്‍ വൈരുദ്ധ്യങ്ങളില്‍ കുടുങ്ങി മൃതിയടയും. പക്ഷേ യാഥാര്‍ത്ഥ്യം എന്തായിരുന്നു; അദ്ദേഹം കൊണ്ടുവന്ന ആശയം എല്ലാ വൈരുദ്ധ്യങ്ങളില്‍ നിന്നും മുക്തമായിരുന്നു. തന്റെ ദൗത്യ കാലയളവില്‍ ആ സന്ദേശങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ സ്ഥിരതയോടെ നിലനിന്നു. യുദ്ധവേളകളില്‍ പോലും തന്റെ പ്രവാചകത്വം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.(സ്വഹീഹ് ബുഖാരി)
ആ പ്രവാചകന്റെ ജീവചരിത്രം ആര്‍ക്കും എപ്പോഴും വായിക്കാവുന്ന വിധം സംരക്ഷിക്കപ്പെട്ടു. പ്രവാചകത്വ ലബ്ധിക്കു മുമ്പ് അറബികളില്‍ സര്‍വ്വ സ്വീകാര്യനായിരുന്നു അദ്ദേഹം. ആര്‍ക്കും ആശ്രയിക്കാവുന്ന വിശ്വസ്ഥനായ, ഐക്യത്തിന്റെ ആള്‍രൂപമായ ഒരിക്കലും നുണപറയാത്ത വ്യക്തി.(........)
അക്കാരണത്താലാണ് അവര്‍ അദ്ദേഹത്തെ അല്‍ അമീന്‍ (വിശ്വസ്ഥന്‍) എന്ന് വിളിച്ചത്. നുണ പറയുന്നതിനെ ശക്തമായി എതിര്‍ത്ത, അതിനെതിരെ താക്കീത് ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പ്രവാചകനാണ് താന്‍ എന്ന പെരും നുണ 23 വര്‍ഷക്കാലം അദ്ദേഹത്തിന് പറഞ്ഞുകൊണ്ടേയിരിക്കാന്‍ സാധിക്കുമോ. അതും സമൂഹം ബ്രഷ്ട് കല്‍പിച്ച് പുറത്താക്കാന്‍ തക്കമുള്ള ഭയങ്കര നുണ. ജീവിതത്തില്‍ അന്നോളം നുണപറഞ്ഞിട്ടില്ലാത്ത എല്ലാവരാലും സാക്ഷ്യം ചെയ്യപ്പെട്ട മുഹമ്മദെന്ന പ്രവാചകന് നുണയന്മാരുടെ മനശാസ്ത്രത്തിന് പോലും എതിരാണ് ആ വാദം.
ഒരാള്‍ കള്ളപ്രവാചകത്വ വാദം നടത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ടാകാം. ഒന്ന്: സമ്പത്ത്, സ്ഥാനമാനങ്ങള്‍, പ്രശസ്തി. സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു മുഹമ്മദ് താന്‍ ദൈവദൂതനാണെന്ന് വാദിച്ചതെങ്കില്‍ സംഭവിച്ചത് മറിച്ചാണെന്ന് ചരിത്രം വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാകും. പ്രവാചകത്വത്തിന് മുമ്പുതന്നെ അറബികള്‍ക്കിടിയിലെ ഉന്നത ഗോത്രത്തില്‍പ്പെട്ട കുലീനനും മാന്യനും എല്ലാവരാലും അല്‍ അമീന്‍ എന്ന് വിളിക്കപ്പെട്ടവനുമായിരുന്നു അദ്ദേഹം. പ്രവാചകത്വത്തോടെ അവരെല്ലാം മുഹമ്മദിന് ബ്രഷ്ട് കല്‍പിക്കുകയാണ് ഉണ്ടായത്. മക്കയില്‍ കഴിച്ച് കൂട്ടിയ പതിമൂന്ന് വര്‍ഷം അദ്ദേഹവും അനുയായികളും നിരന്തര പീഡനം അനുഭവിക്കുകയായിരുന്നു. പരിഹാസവും ക്രൂരമര്‍ദ്ധനങ്ങളും ഊരുവിലക്കുകളും മറ്റുമായി അങ്ങേയറ്റം പതിതാവസ്ഥയില്‍ എത്തിപ്പെട്ടു അവര്‍.
പേരും പ്രശസ്തിയും നേടാന്‍ ഒട്ടേറെ വഴികളുണ്ടായിരുന്നു അന്ന്. ധീരക്രിത്യങ്ങളും കവിത എഴുത്ത് പോലുള്ള സാഹിതീ പ്രവര്‍ത്തനങ്ങളും അതിന് പര്യാപ്തമായിരുന്നു. എന്തിന് തന്റെ കയ്യിലുള്ള ഖുര്‍ആന്‍ സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് പേരും പ്രശസ്തിയും ലഭിക്കാന്‍. അങ്ങനെയായിരുന്നുവെങ്കില്‍ കഅ്ബയുടെ ഭിത്തിയില്‍ അദ്ദേഹത്തിന്റെ പേര് തങ്ക ലിഭികളാല്‍ ഉല്ലേഗനം ചെയ്യപ്പെടുമായിരുന്നു. ലോക ജനത അദ്ദേഹത്തെ വിശുദ്ധനായി വാഴ്ത്തിയേനെ. പക്ഷേ , സംഭവിച്ചത് മറിച്ചാണ്. തനിക്ക് അല്ലാഹുവില്‍നിന്ന് ഖുര്‍ആന്‍ അവതരിച്ചുകിട്ടിയതാണെന്ന് മുഹമ്മദ് പറഞ്ഞപ്പോള്‍ അധികപേരും അദ്ദേഹത്തെ പരിഹസിച്ചുനിന്ദിക്കുകയാണുണ്ടായത്. ഇപ്പോഴും ഇതേ അവസ്ഥ തുടരുന്നു.
അക്കാലത്തെ ഏറ്റവും വലിയ വര്‍ത്തകപ്രമാണിയായ സ്ത്രീയുടെ ഭര്‍ത്താവായിരുന്നു മുഹമ്മദ്. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആസ്വദനങ്ങള്‍ അദ്ദേഹത്തിന് കരഗതമായിരുന്നു. പ്രവാചകത്വലബ്ധിയോടെ അദ്ദേഹം ദരിദ്രരില്‍ ദരിദ്രനായി. പല ദിവസങ്ങളിലും വീട്ടില്‍ അടുപ്പ് പുകഞ്ഞില്ല. ചിലപ്പോഴൊക്കെ ഭക്ഷണത്തിന് എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന പ്രതീക്ഷയില്‍ പള്ളിയില്‍ പോയി ഇരിക്കാറുണ്ടായിരുന്നു. മക്കയിലെ ഖുറൈശി പ്രമാണിമാര്‍ അദ്ദേഹത്തിന് സുന്ദരികളില്‍ സുന്ദരിയെയും സ്വര്‍ണ ദീനാറുകളുടെ കൂമ്പാരവും മുഹമ്മദിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പകരമായി വാഗ്ദാനം ചെയ്യുകയുണ്ടായി. നിരന്തര വാഗ്ദാനങ്ങളുടെ പ്രലോഭനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഖുര്‍ആനിലെ സൂക്തം അവരെ ചൊല്ലികേള്‍പ്പിച്ചത്.
' ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്തവരുടെ അടുത്ത് തീര്‍ച്ചയായും മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ പറയും; 'നിങ്ങള്‍ ഭയപ്പെടേണ്ട. ദുഖിക്കേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും ലഭിക്കും. ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമായ ദൈവത്തിങ്കല്‍ നിന്നുള്ള സല്‍ക്കാരമാണത്. അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തികയും ഞാന്‍ മുസ്്‌ലിംകളില്‍ പെട്ടവനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ലവചനം മൊഴിഞ്ഞ ആരുണ്ട്? നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മ മിത്രത്തെപോലെ ആയിത്തീരും. ക്ഷമപാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താന്‍ ആവില്ല. മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല. (അല്‍ ഫുസ്സിലത്ത്: 30-35)
സമൂഹത്തില്‍ ധാര്‍മിക പുരോഗതി ഉണ്ടാക്കാനാണ് മുഹമ്മദ് പ്രവാചകത്വ ലബ്ധി അവകാശപ്പെട്ടതെന്ന് പറയുന്നതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. നുണ പറഞ്ഞ ഒരു സമൂഹത്തെയും സംസ്‌കരിക്കാനാവില്ല. ഏകദൈവത്തെ കീഴ് വണങ്ങാന്‍ ധാര്‍മിക വിശുദ്ധി പുലര്‍ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് ശക്തനായ വക്താവായി മുഹമ്മദ് നിലകൊണ്ടുവെങ്കില്‍ ഒരു നുണപറച്ചിലിന്റെ പിന്‍ബലം അതിനാവശ്യമുണ്ടോ? ഇല്ലാ എന്ന് നമുക്ക് പറയാമെങ്കില്‍ മുഹമ്മദ് സത്യന്തനാണെന്ന് അത് തെളിവ് നല്‍കുന്നു.

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...