Showing posts with label ഉസ്സ. Show all posts
Showing posts with label ഉസ്സ. Show all posts

Sunday, February 11, 2018

മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

🔻____________________
*മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും*__________
🔽
*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര - ഭാഗം - 04*
🔽
*യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കാൻ വഹാബിയൻ മറ്റൊരു ദുർന്യായമാണ് ലാത്ത ഉസ്സ മനാത്ത പോലുള്ളവരോട് മക്കാ മുശ്രിഖുകൾ ഇസ്തിഗാസ നടത്തി അത് കൊണ്ടാണ് അവർ മുശ്രിഖുകളായത് എന്ന് .... എന്നാൽ യാഥാർത്ഥ്യം ഖുർ ആൻ തന്നെ പറയട്ടെ*

أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
"ലാത്ത"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (Sura 53 : Aya 19)

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
കൂടാതെ മൂന്നാമതായുള്ള "മനാത്ത"നെക്കുറിച്ചും. (സന്താനമായി) (Sura 53 : Aya 20)

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, ആണെന്നാണോ ? (Sura 53 : Aya 21)

تِلْكَ إِذًا قِسْمَةٌ ضِيزَىٰ
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെയാണ്".
(Sura 53 : Aya 22)
🔽
മേൽസൂക്തങ്ങളുടെ വിശദീകരണം ആധികരികമായ തഫ്സീർ ജാമിഉൽ ബയാൻ ഇമാം ത്വബ് രി (റ) വിശദീകരിക്കുന്നു.

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنْثَى تِلْكَ إِذًا قِسْمَةٌ ضِيزَى} [النجم: ٢٠]

يَقُولُ تَعَالَى ذِكْرُهُ: أَفَرَأَيْتُمْ أَيُّهَا الْمُشْرِكُونَ اللَّاتَ، وَهِيَ مِنَ اللَّهِ أُلْحِقَتْ فِيهِ التَّاءُ فَأُنِّثَتْ، كَمَا قِيلَ عَمْرٌو لِلذَّكَرٍ، وَلِلْأُنْثَى عَمْرَةُ؛ وَكَمَا قِيلَ لِلذَّكَرِ عَبَّاسٌ، ثُمَّ قِيلَ لِلْأُنْثَى عَبَّاسَةُ،

فَكَذَلِكَ سَمَّى الْمُشْرِكُونَ أَوْثَانَهُمْ بِأَسْمَاءِ اللَّهِ تَعَالَى ذِكْرُهُ، وَتَقَدَّسَتْ أَسْمَاؤُهُ، فَقَالُوا مِنَ اللَّهِ اللَّاتَ، وَمِنَ الْعَزِيزِ الْعُزَّى؛ وَزَعَمُوا أَنَّهُنَّ بَنَاتُ اللَّهِ، تَعَالَى اللَّهُ عَمَّا يَقُولُونَ وَافْتَرَوْا،
🔽
അല്ലാഹു പറയുന്നതിതാണ്: " ലാത്തയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അള്ളാഹ് ! എന്നതിൽ നിന്നുള്ളതാണത്. അള്ളാഹുവിലേക്ക് താഅ് എന്നക്ഷരം ചേർത്ത് അതിനെ സ്ത്രീലിംഗമാക്കിയതാണ്.

പുല്ലിംഗത്തിനു അംറ് എന്നും സ്ത്രീലിംഗത്തിന് അംറത് എന്നും പുല്ലിംഗത്തിന് അബ്ബാസ് എന്നും സ്ത്രീലിംഗത്തിന് അബ്ബാസത് എന്നും പറയുന്നത് പോലെ

. അപ്രകാരം മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങൾക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ നാമങ്ങൾ വെക്കുകയാണ് ചെയ്തത്. അങ്ങനെ 'അല്ലാ' എന്നതിൽ നിന്നെടുത്ത് 'അല്ലാത്ത്' എന്നും 'അസീസി'ൽ നിന്നെടുത്ത് 'ഉസ്സ' എന്നും അവർ വിളിക്കുന്നു. ഇതിനു ന്യായമായി അവർ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അവർ നിർമ്മിച്ച് പറയുന്നതിനെതൊട്ട് അല്ലാഹു എത്രെയോ പരിശുദ്ധനാണ്.
(ജാമിഉൽ ബയാൻ  - 22/522)____________________🖋
👆
*മേൽ സൂക്തവും വിശദീകരണവും വളരെ കൃത്യമായി മനസ്സിലാക്കാം മക്കാ മുശ്രിഖുകളുടെ ലാത്ത ഉസ്സ മനാത്ത വാദം എങ്ങനെയായിരുന്നുവെന്ന് !!! ഇത്രയും കൃത്യമായി മറ്റൊരു വിശദീകരണം ആവശ്യമുണ്ടൊ !!????*

*വഹാബിയൻ ദുർന്യായങ്ങളെ തൊട്ട് നമ്മെ ഏവരേയും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ ...*
____________________________
*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

ഓച്ചിറ ഉപ്പുപ്പ കുപ്പസ്വാമിയോ യാഥാർത്ഥ്യമെന്ത്‌?

ഓച്ചിറ ഉപ്പുപ്പ കുപ്പസ്വാമിയോ യാഥാർത്ഥ്യമെന്ത്‌?
*** *** ***
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജീവിച്ചിരുന്ന 'ഓച്ചിറ ഉപ്പുപ്പ' എന്നയാളെപ്പറ്റി മുജാഹിദുകൾ വ്യാപകമായി കള്ളപ്രചാരണം നടത്തുന്നു. എന്താണ്‌ വസ്‌'തുത?

ഓച്ചിറ ടൗണിൽ ദീർ'ഘ കാലമായി ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പിരുന്ന ഒരു വൃദ്ധനുണ്ടായിരുന്നു. അദ്ധേഹം ഓച്ചിറ ഉപ്പുപ്പ എന്ന് ആദരവോടെ വിളിക്കപ്പെട്ടു. മുസ്‌'ലിംകൾ അദ്ധേഹത്തെ അങ്ങനെ ആദരവോടെ വിളിക്കാൻ എന്തായിരിക്കും കാരണം? പഴയ തലമുറയിലെ ആളുകൾക്ക്‌ അതിന്‌ വിശദീകരണമുണ്ട്‌.

മർഹൂം: പതി അബ്ദുൽ ഖാദിർ മുസ്‌'ലിയാരുടെ (ന. മ.) കാലം മുതലേ (1950 കൾ) അദ്ധേഹം ഓച്ചിറയിലുണ്ട്‌. അന്ന് തന്നെ ഒരു ഹാൽ ആയിരുന്നു. പതി മുസ്‌'ലിയാർ അദ്ധേഹത്തെ പള്ളിയിൽ കയറ്റി നിസ്‌'കരിപ്പിച്ചിട്ടുണ്ട്‌. ശരാശരി ബോധമുള്ള മാനസികാവസ്ഥ അല്ലാത്തതിനാൽ പിന്നെ നിസ്‌'കാരം കൊണ്ട്‌ നിർബന്ധിക്കാറില്ല.

ഓച്ചിറ വടക്കേ പള്ളിയിലെ മുദരിസും സ്വൂഫീ ശ്രേഷ്‌'ഠനുമായിരുന്ന മർഹൂം: ഉമർ കുട്ടി ഉസ്‌'താദിന്റെ (ന. മ.) അടുക്കൽ രാത്രി സമയത്ത്‌ വന്നിരുന്ന് ഔലിയാക്കളുടെ കഥകളും മറ്റും പറയുമായിരുന്നു. ഓച്ചിറ പടിഞ്ഞാറേ പള്ളിയിലെ ഇമാമായിരുന്ന ശംസുദ്ധീൻ മദനി എന്ന പണ്ഡിതനുമായും അദ്ധേഹം ഇത്തരം വിഷയങ്ങൾ സംസാരിച്ചതായി അറിഞ്ഞു.

അദ്ധേഹത്തെ സന്ദർ'ശിക്കുന്നവരോട്‌ ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും കഥകൾ പറഞ്ഞ്‌ കൊടുക്കും. ഐഹിക ജീവിതത്തിന്റെ അർത്ഥശൂന്യതയെ പറ്റി ഓർമ്മപ്പെടുത്തും. സമ്പത്തിനോട്‌ യാതൊരു ആഗ്രഹവും ഇല്ലായിരുന്നു. ആരെങ്കിലും പൈസ കൊടുത്താൽ അത്‌ എടുക്കാതെ ഒരു മൂലയിൽ കൂട്ടിയിടും. പള്ളിക്ക്‌ കൊടുത്തുകൂടേ എന്ന് ചോദിച്ചാൽ "ആർക്കും വേണ്ടാത്ത പൈസ എന്തിനാ പള്ളിക്ക്‌" എന്ന് ചോദിക്കുമായിരുന്നത്രേ.

ഒരിക്കൽ ഓച്ചിറ സ്വദേശി തന്നെയായ ഒരു ആലിമിനെ അദ്ധേഹം അടുത്ത്‌ വിളിപ്പിച്ചു. എനിക്ക്‌ നിസ്‌'കരിക്കണം,മക്കയിൽ പോകണം പക്ഷേ കഴിയുന്നില്ല എന്ന് പറഞ്ഞു. അദ്ധേഹത്തിന്‌ മന്ത്രിച്ച്‌ കൊടുക്കാൻ പറഞ്ഞു. ഫാതിഹയും സ്വലാത്തും അദ്ധേഹം തന്നെ ഓതിക്കേൾപ്പിച്ചു. അങ്ങിനെ ആ ആലിം അദ്ധേഹത്തെ മന്ത്രിച്ച്‌ കൊടുത്തു. ഇത്‌ 1980 കളുടെ അവസാനമാണ്‌.

മസ്‌'താനായിരുന്ന അദ്ധേഹത്തിന്റെ വാക്കുകളും ചിന്തകളും മുഴുവൻ അല്ലാഹുവിനെ പറ്റിയും അവന്റെ ഔലിയാക്കളെക്കുറിച്ചും ആയിരുന്നു. അപ്പോൾ അദ്ധേഹത്തിന്റെ ഹാൽ മാറാനുള്ള കാരണം ആ ചിന്തകൾ തന്നെയാണെന്ന് ന്യായമായും ധരിക്കാമല്ലോ.

അവസാന കാലം അദ്ധേഹം ഒരു കടത്തിണ്ണയിൽ ഒരേ ഇരിപ്പാണ്‌. അടുത്ത്‌ ചെല്ലുന്നവർ സലാം ചൊല്ലിയാൽ മടക്കും. ഭക്ഷണം വല്ലതും കൊടുത്താൽ വാങ്ങി കഴിക്കും. അത്രമാത്രം. ഒരാഴ്ച കുളിക്കാതെ നമ്മിലൊരാൾ ഒരിടത്തിരുന്നാൽ ആർക്കെങ്കിലും അടുക്കാനാകുമോ? എന്നാൽ അദ്ധേഹത്തിന്റെ അടുത്ത്‌ ചെന്നാൽ അങ്ങിനെയൊരു അസഹ്യത ഇല്ല. ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌ ധാരാളം വിശ്വാസികൾ അദ്ധേഹം ഒരു സവിശേഷ വ്യക്തിത്വമാണെന്ന് മനസിലാക്കിയത്‌.

അദ്ധേഹം ഒരു കാലത്ത്‌ അലക്ഷ്യമായി നടക്കുന്നയാളായിരുന്നു. അപ്പോഴും മുസ്‌'ലിം ചെറുപ്പക്കാരെ കണ്ടാൽ "പോയി തൊഴുകെടാ" (പോയി നിസ്‌'കരിക്കൂ) എന്ന് പറഞ്ഞ്‌ കൊണ്ട്‌ പള്ളിയിലേക്ക്‌ പറഞ്ഞയക്കുമായിരുന്നു.

എന്നാൽ, മരിച്ച ശേഷം അദ്ധേഹത്തെ ഒരു അമുസ്‌'ലിമായി മുദ്ര കുത്താനാണ്‌ മുജാഹിദുകൾ ശ്രമിച്ചത്‌. മുസ്‌'ലിംകളിൽ അദ്ധേഹത്തോട്‌ ആദരവുള്ളവർ അദ്ധേഹത്തെ ഒരു ആത്മീയ പരിവേഷമുള്ള ആളാക്കിയതിലുള്ള രോഷം തീർക്കലായിരിക്കാം മുജാഹിദുകളുടെ ഉദ്ദേശ്യം. എന്നാൽ മസ്‌'താനായ അദ്ധേഹത്തിന്‌ സവിശേഷ വ്യക്തിത്വമൊന്നുമില്ല എന്ന് മാത്രമായിരുന്നുമുജാഹിദുകൾ വാദിച്ചതെങ്കിൽ അത്‌ മനസിലാക്കാമായിരുന്നു. അതിനവർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാൽ ഒരാൾ മരിക്കുമ്പോഴേക്കും അയാളെ മുസ്‌'ലിം തന്നെയല്ല എന്ന് വിശേഷിപ്പിച്ചു കളഞ്ഞത്‌ കടുത്ത അപരാധമായിപ്പോയി.

ജീവിതകാലത്ത്‌ അദ്ധേഹം മുസ്‌'ലിമാണെന്ന് മുജാഹിദുകൾ തന്നെ സമ്മതിച്ച കാര്യമാണ്‌. അയാൾ നിസ്‌'കരിക്കാത്ത ആളാണെന്നും, പണ്ഡിതന്മാർ അയാളോട്‌ നിസ്‌'കരിക്കാൻ കൽപ്പിക്കുന്നില്ല എന്നുമൊക്കെയായിരുന്നു ജീവിതകാലത്ത്‌ ആരോപണം. മുജാഹിദ്‌ പ്രഭാഷകൻ സുഹൈർ ചുങ്കത്തറ നാദാപുരത്ത്‌ വച്ച്‌ പ്രസംഗിക്കുമ്പോൾ ഈ ആരോപണമുന്നയിക്കുന്നത്‌ ഇതെഴുതുന്നയാൾ നേരിട്ട്‌ കേട്ടിട്ടുണ്ട്‌. മസ്‌'താന്മാരോട്‌ നിസ്‌'കാരം കൊണ്ട്‌ കൽപ്പിക്കുന്നതിൽ കാര്യമില്ല എന്നത്‌ മറ്റൊരു വിഷയം.

അദ്ധേഹത്തെ ചികിത്സാവശ്യർത്ഥം പരിശോധിച്ച ഡോക്ടർ അദ്ധേഹം മാർഗ്ഗപുംഗവം ചെയ്യപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തിയതായി അറിഞ്ഞു. അമുസ്‌'ലിംകൾ അദ്ധേഹത്തെ കുപ്പസ്വാമി എന്ന് വിളിക്കാറുണ്ടെങ്കിലും അത്‌ കേൾക്കാൻ അദ്ധേഹത്തിന്‌ ഇഷ്‌'ടമില്ലായിരുന്നുവെന്ന് പരിചരിച്ചവർ പറഞ്ഞിട്ടുണ്ട്‌. ആദരിക്കുന്നവരെ സ്വാമി എന്ന് വിളിക്കുന്ന വഴക്കം ഹൈന്ദവരിലുണ്ടെന്ന് എല്ലാവർക്കുമറിയാം.

ജ. എം. എം.ഹനീഫ മുസ്‌'ലിയാർ കലയപുരം എന്ന പണ്ഡിതൻ "ഓച്ചിറ ഉപ്പാപ്പ ജീവചരിത്രം" എന്ന പേരിൽ അദ്ധേഹത്തെ പറ്റി ഒരു ലഘുകൃതി രചിച്ചിട്ടുണ്ട്‌. അതിൽ പി. എ. ഹൈദറൂസ്‌ മുസ്‌'ലിയാർ കൊല്ലം അവതാരികയും, മർഹൂം: ഇ. കെ. മുഹമ്മദ്‌ ദാരിമി, എം. ശംസുദ്ധീൻ മദനി കുണ്ടറ എന്നിവരുട ആശംസയുമുണ്ട്‌. തമിഴ്‌നാട്ടിലെ മുസ്‌'ലിം പ്രദേശമായ കടയനല്ലൂർ ആണ്‌ അദ്ധേഹത്തിന്റെ ജന്മസ്ഥലം എന്ന് ആ കൃതിയിൽ പറയുന്നു.

മസ്‌'താനായിരുന്ന ഒരാളെപ്പറ്റി അദ്ധേഹം സവിശേഷ വ്യക്തിയാണെന്ന് ചില അനുഭവങ്ങൾ കൊണ്ട്‌ വിശ്വാസികളിൽ ചിലർ മനസിലാക്കുന്നു. അദ്ധേഹം വിശ്വാസി തന്നെ, എന്നാൽ ഒരു വലിയ്യ്‌ എന്ന് വിശേഷിപ്പിക്കാൻ മാത്രമില്ലെന്ന് മറ്റ്‌ ചില വിശ്വാസികളും മനസിലാക്കുന്നു. ഈ രണ്ട്‌ നിലപാടുകളും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ ഒരാൾ മരിച്ച ശേഷം അദ്ധേഹത്തെ അമുസ്‌'ലിം എന്ന് വിശേഷിപ്പിച്ചു കളഞ്ഞത്‌ കടുത്ത അപരാധം തന്നെയാണ്‌.

ആരോപണങ്ങൾ ഉന്നയിക്കും മുമ്പ്‌, അവ വിശ്വാസിക്കും മുമ്പ്‌ കാര്യങ്ങൾ വസ്‌'തുനിഷ്‌'ഠമായി മനസിലാക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്‌.

(ഇതെഴുതുന്നയാളുടെ പിതൃസ്വദേശമാണ്‌ ഓച്ചിറ. സ്‌'മര്യപുരുഷന്റെ ജീവിതകാലത്ത്‌ പലതവണ കണ്ടിട്ടുണ്ട്‌).

[കടപ്പാട്‌: ബുൽബുൽ മാസിക. 2016 ഏപ്രിൽ].

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....