*⭕സ്ത്രീകളും ഹിജാബും⭕*
---------------------------------------------------;
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
സ്ത്രീജുമുഅ-ജമാഅത്തും ഹിജാബിന്റെ ആയത്തും തമ്മിൽ ബന്ധമില്ലെന്ന പുത്തൻവാദികളുടെ വാദം ശരിയല്ല. കാരണം ഹിജാബിന്റെ മുമ്പുണ്ടായിരുന്ന നിയമം ഹിജാബിന്റെ ശേഷം ബാധകമല്ലല്ലോ. ഒരു ഉദാഹരണം പറയാം. ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം:
عن عبد الله بن عمر أنه قال كان الرجال والنساء يتوضئون في زمان رسول الله صلى الله عليه وسلم جميعا (بخاري: ١٨٦)
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: "റസൂലുല്ലാഹി(സ)യുടെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വുളൂഅ് ചെയ്യുമായിരുന്നു". (ബുഖാരി: 186)
ഹിശാമുബ്നുഅമ്മാർ(റ) വഴി ഇബ്നുമാജ(റ) മാലികി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ 'ഒരേപാത്രത്തിൽ നിന്ന്' എന്നുകൂടി കാണാം. ഇതിനെകുറിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:
والأولى في الجواب أن يقال : لا مانع من الاجتماع قبل نزول الحجاب ، وأما بعده فيختص بالزوجات والمحارم . (فتح الباري شرح صحيح البخاري:٣٠٠/١)
ഹിജാബ് ഇറങ്ങുന്നതിന്റെ മുമ്പ് സ്ത്രീകളും പുരുഷന്മാരും സമ്മേളിക്കുന്നതിനു തടസ്സമില്ല. ഹിജാബ് ഇറങ്ങിയ ശേഷം ഭാര്യ ഭർത്താക്കളും വിവാഹബന്ധം നിഷിദ്ധമായവരും മാത്രമേ സമ്മേളിക്കാവൂ. ഇതാണ് ഏറ്റവും നല്ല മറുപടി. (ഫത്ഹുൽ ബാരി: 1/300)
ഇതേ വിവരണം ഇബ്നുൽഖയ്യിമിന്റെ ഔനുൽ മഅ്ബൂദ്:1/142-ലും കാണാം.
ഇമാം ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസിൽ ഹിജാബ് സംബന്ധമായ പരാമർശം കാണാം:
ആയിഷ(റ)ൽ നിന്ന് നിവേദനം: നബി(സ്)യുടെ ഭാര്യമാർ മലമൂത്രവിസർജനത്തിനായി രാത്രി മരുഭൂമിയിലേക്ക് പുറപ്പെടുമായിരുന്നു. ഉമർ(റ) നബി(സ)യോട് താങ്കൾ ഭാര്യമാരെ തടയണമെന്ന് പറയുമായിരുന്നു. എന്നാൽ നബി(സ) അങ്ങനെ ചെയ്തിരുന്നില്ല. അങ്ങനെ നബി(സ) പത്നി സംഅത്തിന്റെ പുത്രി സൗദ(റ) ഒരു രാത്രി ഇശാക്ക് പുറപ്പെട്ടു. മഹതി നീളം കൂടിയവരായിരുന്നു. അപ്പോൾ ഉമർ(റ) അവരെ വിളിച്ചു പറഞ്ഞു: 'അറിയുക, നിശ്ചയം സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു'. ഹിജാബ് ഇറങ്ങാനുള്ള അത്യാഗ്രഹം കൊണ്ടാണ് ഉമർ(റ) അപ്രകാരം പറഞ്ഞത്. അപ്പോൾ അല്ലാഹു ഹിജാബ് അവതരിപ്പിച്ചു. (ബുഖാരി: 143)
പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം അസ്ഖലാനി(റ) എഴുതുന്നു:
قوله : ( احجب ) أي امنعهن من الخروج من بيوتهن ; بدليل أن عمر بعد نزول آية الحجاب قال لسودة ما قال كما سيأتي قريبا . ويحتمل أن يكون أراد أولا الأمر بستر وجوههن ، فلما وقع الأمر بوفق ما أراد أحب أيضا أن يحجب أشخاصهن مبالغة في التستر فلم يجب لأجل الضرورة ، وهذا أظهر الاحتمالين .
وقد كان عمر يعد نزول آية الحجاب من موافقاته كما سيأتي في تفسير سورة الأحزاب ، وعلى هذا فقد كان لهن في التستر عند قضاء الحاجة حالات : أولها بالظلمة لأنهن كن يخرجن بالليل دون النهار كما قالت عائشة في هذا الحديث " كن يخرجن بالليل " وسيأتي في حديث عائشة في قصة الإفك " فخرجت معي أم مسطح قبل المناصع ، وهو متبرزنا ، وكنا لا نخرج إلا ليلا إلى ليل " ، انتهى . ثم نزل الحجاب فتسترن بالثياب ، لكن كانت أشخاصهن ربما تتميز ; ولهذا قال عمر لسودة في المرة الثانية بعد نزول الحجاب : أما والله ما تخفين علينا ، ثم اتخذت الكنف في البيوت فتسترن بها كما في حديث عائشة في قصة الإفك أيضا فإن فيها " وذلك قبل أن تتخذ الكنف " ، وكان قصة الإفك قبل نزول آية الحجاب [1] كما سيأتي شرحه في موضعه إن شاء الله تعالى . (فتح الباري شرح صحيح البخاري:٤٦٦/١)
ഈ ഹദീസിൽ ഉമർ(റ) നബി(സ)യോട് ഭാര്യമാരെ തടയണമെന്ന് പറഞ്ഞതിന്റെ വിവക്ഷ അവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയണമെന്നാണ്. ഹിജാബിന്റെ ആയത്ത് അവതരിച്ചതിനു ശേഷമാണ് ഉമർ(റ) സൗദാബീവി(റ)യോട് അപ്രകാരം പറഞ്ഞതെന്നത് ഇതിനു രേഖയാണ്. ഇനിപ്പറയുന്ന വിധമാകാനും സാധ്യത കാണുന്നു: ആദ്യമായി അവരുടെ മുഖം മറക്കാനുള്ള കല്പന വരണമെന്ന് ഉമർ(റ) ഉദ്ദേശിച്ചു. അദ്ദേഹം ഉദ്ദേശിച്ചത് പ്രകാരം ഹിജാബിന്റെ കല്പന വന്നപ്പോൾ കൂടുതൽ മറയ്ക്കുന്നതിന്റെ ഭാഗമായി അവരുടെ ശരീരങ്ങൾ തന്നെ മറയ്ക്കുവാൻ ഉമർ(റ) ഇഷ്ടപ്പെട്ടു. എന്നാൽ അനിവാര്യത കണക്കിലെടുത്ത് അതിനുത്തരം ലഭിച്ചില്ല. രണ്ട് സാധ്യതകളിൽ വെച്ച് ഏറ്റവും വ്യക്തമായ സാധ്യത ഇതാണ്. ഹിജാബിന്റെ ആയത്തിന്റെ അവതരണത്തെ തന്റെ അഭിപ്രായത്തോട് യോജിച്ച് അവതരിച്ച ആയത്തുകളുടെ കൂട്ടത്തിൽ പെട്ട ഒന്നായി ഉമർ(റ) എണ്ണിയിരുന്നതായി അഹ്സാബ് സൂറത്തിന്റെ തഫ്സീറിൽ വരുന്നുണ്ട്. ഇതനുസരിച്ച് മലമൂത്രവിസർജ്ജന സമയത്ത് മറയുന്നതിൽ അവർക്കു പല അവസ്ഥകളുമുണ്ടായിരുന്നു.
1- ഇരുളിൽ നിർവ്വഹിക്കുക. അവർ രാത്രിയിലായിരുന്നു അതിനുവേണ്ടി പുറത്തിറങ്ങിയിരുന്നത്. പകൽ പോയിരുന്നില്ല. ഈ ഹദീസിൽ മഹതിയായ ആയിഷ(റ) അങ്ങനെ പറഞ്ഞുവല്ലോ. ആഇശാബീവി(റ)യെ കുറിച്ച് വ്യഭിചാരാരോപണം വന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: "എന്റെ കൂടെ ഉമ്മുമിസ്ത്വാഹ്(റ) മനാസ്വിഇന്റെ ഭാഗത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ മലമൂത്ര വിസർജനത്തിനായി പോകുന്ന സ്ഥലമാണത്. ഞങ്ങൾ രാത്രിയിലല്ലാതെ അവിടേക്കു പുറപ്പെടാറില്ലായിരുന്നു". പിന്നീട് ഹിജാബ് അവതരിച്ചു. തുടർന്ന് അവർ ഹിജാബ് ധരിച്ച മറച്ചു. എങ്കിലും അവരുടെ ശരീരം ചിലപ്പോൾ വ്യക്തമാകുമായിരുന്നു. ഇതുകൊണ്ടാണ് ഹിജാബ് അവതരിച്ചതിനു ശേഷം രണ്ടാം പ്രാവശ്യം ഉമർ(റ) സൗദാബീവി(റ)യോട് ഇപ്രകാരം പറഞ്ഞത്: 'അറിയുക, നിങ്ങൾ നമുക്ക് അവ്യക്തമല്ല'. പിന്നീട് വീടുകളിൽ മാള മൂത്രവിസർജനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി. അപ്പോൾ അവയിൽപോയി അവർ മറഞ്ഞു. ആഇശാബീവി(റ)നെ കുറിച്ച് വ്യഭിചാരാരോപണം വന്നതിനെക്കുറിച്ച് പരാമർശിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം: "അത് വീടുകൾ കക്കൂസുകൾ ഉണ്ടാക്കപ്പെടുന്നതിനു മുമ്പായിരുന്നു". ആ സംഭവം ഹിജാബിന്റെ ആയത്ത് അവതരിക്കുന്നതിനു മുമ്പായിരുന്നു. അതിന്റെ വിശദീകരണം അവിടെ വരുന്നുണ്ട്. (ഫത്ഹുൽബാരി: 1/466)
അല്ലാമാ ഐനി(റ) പറയുന്നു:
വീടുകളിൽ പിന്നെ കക്കൂസുകൾസ്ഥാപിക്കപ്പെട്ടപ്പോൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിൽനിന്ന് അവരെ തടയപ്പെട്ടു. മൂന്നാമത്തെ അവസ്ഥ അതാണ്. (ഉംദത്തുൽഖാരി: 2/284)
ഹിജാബ് മൂന്ന് വിധമുണ്ടെന്ന് അല്ലാമാ ഐനി(റ) വിശദീകരിച്ചിട്ടുണ്ട്.
'താങ്കളുടെ ഭാര്യമാരെ താങ്കൾ തടയുക' എന്ന് ഉമർ(റ) നബി(സ)യോട് പറഞ്ഞതിന്റെ വിവക്ഷ വീടുകളിൽ നിന്ന് അവർ പുറത്തിറങ്ങുന്നത് തടയുക എന്നാണു. തുടർന്നുള്ള സംസാരത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.... കാരണം ഹിജാബുകൾ മൂന്ന് വിധമുണ്ട്.
1- മുഖം മറക്കാനുള്ള കൽപ്പന:
"നബിയെ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക". (അഹ്സാബ്: 59) എന്ന ആയത്ത് ഇതിനു രേഖയാണ്.
2- അവർക്കും ജനങ്ങൾക്കുമിടയിൽ മാറാ സ്ഥാപിക്കാനുള്ള നിർദ്ദേശം:
"അവരോട് (നബി(സ്)യുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക". എന്ന ആയത്ത് ഇതിനു രേഖയാണ്.
3-മതപരമായ അനിവാര്യതക്കുവേണ്ടിയല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് തടയാനുള്ള നിർദ്ദേശം. (ഉംദത്തുൽഖാരി: 2/283)
ഇമാം ഖസ്തല്ലാനി(ർ) എഴുതുന്നു:
"നിശ്ചയം നിങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പുറത്തിറങ്ങുന്നതിന് നിങ്ങള്ക്ക് അനുവാദം നൽകപ്പെട്ടിരിക്കുന്നു". അതായത് വീടുകളിൽ കക്കൂസുകൾ ഇല്ലാത്തതിന്റെ പേരിൽ അനിവാര്യതക്കുവേണ്ടി അനുവാദം നൽകപ്പെട്ടു. പിന്നീട് വീടുകളിൽ കക്കൂസുകൾ സ്ഥാപിക്കപ്പെട്ടപ്പോൾ മതപരമായ അനിവാര്യതക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുന്നതിൽ നിന്ന് അവരെ തടയപ്പെട്ടു. (ഖിയാസ്‌തള്ളാനി: 1/231)
സ്വഹീഹുൽ ബുഖാരി(റ)യുടെ വ്യാഖ്യാന ഗ്രൻഥമായ 'ലാമിഉദ്ദറാരി' എന്ന ഗ്രൻഥത്തിൽ പറയുന്നു:
"അപ്പോൾ അല്ലാഹു ഹിജാബ് അവതരിപ്പിച്ചു". ഈ ഹദീസിൽ പരാമർശിച്ച ഹിജാബിന്റെ വിവക്ഷ എന്താണെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരല്ല. ഹദീസ് വ്യാഖ്യാതാക്കൾ പലതാണ് പറയുന്നത്. കിർമാണി(റ) പറയുന്നു: ഇവിടെ ഹിജാബിന്റെ വിവക്ഷ വർഗ്ഗമാകാം. അപ്പോൾ ഇനിപ്പറയുന്ന മൂന്ന് ആയത്തുകളും അതിൽ ഉൾപ്പെടും.
"നബിയേ, താങ്കളുടെ പത്നിമാരോടും സത്യ വിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക". (അഹ്സാബ്: 59)
"അവരോട്(നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചു കൊള്ളുക". (അഹ്സാബ്: 53)
"സത്യവിശ്വാസിനികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാൻ പറയുക" (നൂർ: 31)
ഇനി ഈ മൂന്ന് ആയത്തുകളിൽ അറിയപ്പെട്ട ഒന്നാണ് വിവക്ഷയെന്നതിനും സാധ്യത കാണുന്നു.
തൈമി(റ) പറയുന്നു: അവർ പുറത്തിറങ്ങുന്ന സമയത്ത് അവരിൽ നിന്ന് യാതൊന്നും കാണപ്പെടാത്ത വിധം വസ്ത്രം ധരിച്ച മറക്കലാണ് ഹിജാബിന്റെ വിവക്ഷ.
ഈ ഹദീസിന്റെ അവസാനം പരാമർശിച്ച ഹിജാബിന്റെ വിവക്ഷ "പ്രവാചകരുടെ വീട്ടിൽ നമ്മൾ പ്രവേശിക്കരുത്.." എന്ന് തുടങ്ങുന്ന ആയത്താണെന്നു ബുഖാരിയുടെ വ്യാഖ്യാതാവായ ശൈഖുൽ ഇസ്‌ലാമിന്റെ സംസാരത്തിൽ വരുന്നു.
എന്നാൽ ഞാൻ ന്യായമായി കാണുന്നത് ഈ ഹദീസിന്റെ അവസാന ഭാഗത്ത് പരാമർശിച്ച ഹിജാബിന്റെ വിവക്ഷ "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക" എന്ന് തുടങ്ങുന്ന ആയത്താണ് എന്നാണ്. ഹിശാം(റ) പിതാവ് വഴി ആയിഷ(റ) യിൽ നിന്ന് നിവേദനം ചെയ്ത ഹദീസ് സൂറത്തുൽ അഹ്സാബിന്റെ തഫ്സീറിൽ വരുന്നുണ്ട്. "ഹിജാബിന്റെ വിധി വന്നതിനുശേഷം സൗദാബീവി(റ) പുറപ്പെട്ടു" എന്ന് തുടങ്ങുന്ന ഹദീസാണത്. ആ ഹദീസിൽ പരാമർശിച്ച ഹിജാബിന്റെ വിവക്ഷ പർദ്ദ ധരിച്ച് ശരീരം മുഴുവൻ മറക്കലുമാണ്.
ഹാഫിള് പറയുന്നു: ഒന്നാം ഹിജാബിന്റെ വിവക്ഷ രണ്ടാം ഹിജാബ് അല്ല. അതിനാൽ ഞാൻ ഏറ്റവും പ്രബലമായി കാണുന്നത് ശൈഖ് നേരത്തെ പറഞ്ഞ ആശയമാണ്. ഹാഫിളിന്റെ ചായ്‌വും അതിലേക്കാണ്. സൗദാബീവി(റ)യുടെ ഈ സംഭവം അറിയപ്പെട്ട പർദ്ദയുടെ വിധി വന്നതിനു ശേഷമായിരുന്നു. "ഓ സൗദാ നിങ്ങളെ നാം അറിഞ്ഞിരിക്കുന്നു" എന്ന് ഉമർ(റ) പറഞ്ഞുവല്ലോ. അറിയപ്പെട്ട പർദ്ദവിധി വന്നത് പ്രബലാഭിപ്രായപ്രകാരം ഹിജ്‌റ അഞ്ചിലായിരുന്നു. നാലിലാണെന്നും മൂന്നിലാണെന്നും അഭിപ്രായമുണ്ട്. ഇതിനുശേഷവും ഉമർ(റ) ആഗ്രഹിച്ചിരുന്ന ഹിജാബ് അവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ഹിജാബാണ്. 'അപ്പോൾഅല്ലാഹു ഹിജാബ് അവതരിപ്പിച്ചു' എന്ന ഈ ഹദീസിന്റെ അവസാന ഭാഗത്തുള്ള പരാമർശത്തിന്റെ വിവക്ഷ ഈ ഹിജാബാണ്. ഉമർ(റ) ആഗ്രഹിച്ചിരുന്ന ഈ ഹിജാബിന്റെ താല്പര്യം "നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക" എന്നർത്ഥം വരുന്ന ആയത്താണെന്നാണ് എന്റെ വീക്ഷണപ്രകാരം പ്രബലം നേരത്തെപറഞ്ഞ ഹിജാബ് അവതരിച്ച് കുറേകഴിഞ്ഞതിനുശേഷമാണ് ഈ വചനം അവതരിച്ചത്. തഖ്‌യീറിന്റെ ആയത്തിനോടൊപ്പമായിരുന്നു അതിന്റെ അവതരണം. അത് ഹിജ്‌റ: ഒമ്പതിനുശേഷമായിരുന്നു. (ലാമിഉദ്ദറാരി: 1/72)
മറുപക്ഷം പറയുന്നത്
ഫിതനയും ഫസാദും വ്യാപകമായ ഇക്കാലത്തും സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിൽ വരണമെന്ന് വാദിക്കുന്ന പുത്തൻവാദികൾ അവരുടെ വാദത്തിന് പ്രമാണമായി ഉദ്ദരിക്കാറുള്ള ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം:
عن ابن عمر أن رسول الله صلى الله عليه وسلم قال: ( لا تمنعوا إماء الله مساجد الله) (مسلم: ٦٦٨)
ഇബ്നു ഉമറി(റ)ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ്) പറഞ്ഞു: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്". (മുസ്ലിം: 668)
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ഈ ഹദീസുകളും ഇതിനോട് തത്തുല്യമായ ഹദീസുകളും കാണിക്കുന്നത് സ്ത്രീക്ക് പള്ളി വിലക്കരുത് എന്നാണ്. എന്നാണ് ഈ നിയമം ഹദീസുകളിൽ നിന്നെടുത്ത് പണ്ഡിതന്മാർ വിവരിച്ച ചില നിബന്ധനകൾക്ക് വിധേയമാണ്. സ്ത്രീ സുഗന്ധം ഉപയോഗിക്കാതിരിക്കുക, ഭംഗിയാവാതിരിക്കുക, ശബ്ദം കേൾക്കുന്ന പാദസരം ധരിക്കാതിരിക്കുക, മുന്തിയ തരാം വസ്ത്രം ധരിക്കാതിരിക്കുക, പുരുഷന്മാരുമായി കൂടിക്കലരാതിരിക്കുക, യുവതിയാവാതിരിക്കുക,നാശത്തിനുനിമിത്തമാകുന്ന യാതൊന്നും ഉണ്ടാവാതിരിക്കുക, നാശം ഭയപ്പെടുന്ന യാതൊന്നും പോകുന്ന വഴിയിൽ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകൾ. സ്ത്രീ ഭർതൃമതിയോ യജമാണുള്ളവളോ ആവുകയും മേൽപ്പറഞ്ഞ നിബന്ധനകൾ മേളിക്കുകയും ചെയ്യുമ്പോൾ പുറപ്പെടുന്നത് തടയരുതെന്ന വിലക്ക് 'തൻസീഹി'നല്ലതാണ്. (തടയൽ കുറ്റകരമല്ലെന്നർത്ഥം). (ശർഹുൽ മുസ്ലിം: 2/400
അല്ലാമാ ബാജി(റ) പറയുന്നു:
ഭാര്യ പള്ളിയിൽ പോകുന്നത് ഭർത്താവിന് തടയണമെന്നും ഭർത്താവിന്റെ അനുവാദം കൂടാതെ സ്ത്രീ പള്ളിയിൽ പോകാൻ പാടില്ലെന്നും ഹദീസ് വ്യക്തമാക്കുന്നു. (ഓജസുൽ മസാലിക്: 4/104)
"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നൊരു പരാമർശം ഇതിന്റെ ബാക്കിയായി ഇമാം ബൈഹഖി(റ) യുടെയും അബൂദാവൂദിന്റെയും മറ്റും നിവേദനത്തിൽ വന്നിട്ടുണ്ട്. അതടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ വിവക്ഷ മുമ്പ് വിശദീകരിച്ചതാണ്.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:
നിങ്ങളുടെ സ്ത്രീ പള്ളികളിലേക്ക് നിങ്ങളോടു അനുവാദം ചോദിച്ചാൽ അവർക്കു നിങ്ങൾ അനുവാദം നൽകുക". (മുസ്ലിം: 669)
ഇമാം അസ്ഖലാനി(റ) എഴുതുന്നു:
ولا يخفى أن محل ذلك إذا أمنت المفسدة منهن وعليهن(فتح الباري شرح صحيح البخاري:٣٥٢/٣)
സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിർദ്ദേശം ബാധകമാവൂ എന്ന കാര്യം വ്യക്തമാണ്. (ഫത്ഹുൽ ബാരി: 3/352)
ഇമാം അസ്ഖലാനി(റ) തുടരുന്നു:
وفيه إشارة إلى أن الإذن المذكور لغير الوجوب، لأنه لو كان واجبا لانتفى معنى الاستئذان ، لأن ذلك إنما يتحقق إذا كان المستأذن مخيرا في الإجابة أو الرد (فتح الباري شرح صحيح البخاري: ٣٥٢/٣)
അനുവാദം നൽകണമെന്ന് പറഞ്ഞത് നിർബന്ധത്തിനല്ലെന്ന് ഹദീസ് സൂചിപ്പിക്കുന്നു. കാരണം അനുവാദം നൽകൽ നിർബന്ധമായിരുന്നുവെങ്കിൽ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയില്ല. കാരണം അനുവാദം ചോദിക്കപ്പെടുന്ന വ്യക്തിക്ക് അനുവാദം നൽകാനും നൽകാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ മാത്രമേ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയുള്ളു. (ഫത്ഹുൽബാരി: 3/352)
"നിങ്ങൾ അവർക്കു അനുവാദം നൽകുക" എന്ന പരാമർശം വിശദീകരിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:
സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴാണ് അനുവാദം നൽകണമെന്ന് പറഞ്ഞത്. അക്കാലത്തു മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നാശവും നാശകാരികളും വർദ്ദിച്ച നമ്മുടെ ഇക്കാലത്തെ സ്വഭാവം അതല്ല. അനുവാദം നൽകണം എന്ന ഭർത്താക്കന്മാരോടുള്ള ഈ നിർദ്ദേശം നിർബന്ധത്തിനോ സുന്നത്തിനോ? സുന്നത്തിനാണെന്നാണ് ഇമാം ബൈഹഖി(റ) പറയുന്നത്. "ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കുത്തമം നിങ്ങളുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്" എന്ന ഹദീസാണ് ഇതിന്നാധാരം. രാത്രിയിൽ എന്ന് ഹദീസിൽ ഉപാധിവെക്കാൻ കാരണം കൂടുതൽമറ നൽകുന്നത് രാത്രിയായതിനാലാണ്. (ഖസ്ത്വല്ലാനി: 2/152)
അല്ലാമ ഐനി(റ) എഴുതുന്നു:
സ്ത്രീക്ക് പ്രയോജനമുള്ള കാര്യത്തെ തൊട്ട് ഭർത്താവ് അവളെ തടയരുതെന്നും അതിനു അവൾക്കു അനുവാദം നൽകൽ ഭർത്താവിന് അത്യാവശ്യമാണെന്നും ഹദീസ് വ്യക്തമാക്കുന്നു. എന്നാൽ അവൾ കാരണമായോ അവളുടെ മേലിലോ ഭർത്താവ് നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമുള്ളൂ. നബി(സ)യുടെ കാലത്ത് മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ സ്വഭാവം അതല്ല. നാശവും നാശകാരികളും വർദ്ദിച്ചിരിക്കുന്നു. ശേഷം പറയുന്ന ആയിഷ(റ)യുടെ ഹദീസ് ഇതിനു രേഖയാണ്. ഇതുപോലുള്ള ഹദീസുകൾ കിഴവികൾക്കു മാത്രം ബാധകമാണെന്നാണ് ഇമാം മാലിക്(റ)ന്റെ വീക്ഷണം. കിഴവിയാണെങ്കിലും സ്ത്രീക്ക് അവളുടെ വീടിനേക്കാൾ ഉത്തമമായ മറ്റൊന്നുമില്ലെന്നാണ് ഇമാം നവവി(റ) യുടെ പ്രസ്താവം വ്യക്തമാക്കുന്നത്. (ഉംദത്തുൽ ഖാരി: 5/233)
ഇമാം അസ്ഖലാനി(r0 എഴുതുന്നു:
قال النووي : استدل به على أن المرأة لا تخرج من بيت زوجها إلا بإذنه لتوجه الأمر إلى الأزواج بالإذن اها(فتح الباري شرح صحيح البخاري: ٣٥٢/٣)
ഇമാം നവവി(റ) പറയുന്നു: ഭർത്താവിന്റെ വീട്ടിൽ നിന്ന് അവന്റെ അനുവാദമില്ലാതെ ഭാര്യ പുറത്തിറങ്ങരുതെന്നതിന് ഈ ഹദീസ് രേഖയാണ്. അനുവാദം നൽകണമെന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകിയതിൽ നിന്ന് അതാണ് വ്യക്തമാകുന്നത്. (ഫത്ഹുൽ ബാരി: 3/352)
ഇമാം ബുഖാരി(റ) നിവേദനം:
സത്യവിശ്വാസികളുടെ സ്ത്രീകൾ റസൂലുല്ലാഹി(സ) യുടെ കൂടെ വസ്ത്രം പുതച്ച് ഫജ്ർ നിസ്കാരത്തിന് പങ്കെടുക്കുമായിരുന്നു. പിന്നീട് നിസ്കാരം കഴിഞ്ഞു അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. രാത്രിയുടെ അവസാനത്തെ ഇരുട്ടിനാൽ അവരെ ഒരാളും അറിയുമായിരുന്നില്ല. (ബുഖാരി: 544)
ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
സ്ത്രീകളുടെ മേലിലോ അവർ കാരണമോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമാകൂ. (ഫത്ഹുൽ ബാരി: 2/478)
ഇത് ഇസ്‌ലാമിന്റെ ആദ്യകാലത്തുള്ള സമീപനമായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യം മുമ്പ് വിവരിച്ചതാണ്. സ്വഹീഹുൽ ബുഖാരിയിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്.
ആയിഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി ഇശാനിസ്‌കാരം പിന്തിപ്പിച്ചു. അത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പായിരുന്നു. അങ്ങനെ 'സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി' എന്ന് ഉമർ(റ) വിളിച്ചു പറയുന്നവരെ നബി(സ) പുറപ്പെട്ടില്ല. തുടർന്ന് നബി(സ) വന്ന് പള്ളിയിലുള്ളവരോട് ഇപ്രകാരം പ്രസ്താവിച്ചു: "ഭൂലോകത്ത് ഇന്ന് നിങ്ങളല്ലാതെ ഒരാളും ഇതിനെ പ്രതീക്ഷിച്ചിരുന്നില്ല". (ബുഖാരി: 533)
മറ്റൊരു രിവായത്തിലുള്ള പരാമർശം ഇങ്ങനെയാണ്.
ولم يكن أحد يومئذ يصلي غير أهل المدينة (بخاري: ٨١٥)
"മദീനക്കാരല്ലാതെ അന്ന് മറ്റാരും തന്നെ നിസ്കരിച്ചിരുന്നില്ല". (ബുഖാരി: 815)
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:
ഉറങ്ങിപ്പോയ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഹാജരായവരാണെന്ന് ഇമാം ബുഖാരി(റ) ഹദീസിൽ നിന്ന് ഗ്രഹിച്ചിരിക്കുന്നു. എന്നാൽ ഹദീസ് അതിൽ വ്യക്തമല്ല. കാരണം അവർ ഉറങ്ങിയത് വീടുകളിലാണെന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. (ഫത്ഹുൽ ബാരി: 2/235)
ഇനി അവർ പള്ളിയിൽ തന്നെ ആയിരുന്നുവെന്ന് സ്ഥിരപ്പെട്ടാലും പ്രശ്നമൊന്നുമില്ല. കാരണം ഇത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പുള്ള സംഭവമാണെന്ന് ഹദീസിൽ തന്നെ വ്യക്തമാക്കിയല്ലോ.
അബൂബക്റി(റ)ന്റെ പുത്രി അസ്മാഅ്(റ)ൽ നിന്ന് നിവേദനം: സൂര്യഗ്രഹണമുണ്ടായ സന്ദർഭത്തിൽ മഹതി നബി(സ)യുടെ പ്രിയ പത്നി ആയിഷ(റ) യെ സമീപിച്ചു. നോക്കുമ്പോൾ ജനങ്ങളെല്ലാം നിസ്കരിക്കുകയായിരുന്നു. ആയിഷ(റ)യും നിസ്കരിക്കുന്നു...(ബുഖാരി:178)
ഈ ഹദീസിന്റെ വിവരണത്തിൽ ഫത്ഹുൽ ബാറിൽ എഴുതുന്നു:
അസ്മാഅ് ബീവി(റ) ആയിഷ(റ)യുടെ വീട്ടിൽ നിന്ന് പള്ളിയിലുള്ളവരിലേക്ക് തിരിഞ്ഞുനോക്കിയെന്ന് മനസ്സിലാക്കാം. അപ്പോൾ അവർ സൂര്യഗ്രഹണ നിസ്കാരം നിർവഹിക്കുന്നതായി മഹതി കൊണ്ടെത്തിച്ചു. (ഫത്ഹുൽ ബാരി: 2/183, 1/349)
സൈനുബ്‌നുൽ മുനീർ(റ) പറയുന്നു: ഗ്രഹണ നിസ്കാരം നിർവ്വഹിക്കാൻ വേണ്ടി പെണ്ണ് പള്ളിയിൽ പോകൽ അനുവദനീയമാണെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇബ്നുബത്ത്വാൽ(റ) പറയുന്നു. അതിൽ ചിന്തിക്കാനുണ്ട്. കാരണം അസ്മാഅ് ബീവി(റ) നിസ്കരിച്ചാൽ ആയിഷ(റ)യുടെ വീട്ടിൽ വെച്ചുമാത്രമാണ്. (ഫത്ഹുൽ ബാരി: 3/656)