Showing posts with label മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും. Show all posts
Showing posts with label മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും. Show all posts

Sunday, June 23, 2019

ബിദ് അത്ത് മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


മുബ്തദിഉകള്‍ക്ക് സലാം മടക്കലും അവരുടെ പേരില്‍ മയ്യിത് നിസ്കരിക്കലും
*******************************************

വിശ്വാസികള്‍ക്കിടയില്‍ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി നിയമമാക്കപ്പെട്ടതാണ് സലാം. അത് അവരുടെ പരസ്പരമുള്ള അഭിവാദ്യമാണ്. പരസ്പരം കാണുമ്പോഴൊക്കെ, രക്ഷ കൊണ്ടുള്ള ഈ പ്രാര്‍ത്ഥന സുന്നതാണ്. സമൂഹത്തിന്‍റെ ഐക്യവും ഏകതാമനോഭാവവുമാണ് ഇതിലൂടെ ലക്ഷീകരിക്കുന്ന പ്രധാനഘടകം.

വിശ്വാസികളല്ലാത്തവരോട് അത് പാടില്ലെന്ന് അതില്‍നിന്ന് തന്നെ വ്യക്തമായല്ലോ.
എന്നാല്‍, സര്‍വ്വാംഗീകൃതമാവേണ്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി സമൂഹത്തില്‍ കടന്നുവരേണ്ടവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കേണ്ടതല്ല. അത്തരക്കാരെയാണ് മുബ്തദിഉകള്‍ (പുതിയ ആശയങ്ങളുമായി കടന്നുവരുന്നവര്‍) എന്ന് പറയുന്നത്. അത്തരം ആശയങ്ങളെ പരമാവധി നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. അത് കൊണ്ട് തന്നെ, അവരുടെ ആശയങ്ങളോടുള്ള എതിര്‍പ്പിന്‍റെ ഭാഗമായി അവയുടെ വക്താക്കളോട് സലാം പറയാതിരിക്കലാണ് ഉത്തമം. മറ്റുള്ളവരെല്ലാം തന്നോട് സലാം പറയാതിരിക്കുന്നതിലൂടെ ആ ആശയത്തില്‍നിന്ന് പിന്തിരിയാന്‍ അത് സഹായകമായെങ്കിലോ എന്ന ഗുണകാംക്ഷയാണ് അതിന് പിന്നിലുള്ളത്. തബൂക് യുദ്ധത്തില്‍ പങ്കെടുക്കാതെ അകാരണമായി വിട്ടുനിന്ന് മൂന്ന് പേരോട് പ്രവാചകരും അനുയായികളും സലാം പറയുന്നതും അവരുടെ സലാം മടക്കുന്നതും വേണ്ടെന്ന് വെച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണ്. ആ സമീപനത്തിലൂടെ ആ മൂന്ന് പേര്‍ അനുഭവിച്ച മാനസിക പ്രയാസങ്ങളും അങ്ങേയറ്റം പശ്ചാത്തപിക്കാന്‍ അത് അവരെ പ്രേരിപ്പിച്ചതും ഹദീസുകളിലൂടെ വ്യക്തമാണല്ലോ. പരസ്യമായി ദോഷങ്ങള്‍ ചെയ്യുന്നവരോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കപ്പെടുന്നത്.
ചുരുക്കത്തില്‍ പുത്തനാശയക്കാരോട് സലാം പറയാതിരിക്കുന്നത് പോലും ഗുണകാംക്ഷയുടെ ഭാഗമാണെന്ന് നമുക്ക് മനസ്സിലാക്കാനാവും. അത് കൊണ്ട് തന്നെയാണ്, സലാം പറയാതിരിക്കുന്നതിലൂടെ കൂടുതല്‍ അകന്നുപോവാന്‍ സാധ്യതയുണ്ടാവുകയോ സലാം പറയുന്നതിലൂടെ അവരുടെ മനസ്സില്‍ മാറ്റം ഉണ്ടാവുമെന്ന് തോന്നുകയോ ചെയ്യുന്ന പക്ഷം, അവരോട് സലാം പറയേണ്ടതാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്.
മുസ്ലിമായവരുടെ മേലിലെല്ലാം നിസ്കരിക്കാവുന്നതാണ് എന്നാണ് വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത്.

ഇബ്നു ഹജര്‍ (റ) പറഞ്ഞിട്ടുണ്ട്:
അദ്ദേഹം ഇമാം നവവി (റ) യില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
(وقد ذهب الجمهور إلى أنه لا يسلم على الفاسق ولا المبتدع قالالنووي : فإن اضطر إلى السلام بأن خاف ترتب مفسدة في دين أو دنيا إن لم يسلم سلم )
ധോഷിയോടും പുത്തന്‍ വാദിയോടും സലാം പറയേണ്ട എന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. ഇമാം നവവി (റ) അപ്രകാരം പറയുന്നു: ദുന്യാവിന്റെയോ ദീനിന്റെയോ കാര്യത്തില്‍ വല്ല നാശവും ഭയക്കുന്നു എങ്കില്‍ ആ നിര്‍ബന്ദ സാഹചര്യത്തില്‍ ഇവരോട് സലാം പറയാം (അല്ലെങ്കില്‍ വേണ്ട എന്ന് അര്‍ത്ഥം)
വേറെയും കാണാം...
قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ
ഇമാം നവവി (റ) പറയുന്നു, മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ളിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാനെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്ന്‍ അറബി (റ) യും പറഞ്ഞിരിക്കുന്നു (ഫത്ഹുല്‍ ബാരി)
ഇതുകൂടി കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം ഇബ്നു ഹജര്‍ (റ) തുടരുന്നു:
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വന്തോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ് ഒരു സംഘം ആഹ്ലുല്‍ ഇല്മു പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാകീട്ടുണ്ട്..."

فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)

മഹാനായ ഇമാം മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ) പറയുന്നു:പുത്തൻ വാദിയെ ഒരു ഇടത്തും വളർത്തരുത് അത്തരം കക്ഷികളെ അടുപ്പിക്കരുത് അവർക്ക് സലാം പറയരുത്, നമ്മടെ ഇമാം (അഹ്മദ് ബ്നു ഹമ്പൽ(റ). പറഞ്ഞിരിക്കുന്നു:പുത്തൻ  വാദിക്കൾക്ക് വല്ലവരും സലാം പറഞ്ഞാൽ തീർച്ചയായും അവൻ (സലാം പറഞവൻ)അവനെ സ്നേഹിച്ചിരിക്കുന്നു *നബിസ്വല്ലല്ലാഹു അലൈവസല്ലം തങ്ങളുടെ വാക്കാണതിന് തെളിവ് അവിടുന്ന് പറഞ്ഞു:നിങ്ങൾക്ക് പരസ്പരം സ്നേഹബന്ധമുണ്ടാക്കാൻ സലാം പറയലിനെ നിങ്ങൾക്കിടയിൽ പരസ്പരം വ്യപിപ്പിക്കുക.മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ)തുടരുന്നു,പുത്തൻ വാദിയുടെ സദസ്സുകളിലിരിക്കാനോ,അവരുമായി അടുക്കാനോ,അവർ സന്തോഷിക്കുന്ന കാര്യങ്ങളിൽ ആശംസയർപ്പിക്കാനോ,അവർമരിച്ചാൽ അവരുടെമേൽ മയ്യിത്ത് നിസ്കരിക്കാനോ,അവരുടെ(പുത്തൻ അവാന്തര വിഭാഗം)പേര് കേട്ടാൽ കൃഫയുടെ (അനുഗ്രഹത്തിന്റെ)വാക്കുപറയാനോ പാടില്ല. *എന്നല്ല അവരോട് എതിർപ്പ് പ്രഘടിപ്പിക്കുകയും വിട്ട് നിൽക്കുകയുമാണ് വേണ്ടത്(കാരണം അവർ സുന്നത്ത് ജമാഅത്തിന്റെ എതിരാളികളാണല്ലോ)തന്നെയുമല്ല അല്ലാഹുവിങ്കൾ പ്രതിഫലവും പ്രതീക്ഷിക്കുകയുമാണ് നിനക്കുണ്ടാകേണ്ടത്*  നബി(സ്വ)തങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു, നിശ്ചയം അവിടുന്ന് പറഞ്ഞിരിക്കുന്നു:വല്ലവരും പുത്തൻ വാദിയുടെ മുഖത്ത് വെറുപ്പോടുകൂടി നോക്കിയാൽ അല്ലാഹു തആല അവന്റെ ഹൃദയത്തിൽ ഈമാനും നിർഭയത്വവും നിറച്ചുകൊടുക്കുന്നതാണ്.ഫുളൈലുബ്നു ഇയാള്വ്(റ) പറഞ്ഞിരിക്കുന്നു : *വല്ലരും പുത്തൻവാദിയെ സ്നേഹിച്ചുകഴിഞ്ഞാൽ അല്ലാഹു തആല (സ്നേഹിച്ചവന്റെ)അമലുകൾ പൊളിച്ചുകളയുകയും ഈമാനിന്റെ വെളിച്ചം അവന്റെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യുന്നതുമാണ്* *വീണ്ടും ശൈഖ് അവർകൾ (റ)തുടരുന്നു: നീ ഒരു വഴിയിൽ പുത്തൻ വാദിയെ ദർശിച്ചാൽ മറ്റൊരു വഴി നീ സ്വീകരിക്കണം* ഫുളൈലുബ്നു ഇയാള്വ്(റ)പറയുന്നു: സുഫ് യാനുബ്നു ഉയൈന(റ)വിൽ നിന്ന് ഞാൻ കേട്ടു. മഹാൻ പറയുന്നു:പുത്തൻവാദിയുടെ ജനാസയെ അനുഗമിച്ചാൽ അതിൽ നിന്നും മടങ്ങുന്നതുവരെ അവൻ അല്ലാഹുവിന്റെ വെറുപ്പിലായിരികും. എന്തുകൊണ്ടെനാൽ, പുത്തൻവാദിയെ നബി(സ്വ) തങ്ങൾ ശപിച്ചിരിക്കുന്നു.നബി(സ്വ)തങ്ങൾ പറഞ്ഞു:ദീനിൽ പുതിയത് വല്ലതും കടത്തിക്കൂട്ടുകയൊ അലെങ്കിൽ പുത്തൻവാദികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയൊ ചെയ്താൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ മനുഷ്യരുടേയും ശാപവും  അവന്റെ മേൽ ഉണ്ടാകുന്നതാണ്. അത്തരം ആളുകളുടെ ഫർളോ,സുന്നത്തോ ആയ ഓരു സൽകർമ്മങ്ങളും അല്ലാഹു റബ്ബ് തആല അവനിൽ നിന്നും സ്വീകരിക്കുന്നല്ല.

🌷🌷🌷🌷🌷🌷🌷🌷

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....