Showing posts with label തറാവീഹ് എട്ടോ. Show all posts
Showing posts with label തറാവീഹ് എട്ടോ. Show all posts

Wednesday, February 21, 2018

തറാവീഹ് എട്ടോ

🔵🔴🔵എട്ട് റക്’അത് നിഷ്ഫലം🔵🔴🔵

തറാവീഹ് നിസ്കാരത്തിന്റെ റക്’അതുകള്‍ എട്ടാണെന്ന് വാദിക്കുന്നവരുടെ തെളിവുകളെല്ലാം ദുര്‍ബലമാണെന്ന് മുകളിലെ വിശദീകരണത്തില്‍ നിന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ. എന്നാല്‍ തറാവീഹ് എട്ട് റക്’അതാണെന്ന വിശ്വാസത്തോടെ പ്രസ്തുത റക്’അതുകള്‍ മാത്രം ഒരാള്‍ നിസ്കരിച്ചാല്‍ ആ നിസ്കാരത്തിന് സാധുതയുണ്ടോ? എന്ന കാര്യം നമുക്ക് പരിശോധിക്കാം.
ഇ’ആനതുല്‍ മുസ്ത’ഈന്‍ 1/349ല്‍ പറയുന്നു: “തറാവീഹിന്റെ റക്’അതുകള്‍ ഇരുപതില്‍നിന്ന് ചുരുക്കി (ഇരുപതിനെക്കാള്‍ ചുരുങ്ങിയതാണെന്ന് കരുതി) തറാവീഹിനു വേണ്ടി തക്ബീറതുല്‍ ഇഹ്റാം ചെയ്താല്‍ അത് സാധുവാകുകയില്ല. സഹ്വിന്റെ സുജൂദ് രണ്ടെണ്ണമുണ്ടായിരിക്കെ ഒന്നില്‍ ചുരുക്കി സുജൂദ് ചെയ്താല്‍ സാധുവാകാത്തപോലെതന്നെ. മാത്രമല്ല, ആ സൂജൂദ് കൊണ്ട് നിസ്കാരം ബാത്വിലാകും. അപ്പോള്‍ ഇരുപതില്‍ ചുരുക്കി നിസ്കരിക്കുന്നത് സാധുവാകണമെങ്കില്‍ തറാവീഹ് ഇരുപത് റക്’അത്താണെന്ന വിശ്വാസത്തോടെ ഉദ്ദേശിച്ച എണ്ണത്തിലേക്ക് ചുരുക്കി നിസ്കരിക്കേണ്ടതാണ്. അത് പ്രതിഫലാര്‍ഹവുമാണ്. ഇപ്രകാരം തുഹ്ഫയില്‍ പ്രസ്താവിച്ചിട്ടുണ്ട്. പുത്തന്‍ വാദികളുടെ എട്ട് റക്’അത് നിസ്കാരം അസ്വീകാര്യമാണെന്ന് ചുരുക്കം. അടിസ്ഥാനമായി ഇരുപത് റക്’അത് അംഗീകരിക്കാത്തതാണ് കാരണം.
എന്നാല്‍ ഇരുപത് റക്’അത് അംഗീകരിച്ചു കൊണ്ടു തന്നെ എട്ടിലേക്ക് ചുരുക്കാതിരിക്കലാണ് ഉത്തമം. കാരണം അത് ബിദ്’അതുകാരുടെ ആചാരമായി മാറിയിട്ടുണ്ട്. ബിദ്’അതുകാരുടെ ചിഹ്നമായ ചര്യകള്‍ ഉപേക്ഷിക്കലാണ് അഭികാമ്യമെന്ന് മിര്‍ഖ്വാത് 2/367ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഈ അടിസ്ഥാനത്തിലാണ് മോതിരം ധരിക്കല്‍ വലതു കയ്യിന്റെ ചെറുവിരലില്‍ ആയിരിക്കലാണ് ഏറ്റ വും ശ്രേഷ്ഠമായതെന്ന് ഇബ്നുഹജര്‍(റ) പറഞ്ഞശേഷം ഇപ്രകാരം പറഞ്ഞത്. “എന്നാല്‍ (ബിദ’ഈ കക്ഷിയായ) റാഫിള്വുകളുടെ ചിഹ്നമാണ് അതെന്നത് അടിസ്ഥാന രഹിതമാകുന്നു.’ (തുഹ്ഫ 3/276)
ഈ വാക്ക് കുറിക്കുന്നത് അവര്‍ (ബിദ്’അതുകാര്‍) ചിഹ്നമാക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കുക തന്നെയാണ് അഭികാമ്യമെന്നാണ്. പക്ഷേ, ശറഇല്‍ സുന്നതാണെന്ന് സ്ഥിരപ്പെട്ട ഒരു കാര്യത്തോട് വല്ല ബിദഈ കക്ഷികളും യോജിക്കുന്നുണ്ടെന്ന് വെച്ച് അത് ഉപേക്ഷക്കേണ്ടതില്ല. ഈ വസ്തുത തുഹ്ഫയുടെ ഉപര്യുക്ത വാക്കിന്റെ വ്യാഖ്യാനത്തില്‍ ശര്‍വാനി(റ) വിശദീകരിച്ചിട്ടുണ്ട്.
എട്ട് റക്’അതിലേക്ക് ചുരുക്കല്‍ അനുവദനീയമാണെന്നല്ലാതെ അത് സ്ഥിരപ്പെട്ട സുന്നതല്ലെന്നതില്‍ സന്ദേഹമില്ല. മാത്രമല്ല, എട്ടിലേക്ക് ചുരുക്കി നിസ്കരിക്കുന്നവന്‍ പുത്തന്‍ പ്രസ്ഥാനക്കാരനാണെന്നുവെച്ച് അതറിയാത്ത ജനങ്ങള്‍ ആക്ഷേപിക്കാനും അവനെ അപമാനപ്പെടുത്താനും സാധ്യതയുണ്ടാകുമ്പോള്‍ ഈ തെറ്റിദ്ധാരണയുടെ വഴി കൊട്ടിയടക്കുക എന്ന സദുദ്ദേശ്യത്തില്‍ എട്ടില്‍ ചുരുക്കാതിരിക്കുന്നത് കൊണ്ട് പ്രതിഫല ലബ്ധി പ്രതീക്ഷിക്കാന്‍ വരെ അവകാശമുണ്ടെന്ന് അല്‍ഫതാവല്‍ കുബ്റ 2/7ല്‍ നിന്ന് ഗ്രഹിക്കാം.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....