Saturday, March 7, 2026

അബദ്ധം പിണഞ്ഞ അത്താഴം

 


*അബദ്ധം പിണഞ്ഞ അത്താഴം*



അഞ്ചുമണിക്ക്  സുബ്ഹിന്റ  സമയം പ്രവേശിക്കുന്ന ഒരു റമളാൻ മാസത്തിൽ, ഉറക്കിൽ നിന്ന്  എഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്കിയപ്പോൾ 4:30 ആണെന്ന് ധരിച്ച് ഭക്ഷണം കഴിച്ചു.  യഥാർത്ഥ സമയം 5: 30 ആയിരുന്നു എന്നു പിന്നീട് ബോധ്യപ്പെടുകയുണ്ടായി. 

 അബദ്ധം പിണങ്ങിയതിന്‍റെ പേരിൽ പ്രഭാതം വെളിവായ ശേഷം ഈ രൂപത്തിൽ ഭക്ഷണം കഴിച്ചാൽ അതുകാരണം നോമ്പ് നഷ്ടപ്പെടുമോ...?


✍🏼

 മേൽപ്പറഞ്ഞ രൂപത്തിൽ പ്രഭാതം ആയിട്ടില്ല എന്ന് തെറ്റുദ്ധരിച്ചുകൊണ്ട് പ്രഭാതത്തിനുശേഷം നോമ്പ് മുറിയുന്ന വല്ല കാര്യവും ചെയ്താൽ അതുകാരണം നോമ്പ് നഷ്ടപ്പെടുന്നതാണ്. യാഥാർത്ഥ്യത്തിന് വിരുദ്ധമായി ധരിച്ച ധാരണക്ക് യാതൊരു പ്രസക്തിയുമില്ല.

 താൻ നോമ്പുകാരനാണെന്ന കാര്യം മറന്നു ഭക്ഷണം കഴിച്ച വ്യക്തിക്കു ലഭിക്കുന്ന, നോമ്പ് മുറിയില്ല എന്ന  ഇളവ് ഇവിടെ ലഭ്യമല്ല

ഫത്ഹുൽ മുഈൻ195, 196 ഇൽ നിന്നും ഇത് ഗ്രഹിക്കാം.


ﻭﻟﻮ ﺃﻛﻞ ﺑﺎﺟﺘﻬﺎﺩ ﺃﻭﻻ ﻭﺁﺧﺮا ﻓﺒﺎﻥ ﺃﻧﻪ ﺃﻛﻞ ﻧﻬﺎﺭا ﺑﻄﻞ ﺻﻮﻣﻪ *ﺇﺫ ﻻ ﻋﺒﺮﺓ ﺑﺎﻟﻈﻦ اﻟﺒﻴﻦ ﺧﻄﺆﻩ* ﻓﺈﻥ ﻟﻢ ﻳﺒﻦ ﺷﻲء: ﺻﺢ.


فتح المعين

No comments:

Post a Comment

അബദ്ധം പിണഞ്ഞ അത്താഴം

  *അബദ്ധം പിണഞ്ഞ അത്താഴം* ❓ അഞ്ചുമണിക്ക്  സുബ്ഹിന്റ  സമയം പ്രവേശിക്കുന്ന ഒരു റമളാൻ മാസത്തിൽ, ഉറക്കിൽ നിന്ന്  എഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്...