Skip to main content

Posts

Showing posts with the label ജുമുഅയും പെരുന്നാളും

ജുമുഅയും പെരുന്നാളും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *മലയാളത്തിലായതിനാൽ പഠിക്കാൻ ഒരു ക്ലിക്ക് മാത്രം*🔍 ജുമുഅയും പെരുന്നാളും ചോദ്യം: സ്വിഹാഹുസ്സിത്തയില്‍ നിന്ന് തിര്‍മുദിയല്ലാത്ത മറ്റെല്ലാവരും സൈദുബ്നു അര്‍ഖമി(റ)ല്‍നിന്നും നിവേദനം ചെയ്തതും ഇബ്നു ഖുസൈമ(റ) സ്വഹീഹാക്കിയതുമായ ഹദീസില്‍ ഇങ്ങനെ കാണുന്നു: “നബി(സ്വ) ഒരു ദിവസം പെരുന്നാള്‍ നിസ്കരിക്കുകയും ജുമുഅയില്‍ ഇളവ് അനുവദിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: ജുമുഅ നിസ്കരിക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ നിസ്കരിച്ച് കൊള്ളട്ടെ” (ബുലൂഗുല്‍ മറാം, പേജ് 92). ഈ ഹദീസിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു? ഉത്തരം: പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയാകുമ്പോള്‍ ജുമുഅ സാധുതക്കാവശ്യമായ എണ്ണം ആളുകള്‍ തികയാത്ത ഒരു ഗ്രാമവാസികള്‍ ജുമുഅ നടക്കുന്ന നാട്ടിലെ പെരുന്നാള്‍ നിസ്കാരത്തില്‍ സംബന്ധിക്കാന്‍ എത്തിയാല്‍ അവര്‍ക്ക് ജുമുഅയില്‍ സംബന്ധിക്കാതെ പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് ഗ്രാമങ്ങളിലേക്ക് മടങ...