Showing posts with label ഇസ്തിഗാസالدعاء هو العبادة. Show all posts
Showing posts with label ഇസ്തിഗാസالدعاء هو العبادة. Show all posts

Sunday, April 29, 2018

ഇസ്തിഗാസالدعاء هو العبادة


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,
ചോദ്യം
الدعاء هو العبادة
പ്രാർത്ഥന അതാണ് ആരാധന എന്ന് പുത്തൻ പ്രസ്ത്താനക്കാർ അർഥം പറയാറുള്ള ഹദീസിന്റെ ശരിയായ വിവക്ഷ എന്താണ്?



ഉത്തരം

എല്ലാ ദുആയും ആരാധനയാണ് എന്നാണോ? അതിന്റെ അർത്ഥം ' ഒരിക്കലുമല്ല   .കാരണം എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു ا

اني دعوت قومي ليلا ونهارا

എന്ന് മഹാനായ നൂഹ് നബി അ പറഞ്ഞത് സൂറത്ത് നൂഹ്

അഞ്ചാംവ ജനത്തിൽ പറഞ്ഞിട്ടുണ്ട്

ഇനി മരണപെട്ട പസ്തുക്കളെ വിളിക്കൽ ആരാധനയാണോ?
എന്നാണാ ഹദീസിനർത്ഥം അവാൻ തര
മില്ല. കാരണം മഹാനായ ഇബ്രാഹീം
നബി (സ)യാട് ചത്തപക്ഷികളെ വിളി
കാൻ അല്ലാഹു നിർദേശിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു,

وإذ قال إبراهيم رب ارنی کيف تحيي الموت قال او لم تؤ من
قال بلى ولكن ليطمين قلبی قال خذ أربعة من الطير
فصر هن إليك تم اجعل على كل جبل منهن جزءا ثم
ادعهن بأتينك سعيا واعلم ان الله عزيز حكيم (البقرة:۲۱۰)

എന്റെ നാഥാ! മരണപ്പെട്ടവരെ നീ
എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക്
നീ കാണിച്ച് തരേണമേ, എന്ന് ഇബ്റാഹീം (അ)പറഞ്ഞ സന്ദർഭവും (ശ്രദ്ധേയമാണ്.)
അല്ലാഹു ചോദിച്ചു താങ്കൾ വിശ്വസിച്ചിട്ടില്ലെ? ഇബ്രാഹിം അ പറഞ്ഞു
  അതെ പക്ഷെ എന്റെ മനസ്സിൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു.
അല്ലാഹു പറഞ്ഞു.
എന്നാൽ താങ്കൾ നാലു പക്ഷികളെ പിടിക്കുകയും അവയെ താങ്കളിലേക്ക് അടുപ്പിക്കുകയും അവയുടെ ഓരോ അംശവും ഓരോ മലയിലും വെക്കുകയും ചെയ്യുക.
എന്നിട്ട് വയെ താങ്കൾ വിളിക്കുക. അവ
താങ്കളുടെ അടുക്കൽ ഓടി വരുന്നതാണ്.
അല്ലാഹു പ്രതാപവാനും യുക്തിമാനു
മാണ് എന്ന് താങ്കൾ മനസ്സിലാക്കുകയും
ചെയ്യുക (അൽബഖറഃ261)


മരണപ്പെട്ടു പോയ ഒരു വ്യക്തിയെ
വിളിക്കലാണോ ആരാധന?.ആവാൻ തര
മില്ല. കാരണം നബി (സ്വ)ബദ്ർ യുദ്ധം കഴി
ഞ്ഞശേഷം ശത്രുപക്ഷത്തുനിന്ന് കൊല്ല
പ്പെട്ട പ്രധാനികളായ അബൂജഹ്ൽ, ഉ
ത്ത്ബത്ത് ശൈബത്ത്, തുടങ്ങിയവരെ

വിളിച്ച് സംസാരിച്ച സംഭവം ബുഖാരി
യിലും മറ്റുമുണ്ട്.

ഇനിമരണപ്പെട്ടുപോയ ഒരു വ്യക്തിയെ
സഹായത്തിനു വിളിക്കലാണോ ആരാ
ധന?. ആവാൻ തരമില്ല. കാരണം ബിലാ
ലുബ്നുൽ ഹാരിസ് (റ)എന്ന സ്വഹാബീ
വര്യൻ നബി സ്വ യുടെ വഫാത്തിനു
ശേഷം മഴക്കു വേണ്ടി അല്ലാഹുവോട്പ്രാർത്ഥിക്കാൻ നബി (അ)യോട് ആവശ്യപ്പട്ടതും നബി സ്വ സ്വപ്നത്തിലൂടെ
അദ്ദേ ഹത്തിനു മറുപടി നൽകിയതും
പ്രബലമായ പരമ്പയിലൂടെ സ്ഥിരപ്പെട്ടതാ
ണ്.

 അതേ പോലെ മുത്തബിഉ സ്സുന്നഃ
അബ്ദുല്ലാഹിബ്നുഉമർ (റ)തന്റെ കാല്
കോച്ചിയപ്പോൾ നബി (صلي الله عليه وسلم )യെ വിളിച്ച്
സഹായം തേടിയതും പ്രബലമായി വന്നി
ട്ടുണ്ട്.

ഇനി പുത്തൻ വാദികൾ പറയുന്നതു
പോലെ അഭൗതികമായ മാർഗ്ഗത്തിലുടെ
മഹാന്മാരെ വിളിക്കുന്നത് അവർക്കുള്ള
ആരാധനയാണ് എന്നാണോ ഹദീസിന്റെ
അർത്ഥം?. ഒരിക്കലുമല്ല. കാരണം ബിലാ
ലു ബ്നുൽ ഹാരിസ് (റ) വിന്റെ സംഭവ
ത്തിലും ഉമർ (റ) സാരിയ (റ) വിനെ
വിളിച്ച സംഭവത്തിലും അബ്ദുല്ലാഹിബ്നു
ഉമർ (റ)യുടെ സംഭവത്തിലും ആതാ
ണല്ലോ ഉള്ളത്.

 എന്നുമാത്രമല്ല അങ്ങനെ
ഒരു അർത്ഥം ആഹദീസിന് ആധുനിക
പുത്തൻ വാദികളല്ലാതെ ലോകത്ത് ഒരു
പണ്ഡിതനും പറഞ്ഞിട്ടിയില്ല.

ഉണ്ടകിൽ അതാണ് വഹാബികൾ തെളിയിക്കേണ്ടത്
സർവ മൗലവി മാരേയും
ഞാൻ വെല്ലുവിളിക്കുന്നു.

പണ്ഡിതന്മാർ ഹദീസിനു നൽകിയ
അർത്ഥം എല്ലാ ഇബാദത്തും ദുആയാണ് എന്നാണ്. അഥവാ ഏതൊരു ഇബാദത്തി
ന്റെയും കാതലായ വശം മനസ്സറിഞ്ഞുള്ള
പ്രാർത്ഥനയാണ്, ബാഹ്യപ്രകടനങ്ങളോ
മറ്റോ അല്ല.

 കാരണം ബാഹ്യപ്രകടനങ്ങൾ
ലോകമാന്യത്തിനോ ആരുടെയെങ്കിലും
കൽപനക്ക് വഴിപ്പെട്ടോ മറ്റെന്തെങ്കിലും
ഭൗതിക ല ക്ഷ്യ ങ്ങ ൾ ക്കു വേണ്ടിയോ
ആകാമ ല്ലോ, എന്നാൽ യജമാനനായ
അല്ലാഹുവിനോട് അടിമയുടെ മനസ്സിൽ
നിന്നുവരുന്ന പ്രാർത്ഥന അല്ലാഹുവും
അടിമയും മാത്രം അറിയുന്നതും മറ്റാരും
അറിയാത്തതുമായതുകൊണ്ട് അത്തരം
ലക്ഷ്യങ്ങൾ ഉണ്ടാവാൻ വകുപ്പില്ല. അതി
നാൽ അല്ലാഹുവിന്റെ റുബൂബിയ്യത്തും
ഉലൂഹിയ്യത്തും അംഗീകരിച്ചും അടിമ
യുടെ അശക്തതയുംഉബൂദിയ്യത്തും യജ
മാനനു മുമ്പിൽ സമർപ്പിച്ചും മാത്രമേ
അത്തരം ഉൾവിളികൾ ആവാൻ തരമു
ള്ളൂ.

അതിനാൽ ഏതു ഇബാദത്തായാലും

അത്തരമൊരു ഉൾവിളിയുണ്ടോ എങ്കിൽ
അതാണ് ആ ഇബാദത്തിന്റെ പ്രധാന
ഭാഗവും മുഖ്യ ഘടകവും. ഇതാണ്
പസ്തുത ഹദീസിന്റെ താൽ പ ര്യം.
അല്ലാമഃ ത്വീബി (റ)യെ ഉദ്ധരിച്ച് ഇമാം
മുനാവി (റ)പറയുന്നു.

قال الطيبي: أتي بضمير الفصل والخير المعترف باللام ليدل
على الحصر، وأن العبادة ليست غير الدعاء

ഫസിലിന്റെ ളമീറും ( هو)ലാമ് കൊണ്ട്
മഅ്രിഫയാക്കിയ ഖബറും നബി صلي الله عليه وسلم
കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ ന്ന അർത്ഥം ലഭിക്കാനാണ്

(ഫ്ളുൽഖദീർ)

അല്ലാമ മുല്ലാ അലിയുൽ ഖാരീ
മിർഖാത്തിൽ എഴുതുന്നു.

أي هو العبادة الحقيقية التي تستاهل أن تسمى عبادة، لدلالته
على الإقبال على الله والإعراض عما سواه، بحيث لا يرجو
ولا يخاف إلا إياه، قائما بوجوب العبودية، معترفا بحق
الربوبية، عالما بنعمة الإيجاد، طالبا لمدد الأمداد على وفق
المراد و توفيق الإسعاد (مرقاة)

ഇബാദത്തെന്നുപറയാൻ യോഗ്യതയു
ള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ
താൽപര്യം. കാരണം അടിമ പുർണ്ണമായും
അല്ലാഹുവിലേക്ക് മുന്നിടുകയും അല്ലാ
ഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീ
ക്ഷിക്കുകയോ ചെയ്യാത്തവിധം അവരിൽ
നിന്ന് എല്ലാ നിലക്കും തിരിഞ്ഞ് കളയു
കയും ചെയ്തിരിക്കുന്നു എന്നാണല്ലോ
ദുആ കാണിക്കുന്നത്. അതുതന്നെ ഇബു
ദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബു
ബിയ്യത്തിന്റെ ബാധ്യത അംഗീകരിച്ചും
സൃഷ്ടികർമ്മമാകുന്ന അനുഗ്രഹം അറി
ഞ്ഞും നല്ലതു പവർ ത്തിക്കാ നുള്ള
തൗഫീഖും ഉദ്ധേശ്യത്തോട് യോജിക്കുന്ന
സഹായവും തേടിയുമാണല്ലോ അടിമ
പ്രാർത്ഥിക്കുന്നത്. (മിർഖാത്തുൽ മഫാ
ത്തീഹ്)
ഇമാം റാസി(റ)പറഞ്ഞതിങ്ങനെ,

قوله « الدعاء هو العبادة» معناه أنه معظم العبادة وأفضل
العبادة، كقوله عليه السلام «الحج عرفة» أي الوقوف
بعرفة هو الركن الأعظم (التفسير الكبير ۳/۱۱۳)

“ദുആ അതാണ് ആരാധന” എന്നതി
നർത്ഥം ആരാധനയുടെ പ്രധാനഭാഗവും
ഇബാദത്തിൽ ശ്രഷ്ഠമായതും ദുആയാ
ണെന്നാണ്. ഹജ് അറ ഫ യാണന്ന
നബി (صلي الله عليه وسلم )യുടെ പ്രസ്താവനയെ പോലെ
വേണം ഇതിനെയും കാണാൻ. അറഫ
യിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘ
ടകം എന്നാണല്ലോ അതിനർത്ഥം.( ത
ഫ്സീർ റാസി:3/113)

ഇമാം റാസി(റ)തന്നെ പറയട്ടെ.

اعلم أنه تعالى حكي عن المومنين دعاءهم، وذلك لأنه صلي الله عليه وسلم قال
الدعاء مخ العيادة » أن الداعى شاهد نفسه في مقام الفقر و
الحاجة والذلة والمسكنة، ويشاهد جلال الله تعالی و کرمه
وعزته وعظمته بنعت الإستغناء والتعالي، وهو المقصود
من جميع العبادات والطاعات « التفسير الكبير ۷/۱۳»

നീ അറിയുക, അല്ലാഹു സത്യവിശ്വാ
സിക ളുടെ ദുആ എടുത്തു പറയാൻ
കാരണം ദുആ ആരാധനയുടെ മജ്ജയാ
ണെന്ന് നബി സ്വ പ്രസ്താവിച്ചിട്ടുണ്ട്.
പ്രാർത്ഥിക്കുന്നവൻ തന്നെ ആവശ്യമുള്ള
വനായും സാധുവായും ദരിദ്രനായും
വീക്ഷിക്കുകയും അല്ലാഹുവെ ഔന്ന
ത്യവും സ്വയം പര്യാപ്തതയുമുള്ള പ്രതാ
പിയും മഹാനും ഔദാര്യവാനും ആയും
കാണുന്നുവല്ലോ. എല്ലാ ആരാധയുടെയും
പരമപ്രധാമായ ലക്ഷ്യം അതാണല്ലോ.
(റാസി:7/143)
ചുരുക്കത്തിൽ നിസ്ക്കാര മാവട്ടെ
സകാത്താവട്ടെ ഖുർആൻ പാരായണമാ
വട്ടെ ഹജാവട്ടെ ദാന ധർമ്മമാ വട്ടെ
മറ്റേതോ ആരാധനയാവട്ടെ അവയുടെ
പ്രധാനഭാഗവും ആരാധനയെന്ന പേരിന്
അക്ഷരത്തിലും അർത്ഥത്തിലും അർഹത
യുള്ളതും അടിമയിൽ നിന്നുവരുന്ന ഉൾവി
ളിയാണ്. അഥവാ എന്റെ നാഥാ! ഈ
ഇബാദത്ത് ഞാൻ നിർവ്വഹിച്ചത് നീ എന്റെ
രക്ഷിതാവും ഞാൻ നിന്റെ അടിമയും
മാത്രം ലക്ഷ്യം വെച്ചുമാണ്. ലോകമാന്യമോ മറ്റേതങ്കിലും ലക്ഷ്യങ്ങളോ താൽപര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതി
നാൽ എന്നിൽ നിന്ന് അത് നീ സ്വീകരി
ക്കേ ണമേ!. എന്ന് മനസ്സറിഞ്ഞ്, ആ
ത്മാർത്ഥതയോടെ അടിമയിൽ നിന്നുണ്ടാ
വേണ്ടതുണ്ട്. ആഉൾവിളിയാണ് ഏതൊരു
ഇബാദത്തിന്റെ യും കാതലായ വശം.


ഇതാണ്

എല്ലാ ഇബാദത്തും ദുആ ആണന്നതിന്റെ  വിവക്ഷ.

الدعاء مخ العبادة
ദുആ ആരാധനയുടെ
മജ്ജയാണെന്ന് മറ്റൊരു ഹദീസിൽ പറ
ഞ്ഞ തിന്റെ വിവക്ഷയും അതാണ്.
അത്തരം ഉൾവിളികളില്ലാത്ത ഏതു ഇബാ
ദത്തും മജ്ജയില്ലാത്തതിനു തുല്യമാണ്.
അല്ലാതെ അഭൗതികമായ മാർഗ്ഗത്തിലുടെ
അമ്പി യാ-ഔൗ ലി യാ ക്ക ളോട് സഹാ
യാർത്ഥന നടത്തുന്നതാണ് ആരാധന
'യെന്ന് പ്രസ്തുത ഹദീസ് വിശദീകരിച്ച്
'ലോകത്താരു പണ്ഡിതനും പറഞ്ഞിട്ടില്ല.
പറയുന്നതുമല്ല.
'

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...