Showing posts with label പുത്തൻവാദിയുടെ പുസ്തകങ്ങള്‍വായിക്കാമോ. Show all posts
Showing posts with label പുത്തൻവാദിയുടെ പുസ്തകങ്ങള്‍വായിക്കാമോ. Show all posts

Saturday, March 17, 2018

പുത്തൻവാദിയുടെ പുസ്തകങ്ങള്‍വായിക്കാമോ

﷽ 📄
🌸 *പുത്തൻവാദിയുടെ പുസ്തകങ്ങള്‍*  🌸
📓📒📔📙📘📕📗📓
സംശയ നിവരാണ ഗ്രൂപ്പ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
      പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌.
കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ.
ഇബ്നു ഹജർ(റ) എഴുതുന്നു:
وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

*പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ*
ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം.

 പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)

ഖുര്‍ആന്‍ പറയുന്നു
നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു
ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്.

അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,
*ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്.* (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,
നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്,
 കാരണം നിശ്ചയം *അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും,*

 അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,
അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്,

അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാഅസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)
ബിദ്അത്ത് കാരനോട് സലാം പറയാതിരിക്കല്‍ ആണ് സുന്നത്ത്.
അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല.
(ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....