Showing posts with label പ്പവാണിഭ നേർച്ച🌈 വഹാബി ജൽപനങ്ങൾക്ക് മറുവടി. Show all posts
Showing posts with label പ്പവാണിഭ നേർച്ച🌈 വഹാബി ജൽപനങ്ങൾക്ക് മറുവടി. Show all posts

Thursday, March 29, 2018

അപ്പവാണിഭ നേർച്ച🌈 വഹാബി ജൽപനങ്ങൾക്ക് മറുവടി

🍿🍔🍿🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
 🌈അപ്പവാണിഭ നേർച്ച🌈  വഹാബി ജൽപനങ്ങൾക്ക് മറുവടി
🍿🍔🍿🍔🍿🍔🍿🍔🍿
🍪🍪🍪🍪🍪🍪🍪🍪🍪🍪🍪
ഒഹാബീ ജൽപനങ്ങൾ

1📙ഇസ്‌ലാമില്‍ ഇപ്രകാരമൊരു നേര്‍ച്ചയോ ജാറങ്ങളോടനുബന്ധിച്ചുള്ള അപ്പപ്പരിപാടിയോ കാണാന്‍ സാധിക്കുകയില്ല.



മറുവടി

ഫർള് ഐനല്ലാത്ത പുണ്യകർമത്തെ നിർബന്തമായും ഏറ്റടുക്കുന്നതിനാണ് നേർച്ച എന്ന് പറയുന്നത് ഫത്ഹുൽ മുഈൻ 2 24

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്.


അപ്പം സ്വദഖ ചെയ്യൽ പുണ്യമാണ്.
കാരണം സ്വദഖ പുണ്യമാണല്ലോ
അത് വിതരണം ചെയ്യുന്നത് അവിടെ സിയാറത്തിന് വരുന്നവർക്കാണ് .
   ഇവർക്ക് സ്വദഖ ചെയ്യൽ തെറ്റാണന്ന് ഒഹാബികളല്ലാതെ പറയില്ല.

  മേൽസ്വദഖ ചെയ്യുക എന്ന പുണ്യകർമം നേർച്ചയാക്കുന്നത് ഒരിക്കലും തെറ്റല്ല.

നബി സ്വ പറഞ്ഞു. അല്ലാഹു വിനു വഴിപ്പെടാൻ നേർച്ചയാക്കിയാൽ അത് നിറവേറ്റണം'
ബുഖാരി 6206

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടിയാണ്
സ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ഹദിയ ചെയ്യുന്നു എന്ന് മാത്രം.
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി)



 . മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം സ്വദഖയുടെ പ്രതിഫലം അവർക്കാണ് എന്നാണ് '
നേർച്ചയഥാർത്തത്തിൽ അല്ലാഹു വിന് തന്നെയാണ്:

അങ്ങനെ കരുതുന്നത്
 തെറ്റാകുന്നില്ല.

 സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
.
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).


ഒഹാബീ ജൽപനങ്ങൾ 2


നേർച്ച ഇസ്ലാമിൽ സ്തിര പെട്ടതാണ്
📒നബി(സ്വ)യോ സ്വഹാബത്തോ,അപ്പം പോയിട്ട് ഒരു കാരക്കച്ചീള് പോലും രോഗശമനത്തിനുവേണ്ടി ഏതെങ്കിലും ക്വബറുകളിലേക്ക് നേര്‍ച്ചയാക്കിയ ചരിത്രവുമില്ല.


ഉത്തരം :
മരിച്ചവർക്ക് വേണ്ടി
അപ്പം മാത്രമല്ല കിണർ കുത്തി സ്വദഖ ചെയ്യാനാണ് നബി സ്വ പഠിപ്പിച്ചത്.
പുണ്യമായ കാര്യം നേർച്ചയാക്കാമെന്നത് ഇസ്ലാമിൽ സ്തിര പെട്ടതാണ്

ഇബ്ന് ഹജർ റ പറയുന്നു.
ഒരു ശൈഖിന്റെ ഖബറിന് നേർച്ച നേരൽ സ്വഹീഹാണ് .ഖബറിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള ഉപകാരപ്രദമായ സൽകർമം നേർച്ചയാക്കുന്നവൻ ഉദ്ദേശിക്കുകയോ
അവിടേക്ക് നേർച്ച കൊണ്ട് വരൽ കൊണ്ട് അതിന് വേണ്ടി ഉപയോഗിക്കൽ പതിവുണ്ടാവുകയോ ചെയ്താൽ അത് സാദുവാണ്. തഹ്ഫ 10/76

ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268).


ഒഹാബീ ജൽപനങ്ങൾ 3

മാത്രവുമല്ല,ഇവിടെ മനുഷ്യന്റെ രൂപമാണ് അപ്പം കൊണ്ടുണ്ടാക്കുന്നത്. അതും ഇസ്‌ലാമിക ദൃഷ്ടിയില്‍ തെറ്റല്ലെന്നറിയാത്ത ആരാണുള്ളത്.
📙ജീവനുള്ള ഒരു സൃഷ്ടിയുടെ ചിത്രം വരക്കുന്നതുപോലും ഹറാമായി കാണുന്ന ഇസ്‌ലാം രൂപം നിര്‍മിക്കുന്നതിനെ എങ്ങനെ അംഗീകരിക്കും?


ഉത്തരം :

ജീവനുള്ള പൂർണ രൂപ മുള്ള അപ്പമല്ല അവിടെ നേർച്ചയാക്കുന്നത്
മറിച്ച്  കൈ 'കാല് 'ചെവി. ഇങ്ങനെയുളള അവയവങ്ങളുടെ രുപത്തിലുള്ള അപ്പമാണ് നേർച്ചയാക്കൽ 'ജീവൻ നിലനിൽകാത്ത രുപ മുണ്ടാക്കൽ തെറ്റാണന്ന് ഒരു മൗലവീസിനും തെളിയിക്കാൻ സാദ്യമല്ല

പൂർണ ജീവിയുടെ രൂപമാണ് ഉണ്ടാക്കുന്നത് എന്ന് ഒരു ദിവസം പത്ത് മുസ്ലിമീങ്ങളെ എങ്കിലും മുശ്രിക്കാക്കാതെ ഉറക്ക് ലഭിക്കാത്ത  കളവ് മൽസരത്തിൽ സോപ്പ് പെട്ടി സമ്മാനം ലഭിച്ചവരുടെ ഏറ്റവും ചെറിയ കളവുകളിൽ ഒന്നാണ്.
🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 4

🍄"ഖബറുകള്‍  മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും,കബർഎന്നതിന്റെ അടയാളമായി ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ.

 ,
ഉത്തരം.

അല്ലാമ ബുജൈരിമി(റ) എഴുതുന്നു: മയ്യിത്ത് മഹാന്മാരിൽ പെട്ടവനല്ലെങ്കിൽ പൊതുശ്‌മശാനത്തിൽ ഖബർ കെട്ടിപ്പടുക്കൽ നിഷിദ്ദമാണ്. സിയാറത് സജീവമാക്കാനും ബറക്കത്തെടുക്കാനും വേണ്ടി  മഹാന്മാരുടെ ഖബറുകൾ പരിപാലിക്കാൻ വസിയ്യത് ചെയ്യാമെന്ന് പറയുന്നത് അതുകൊണ്ടാണ്(ബുജൈരിമി:1/496)

അല്ലാമ ശർഖാവി(റ) എഴുതുന്നു: അമ്പിയാക്കൾ, ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബറുകൾ ഇതിൽ നിന്നൊഴിവാണ്. സിയാറത്ത് സജീവമാക്കാനും ബറക്കത്ത് എടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനുവേണ്ടി ഖുബ്ബയും നിർമിക്കാമെന്ന് ചിലർ പ്രസ്താപിച്ചിട്ടുണ്ട്. അല്ലാമ ഹലബി(റ) അതനുസരിച്ചു ഫത്‌വ നൽകിയിട്ടുണ്ട് (ശർഖാവി1/354).

അല്ലാമ ശർവാനി(റ) എഴുതുന്നു: പൊതുശ്മാശാനങ്ങളിലും അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾ പരിപാലിക്കാനും ശെരിപ്പെടുത്താനും വസിയ്യത് ചെയ്യാമെന്ന് ഇമാം റംലി(റ) മയ്യിത്ത് നിസ്കാരത്തിന്റെ അദ്ധ്യായത്തിൽ പറഞ്ഞതാണ് പ്രബലം(ശിർവാനി:7/5).

ഒഹാബീ ജൽപനങ്ങൾ 5

പ്രവാചകൻ(സ)യുടെ ഖബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്."🍄
🍀(ഇബ്നു ഹിബ്ബാര്‍:ഹദീസ് നമ്പര്‍-2160,6635)🍀
 
ഉത്തരം:



മഹാന്മാരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതിന്റെയും അവരുടെ ദർഗകൾ സിയാറത്തുകൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്‌റുകൾക്കു മുകളിൽ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. നബി(സ)യും സിദ്ദീഖ്(റ)വും ഉമർ(റ)വും വലിയ പച്ചഖുബ്ബയുടെ ചുറ്റിലാണല്ലോ അന്ത്യവിശ്രമം കൊള്ളുന്നത്. അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) എഴുതുന്നു:






അർത്ഥം:
നബി(സ)യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തിൽ ഇമാം തുർമുദി(റ) ശമാഇലിൽ മഹതിയായ ആയിഷ(റ)യിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഖബ്‌റുകൾക്കുമുകളിൽ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു: നബി(സ) വഫാത്തായപ്പോൾ നബി(സ)യെ എവിടെ മറവുചെയ്യണമെന്ന വിഷയത്തിൽ സ്വഹാബത്തിനിടയിൽ അഭിപ്രായാന്തരം രൂപപ്പെട്ടു. അപ്പോൾ അബൂബക്ർ(റ) പറഞ്ഞു: നബി(സ)യിൽ നിന്നു ഒരു കാര്യം ഞാൻ കേട്ടിരുന്നു. അത് ഞാൻ മറന്നുപോയിട്ടില്ല. നബി(സ) പ്രസ്താവിച്ചു. മറവുചെയ്യൽ നിര്ബന്ധമായ സ്ഥലത്തുവെച്ചാണ് എല്ലാ പ്രവാചകരെയും അല്ലാഹു മരിപ്പിച്ചത്. അതിനാൽ നബി(സ)യെ മരിച്ചസ്ഥലത്തു തന്നെ മറവുചെയ്യൂ.

ഈ ഹദീസ് ഇമാം മാലികി(റ) മുവത്വഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'എല്ലാ പ്രവാചകന്മാരെയും അവർ മരണപ്പെട്ട സ്ഥലത്തുതന്നെയാണ് മറവുചെയ്യപ്പെട്ടത്. അങ്ങനെ നബി(സ)മരണപ്പെട്ട സ്ഥലത്ത് നബി(സ)ക്കുവേണ്ടി ഖബ്ർ കുഴിക്കപ്പെട്ടു' എന്നാണ് മവത്വഇലെ പരാമർശം. ഇബ്നു സഅ്ദ്(റ) രണ്ടു പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്ർ(റ)വില നിന്നുള്ള ഹദീസുകൾ വിവരിക്കുന്നതിന്റെ ആദ്യഭാഗത്ത് ഇമാം അഹ്മദ്(റ) മുസ്നദിലും അത് ഉദ്ധരിച്ചിട്ടുണ്ട്.

അപ്പോൾ നബി(സ)യെ കെട്ടിടത്തിന്റെ ചുവട്ടിൽ മറവുചെയ്തത് സ്വാഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരമാണ്. അതിനുശേഷം നബി(സ)യുടെ സന്തതസഹചാരികളായിരുന്ന സ്വിദ്ദീഖ് (റ)വിനേയും ഉമർ(റ)വിനേയും നബി(സ)യുടെ ചാരഥ് കെട്ടിടത്തിൽ മറവു ചെയ്തതും സ്വഹാബത്തിന്റെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം തന്നെയാണ്. നബി(സ)യുടെയും  സ്വിദ്ദീഖ്(റ)ന്റെയും  കൂടെ ആയിഷ(റ)യുടെ വീട്ടിൽ തന്റെ മയ്യിത്തും മറവു ചെയ്യാൻ ഉമർ(റ) മഹതിയായ ആയിഷാ(റ)യോട് അനുവാദം തേടുകയുണ്ടായി.

അതിനുശേഷം ആ വീടിന്റെ അൽപഭാഗം പൊളിഞ്ഞുവീണപ്പോൾ താബിഉകളുടെ ഐക്യകണ്ടേനയുള്ള അഭിപ്രായപ്രകാരം പൊളിഞ്ഞഭാഗം വീണ്ടും പുതുക്കിപ്പണിതു.  അതിനാൽ ഖബ്‌റുകൾക്കു മീതെ കെട്ടിടം പണിയാൻ അനുവദനീയമാണെന്നതിൽ യാതൊരുവിധ സംശയത്തിനും വകയില്ല. കാരണം നബി(സ)യെയും ശൈഖൈനിയെയും കെട്ടിടത്തിൽ മറവുചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ. കെട്ടിടത്തിൽ മറവുചെയ്യുകയെന്നത് നബി(സ)യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും ഖബ്‌റിനുമുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ വരുന്ന വ്യത്യാസം രൂപത്തിൽ മാത്രമുള്ള വ്യത്യാസമാണ്. രൂപത്തിൽ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല. (സാദുൽമുസ്ലിം. 2/32-33)

ഹുജ്റയുടെ അൽപഭാഗം പൊളിഞ്ഞുവീണത് വലീദുബ്നു അബ്ദുൽമലികിന്റെ ഭരണകാലത്താണെന്ന് ഇമാം ബുഖാരി(റ)സ്വാഹീഹിൽ രേഖപ്പെടുത്തിയ ഹദീസിൽ കാണാവുന്നതാണ്. അതിങ്ങനെ;


عن هشام بن عروة عن أبيه: لما سقط عليهم الحائط في زمان الوليد بن عبد الملك، أخذوا في بنائه، فبدت لهم قدم, ففزعوا وظنّوا أنها قدم النبي -صلى الله عليه وسلم، فما وجدوا أحدًا يعلم ذلك, حتى قال لهم عروة:  لا والله ما هي قدم النبي -صلى الله عليه وسلم،  ما هي إلا قدم عمر رضي الله عنه، (صحيح البخاري: ١٣٠٣)


ഉർവത്ത്(റ)വില നിന്ന് നിവേദനം; വലീദുബ്നു അബ്ദിൽമലികിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമർ പൊളിഞ്ഞു വീണപ്പോൾ അവരത് പുതുക്കിപ്പണിയാനാരംഭിച്ചു. അപ്പോൾ ഒരു കാൽപാദം വെളിവായതിനെ തുടർന്ന് അത് നബി(സ)യുടെ കാൽപാദമാണെന്നു ധരിച്ച് അവർ ഭയവിഹ്വ് ലരായി. അതറിയുന്ന ഒരാളെയും അവർ എത്തിച്ചില്ല. അങ്ങനെ ഉർവതഃ(റ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. അത് നബി(സ)യുടെ കാൽപാദമല്ല. അത് ഉമർ(റ) കാൽപാദമാണ്. (സ്വഹീഹുൽ ബുഖാരി: 1303)

            മഹാന്മാരുടെ ശരീരം ജീർണ്ണിക്കുകയില്ലെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.


ചുരുക്കത്തിൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്)യും അവിടുത്തെ സന്തത സഹചാരികളും ഇസ്‌ലാമിന്റെ ഖലീഫമാരുമായ സ്വിദ്ദീഖ്(റ),ഉമർ(റ) എന്നിവരും അന്ത്യവിശ്രമം കൊള്ളുന്നത് കെട്ടിടത്തിനുള്ളിലാണ്. അതിന്റെ മുകൾഭാഗത്ത് പച്ചനിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്. ആ കെട്ടിടത്തിന്റെ ചിലഭാഗങ്ങൾ പിൽകാലത്ത് പൊളിഞ്ഞുവീണപ്പോൾ കെട്ടിടം ഒന്നാകെ പൊളിച്ചു മാറ്റുകയാണ് താബിഈങ്ങൾ ചെയ്തത്. പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേപടി നിലനിർത്തുകയാണ്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്മാരുടെയും ഖബ്റുകൾക്കു മുകളിൽ കെട്ടിടവും ഖുബ്ബയും പണിയാമെന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാൻ. നൂറ്റാണ്ടുകളായി ധാരാളം പണ്ഡിതന്മാരും മഹത്തുക്കളും അവിടെ സന്ദർശനം നടത്തിവരുന്നു. അവരിൽ ഒരാൾ പോലും അതിനെ വിമർശിച്ചിട്ടില്ല. അത് പൊളിച്ചു കളയൽ നിർബന്ധമാണെന്ന് പുത്തൻവാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടില്ല.
-------     -   ------------- ....

ഒഹാബീ ജൽപനങ്ങൾ 6

🍄"കെട്ടിയുര്‍ത്തിയ ഒരു ഖബറും നിരപ്പാക്കാതെ വിടരുത്."🍄
🍀(മുസ്വന്നഫ് അബ്ദു റസാഖ്:ഹദീസ് നമ്പര്‍:6487)🍀

ഇത്തരം:

   *ഇത് ജൂത ക്രിസ്ത്യാനികൾ അവരുടെ മഹാന്മാരുടെ ഖബറുകൾക് മുകളിൽ ചർച്ചുകൾ ഉണ്ടാക്കുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ആ ഖബറുകൾക് സുജ്ജൂദ് ചെയ്യുകയും ചെയ്തു അവരെ ആരാധിച്ചിരുന്നു .അങ്ങനെയുള്ള ചർച്ചകളും വിഗ്രഹങ്ങളും തച്ചുടച്ചു നിരപ്പാക്കണം എന്നാണു നബി (സ) പറയുന്നത് എന്ന വിവരണം ഇബ്നു തയ്മിയ്യ അടക്കമുള്ള ധാരാളം ആളുകൾ പറഞ്ഞിട്ടുണ്ട്* .

*ഇബ്നു തയ്മിയ്യ മജ്മൂഉ ഫതാവയിൽ24/150 പറയുന്നത് കാണുക,*

മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*



🔰*രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
തുടങ്ങീ ധാരാളം ആയത്തുകൾ അതിന്നു  തെളിവാണ്.(മജ്മൂഉ ഫതാവാ ഇബ്നു തയ്മിയ്യ).

ഇബ്നു തയ്മിയ്യ തുടരുന്നു..മലക്കുകൾ അമ്പിയാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ ആരാധിക്കാൻ അവരുടെ രൂപമുണ്ടാകുക വരെ ചെയ്തു മുശ്രിക്കുകൾ സ്ഥിരപ്പെടുത്തിയ ശുപാർശ മേൽ പറഞ്ഞതാണ്..
ഇപ്രകാരം അവരുടെ കബറിങ്കൽ അവരുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും മരണശേഷം അവർ ശുപാർശ ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശുപാർശ ചോദിക്കുന്നത് എന്ന്‌ അവർ പറഞ്ഞു.*

*വുദ്ദ്,സുവാഹ്,യഉക്,യഗൂസ് നസ്ർ തുടങ്ങീ ഖുർആനിൽ പറഞ്ഞവരെ പറ്റി ഇബ്നു അബ്ബാസ്(റ)പറയുന്നു ; ഇവർ നൂഹ് നബിയുടെ.കാലത്തുള്ള നല്ല ജനതയായിരുന്നു.അവർ മരിച്ചപ്പോൾ അവരുടെ ഖബറിന്മേൽ ഭജനമിരിക്കുകയും അവരുടെ രൂപമുണ്ടാക്കി അവരെ ആരാധിക്കുകയും ചെയ്തു . മേൽ പറഞ്ഞതിനെയാണ് നബി(സ)ഇല്ലാതാക്കിയത്.*


*ഇത് ബുഖാരി പോലുള്ള ഹദീസ് ഗ്രന്തങ്ങളിലും തഫ്സീറുകളിലും പ്രശസ്തമാണ്.അമ്പിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്നു മുകളിൽ അതിൽ നിസ്കരിച്ചു (സുജൂദ് ചെയ്യുന്ന സ്ഥലം) ചർച്ചുകൾ ഉണ്ടാക്കിയവരെ ശപിക്കുകയും അതിന്റെ വാതിലടക്കുകയും ചെയ്തു.സുപാർശ തേടിയില്ലങ്കിലും ഖബറിലേക് നിസ്കരിക്കുന്നതിനെ പ്രവാചകൻ വിരോധിച്ചു.*




*ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും വിഗ്രഹങ്ങളെ തച്ചുടക്കണമെന്നും അത് മായ്ച്ചു കളയണമെന്നും പറഞ്ഞു നബി(സ) അലിയാരെ പറഞ്ഞയച്ചു,രൂപമുണ്ടാകുന്നവരെ ശപിച്ചു.*

*അലി(റ) നോട് വിഗ്രഹങ്ങൾ തച്ചുടക്കണമെന്നും ഉയർത്തപ്പെട്ട ഇത്തരം ഖബറുകൾ നിരപ്പാക്കണമെന്നും  പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി എന്നെ നബി (സ)നിയോഗിച്ചിരുന്നു എന്ന് അബുൽ ഹയ്യാജിനോട് പറഞ്ഞതുo ഇത്പോലെയാണ്. *(മജ്‌മുഅ ഫതവാ ഇബ്നു തയ്മിയ്യ24/150)*

 *ഇബ്നു തയ്മിയ്യയുടെ മേൽ വിവരണത്തിൽ നിന്നും അല്ലാഹു ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ സൃഷ്ട്ടാവിന്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യുമെന്നും ശുപാര്ശകരായ ഇവരെ ഭയന്നതിനു വേണ്ടിയും ഇവരിലേക് സൃഷ്ടാവിന് ആവശ്യമുള്ളത് കൊണ്ട് ശുപാർശ സ്വീകരിക്കൽ സൃഷ്ടാവിന് അത്യാവശ്യമാണ് എന്ന വിശ്വാസത്തിൽ ചില നബിമാരുടെയും വ്യക്തികളുടെയും ഖബറുകൾക് സുജൂദ് ചെയ്യുകയും  വിഗ്രഹങ്ങൾ സ്ഥാപിച്ചു ചർച്ചുകൾ നിർമിച്ചു അവരെ ആരാധിച്ചിരുന്നവർ ,മേൽ ഖബറുകൾക് മുകളിൽ സ്ഥാപിച്ചവ  തട്ടിനിരപ്പാക്കാനും വിഗ്രഹങ്ങൾ തച്ചുടക്കാനുമാണ് നബി (സ) തങ്ങൾ അലിയാരോട് കല്പിച്ചതു എന്ന് മനസ്സിലാക്കാം...*



*അത് തന്നെയാണ് മറ്റൊരു ഹദീസിൽ ജൂത ക്രിസ്ത്യാനികൾ  അവരുടെ മഹത്തുക്കളുടെ ഖബറുകൾ സുജൂദിന്റെയും ആരാധനയുടെയും കേന്ദ്രങ്ങളാക്കി, അവരെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസും മേൽ പറഞ്ഞ പ്രകാരമാണ് അതിന്റെ വിവരണം.ഇക്കാര്യം ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്..*


لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(

فتح الباري ٢/٢٧٥)


         ജൂത-നസ്വറാക്കൾ അവരുടെ അൻബിയാക്കളെ പരിധിവിട്ട് ആദരിച്ച്  അവരുടെ ഖബുറുകൾക്ക് സുജൂദു ചെയ്യുകയും  നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും  ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ  വിലക്കുകയും ചെയ്തു. അതിനാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
 📘 (ഫത് ഹുൽബാരി: 2/275)
---------     ------   ---   ---    ---------

ഒഹാബീ ജൽപനങ്ങൾ 7

🍄"ഖബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു."🍄
🍀(സ്വഹീഹ് മുസ്ലിം:ഹദീസ് നമ്പര്‍-970)🍀


ഉത്തരം


ഖബർ കെട്ടിപൊക്കൽ നബി സ്വ വിരോധിച്ചിട്ടുണ്ടോ?

ഉത്തരം.

അതെ അത് സാധാരണ ഖബറിനെ പറ്റിയാണ് -
അവരുടെ ഖബർ കെട്ടൽ കറാഹത്താണ് '

  ഖബർ കെട്ടിപൊക്കൽ ശിർക്കാണന്നോ
നിരുപാതികം ഹറാമാണന്നോ ഇമാമുമാർ പറഞ്ഞിട്ടില്ല.

അത് സദാ രണക്കാരുടെ ഖബർ കറാഹത്താണന്നാണ് പറത്തത്
അതിന്റെ തെളിവ് നബി വിരോധിച്ചു എന്നതാണ് -

ഖബറുകൾ മസ്ജിദുകളിക്കിയവരെ ശപിച്ചു എന്ന ഹദീസിന്റെ അർഥം
ഖബറിലേക്ക് സുജൂദ് ചെയ്യുകയും അവയെ ആരാധിക്കുകയും ചെയത് വിഗ്രഹമാക്കിയതിനെ പറ്റിയാണന്ന് ഇമാം ബൈളാവി പറഞ്ഞത് ഫത്ഹുൽ ബാരിയും ഉദ്ധരിച്ചിട്ടുണ്ട്.

മസാജിദ് എന്നതിന്ന് പ്രാർഥനാ സ്ഥലമെന്ന് ചില സമയത്തും പള്ളികൾ എന്ന് ചില സമയത്തും വഹാബികൾ അർഥം പറയുന്നത് മുസ്ലിങ്ങളെ കാഫിറാക്കാൻ പേണ്ടിയാണ് -

ഖബർ കെട്ടിപൊക്കുന്ന വിഷയത്തിൽ ശാഫിഈ മദ്ഹബിലെ അഭിപ്രായം ഇങ്ങനെ സംഗ്രഹിക്കാം

1 .സ്വന്തം ഉടമസ്തതയിൽ സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ കറാഹത്ത്
അതാണ് വിരോധത്തിന്റെ ഹദീസ് മനസ്സിലാക്കി തരുന്നത് '


2,      പൊതു സ്ഥലത്ത് സാദാ ഖബർ ആവശ്വമില്ലാതെ കെട്ടിപൊക്കൽ
ഹറാം  'കാരണം മറ്റുള്ളവരുടെ അവകാശം പിടിചെടുക്കൽ ഉള്ളത് കൊണ്ട്


3 -ചിലപ്പോൾ കെട്ടൽ നിർബന്തമാവും
തുഹ്ഫയിൽ പറയുന്നു.

ഇതിനെ കുറിച്ചാണ് ഫത്ഹുൽ മുഈൻ ഇങ്ങനെ പറഞ്ഞ് -


സാധാരണ ഖബറിനെ പറ്റി ഫത്ഹുൽ മുഈൻ പറയുന്നു.

സൈനുദ്ധീൻ മഖ്ദും(റ) പറയുന്നു: വെള്ളപ്പൊക്കം, പൊളിച്ചുകളയുക, വന്യമൃഗം കുഴിക്കുക, കള്ളന്മാർ മാന്തുക, തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ ഖബർ പടുക്കലും, അതിനു മേലെ പടുക്കലും കറാഹത്താണ്. കാരണം അതിനെ തൊട്ട് വിലക്ക് പ്രബലമായി വന്നിട്ടുണ്ട്. കറാഹത്താണ് എന്ന് പറഞ്ഞത് സ്വന്തം സ്ഥലത്താകുമ്പോൾ മാത്രമാണ്. മുമ്പ് വിവരിച്ച ആവശ്യങ്ങൾക് അല്ലാതെ ഖബർ പടുക്കുന്നതും പൊതുശ്‌മശാനത്തിലോ,മൗഖൂഫായ സ്ഥലത്തോ ഖബറിന് മുകളിൽ ഖുബ്ബ നിർമിക്കലും നിഷിദ്ദമാണ്. മയ്യിത്ത് ജീർണിച്ച് ദ്രവിച്ചതിനു ശേഷവും അത് ശാശ്വതമായി നിലനിൽക്കും. അതുനിമിത്തം യാതൊരാവശ്യവുമില്ലാതെ ഖബർസ്ഥാനിൽ ജനങ്ങൾക്ക്‌ കുടുസ്സാക്കാൾ ഉള്ളതിനാലും അത് പൊളിച്ചു കളയൽ നിർബന്ധവുമാണ്(ഫത്ഹുൽമുഈൻ:109-110).

തുഹ്ഫ പറയുന്നു.

കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തും എന്നോ വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞു പോകുമെന്നോ ഉള്ള ഭയം ഉള്ളപ്പോൾ അടിമുതൽ  കെട്ടിപ്പൊക്കൽ നിര്ബന്ധമാണ് . (തുഹ്ഫ:3/196)


     4°           അമ്പിയാക്കൾ,ഔലിയാക്കൾ, ശുഹദാക്കൾ, മറ്റു പുണ്യപുരുഷന്മാർ, തുടങ്ങിയവരെ  ആദരിക്കാനും അവരുടെ സ്മരണകൾ ലോകത്തു നിലനിർത്താനും അവരുടെ സരണിലേക്ക്  മറ്റുള്ളവർ  കടന്നുവരാനും സിയാറത് സജീവമാക്കാനും ബറകത്തെടുക്കാനും വേണ്ടി ഖബറുകൾ കെട്ടിപൊക്കലും  അതിന്മേൽ ഖുബ്ബ നിർമിക്കലും അനുവദിനീയമാണ്.

മഹാത്മാക്കളുടെ ഖബറിൽ മേൽ ഖുബ്ബയുണ്ടാക്കാമെന്ന് ഫത്ഹുൽ മുഈനിൽ പറയുന്നു.

'വസിയ്യത്തി'ന്റെ അദ്ധ്യായത്തിൽ ഫത്ഹുൽമുഈനിൽ പറയുന്നു:
ശൈഖുനാ പറയുന്നു: ജുര്ജാനിൽ അറിയപ്പെട്ട ഖബറിന്നേർച്ചയാക്കുന്ന വിഷയത്തിൽ കർമശാസ്ത്രപണ്ഡിതന്മാരുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു നിശ്ചിത ശൈഖിന്റെ ഖബറിലേക്ക് വഖ്ഫ് ചെയ്യാമെന്ന പോലെ വസിയ്യത്ത് ചെയ്യലും സാധുവാകുന്നതാണ്. ആ സ്വത്ത് ശൈഖിന്റെ ഖബറിന്റെ ഉപയോഗങ്ങൾക്കും അനുവദിനീയമായ എടുപ്പിനും അതിന് സേവനം ചെയ്യുന്നവർക്കും  അവിടെ ഖുർആൻ പറയണം ചെയ്യുന്നവർക്കും വണ്ടി ഉപയോഗിക്കണം. പൊതുശ്‌മശാനമല്ലാത്തതിനാൽ


 പണ്ഡിതൻ പോലെയുള്ളവരുടെ കഖബറിന്മേൽ ഖുബ നിർമിക്കാനും അതുപയോഗിക്കാവുന്നതാണ്(ഫത്ഹുൽമുഈൻ:227).

ഇതോടെ ഫത്ഹുൽ മുഈ നിന്റെ യും മറ്റു ഗ്രന്തങ്ങളുടേയുംമേൽ ചിലർ നടത്തുന്ന തട്ടിപ്പ് പൊളിഞ്തരിപ്പണമായി

ഇമാം നവവി പറയുന്നു.

മസ്ജിദുൽഅഖ്‌സ്വായും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസിയ്യത്തു ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലും ഉള്ളതുകൊണ്ട് അമ്പിയാ-ഔലിയ-സ്വാലിഹീങ്ങളുടെ ഖബറുകൾ പരിപാലിക്കുന്നതിനായി വസിയ്യത്തു ചെയ്യൽ അനുവദിനീയമാണ്.(റൗളത്തുത്വാലിബീൻ :6/98)




🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 8


📕വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്‌. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക്‌ ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല.
📗നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ത്ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട്‌ ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല.




ഉത്തരം



തവസ്സുൽ

ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം  ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന -  പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
        അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
     ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.

പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു:  നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
          ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
     പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .
പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു:


وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم.


ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്.  രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക്  തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട്  മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)

ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക.


 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)


അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).


ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ.
♻🔴♻🔴♻🔴♻🔴♻🔴
മരണപ്പെട്ട മഹാൻമാരെ തവസ്സുൽ ചെയ്യാമെന്ന് ഖുർആനും, തിരു സുന്നത്തും അനുവദിച്ച കാര്യമാണ്. ഏതോ പുത്തൻ വാദികൾ ഈ തവസ്സുൽ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് കണ്ടതിനെ തുർന്നാണ് ഇപ്രകാരം ഒരു മറുപടി ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്.
മുഹ്യിദ്ദീന്‍ അബ്ദുഖാദിര്‍ ജീലാനീ(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കൊണ്ടും സച്ചരിതരെക്കൊണ്ടും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കൊണ്ടും തവസ്സുല്‍ ചെയ്യല്‍ സുന്നത്താണ് (ഗുന്‍യാ 2/128).
ശൈഖ് തുടരുന്നു: ‘നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളില്‍, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യനിര്‍വഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുല്‍ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത’ (ഗുന്‍യ 2/90)
ഇമാം നവവി (റ) ശറഹുല്‍ മുഹദബ് 2/224, അദ്കാര്‍ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കന്‍സുര്‍റാഗിബിന്‍ 2/126 ലും ഇമാം കുര്‍ദി ഫതാവല്‍കുര്‍ദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഒഹാബീ ജൽപനങ്ങൾ 9

📒അല്ലാഹുവോട്‌ നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ്‌ അല്ലാഹുവും റസൂലും നമ്മോട്‌ കല്‌പിച്ചിട്ടുള്ളതും.
☝�അല്ലാഹു പറയുന്നു:
🌺وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ إِنَّ ٱلَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِى سَيَدْخُلُونَ جَهَنَّمَ دَاخِرِينَ🌺
🍀"നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു:നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച."🍀
📚(വി.ഖു.40:60)📚
--------------------------------
🌺وَإِذَا سَأَلَكَ عِبَادِى عَنِّى فَإِنِّى قَرِيبٌ ۖ أُجِيبُ دَعْوَةَ ٱلدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا۟ لِى وَلْيُؤْمِنُوا۟ بِى لَعَلَّهُمْ يَرْشُدُونَ🌺
🍀''നിന്നോട്‌ എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക്‌ ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ.അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.
📚(വി.ഖു.2:186)📚




മറുവടി



തവസ്സുൽ ചെയ്ത് പ്രാർഥന നബി സ്വ പഠിപ്പിച്ചത് നേരത്തേ ഉദ്ധരിച്ചു

മേൽ ആയത്ത് നബി സ്വ ക്ക് അറിഞ്ഞില്ലെ ഒഹാബീ ?

രണ്ടാം ഖലീഫ: ഉമർ(റ) വിന്റെ ഭരണകാലത്ത് മഴയില്ലാതെ ജനങ്ങൾ ബുദ്ദിമുട്ടിയപ്പൊൽ നബി(സ) യുടെ റൗളയിൽ വന്നു അല്ലാഹുവിൽ നിന്ന് മഴ വാങ്ങിച്ചു കൊടുക്കാൻ നബി(സ) യോട് ആവശ്യപ്പെട്ട സംഭവം.
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.
"ഉമര്‍(റ)ന്‍റെകാലത്ത് ജനങ്ങള്‍ക്ക് വരള്‍ച്ച ബാധിച്ചപ്പോള്‍ ഒരാള്‍ നബി(സ)യുടെ ഖബറിന്‍ സമീപം വന്ന്‍ പറഞ്ഞു.ജനങ്ങളാകെനശിച്ചു അവര്‍ മഴയില്ലാതെ വിഷമിക്കുന്നു.അവര്‍ക്ക് വേണ്ടി അങ്ങ് മഴയെ തേടിയാലും.പിന്നീട് അയാള്‍ക്ക് ഉറക്കില്‍ പ്രത്യക്ഷപെട്ടു നബി(സ)പറഞ്ഞു.താങ്കള്‍ ഉമറിനെ കണ്ട് സലാം പറയുകയും അവര്‍ക്ക് മഴ ലഭിക്കുമെന്ന വൃത്താന്തമറീക്കുകയും ചെയ്യുക.അദ്ദേഹം ഉടനെ ഉമര്‍(റ)വിന്‍റെ അരികില്‍ ചെന്ന്‍ നടന്ന സംഭാവങ്ങളല്ലാം വിവരിച്ചു.നബി(സ)അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു ഇത് കേട്ട ഉമര്‍(റ)കരയുകയുണ്ടായി.(ദലാഇലുന്നുബുവ്വ, ഇബ്നു കസീറിന്റെ അൽ ബിദായ വന്നിഹായ)
ഈ സംഭവത്തിൽ വഫാത്തായ നബി (സ) യോട് ആ സ്വഹാബി അഭൗതികമായ കാര്യം ചോദിച്ചിട്ട് ശിർക്കാണെന്ന് ഉമർ(റ) പറഞ്ഞോ?
ഇതിനൊക്കെ മറുപടി പറയണം.
ഇബ്നു ഹജർ(റ) പറയുന്നു:
മഴയെത്തേടുന്ന നിസ്കാരത്തിൽ പങ്കെടുക്കുന്നവരെല്ലാവരും രഹസ്യമായി താൻ ചെയ്ത സൽകർമ്മം മുൻനിർത്തിയും സജ്ജനങ്ങളെക്കൊണ്ടും വിശിഷ്യാ നബികുടുംബത്തെകൊണ്ടും തവസ്സുൽ ചെയ്യൽ സുന്നത്താണ്. (ശർഹുബാഫള്ൽ 97)
ഇബ്നുഹജർ(റ) പറയുന്നു:
നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യേണ്ടതാണെന്നും അത് അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങി പൂർവിക സച്ചരിതരുടെ ചര്യയാണെന്നും ഹാകിം(റ) ഉദ്ദരിച്ച് സ്വഹീഹാണെന്ന് പ്രഖ്യാപിച്ച ഹദീസ് അറിയിക്കുന്നു. ആദം നബി(അ) തവസ്സുൽ ചെയ്ത സംഭവമാണത്....(ഹാശിയാത്തുൽ ഈളാഹ് 500)

🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 10

📕അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ വാശിപിടിച്ച്‌ ന്യായീകരിക്കുന്നവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: "ഞങ്ങള്‍ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌ ചോദിക്കുന്നത്‌"എന്ന്.
📙നമ്മുടെ റൂഹിനെ പിടിക്കാന്‍ അല്ലാഹു ചുമതലപ്പെടുത്തിയതും കഴിവ്‌ നല്‌കിയതും മലക്കുൽ മൗത്തിനെയാണ്.
ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ മലക്കിനോട്‌ സഹായം തേടാമോ❓


മറുവടി

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?

അല്ലാഹു നിക്ഷയിച്ച അവധി യെ തൊട്ട് ഒരു ശരീരവും അല്ലാഹു പിന്തിക്കുകയില്ല. എന്ന് ഖുർആനിലുണ്ട്.


ഒഹാബീ ജൽപനങ്ങൾ 10

📒ഇടി,മിന്നല്‍,മഴ,കാറ്റ്‌ എന്നിവ ഉണ്ടാക്കാന്‍ അല്ലാഹു കഴിവ്‌ കൊടുത്തിട്ടുള്ളത്‌ മീകാഈല്‍ എന്ന മലക്കിനാണ്‌.
📘മഴ കഠിനമാകുമ്പോള്‍ അത്‌ നിര്‍ത്തല്‍ ചെയ്യാനും, ഇടിയില്‍ നിന്നും മിന്നലില്‍ നിന്നും രക്ഷ ലഭിക്കാനും ഈ മലക്കിനോട്‌
സഹായം തേടാമോ?



മറുവടി

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?

 ഹാളിറായ മലക്കിനോട് സഹായം ചോദിക്കൽ ശിർക്കല്ലന്ന് നിങ്ങളും സമ്മദിക്കുമല്ലോ


ഹാജറാബീവി മലക്കി നോട്  സഹായം
ചോദിച്ചത് ബുഖാരി യിലില്ലേ?


ഒഹാബീ ജൽപനങ്ങൾ 11



📗മേൽപറഞ്ഞ കഴിവുകളെല്ലാം അല്ലാഹു കൊടുത്തതാണ്‌. പക്ഷെ അവരോടൊക്കെ സഹായംതേടല്‍ ശിര്‍ക്കാണെന്ന കാര്യം വ്യക്തമാണ്‌.


മറുവടി.
തെളിവില്ലാതെ എങ്ങനെ വെക്തമാവും

അങ്ങനെ തേടൽ ശിർക്കാണന്ന് ഖുർആനിലെ ഏത് ആയത്തിലാണുള്ളത്?


ഒഹാബീ ജൽപനങ്ങൾ 12

📕അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന്‌ ചോദിക്കുന്നതുപോലും ശിര്‍ക്കാവുമ്പോള്‍,അല്ലാഹു കൊടുക്കാത്ത കഴിവ്‌ കൊടുത്തു എന്ന്‌ കള്ളം പറഞ്ഞ്‌ അതിനെ ന്യായീകരിക്കല്‍ എത്ര വലിയ കുറ്റമാണ്‌.


മറുവടി

لولم يجابوا لا ضطرب إيمانهم

 മഹാന്മരുടെ ഖബറിന്റെ അരികിൽ നിന്ന് അവരൊട് ശുപാർശ തെടുമ്പോൾ തെടുന്നവന്റെ ഈമാൻ പിടക്കാതിരിക്കാൻ വേണ്ടി ഖബറിൽ നിന്ന് അവർ ഉത്തരം ചെയ്യുമെന്ന് ഇബ്നു തൈമിയ്യ ഇഖ്ത്തിളാഈൽ പറഞ്ഞിട്ടുണ്ട് ശുപാർശ ചോദിക്കുന്നവന് ഉത്തരം ചെയ്യാനുള്ള കഴിവ് ഖബറിൽ കിടക്കുന്ന മഹാന്മാർക്ക് ഉണ്ട് എന്ന് ഇബ്നു തൈമിയ്യ വരെ പറയുമ്പോൾ  മഹാന്മാർക്ക് അള്ളാഹു നൽകുന്ന കഴിവിന് പരിധി നിശ്ചയിക്കാൻ വഹാബികൾക്ക് എന്ത് അധികാരമാണ് ഉള്ളത്  .

ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ ‘ഞാൻ ചെവിയാകും, കണ്ണാകും’ എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)

           അമ്ബിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ.

🍪🍪🍪🍪🍪🍪🍪🍪🍪🍪🍪


ഒഹാബീ ജൽപനങ്ങൾ 13

📗മരണപ്പെട്ടവര്‍ക്ക്‌ മറ്റുള്ളവരെ സഹായിക്കുന്നത്‌ പോയിട്ട്‌ സ്വന്തം ശരീരത്തിന്‌ സഹായം ചെയ്യാന്‍ കഴിയുമോ?
📒മുന്‍ഗാമികളായ പല ഭക്തന്മാരുടെയും മൃതശരീരങ്ങള്‍ വികൃതമാക്കപ്പെട്ടിട്ട്‌ എന്തുകൊണ്ട്‌ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല?


മറുപടി : മഹാന്മാർ ഖബറിൽ നിന്ന് ഉത്തരം ചെയ്യുമെന്ന് ഇബ്നു തൈമിയ്യ ഇഖ്ത്തിളാഈൽ പറഞ്ഞത് മുകളിൽ ഉദ്ദരിച്ചു . നബി(സ) തങ്ങളുടെ ഖബറിനരികിൽ വന്ന് മഴയെ തെടിയ വ്യക്തിക്ക് ഉത്തരം ലഭിച്ചത് നെരത്തെ ഉദ്ദരിച്ചിട്ടുണ്ട്. അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ ഒരാൾക്കും ഒരു സഹായവും ചെയ്യാൻ കഴിയില്ല .അവരുടെ മൃതശരീരം വികൃതമാക്കാൻ അള്ളാഹു ഉദ്ദേശിച്ചത് കൊണ്ട് അങ്ങനെ സംഭവിച്ചു .
അവരുടെ മൃതശരീരം അള്ളാഹു വിന് സംരക്ഷിക്കാൻ കഴിയാത്തതുക്കൊണ്ടാണോ സംരക്ഷിക്കാതിരുന്നത് .
ജീവിച്ചിരിക്കുന്നവർക്ക് കഴിവുള്ള പല കാര്യങ്ങളും നടക്കാതെ പോവാറുണ്ട് . സന്താനമുണ്ടാവാൻ മരുന്ന് എഴുതി ധാരാളം ആളുകൾക്ക് സന്താനം ഉണ്ടാവുകയും ചെയ്ത ഡേക്ടർക്ക് സന്താനം ഇല്ലാതിരിക്കാറുണ്ട്.


🍪🍪🍪🍪🍪🍪🍪🍪🍪🍪🍪

ഒഹാബീ ജൽപനങ്ങൾ 13

📗ജീവന്‍ ഉള്‍ക്കൊള്ളുന്ന ആത്മാവും പഞ്ചേന്ദ്രിയങ്ങളും ഉള്‍പ്പെടുന്നതാണല്ലോ നമ്മുടെ ശരീരം.അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുമ്പോഴാണ്‌ ഒരാള്‍ മരിച്ചു എന്ന്‌ പറയാറുള്ളത്‌.


മറുവടി


ശരീരത്തിൽ നിന്ന് ആത്മാവ് എട്ട് പിരിയലാണ് മരണം
എല്ലാ പ്രവർത്തനവും നിലക്കലല്ല

കിതാബ് റൂഹ്
ഇബ്നു ഖയ്യിം പറയുന്നു.


وَثَبت عَنهُ صلى الله وَآله وَسلم أَن الْمَيِّت يسمع قرع نعال المشيعين لَهُ إِذا انصرفوا عَنهُ وَقد شرع النَّبِي لأمته إِذا سلمُوا على أهل الْقُبُور أَن يسلمُوا عَلَيْهِم سَلام من يخاطبونه فَيَقُول السَّلَام عَلَيْكُم دَار قوم مُؤمنين وَهَذَا خطاب لمن يسمع وَيعْقل وَلَوْلَا ذَلِك لَكَانَ هَذَا الْخطاب بِمَنْزِلَة خطاب الْمَعْدُوم والجماد وَالسَّلَف مجمعون على هَذَا وَقد تَوَاتَرَتْ الْآثَار عَنْهُم بِأَن الْمَيِّت يعرف زِيَارَة الْحَيّ لَهُ ويستبشر بِهِْ


"നിശ്ചയം മയ്യിത്തിനെ  മറവ് ചെയ്തതിനു മയ്യിത്തിനെ വിട്ടു പിരിഞ്ഞ് പോകുന്നവരുടെ ചെരുപ്പടി ശബ്ദം മയ്യിത്ത് കേൾക്കും എന്നത് നബി(സ്വ)തങ്ങളെ തൊട്ടു സ്ഥിരപ്പെട്ടിരിക്കുന്നു ..!!

തീർച്ചയായും നബി(സ്വ)തങ്ങൾ ഖബറാളികളുടെ മേലിൽ സലാം ചൊല്ലുമ്പോൾ അഭിമുഖ സംഭാഷണം നടത്തുന്നവരുടെ മേലിലുള്ള സലാം പറയലിനെ അവിടത്തെ ഉമ്മത്തിന് നിയമമാക്കിയിരിക്കുന്നു .

അപ്പോൾ അവൻ പറയണം :

السَّلَام عَلَيْكُم دَار قوم مُؤمنين

ഇങ്ങിനെ അഭിമുഖീകരിക്കുക എന്നത് കേൾക്കുകയും ,മനസ്സിലാക്കുകയും ചെയ്യുന്നവരോടാണ് .

കേൾക്കുകയും,അറിയുകയും ഇല്ലായിരുന്നുവെങ്കിൽ ഈ അഭിമുഖീകരണം ഇല്ലാത്തതും ,ജീവനില്ലാത്തതുമായ വസ്തുവിനോടുമുള്ള അഭിമുഖീകരണത്തിന്റെ സ്ഥാനത്താകുമായിരുന്നു ..!!

പൂർവീകർ (സലഫുകൾ) ഈ(മയ്യിത്ത് കേൾക്കുകയും,അറിയുകയും ചെയ്യും ) കാര്യത്തിൻറെ മേലിൽ ഇജ്മാ ആയിരിക്കുന്നു

തീർച്ചയായും മയ്യിത്ത് അവനെ സന്ദർശിക്കുന്നവരെ അറിയുകയും ,അവനെ കൊണ്ട് സന്തോഷിക്കുകയും ചെയ്യും എന്ന് പൂർവീകരെ തൊട്ട് ധാരാളം അസറുകൾ തവാത്തുറായി വന്നിട്ടുണ്ട്" ..!!

(കിത്താബു റൂഹ് :ഇബ്നുൽ ഖയ്യിം )


📙തുടരും

അസ്ലം സഖാഫി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....