-- ...അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
ഇസ്തസ്ഖി ലിഉമ്മത്തിക ഫഇന്നഹും ഖദ് ഹലകൂ...ഇസ്തസ്ഖി ലിഉമ്മത്തിക ഫഇന്നഹും ഖദ് ഹലകൂ...
=============================
കാഞ്ഞങ്ങാട്ടെ അബദ്ധം തിരുത്തിയ പരപ്പനങ്ങാടി പ്രസംഗത്തിലെ ഫൈസൽ മൗലവിയുടെ ബീമാബദ്ധങ്ങൾ വിചാരണചെയ്യപ്പെടുന്നു..
=============================
അബദ്ധങ്ങളും മറുപടിയും അക്കമിട്ട് ചുവടെ ചേർക്കുന്നു..
1- ഉമർ(റ) ന്റെ കാലത്ത് വരൾച്ച വർഷത്തിൽ(عام الرماد)ൽ നബി(സ) യുടെ കബ്റിന് ചാരത്ത് പോയി നബിയോട് സംസാരിച്ച വെക്തി ഒരു റജുൽ മാത്രമാണ് അയാൾ സ്വഹാബിയാണെന്നോ മറ്റോ ആരും പറഞ്ഞിട്ടില്ല.
മറുപടി:
പച്ച കളവ് എന്നു പറഞ്ഞാൽ പോര കല്ലുവെച്ച നുണയാണിത്.
ഫത്ഹുൽ ബാരി വളരെ കൃത്യമായി അത് ബിലാൽ ബ്ൻ ഹാരിസിൽ മുസ്നിയാണെന്ന് രേഖപ്പെടുത്തിയതാണ്.
അതിലേക്ക് വരാം.
അതിന് മുമ്പ് ഒന്ന് പറയട്ടെ, ഇതൊരു സ്വഹാബി അല്ലെങ്കിൽ പോലും ഇസ്തിഗാസക്ക് കട്ട തെളിവാണിത്. കാരണം അദ്ധേഹം പോയത് ഉമർ(റ) ന്റെ അടുത്തേക്കാണ്. അത് ശറഅ് വിലക്കിയ കാര്യമായിരുന്നെങ്കിൽ ഉമർ തങ്ങൾ അയാളെ കണ്ടം വഴി ഓടിക്കുമായിരുന്നു. പക്ഷെ അദ്ധേഹം സംഭവം കേട്ട് കരയുകയാണുണ്ടായത്.
ഇനി നോക്കൂ ആ പോയ വെക്തി(الرجل) സ്വഹാബിയാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു..
وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة ، -فتح البري
ഇവിടെ ദുർവ്യാഖ്യാനത്തിന്റെ എല്ലാ പഴുതും അടച്ച് കൊണ്ടാണ് ഇബ്നു ഹജർ(റ) കൊടുത്ത ഇബാറത്ത് എന്ന് കാണാം.
رأي المنام المذكور
എന്നാൽ മേൽ പറയപ്പെട്ട സ്വപ്നമെന്നാണ്. ആ പറയപ്പെട്ട സ്വപ്നം തൊട്ടുമുകളിലെ വരിയിലുണ്ട്.
فأتى الرجل في المنام فقيل له : ائت عمر " الحديث
ഇതിൽ الرجل എന്ന് പറഞ്ഞാൽ മുന്നെ പറഞ്ഞ ആ അറിയപ്പെട്ട റജുൽ എന്നാണ്.(മുജകൾ അൽഫിയ ഓതുക) ആ അറിയപ്പെട്ട റജുൽ കബ്റിന്റെ ചാരത്ത് പോയ ആളാണെന്ന് തൊട്ടുമുകളിലെ വരിയിലുമുണ്ട്.
أصاب الناس قحط في زمن عمر فجاء رجل إلى قبر النبي - صلى الله عليه وسلم.
ഒരൊറ്റ രിവായത്തിലെ ഒരേ റജുലിനെ നാലാളാക്കാനാണ് ഫൈസലിന്റെ കുരുട്ട് എങ്കിൽ കിതാബോതിയവരുടെ മുന്നിൽ വിലപ്പോവില്ല. അത് ഓഫീസില് വെച്ചാൽമതി.
2- ഇമാമുമാർ പ്രസ്ഥുത (ശിർക്കൻ) സംഭവം ഉദ്ധരിച്ചത് ചരിത്രം പറഞ്ഞ് പോയതാണ്. വിധി പറഞ്ഞതല്ല.
മറുപടി
ഇമാം ബുഖാരി,മുസ്ലിം അടക്കം നിരവധി മുഹദ്ദിസുകൾ ഹദീസ് സ്വീകരിച്ച അവരുടെ ഉസ്താദായ മഹാ പണ്ഡിതൻ ഇമാം ഇബ്നു അബീ ശൈബ(റ) ഈ ചരിത്രം കൊണ്ടുവരുന്നത് ഉമർ(റ) ന്റെ മഹത്വം(ഫളാഇല്) വിവരിക്കുന്ന ബാബിലാണ്. ഒരു ശിർക്ക് ചെയ്ത സംഭവം ഉദ്ധരിച്ചാണോ മൗലവീ ഫള്ല് പറയുക.?
എവടന്ന് വണ്ടി കയറിയതാണ് ഇയാളൊക്കെ.?
മാത്രമോ..
ഫത്ഹുൽ ബാരി കേവലം ഖിസ്സ പറയുന്ന കിതാബാണോ.?
ഒരു ഹദീസ് ഉദ്ധരിച്ചാൽ അതിലെ നെല്ലും പതിരും വേർതിരിക്കുന്ന ആളാണ് ഇമാം അസ്ഖലാനി(റ) എന്നിരിക്കെ ഒരു ശിർക്കൻ സംഭവം പറഞ്ഞിട്ട് അദ്ധേഹം കിടന്നുറങ്ങി എന്ന് പറഞ്ഞത് കേട്ടാൽ നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യ പോലും പകച്ച് പോകും.(ഈ സംഭവത്തിൽ ഒരു കുഴപ്പവും ഇല്ല എന്ന് അയാൾ ഇഖ്തിളാഇൽ പറഞ്ഞത് ഓർക്കുക.)
3 ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞ ഒരുപാട് പണ്ഡിതന്മാരുടെ ഉദ്ധരണി പലരും എനിക്ക് അയച്ചു തന്നു. അപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. പക്ഷെ ചില പണ്ഡിതന്മാർ(വഹാബി ഇബ്നുബാസ് ) അത് ശിർക്കല്ല തവസ്സുലാണ് എന്നും പറഞ്ഞത് കണ്ടു.
മറുപടി
ബെസ്റ്റ്...
15 ഓളം മുഹദ്ദിസുകൾ ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം. എന്നാൽ
ശിർക്കാണ് ഈ സംഭവം എന്ന് പറഞ്ഞ ഒറൊറ്റ പണ്ഡിതന്റെ(മുഫസ്സിർ,മുഹദ്ദിസ്,തുടങ്ങി അംഗീകാരയോഗ്യരായ) ഇബാറത്ത് കാണിച്ച് തന്നാൽ ഫൈസൽ മൗലവിക്ക് ഒരു കോടി ഇനാം തരാം...
ഇല്ല എന്ന് ഞങ്ങൾക്കറിയാം ഉണ്ടായിരുന്നെങ്കിൽ കാഞ്ഞങ്ങാട് “ശിർക്കല്ല” എന്നസത്യം പറയുമായിരുന്നോ..!!
പിന്നെ ഇബ്നു ബാസ് ശിർക്കല്ല എന്ന് പറഞ്ഞ് പോൽ.. എന്നിട്ടും തിരുത്തിയത് എന്തിനാ മൗലവീ..?
സമ്മർദ്ദം വല്ലാതെ ഉണ്ടായി എന്ന് മാത്രമല്ല കഞ്ഞികുടി മുട്ടുമെന്ന് ഉറപ്പായി..ലേ...?
ഇത് തിരിയാൻ കൂടുതൽ ബുദ്ധിയൊന്നും വേണ്ട.
നിങ്ങളെ സത്യം പറയാൻ അവർ സമ്മതിക്കില്ല മൗലവീ. ഇനിമുതൽ ഓഫീസിൽ നിന്ന് എഴുതിത്തരുന്നത് മാത്രം പ്രസംഗിക്കുക..
എന്നാൽ ജീവിച്ച് പോകാം.
4- പ്രസ്ഥുത “റജുൽ” ചെയ്തത് ശിർക്കാണെന്നോ അല്ലെന്നോ ഞാൻ പറയുന്നില്ല. നമുക്കറിയില്ല, അല്ലാഹു അഅ്ലം.(ഇതുവരെ പറഞ്ഞത് തീർത്തും ബാത്തിലാക്കിയ വൈരുധ്യം) കാരണം അയാൾ ആരാണെന്ന് അറിയപ്പെട്ടിട്ടില്ല, അയാൾ ഏത് ജാതിയാണ് എന്ന് പോലുമറിയില്ല.അയാളുടെ വിശ്വാസവും.
മറുപടി:
نعوذ بالله.(رضي الله عن بلال بن الحارث المزني)
ഒരാളുടെ പ്രവർത്തി ശിർക്കാണോ അല്ലെയോ എന്നറിയാൻ അയാളുടെ ജാതി അറിയണമെന്ന വിഢിത്തം പുതിയ അപ്ഡേഷനാണ്.
പിന്നെ വിശ്വാസം എന്തായിരുന്നു എന്നറിയണം എന്നത് സുന്നീ വാദമാണ് കുടുങ്ങിയപ്പോഴെങ്കിലും അത് സമ്മതിച്ചതിന് നന്ദി...(കേവല പ്രവർത്തിയിൽ ശിർക്ക് വരുമെന്നാണ് മുജാഹിദുകൾ ഇതുവരെ വാദിച്ചിരുന്നത്.)
ഏതായാലും ഹദീസിന്റെ ളുഅ്ഫ്(ബലഹീനത) ആയിരുന്നു ഇക്കാലമത്രയും പിടിവള്ളി. ഇപ്പോൾ അതൊക്കെ ബോധ്യപ്പെട്ടത് കൊണ്ടായിരിക്കണം വിഷയത്തിലേക്ക് കടന്നത്. (അല്ലെങ്കിൽ മാലിക്കുദ്ദാറ് മജ്ഹൂലാണ് എന്ന് പറഞ്ഞ് തള്ളിയാൽ മതിയായിരുന്നല്ലോ.)
ശരിയായി വരുന്നുണ്ട്..
ശരിയാകും ..
അല്ലെങ്കിലും
എല്ലാം കുടെ ഒന്നിച്ചാകുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നില്ല.
അൽപാൽപ്പം സുന്നത്തിലേക്ക് വരും എന്ന് തന്നെയാണ് പ്രതീക്ഷ.
നാഥൻ തുണക്കട്ടെ, ആമീൻ.
അബൂ ത്വാഹിർ ഫൈസി മാനന്തവാടി