Showing posts with label പരിഭാഷാ വാദികള്‍ അറിയാന്‍:ആരാണ് മുഫസ്സിര്‍. Show all posts
Showing posts with label പരിഭാഷാ വാദികള്‍ അറിയാന്‍:ആരാണ് മുഫസ്സിര്‍. Show all posts

Monday, March 26, 2018

പരിഭാഷാ വാദികള്‍ അറിയാന്‍:ആരാണ് മുഫസ്സിര്‍

ഇസ്ലാമികാദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 *ആരാണ് മുഫസ്സിര്‍...?(പരിഭാഷാ വാദികള്‍ അറിയാന്‍)*
---------------------------------------

മൗലവിമാര്‍ എഴുതിയ പരിഭാഷയാണ് ഖുര്‍ആന്‍ എന്നാണ് ഒരു ആവറേജ് മുജായിദിന്റെ വിശ്വാസം.

ഏത് വിഷയവും ദീനില്‍ ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിക്കുക.

ആ പരിഭാഷയില്‍  ഉള്ള കാര്യങ്ങള്‍ ഇസ്ലാമികവും അതില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികവും ആണെന്നാണ് ഈ സാധുക്കളുടെ വിശ്വാസം.

അതാണ് വഹാബികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തവും...

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കേണ്ടത് മഹാന്‍മാരായ മുഫസ്സിറുകളുടെ തഫ്സീറുകളുടെ സഹായത്തോടെയാണ്.

അത് എല്ലാവര്‍ക്കും ഒരു പോലെ വായിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നത് നേരാണ്. കാരണം ലോക പ്രശസ്ത തഫ്സീറുകളെല്ലാം അറബീ ഭാഷയില്‍ തന്നെയാണ് വിരചിതമായിട്ടുള്ളത്.
അത് വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ അത് പഠിച്ചവരെ അനുസരിക്കണമെന്നാണ് ദീനിന്റെ താല്‍പര്യം. അതല്ലെങ്കില്‍ അവന്‍ തഫ്സീറുകള്‍ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ ആവശ്യമായ മുഴുവന്‍ ഫന്നുകളിലും വിജ്ഞാനം നേടുക. അതിന് ശേഷം തഫ്സീറുകളുടെ സഹായത്തോടെ തന്നെ ഖുര്‍ആന്‍ പഠിക്കുക.

മുജകള്‍ മുറി വൈദ്യന്‍മാരായ മൗലവിമാരുടെ പരിഭാഷകളെ അവലംബിക്കുമ്പോള്‍
നമ്മള്‍ സുന്നികള്‍ അവലംബിക്കുന്നത് തഫ്സീറുകളെയും മഹാന്‍മാരായ മുഫസ്സിറുകളെയുമാണ്.

മുജകള്‍ അവലംബിക്കുന്ന മൗലവിമാരുടെ വിവരം എന്താണെന്ന് ഏത് കുഞ്ഞിനും അറിവുള്ളതാണ്.ഇന്നത്തെ തൗഹീദ് നാളത്തെ ശിര്‍ക്കും ഇന്നലത്തെ ശിര്‍ക്ക് ഇന്നത്തെ തൗഹീദുമാക്കി തൗഹീദിനെ ഒരു ആണ്ട്രോയിഡ് ഒ എസ് കണക്കേ ഉളുപ്പില്ലാതെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിമാരുടെ വിവരം മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും ആവശ്യമില്ല.

എന്നാല്‍ തഫ്സീറുകളെ പിന്തള്ളി പരിഭാഷയില്‍ ഖുര്‍ആനെ ചുരുട്ടിക്കൂട്ടുന്ന വഹാബികള്‍ എന്താണ് തഫ്സീറെന്നും ആരാണ് ഒരു മുഫസ്സിര്‍ എന്നും മനസ്സിലാക്കേണ്ടതാണ്.

 *ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.*

അവ ഏതൊക്കെയാണെന്ന് നോക്കാം
👇👇👇👇
 *1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)*

 *2)ഇല്‍മുന്നഹ്വ് (വ്യാകരണം)*

 *3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)*

 *4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)*

 *5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)*

 *6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)*

 *7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)*

 *8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)*

 *9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )*

 *10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)*

 *11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)*

 *12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)*

 *13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)*

 *14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)*

 *15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)*

ഇനി പറയൂ ഈ *പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും* അവലംബിക്കണോ❓❓✅✅

അതോ *ആപ്പീസില്‍ നിന്ന് കിട്ടിയ നാല് ചീട്ടും വായിച്ച് ഖുര്‍ആന്‍ പണ്ഡിതനാണെന്ന് സ്വയം ചമയുന്ന വിഡ്ഢികളായ മൗലവിമാരെയുംഅവരുടെ പരിഭാഷകളെയും* അംഗീകരിക്കണോ...❓❓❓❌❌❌
----------------------------------------
കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....
-------------------------------------
 *77450 വിജ്ഞാനശാഖകള്‍ ഖുര്‍ആനിലുണ്ട് എന്ന് ഇമാം അബൂബകര്‍ ബാഖില്ലാനി (റ) പറഞ്ഞതായി സുയൂഥി ഇമാം അവിടുത്തെ* *അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍* *എന്ന ഗ്രന്ഥത്തില്‍  രേഖപ്പെടുത്തുന്നു.*

ഇതൊക്കെ ഖുര്‍ആനിലുള്ള സിര്‍റുകളാണ്. അത് അറിയേണ്ടവര്‍ അറിയും. അവരുടെ വിജ്ഞാനത്തിന്റെയും തഖ്വയുടെയും മുന്നില്‍ നമ്മള്‍ എത്രയോ നിസാരന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വിജ്ഞാനത്തെ അംഗീകരച്ച് ജീവിക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ... അല്ലാതെ പരിഷ്ക്കാരത്തിന്റെ പേരില്‍ ഇല്‍മിന്റെ വന്‍കിട വൃക്ഷങ്ങളെ തള്ളിപ്പറഞ്ഞ് അറബി പോലും മര്യാദക്ക് വായിക്കാന്‍ അറിയാത്ത സഈദിബ്നു ജോര്‍ജ്ജിനെ പോലുള്ള പമ്പര വിഡ്ഢികള്‍ പരിഭാഷ വായിച്ച് ദീന്‍ പറയാന്‍  തുടങ്ങിയാല്‍ തൗഹീദിലെ പിളര്‍പ്പ് എട്ടിലും എണ്‍പത്തി എട്ടിലും നില്‍ക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കും. അല്ലാഹു ബോധം നല്‍കട്ടെ...!!

✍ *മുഹമ്മദ് ബുഖാരി കൊല്ലം*

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...