മരിച്ചവരുടെ പേരിൽ അന്നദാനം
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
അതേ..സാക്ഷാല്‍ ശൈഖ് ഉതൈമീന്‍...!!
ഉതൈമീന്‍ തന്‍റെ "ഫതാവാ അര്‍ക്കാനില്‍ ഇസ്ലാം" എന്ന ഗ്രന്ഥത്തിലെ 457ാം നമ്പറായി മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉംറ ചെയ്യുന്നതിന്റെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു:
س 457: هل يجوز الاعتمار عن الميت؟
الجواب: يجوز الاعتمار عن الميت كما يجوز الحج عنه، وكذلك الطواف عنه يجوز، وكذلك جميع الأعمال الصالحة تجوز عن الميت، قال الإمام أحمد – رحمه الله-: كل قربة فعلها وجعل ثوابها لحي أو ميت مسلم نفعه
'മരണപ്പെട്ടവര്‍ക്ക് വേണ്ടി ഹജജ് അനുവദനീയമായതു പോലെ ഉംറയും അനുവദനീയമാണ്, അപ്രകാരം ത്വവാഫും അനുവദനീയമാണ്.. അപ്രകാരം എല്ലാ സല്‍കര്‍മ്മങ്ങളും മയ്യിത്തിന് വേണ്ടി ചെയ്യല്‍ അനുവദനീയമാണ്.. ഇമാം അഹ്മദ് (റ) പറഞ്ഞിട്ടുണ്ട് ഒരാള്‍ പ്രവര്‍ത്തിച്ച എല്ലാ സല്‍കര്‍മ്മങ്ങളും അതിന്‍റെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ ദാനം ചെയ്താല്‍ അത് കാരണം ഉപകാരം ലഭിക്കുന്നതാണ്.. (പേജ്/506)
എന്ന് വിശദീകരിച്ച് അവസാനം പറയുന്നത് കാണണോ??
ولكن لو عمل الإنسان عملاً صالحاً وأهدى ثوابه لأحد من المسلمين فإن ذلك جائز.
ഒരാള്‍ അവന്‍ ചെയ്ത സല്‍കര്‍മ്മത്തിന്‍റെ പ്രതിഫലത്തെ മുസ്ലിംകളില്‍ പെട്ട ആര്‍ക്ക് ദാനം ചെയ്താലും അത് അനുവദനീയമാണ്..
ചുമ്മാ കോണക വെളളം കുടിച്ചു നടന്നിട്ട് കാര്യമില്ല.. :p
ഈ പറഞ്ഞതും അംഗീകരിക്കാന്‍ തയ്യാറാകണം.. :-D
മരണപ്പെട്ടവര്‍ക്കു പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിര്‍വഹിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് മുസ്ലിങ്ങൾക്കിടയിൽ ഉണ്ട്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം.. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. തലതിരിഞ്ഞ മുജാഹിദ് മൌലവിമാർ എല്ലാത്തിലുമെന്ന പോലെ ഈ വിഷയത്തിലും എടുത്ത നിലപാട് സുന്നികൾ എന്താണോ ചെയ്യുന്നത് അതിനെ കണ്ണടച്ച് നിഷേധിക്കുക എന്നുള്ളതാണ്..
നാട്ടിൽ ചീട്ടു കളിച്ചു നടക്കുകയും, ഒരു സുപ്രഭാതത്തിൽ മുജായിദ് മതത്തിൽ ചേരുകയും പിന്നീട് അവരുടെ അര മൌലവിമാർ ഛര്‍ദ്ദിച്ചത് അപ്പാടെ എടുത്തു വിഴുങ്ങി യാതൊരു ഉളുപ്പുമില്ലാതെ അതെടുത്തു പാവപ്പെട്ട മുസ്ലിങ്ങളുടെ മുന്നില്‍ വിളമ്പുകയും ചെയ്യുന്ന ഇത്തരം മൗലവിമാരിൽ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കണം അല്ലേ..??.
വാദിക്കുന്നതിനു പിന്നിൽ വല്ല തെളിവുകളും ഉണ്ടോ എന്ന് അന്വേഷിക്കുക പോലും ചെയ്യൽ ഇക്കൂട്ടരുടെ രീതിയല്ലാ..
ഈ ഹദീസ് കാണുക.. ഇത് മുജാഹിലുകളുടെ അടിത്തറ വരെ കൊളംതോണ്ടാൻ പര്യാപ്തമാണ്.
الكتب » صحيح البخاري » كِتَاب الْمَنَاقِبِ » بَاب تَزْوِيجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ ...
رقم الحديث: 3559
(حديث مرفوع) حَدَّثَنِي عُمَرُ بْنُ مُحَمَّدِ بْنِ حَسَنٍ ، حَدَّثَنَا أَبِي ، حَدَّثَنَا حَفْصٌ ، عَنْ هِشَامٍ ، عَنْ أَبِيهِ ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا ، قَالَتْ : " مَا غِرْتُ عَلَى أَحَدٍ مِنْ نِسَاءِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا غِرْتُ عَلَى خَدِيجَةَ , وَمَا رَأَيْتُهَا وَلَكِنْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ ذِكْرَهَا , وَرُبَّمَا ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أَعْضَاءً , ثُمَّ يَبْعَثُهَا فِي صَدَائِقِ خَدِيجَةَ فَرُبَّمَا ، قُلْتُ : لَهُ كَأَنَّهُ لَمْ يَكُنْ فِي الدُّنْيَا امْرَأَةٌ إِلَّا خَدِيجَةُ ، فَيَقُولُ : " إِنَّهَا كَانَتْ وَكَانَتْ وَكَانَ لِي مِنْهَا وَلَدٌ " .
ആഇഷ (റ) യില്‍ നിന്നും നിവേദനം, മഹതി പറഞ്ഞു, എനിക്ക് റസൂല്‍ (സ) യുടെ മറ്റു ഭാര്യമാരേക്കാള്‍ ഖദീജ (റ) യോട് അസൂയ തോന്നിയിരുന്നു, എന്നാല്‍ എന്നെ പ്രവാചകന്‍ (സ) വിവാഹം കഴിക്കുന്നതിനു മുമ്പായി മഹതി വഫാത്തായിരുന്നു. പ്രവാചകന്‍ (സ) ഖദീജ ബീവിയെ കുറിച്ച് പലപ്പോഴും കൂടുതലായി പ്രകീര്‍ത്തിക്കുമായിരുന്നു. എപ്പോഴെല്ലാം റസൂല്‍ (സ) ആടിനെ അറുത്താലും അതിന്‍റെ കഷ്ണങ്ങള്‍ മഹതിയുടെ കൂട്ടുകാര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. മഹതിയെ പോലെ മറ്റൊരു സ്ത്രീയും ലോകത്ത് ഉണ്ടായിരുന്നില്ല എന്നതുപോലെ ആണല്ലോ അങ്ങ് മഹതിയെ കാണുന്നത് എന്ന് ഞാന്‍ പ്രവാചകരോട് പറഞ്ഞാല്‍ ഇപ്രകാരം മറുപടി പറയും, " ഖദീജ (റ) ഇന്നാലിന്ന പോലെയൊക്കെ ആയിരുന്നു, അവരില്‍ എനിക്ക് കുട്ടികള്‍ ഉണ്ടായിരുന്നു
ഈ ഹദീസിൽ പറയും പ്രകാരം അങ്ങനെ ഒരാള്‍ മരണപ്പെട്ടാൽ ശേഷം ആടിനെ അറുക്കുകയും അയാളുടെ വേണ്ടപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ആവാമോ..??
ഇത് മുജായിദിന്‍റെ ആദര്‍ശത്തിന് അനുകൂലമാണോ..??
ഇത് കൊടുത്തപ്പോൾ ഒരു ജാഹിലിന്‍റെ ചോദ്യം കേള്‍ക്കണോ?? അതിൽ എവിടെ 3 ആം നാൾ, 7 ആം നാൾ, 40 ആം നാൾ ഒക്കെ ചെയ്യാം എന്നുള്ളത് എന്ന്..???
ഈ ഹദീസിൽ പറയും പ്രകാരം അമൽ ചെയ്യാൻ സുന്നികൾ ഏതു ദിവസം തിരഞ്ഞെടുത്താലും നിങ്ങള്‍ക്കെന്താ..??
ചെയ്യുന്ന പ്രവര്‍ത്തി ഇന്നാലിന്ന ദിവസങ്ങളിൽ നിങ്ങൾ ചെയ്തു പോകരുത് എന്ന് റസൂൽ (സ) പഠിപ്പിക്കാത്ത കാലത്തോളം ഞങ്ങൾ സുന്നികൾ അത് ചെയ്യും.. അതുകൊണ്ട് ബുദ്ധി കെട്ട ഈ മൗലവി കരുതിയത് എന്താണെന്നോ,, സുന്നികൾ ഏതു ദിവസം ചെയ്തോ,, ആ ദിവസം ഇത് ശിര്‍ക്കായി എന്നാണ്... ഹ ഹ.. എന്നിട്ട് ഇവിടെ കിടന്നു ചില ഡയലോഗ്സ്.. "ഹോ അപ്പോൾ മൂന്നാം നാളും ഏഴാം നാളും ചെയ്യാൻ തെളിവില്ല അല്ലേ..??" എന്ന്... എടോ പൊട്ടൻ മൌലവീ.. മരണപ്പെട്ട ശേഷം എപ്പോൾ ചെയ്താലും സുന്നത്ത് സുന്നത്ത് തന്നെയല്ലേ?? സുന്നികൾ ഏതെങ്കിലും ചില ദിവസങ്ങളിൽ ചെയ്യുന്നു എന്നത് കൊണ്ട് അത് മാറി കറാഹത്തോ ഹറാമോ ആകുമോ?? ഈ നിയമം എവിടുന്നാണ് പഠിച്ചത് മൌലവീ..??
ഇമാം ഗസ്സാലി(റ)പറഞ്ഞതായി ത്വബഖാത്തില്‍ ഇമാം സുബ്ക്കി(റ)ഉദ്ധരിക്കുന്നു:
وحكى يوما على رأس منبره عن أخيه حجة الإسلام أثرا غريبا فقال سمعت أخي حجة الإسلام قدس الله روحه يقول إن الميت من حين يوضع على النعش يوقف في أربعين موقفا يسائله ربه عز وجل:الحاوي للفتاوي 2/195
"മരണപ്പെട്ട വ്യക്തിയെ മറവു ചെയ്തു കഴിഞ്ഞാല്‍ നാല്പതു ദിവസം അല്ലാഹുവിന്‍റെ ചോദ്യത്തിന്‍ മുന്നില്‍ നില്ക്കേണ്ടിവരും"(അല്‍ഹാവി)
സുന്നികൾ ഇത്തരം കാര്യങ്ങൾ 3 ആം നാളും 7 ആം നാളും 40 ആം നാളും ചെയ്‌താൽ അത് തെറ്റാണത്രേ..?? എങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കോ
ഞങ്ങൾ ഇക്കാര്യത്തിൽ സ്വഹാബാക്കളുടെ കൂടെയാണ്.. നിങ്ങള്‍ക്ക് എന്‍റെ ചര്യയും സ്വഹാബത്തിന്‍റെ ചര്യയും ഉണ്ട് എന്ന് പഠിപ്പിച്ച റസൂൽ (സ) യുടെ കൂടെയാണ്..
عن سفيان قال : قال طاوس : إن الموتى يفتنون في قبورهم سبعا ، فكانوا يستحبون أن يطعم عنهم تلك الأيام .
സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216).
ഇമാം സുയൂത്വി(റ)പറയുന്നു:
قال الحافظ السيوطي: أن سنة الإطعام سبعة أيام بلغني أنـها مستمرة إلى الآن بمكة والمدينة ، فالظاهر أنـها لم تترك من عهد الصحابة إلى
الآن وأنـهم أخذوها خلفا عن سلف إلى الصدر الأول .إهـ (الحاوي للفتاوي 2/183
"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് (അല്‍ ഹാവീലില്‍ ഫതാവാ)
മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കൽ (ഇവരുടെ പ്രയോഗം അനുസരിച്ച് മൂക്കുമുട്ടെ തട്ടുക) പരിഹസിച്ചു നടക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കൂ മൌലവീ.. സുന്നികൾ എന്തു ചെയ്തോ അതിനൊക്കെ തക്കതായ തെളിവുകൾ ഉണ്ടാകും.. അങ്ങനെ ചെയ്യുമ്പോൾ മൌലവിമാർ ഉറഞ്ഞു തുള്ളും, " മരണ വീട്ടില്‍ പോയി മൂക്ക് മുട്ടെ തട്ടി ഏമ്പക്കം ഇടുകയോ എന്ന് അല്ലേ..??
നബി(സ) തന്നെ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചത് കാണുക;
رواه أبو داود في سننه بسند صحيح عنه عن أبيه عن رجل من الأنصار قال خرجنا مع رسول الله صلى الله عليه وسلم في جنازة فرأيت رسول الله صلى الله عليه وسلم ، وهو على القبر يوصي الحافر : أوسع من قبل رجليه ، أوسع من قبل رأسه ، فلما رجع استقبله داعي امرأته فأجاب ، ونحن معه ، فجيء بالطعام فوضع يده ، ثم وضع القوم فأكلوا الحديث . رواه أبو داود ، والبيهقي في دلائل النبوة:أبودود 4/644 والبيهقي 9/335
നബി (സ) ഒരു മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ മരണ വീട്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം കൊണ്ടുവന്നു വെച്ചു. നബി(സ)ഭക്ഷണം കഴിച്ചു. ഞങ്ങളും ഭക്ഷണം കഴിച്ചു;(അബൂദാവൂദ്,ബൈഹഖി)
സ്വഹാബികൾ തന്നെ പറയുന്നത് നോക്കാം
:عن مريم بنت فروة أن عمران بن حصين لما حضرته الوفاة قال إذا أنامت فشدوا على بطني عمامة و إذا رجعتم فانحروا و أطعموا ، قال خالد قال لي حفص ليس كما يصنع أهل بيتك آل المهلب و ثقيف . رواه الطبراني في الكبير,أنظر مجمع الزوائد 3/5