Skip to main content

Posts

Showing posts with the label ശംസുൽ ഉലമയുടെപിൻഗാമി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

ശംസുൽ ഉലമയുടെപിൻഗാമി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ശംസുൽ ഉലമയുടെപിൻഗാമി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്; "എന്റെ അവസാന തുള്ളി രക്തവും ഞാൻ സുന്നികൾക്കെതിരെ വിനിയോഗിക്കും".. സയ്യിദന്മാരും പണ്ഡിത ശ്രേഷ്ഠരും ഉൾപ്പെട്ട ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ സുന്നി സമൂഹത്തിനു നേരെ വിരൽ ചൂണ്ടിയാണ് മുസ്ലിം ലീഗിന്റെ എം എൽ എ സീതി ഹാജി ആ പ്രസ്താവന നടത്തിയത്. രംഗം 1979 ലെ പ്രമാദമായ പുളിക്കൽ മുജാഹിദ് സമ്മേളനം. ലീഗിന്റെ കസേരയിലിരുന്നു സമുദായത്തിന്റെ ചോര ഊറ്റി കുടിച്ചു ചീർത്ത ലീഗ് എം എൽ എ യുടെ പ്രസ്താവന മുസ്ലിം സമൂഹം ഞെട്ടലോടെ കേട്ടു. സമുദായ പാർട്ടിയുടെ പഞ്ചേന്ദ്രിയങ്ങളെ ശാഖാതലം മുതൽ സംസ്ഥാനതലം വരെ വരേണ്യന്മാർ താഴിട്ടു പൂട്ടിയിരുന്നതിനാൽ എല്ലായിടവും നിശബ്ദത മാത്രം. പാർട്ടിയുടെ തിട്ടൂരങ്ങൾക്കു മുന്നിൽ പകച്ചു നിന്നു, പണ്ഡിത സമൂഹം പോലും. പക്ഷെ, അപ്പോഴേക്കും ഒരാൾ പാണക്കാട്ടേക്കു വണ്ടി കയറിയിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ മുന്നിൽ ചെന്ന് നിന്ന് അദ്ദേഹം ഏറെ വിനയത്തോടെ അപേക്ഷിച്ചു. "തങ്ങളേ, അഹ്ലു ബൈത്തായ നിങ്ങൾ ഉൾപ്പെടെ കേരളത്തിലെ...