Showing posts with label ഇസ്തിഗാസ: സ്വഹാബത്തിന്റെ നിലപാട്* *41 - റിപ്പോർട്ടുകൾ*. Show all posts
Showing posts with label ഇസ്തിഗാസ: സ്വഹാബത്തിന്റെ നിലപാട്* *41 - റിപ്പോർട്ടുകൾ*. Show all posts

Tuesday, February 19, 2019

ഇസ്തിഗാസ: സ്വഹാബത്തിന്റെ നിലപാട്* *41 - റിപ്പോർട്ടുകൾ*


Sunni Knowledge "ആദർശ വിജ്ഞാന സമാഹാരം"
Tuesday, 19 February 2019
ഇസ്തിഗാസ: സ്വഹാബത്തിന്റെ നിലപാട് '41' - റിപ്പോർട്ടുകൾ




🕋________________________
*ഹബീബ് (സ്വ) യോടുള്ള ഇസ്തിഗാസ: സ്വഹാബത്തിന്റെ നിലപാട്*

*41 - റിപ്പോർട്ടുകൾ*

*منهج الصحابة الكرام*
*في الاستغاثة بخير الأنام*
*عليه أفضل الصلاة وأتم السلام*

*✍🏼 ക്രോഡീകരണം*

              *جمعه ورتبه*
*الفقير/ صديق المصباح المليباري*

*സിദ്ധീഖുൽ മിസ്ബാഹ് പടന്നക്കാട് 09496210086 (only wtsp) (Dont Edit this post , you can share & copy paste)♦*

*സുന്നികളും അസുന്നികളും ഉള്ള പ്രധാന തർക്ക വിഷയമാണല്ലോ ഇസ്തിഗാസ എത്ര ആയത്തുകൾ ഹദീസുകൾ തെളിവിനായി നൽകിയാലും പിന്നെയും ചോദിക്കുന്ന ചോദ്യങ്ങളാണ് ഈ ആയത്തും ഹദീസും മനസ്സിലാക്കി സ്വഹാബത്ത് ഇസ്തിഗാസ നടത്തിയിട്ടുണ്ടൊ എന്ന് ??*

• എന്നാൽ മഹാന്മാരോടുള്ള ഇസ്തിഗാസ & ഇസ്തിശ്ഫാഹ് വഫാത്തിന്ന് ശേഷം ഷിർക്കും ജീവിതകാലത്ത് തൗഹീദും എന്ന വഹാബിയൻ ചിന്താഗതിയും വിശ്വാസവും സ്വഹാബത്തിന്ന് ഉണ്ടായിരുന്നില്ല ! അങ്ങനെ ഒരു വേർതിരിവ് ഹദീസ് ഗ്രന്ഥങ്ങളിലോ സ്വഹാബത്തിന്റെ ചരിത്രത്തിലോ കാണാൻ സാധ്യമല്ല. ഹബീബ് (സ്വ) യുടെ ജീവിത കാലത്തും വഫാത്തിന്ന് ശേഷവും പ്രതിസന്ധി പ്രയാസ ഘട്ടങ്ങൾ ഉണ്ടായപ്പോൾ സ്വഹാബാക്കൾ അധികവും ഹബീബായ (സ്വ) യോട് ഇസ്തിഗാസ നടത്തിയിട്ടാണ് പരിഹാരം കണ്ടിട്ടുള്ളത്.

• ചില സന്ദർഭങ്ങളിൽ സ്വഹാബത്ത് മുത്ത് നബി (സ്വ) യുടെ ഖബറിങ്കൽ പോയി ഇസ്തിഗാസ നടത്തിയിട്ടില്ല എന്നതും എടുത്ത് ഇസ്തിഗാസ പാടില്ലാത്തതായത് കൊണ്ടാണെന്ന് വാദിക്കുന്നത് ഒരിക്കലും ശരിയല്ല അങ്ങനെയുള്ള ഒരു വിശ്വാസം അവർക്ക് ഉണ്ടായിട്ടേ ഇല്ല കാരണം ഹബീബായ (സ്വ) യോട് ജീവിതകാലത്തും വഫാത്തിന്ന് ശേഷവും ആവശ്യമുള്ളപ്പോളൊക്കെ സ്വഹാബത്ത് ഹബീബ് (സ്വ) യിലേക്കാണ് അവർ അഭയം തേടിയിരുന്നത്. ധാരാളം സംഭങ്ങൾ കാണാമെങ്കിലും ചിലത് മാത്രം നൽകാൻ ആഗ്രഹിക്കുന്നു.

*തെളിവുകളിലേക്ക് കടക്കുന്നതിന്ന് മുമ്പ് ഒരു കാര്യം. ഒരു പക്ഷെ ഈ ഹദീസുകളും അസറുകളും ഇസ്തിഗാസ വിരോധികൾക്ക് ദഹിച്ചെന്ന് വരില്ല അവർ അതിനെ മറികടക്കാൻ ഉസൂലിനെതിരായ കുറേ ളുഹ്ഫ് വാദവുമായി വരുമ്പോൾ - ഒരു കാര്യം പ്രത്യേകമായി മനസ്സിലാക്കേണ്ടത് വഫാത്തായ മഹത്തുക്കളോട് അല്ലെങ്കിൽ അഭൗതികമായി , മറഞ്ഞ വഴിയിൽ കൂടി സഹായാർത്ഥന അള്ളാഹുവല്ലാത്തവരിൽ നിന്ന് നടത്തുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നത് ഷിർക്കാണെന്നാണല്ലോ അവാന്തര വിഭാഗങ്ങൾ വാദിക്കുന്നത് അപ്പോൾ സ്വഹാബത്തിന്റെ ഇസ്തിഗാസ സംഭവങ്ങളുദ്ധരിച്ച മുഹദ്ദിസുകളും ഇമാമീങ്ങളും സ്വഹാബത്തിന്റെ പേരിൽ ഷിർക്കാരോപിക്കുമോ ???? അവർ അവരുടെ ഗ്രന്ഥങ്ങളിൽ ഷിർക്ക് പഠിപ്പിക്കുമോ ??? ളുഹ്ഫും സ്വിഹ്ഹത്തുമല്ലല്ലോ വിഷയം തൗഹീദും ഷിർക്കുമാണല്ലോ ?!!!!! ഇങ്ങനെ സ്വഹാബത്തിന്റെ പേരിൽ മുഹദ്ദിസുകൾ ഷിർക്കിന്റെ പണി ചെയ്തു എന്ന് പ്രചരിപ്പിച്ചു എന്ന് ചിന്തിക്കാൻ പോലും മുഹ്മിനീങ്ങൾക്ക് പറ്റുമോ ?!!! അള്ളാഹു കാക്കട്ടെ

ഇതിന്ന് മുമ്പ് *ആദ്യമായി* ഹബീബായ (സ്വ) ഇസ്തിഗാസയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടൊ എന്ന് നോക്കാം. ധാരാളം ഹദീസുകളിൽ കാണാമെങ്കിലും ചില പ്രധാന ഹദീസുകൾ നൽകുന്നു. ഒന്നാമതായി സ്വഹീഹ് ബുഖാരിയിലെ ഒരു ഹദീസ് കാണാം ഹബീബായ (സ്വ) പഠിപ്പിക്കുന്നു ، وَاللَّهُ المُعْطِي وَأَنَا القَاسِمُ، "അള്ളാഹു നൽകുന്നവനും ഞാൻ വിതരണക്കാരനുമാകുന്നു" , നാമിന്ന് മുത്ത് നബി (സ്വ) യോട് രണ്ട് കയ്യും ഉയർത്തി ഹബീബിനോട് വാങ്ങുന്നതെല്ലാം അള്ളാഹു നൽകുന്നു ഹബീബ് സ്വ വിതരണം ചെയ്യുന്നു എന്ന വിശ്വാസത്തിലാണ് ഇത് തന്നെയായിരുന്നു സ്വഹാബത്തിന്റേതും , ഇത് ഇന്നും ഖിയാമത്ത് നാൾ വരെയുള്ള എല്ലാ മുഹ്മിനീങ്ങൾക്കും മുത്ത് നബി (സ്വ) യിൽ നിന്ന് രണ്ട് കയ്യും നീട്ടി ചോദിക്കാം വാങ്ങാം കാരണം وَاللَّهُ المُعْطِي وَأَنَا القَاسِمُ

*രണ്ടാമതായി*:- സ്വഹീഹ് മുസ്ലിമിലെ ഒരു ഹദീസിൽ കാണാം "നബി (സ്വ) പ്രഖ്യാപിക്കുന്നു സർവ്വ മുഹ്മിനീങ്ങൾക്ക് ഏറ്റവും ബന്ധപ്പെട്ട ആളാണ് ഞാനെന്നും വല്ല കടമോ നഷ്ടം പോലോത്ത പ്രയാസങ്ങൾ ഉണ്ടായാലോ എന്നോട് ഇസ്തിഗാസ നടത്തിക്കോളൂ എന്നും ഞാനവന്റെ വലിയ്യാണെന്നും (സഹായി) ആണെന്നും പഠിപ്പിക്കുന്നു.

*മൂന്നാമതായി*:- ഇമാം ഹാകിം (റ) അവിടത്തെ അൽ മുസ്തദ്റഖിൽ ഉദ്ധരിക്കുന്നു "സ്വഹാബത്തൊക്കെയുള്ള ഒരു സദസ്സിൽ പാരിദോഷമായി എന്താണ് വേണ്ടതെന്ന് ഒരഹ്റാബിയോട് നബി (സ്വ) ചോദിച്ചപ്പോൾ ഒട്ടകം വേണമെന്ന് പറഞ്ഞപ്പോൾ ബനൂ ഇസ്റാഈലിൽ പെട്ട കിളവിയായ ഒരു സ്ത്രീ സ്വർഗ്ഗം ചോദിച്ചത് പോലെ എന്തേ എന്നോട് സ്വർഗ്ഗം ചോദിക്കാത്തതെന്ന് തിരിച്ച് മുത്ത് നബി (സ്വ) പഠിപ്പിക്കുന്നു

*നാലാമതായി*:- അബൂ നുഐം അസ്ബഹാനി (റ) ഹില്യത്തിൽ ഉദ്ധരിക്കുന്നു “നബി സ്വ പറഞ്ഞു ! നിശ്ചയം അല്ലാഹുവിന്ന് ചില സ്ർഷ്ടികൾ ഉണ്ട്  ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അല്ലാഹു അവരെ സ്ർഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക് അഭയം തേടും . അവർ നരഗ ശിക്ഷയെ തൊട്ട് നിർഭയരാണ്” (ഹില്യത്തുൽ ഔലിയാഅ്) ഇവിടെ  “ജനങ്ങൾ അവരിലേക്ക് അഭയം തേടുന്നതും” അവരുടെ ആവശ്യങ്ങൾക്ക് അവരോട് ഇസ്തിഗാസ തേടുന്നതുമാണ് എന്ന് പ്രസ്തുത ഹദീസിനെ വിശദീകരിച്ച് കൊണ്ട് മുനാവി ഇമാമിന്റെ ഫൈളുൽ ഖദീർ 2/605 ൽ കാണാവുന്നതാണ് .

*അഞ്ചാമതായി* :- ഹബീബ് (സ്വ) പഠിപ്പിക്കുന്നു
فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا أَيُّهَا النَّاسُ أَلَا كَانَ مَفْزَعُكُمْ إِلَى اللَّهِ، وَإِلَى رَسُولِهِ؟
"ഓഹ് ജനങ്ങളേ ! നിങ്ങൾ അഭയം പ്രാപിക്കേണ്ടത് അള്ളാഹുവിനോടും റസൂലിനോടുമാകുന്നു" ഇമാം അഹ്മദ് റ അവിടത്തെ മുസ്നദിൽ ഉദ്ധരിക്കുന്നു . മജ്മൗസ്സവാഹിദിൽ സ്വഹീഹാണെന്നും രേഖപ്പെടുത്തുന്നു.

ഇനിയും ധാരാളം ഉണ്ടെങ്കിലും മുകളിലെ അഞ്ച് ഹദീസുകളിൽ നിന്ന് തന്നെ മുത്ത് നബി (സ്വ) ഇസ്തിഗാസയെ പ്രോത്സാഹിപ്പിച്ചതാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

*ഇനി ഇസ്തിഗാസ സ്വഹാബത്തിന്റെ പാതയിലൂടെ*_______✍

(01) :- *ആമിറു ബ്നുൽ അക് വഅ് (റ)* عَامِرُ بْنُ الأَكْوَعِ :

ഖൈബറിലേക്ക് ഹബീബായ (സ്വ) യോടൊപ്പം പുറപ്പെട്ട സമയത്ത് ഹബീബായ (സ്വ) യെ പറ്റി സ്വഹാബി വര്യനായ ആമിറു ബ്നുൽ ഔകഹ് (റ) പാടുന്ന ഇസ്തിഗാസയുടെ വരികൾ ബുഖാരിയിലെ 4196 ഹദീസ് നമ്പറായി കൊടുക്കുന്നു

• :- اللَّهُمَّ لَوْلاَ أَنْتَ مَا اهْتَدَيْنَا
"അള്ളാഹുവാണെ സത്യം"!! നബിയേ തങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങൾ സന്മാർഗ്ഗത്തിലെത്തുമായിരുന്നില്ല"

(ഇതിലുള്ള മുഖാത്വബ് (അഭിസംബോധനം)وَقِيلَ الْمُخَاطَبُ بِهَذَا الشِّعْرِ النَّبِيُّ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ നബി സ്വ യോടാണെന്ന് ബുഖാരി ഷറ ഹായ ഫത് ഹുൽ ബാരിയിൽ കാണാം , പദ്യത്തിലെ "അള്ളാഹുമ്മ" എന്ന പ്രയോഗം സത്യത്തിന്ന് വേണ്ടിയുള്ള പ്രയോഗമാകുന്നു ബുഖാരിയുടെ മറ്റൊരു ഷറഹായ ഇർഷാദുസ്സാരി 6/359,360 ലും കാണാം , ഇതിന്ന് കാരണമായി ഇമാമീങ്ങൾ ചർച്ച ചെയ്യുന്നത് فَاغْفِرْ فِدَاءً لَكَ "ഞങ്ങളുടെ ശരീരം അങ്ങയ്ക്ക് ദണ്ഡമാണെന്ന് അള്ളാഹുവിനോട് പറയാൻ പാടില്ലല്ലോ!!!)

وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا
"നമസ്ക്കരിക്കുകയും ധർമ്മദാനാദികൾ നിർവ്വഹിക്കുകയും ചെയ്യുമായിരുന്നില്ല"
فَاغْفِرْ فِدَاءً لَكَ مَا أَبْقَيْنَا
"നബിയേ ഞങ്ങളുടെ ശരീരം അങ്ങയ്ക്ക് ദണ്ഡമാണ്" "ഞങ്ങൾ ശേഷിപ്പിച്ച പാപങ്ങളെല്ലാം അങ്ങ് മാപ്പാക്കുക"
وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا
وَأَلْقِيَنْ سَكِينَةً عَلَيْنَا .
"ഞങ്ങളുടെ മേൽ സാമാധാനവും അടക്കവും ചൊരിഞ്ഞ് തന്നാലും" "ഞങ്ങൾ ശത്രുക്കളായി ഏറ്റ് മുട്ടിയാൽ ഞങ്ങളുടെ കാൽപ്പാദം അങ്ങുറപ്പിക്കണം"
إِنَّا إِذَا صِيحَ بِنَا أَبَيْنَا
"ഞങ്ങളെ വെല്ലുവിളിക്കപ്പെട്ടാൽ ഞങ്ങൾ അവരുടെ നേരെ ചെല്ലും"
وَبِالصِّيَاحِ عَوَّلُوا عَلَيْنَا
"തൊള്ളയിട്ട് കൊണ്ടാണ് അവർ ഞങ്ങളെ ലക്ഷ്യമാക്കുന്നതും ഞങ്ങൾക്കെതിരെ വിളിച്ചാർക്കുന്നതും"

• (02) :- - *അലിയ്യ് ബ്നു അബീ ത്വാലിബ് (റ)* ഇബ്നു അബ്ബാസ്( റ )വിനെ തൊട്ട് പഠിപ്പിക്കുന്നു

عَنِ ابْنِ عَبَّاسٍ، عَنْ عَلِيِّ بْنِ أَبِي طَالِبٍ، رَضِيَ اللَّهُ عَنْهُمْ قَالَ: " إِذَا كُنْتَ بِوَادٍ تَخَافُ فِيهَا السِّبَاعَ، فَقُلْ: أَعُوذُبِدَانْيَالَ وَبِالْجُبِّ مِنْ شَرِّ الْأَسَدِ "

"നീ ഒരു മരഞ്ചെരുവിലകപ്പെടുകയും അവിടെ നീ വന്യ മൃഗങ്ങളെ തൊട്ട് പേടിക്കുകയും ചെയ്താൽ أَعُوذُبِدَانْيَالَ وَبِالْجُبِّ مِنْ شَرِّ الْأَسَدِ " ദാനിയാൽ നബിയോടും യൂസുഫ് നബി (അസ) മിനോടും സിംഹത്തിന്റെ ഷറിൽ നിന്ന് കാവൽനെ ചോദിക്കുന്നു എന്ന് പറയുക" ഇബ്നുസ്സുന്നി (റ) ,
والخرائطي في " مكارم الأخلاق " ( 2 / 929 / 1079 ) ,
അൽബിദായത്തു വന്നിഹായ - ഇബ്നു കസീർ

• (03) വീണ്ടും *അലിയ്യ് ബിനു അബീ ത്വാലിബ് (റ)* ഇസ്തിഗാസ അംഗീകരിച്ച് സമുദായത്തിന്ന് പറഞ്ഞ് കൊടുക്കുന്നു*

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك (قرطبي : ٢٦٥/٥)

ഹബീബ് (സ്വ) യെ മറമാടിയതിന്ന് ശേഷം അറബിയിലും ഖുർ ആനിലും പരിജ്ഞാനം ഉണ്ടായിരുന്ന ഒരഹ്റാബി ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് പാപമോചനത്തിന്ന് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ് (റ) പഠിപ്പിക്കുന്നത് ഇബ്നു സ്സംആനി (റ) വിൽ നിന്ന് പരിപൂർണ്ണമായ സനദോട് കൂടി ഇമാം സുയൂതി (റ) ജാമിഉൽ അഹാദീസിൽ 34153 നമ്പറായിട്ടും , ഇമാം ഖുർതുബി , ഇമാം അബൂ ഹയ്യാൻ പോലുള്ള മുഫസ്സിറുകൾ തഫ്സീറുകളിൽ സൂറത്ത് നിസാഹ് 64 ന്റെ വ്യാഖ്യാനത്തിലും ഉദ്ധരിക്കുന്നു.

• (04) :- മഴയില്ലാതെ നാശം വിതച്ച സമയത്തും ഹബീബ് (സ്വ) യോട് :-
يَا رَسُولَ اللهِ، اسْتَسْقِ اللهَ لَهُمْ، فَإِنَّهُمْ قَدْ هَلَكُوا، فَاسْتَسْقَى اللهَ فَسُقُوا :- "
യാ റസൂലള്ളാഹ് അവർക്ക് വേണ്ടി (മുളറ് ഗോത്രക്കാർക്ക്) അള്ളാഹുവിനോട് മഴയെ തേടണം , നിശ്ചയമായും അവർ നാശത്തിലാണ് , അങ്ങനെ ഹബീബായ (സ്വ) അവർക്ക് വേണ്ടി മഴയെ തേടുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്തു.
(സുനനുൽ കുബ്റാ - ഇമാം നസാഈ (റ) - ഹദീസ് നമ്പർ - 11417)

• (05) - *ബിലാലുബ്നു ഹാരിസ് (റ)* :-

ﺃﺻﺎﺏ اﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎء ﺭﺟﻞ" ﻫﻮ ﺑﻼﻝ ﺑﻦ اﻟﺤﺎﺭﺙ اﻟﻤﺰﻧﻲ اﻟﺼﺤﺎﺑﻲ ﻛﻤﺎ ﻋﻨﺪ ﺳﻴﻒ ﻓﻲ ﻛﺘﺎﺏ اﻟﻔﺘﻮﺡ "ﺇﻟﻰ ﻗﺒﺮ اﻟﻨﺒﻲ -ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ اﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮا،

ഹിജ്റ 17 ൽ മഴയില്ലാതെ നാശം വിതക്കുന്ന അവസ്ഥ വന്നപ്പോൾ ഹബീബായ (സ്വ) യുടെ ഖബറിങ്കൽ വന്ന് സ്വഹാബി വര്യനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി (റ) മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തുന്നു.

ഈ സംഭവത്തിൽ അമീറുൽ മുഹ്മിനീൻ ഉമർ (റ) ഇസ്തിഗസയെ അംഗീകരിക്കുന്നു.
(അൽ ബിദായതു വന്നിഹായ , മുസ്വന്നഫ് ഇബ്നു അബീ ശൈബ , ദലാഇലുന്നുബുവ്വ ഇമാം ബൈഹഖി)

(06) - *അമീറുൽ മുഹ്മിനീൻ ഉമറ ബ്നിൽ ഖത്താബ് (റ)* :-

عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ : يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)

"അബ്ദുല്ലാഹിബ്നുഉമർ(റ) യിൽ നിന്ന് നിവേദനം: ഉമറുബ്നുൽഖത്ത്വബ്  (റ) സാരിയ(റ) യുടെ നേത്രത്വത്തിൽ ഒരു സൈന്യത്തെ പറഞ്ഞയച്ചു. ഒരു ദിവസം ഉമർ(റ) ഖുതുബ ഒതുന്നതിന്നിടയിൽ 'യാസാരിയ അൽജബൽ', 'യാസാരിയ അൽജബൽ' എന്ന് ഉച്ചത്തിൽ വിളിച്ചു പറയുകയുണ്ടായി. തുടർന്ന് സൈന്യത്തിൽ നിന്ന് പറഞ്ഞയച്ച ദൂതൻ വന്നപ്പോൾ ഉമർ(റ) വിവരം അന്വേഷിച്ചപ്പോൾ ദൂതൻ  വിശദീകരിച്ചു: അമീറുൽ മുഅമിനീൻ!. ഞങ്ങൾ ശത്രുക്കളെ കണ്ടുമുട്ടുകയും അവർ ഞങ്ങളെ തുരത്തുകയും ചെയ്തു. അപ്പോൾ 'യാ സരിയ അൽജബൽ' 'യാ സരിയ അൽജബൽ' എന്ന് ഒരാൾ വിളിച്ചു പറയുന്നത് കേട്ടതിന്റെ അടിസ്ഥാനത്തിൽ പർവ്വതത്തോട് ചേർന്ന് നിന്ന് ഞങ്ങൾ യുദ്ധം ചെയ്യുകയും ശത്രുക്കളെ അള്ളാഹു തുരത്തുകയും ചെയ്തു.(ഫളാഇലുസ്സ്വഹാബ: ഹദീസ് നമ്പർ: 354)

എത്രയോ മൈലുകൾക്കപ്പുറത്ത് നടക്കുന്ന യുദ്ധത്തിൽ ശത്രുക്കളുടെ നീക്കം മദീനത്തെ മിമ്പറിൽ നിന്ന് കണ്ട ഉമർ (റ) അവിടെയുള്ള സേനാധിപനായ സാരിയ (റ) വിനെ വിളിച്ച് കൊണ്ട് ഇശാറ കൊടുക്കുന്നു. അത് സാരിയത്ത് (റ) കേൾക്കുന്നു.അതടിസ്ഥാനത്തിൽ യുദ്ധം വിജയം കാണുകയും ചെയ്യുന്നു.

• (07) *അനസ് (റ)* -

ആഖിറത്തിൽ നബി (സ്വ) യിൽ നിന്ന് ശുപാർഷ കിട്ടാ മുൻ  കൂട്ടിയുള്ള ഇസ്തിഗാസ (അഭൗതിക കാര്യം)

عَنْ أَنَسٍ قَالَ: سَأَلْتُ نَبِيَّ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ يَشْفَعَ لِي يَوْمَ الْقِيَامَةِ، قَالَ: قَالَ: «أَنَا فَاعِلٌ»
هَذَا حَدِيثٌ حَسَنٌ غَرِيبٌ، (سنن الترمذي) , (مسند احمد)

": - അനസ്(റ) വിൽ നിവേദനം: അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശ പറയാൻ നബി(സ) യോട് ഞാനാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്ക് തന്നു.

(മുസ്നദ് അഹ്മദ് 12825 - 20/210 - , സുനനുത്തുർമുദീ 2433 - 4/199 സുനനു ത്തുർമുദി)

• (08) :- *അബൂബക്കർ സ്വിദ്ധീഖ് (റ)*

ഹബീബ് (സ്വ) വഫാത്തായ സമയത്ത് ആഇഷാ(റ) യുടെ വീട്ടിൽ വന്ന സ്വിദ്ധീഖ് (റ) വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി (സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ട് സ്വിദ്ധീഖ് (റ) നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ"! അങ്ങയ്ക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയ്ക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയ്ക്ക് അള്ളാഹു നിർബന്ധമാക്കിയ മരണം അങ്ങയ്ക്ക് സംഭവിച്ചിരിക്കുന്നു".(ബുഖാരി :1165)

حدثنا بشر بن محمد أخبرنا عبد الله قال أخبرني معمرويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبلأبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتينأما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)
മഹാനായ ഇബ്നുഅബിദ്ദുൻയാ(റ) 'അൽഅൻസാഅ' എന്ന ഗ്രന്ഥത്തിൽ  ഉദ്ധരിച്ച റിപ്പോർട്ടിൽ ഇതും കൂടി കാണാം.
أذكرنا يا محمّد صلّي الله عليك عند ربّك،ولنكن من بالك،
"മുഹമ്മദ്‌ നബിയേ! (സ്വ) അങ്ങയുടെ രക്ഷിതാവിന്റെയടുക്കൽ ഞങ്ങളുടെ കാര്യം പറയുക, അങ്ങയുടെ മനസ്സിൽ ഞങ്ങളുണ്ടാവണം" ഇമാം ഗസ്സാലി(റ) വിന്റെ ഇഹ്യാഹ് ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിലും പ്രസ്തുത റിപ്പോർട്ട് ഉദ്ദരിച്ചിട്ടുണ്ട്. വഫത്തായ നബി (സ്വ) യെ വിളിച്ച് സങ്കടം പറയുകയും അല്ലാഹുവിനോട് ശുപാർഷ പറയാൻ ആവശ്യപ്പെടുകയുമാണ് ഇതിലുടെ ഒന്നാം ഖലീഫ സിദ്ദീഖ് (റ) ചെയ്തിരിക്കുന്നത്.

• (09) - *അബൂബക്കർ സ്വിദ്ധീഖ് (റ)* വീണ്ടും

വഫാതിന്റെ നേരത്ത് സ്വിദ്ധീഖ് (റ) അലിയ്യ് ബിനു അബീ ത്വാലിബ് (റ) വിനെ വിളിച്ച് നൽകുന്ന വസ്വിയ്യത്ത് ഇപ്രകാരമാണ് ഹബീബ് (സ്വ) യെ കുളിപ്പിച്ച ഈ കൈ കൊണ്ട് എന്റെ ജനാസയെ കുളിപ്പിക്കണം , എന്നെ കഫം ചെയ്തതിന്ന് ശേഷം എന്റെ ജനാസ ഹബീബായ (സ്വ) യുടെ ഖബർ ശരീഫിന്റെ വാതിലിൽ വെച്ച് അവിടെ അരികിൽ മറവ് ചെയ്യാൻ വേണ്ടി അവിടത്തോട് ഇസ്തിഗാസ നടത്തണം . ഇത് പ്രകാരം സ്വഹാബാക്കൾ അങ്ങനെ ചെയ്യുകയും ചെയ്തു മുത്ത് നബി (സ്വ) അനുവാദം കൊടുക്കുകയും അവിടെത്തന്നെ മറമാടുകയും ചെയ്തു ഈ സംഭവം ഇമാം ആജൂരി (റ) കിതാബുശരീഅ, ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖ് , ഇമാം റാസി (റ) തഫ്സീറുൽ കബീർ , കൻസുൽ അമ്മാൽ , ഖതീബിശർബീനി (റ) വിന്റെ തഫ്സീർ സിറാജുൽ മുനീർ , പോലോത്ത ധാരാളം ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

٣٥٧٢٩- عن أبي الطاهر محمد بن موسى بن محمد بن عطاء المقدسي عن عبد الجليل المري عن حبة العرني عن علي بن أبي طالب أن أبا بكر أوصي إليه أن يغسله بالكف الذي غسل به رسول الله صلى الله عليه وسلم، فلما حملوه على السرير استأذنوا، قال علي: فقلت: يا رسول الله! هذا أبو بكر يستأذن! فرأيت الباب قد فتح وسمعت قائلا يقول: أدخلوا الحبيب إلى حبيبه، فإن الحبيب إلى حبيبه مشتاق.

(كنز العمال ، كتاب الشريعة، تفسير الكبير ، تفسير سراج المنير)

ഖബറിങ്കൽ ചെന്നുള്ള ഇസ്തിഗാസക്ക് അലിയ്യ് (റ) വിന്റെ അംഗീകാരവും ഈ സംഭവത്തിലൂടെ ലഭിക്കുന്നു.

• (10) - *അബീ ഹുറൈറ (റ)* :-

(ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട് ചെയ്ത സ്വഹാബി വര്യൻ)

മറവിയെന്ന രോഗത്തിന്ന് എന്നെന്നേക്കുമുള്ള പരിഹാരം കാണാൻ നബി (സ്വ) യോട് അത്യുഗ്രൻ ഇസ്തിഗാസ നടത്തുകയും ഉടൻ തന്നെ മറഞ്ഞ വഴിയിൽ കൂടിയിലുള്ള പരിഹാരവും ഹബീബ് (സ്വ) യിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ: قُلْتُ: يَا رَسُولَاللَّهِ، إِنِّي أَسْمَعُ مِنْكَ حَدِيثًا كَثِيرًا أَنْسَاهُ؟ قَالَ: «ابْسُطْ رِدَاءَكَ» فَبَسَطْتُهُ، قَالَ: فَغَرَفَ بِيَدَيْهِ، ثُمَّ قَالَ: «ضُمَّهُ» فَضَمَمْتُهُ، فَمَا نَسِيتُ شَيْئًا بَعْدَهُ.
ബുഖാരി ഹദീസ് നമ്പർ - 119

പ്രസ്തുത സംഭവം ""നബി (സ്വ) യോടുള്ള ഇസ്തിഗാസ"" എന്ന ബാബിൽ മഹാനായ ഇമാം ഫാകിഹാനി (റ) അവിടത്തെ അൽ ഫജ്റുൽ മുനീർ എന്ന എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു

(11) :- *വീണ്ടും അബൂ ഹുറൈറ (റ)* ഈസാ നബി (അസ) ഹബീബ് (സ്വ) യുടെ ഖബറിങ്കൽ വന്ന് ഇസ്തിഗാസ (ശരീഅത്തിന്റെ ഇൽമിന് വേണ്ടി) ചോദിക്കുമെന്ന് പഠിപ്പിക്കുന്നു

ثُمَّ ظَهَرَ لِي طَرِيقٌ رَابِعٌ وَهُوَ أَنَّ عِيسَى عَلَيْهِ السَّلَامُ إِذَا نَزَلَ يَجْتَمِعُ بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْأَرْضِ فَلَا مَانِعَ مِنْ أَنْ يَأْخُذَ عَنْهُ مَا احْتَاجَ إِلَيْهِ مِنْ أَحْكَامِ شَرِيعَتِهِ، وَمُسْتَنَدِي فِي هَذَا الطَّرِيقِ أُمُورٌ: الْأَوَّلُ: مَا أَخْرَجَهُ أبو يعلى فِي مُسْنَدِهِ عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «وَالَّذِي نَفْسِي بِيَدِهِ لَيَنْزِلَنَّ عِيسَى ابْنُ مَرْيَمَ، ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ: يَا مُحَمَّدُ، لِأُجِيبَنَّهُ» .(الحاوي للفتاوي: ٣٢٧/٢)

ഈസാ നബി(അ) ഇറങ്ങിവന്നാൽ  ഭൂമിയിൽ നബി(സ) യോടൊന്നിച്ച് അദ്ദേഹം ഒരുമിച്ച് കൂടും. അപ്പോൾ നബി(സ) യുടെ ശരീഅത്തിന്റെ നിയമങ്ങളിൽ നിന്ന് ആവശ്യമായത് ഈസാനബി(അ) മിന്ന് നബി(സ) യിൽ നിന്ന് നേരിട്ട് പഠിക്കുന്നതിനു യാതൊരു തടസ്സവുമില്ല. ഈ ആശയത്തിന്  അവലംഭരേഖ പലതാണ്. അബൂഹുറയ്റ (റ) യിൽ നിന്ന് അബൂയഅലാ(റ) മുസ്നദിൽ നിവേദനം ചെയ്ത ഹദീസാണ്. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു "അബുൽഖാസിം (സ) യുടെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം. പിന്നെ എന്റെ ഖബ്റിടത്തിൽ വന്ന് നിന്ന് "യാമുഹമ്മദു" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച"...(അൽ ഹാവീലിൽഫതാവാ: 2/327 , മുസ്നദ് അബൂ യഹ് ല , മത്വാലിബുൽ ആലിയ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി,)

(12) :- *ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി അബൂ ഹുറൈറ (റ) ഹബീബ് സ്വ യോട് സങ്കടം പറയുന്നു*

عن أبي هُرَيْرَةَ رضي الله عنه، قَالَ: كُنْتُ أَدْعُو أُمِّي إِلَى الْإِسْلَامِ وَهِيَ مُشْرِكَةٌ، فَدَعَوْتُهَا يَوْمًا فَأَسْمَعَتْنِي فِي رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَا أَكْرَهُ، فَأَتَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَنَا أَبْكِي، قُلْتُ يَا رَسُولَ اللهِ إِنِّي كُنْتُ أَدْعُو أُمِّي إِلَى الْإِسْلَامِ فَتَأْبَى عَلَيَّ، فَدَعَوْتُهَا الْيَوْمَ فَأَسْمَعَتْنِي فِيكَ مَا أَكْرَهُ، فَادْعُ اللهَ أَنْ يَهْدِيَ أُمَّ أَبِي هُرَيْرَةَ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اللهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ» فَخَرَجْتُ مُسْتَبْشِرًا بِدَعْوَةِ نَبِيِّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا جِئْتُ فَصِرْتُ إِلَى الْبَابِ، فَإِذَا هُوَ مُجَافٌ، فَسَمِعَتْ أُمِّي خَشْفَ قَدَمَيَّ، فَقَالَتْ: مَكَانَكَ يَا أَبَا هُرَيْرَةَ وَسَمِعْتُ خَضْخَضَةَ الْمَاءِ، قَالَ: فَاغْتَسَلَتْ وَلَبِسَتْ دِرْعَهَا وَعَجِلَتْ عَنْ خِمَارِهَا، فَفَتَحَتِ الْبَابَ، ثُمَّ قَالَتْ: يَا أَبَا هُرَيْرَةَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، قَالَ فَرَجَعْتُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَتَيْتُهُ وَأَنَا أَبْكِي مِنَ الْفَرَحِ، قَالَ: قُلْتُ: يَا رَسُولَ اللهِ أَبْشِرْ قَدِ اسْتَجَابَ اللهُ دَعْوَتَكَ وَهَدَى أُمَّ أَبِي هُرَيْرَةَ، فَحَمِدَ اللهَ وَأَثْنَى عَلَيْهِ وَقَالَ خَيْرًا، قَالَ قُلْتُ: يَا رَسُولَ اللهِ ادْعُ اللهَ أَنْ يُحَبِّبَنِي أَنَا وَأُمِّي إِلَى عِبَادِهِ الْمُؤْمِنِينَ، وَيُحَبِّبَهُمْ إِلَيْنَا، قَالَ: فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «اللهُمَّ حَبِّبْ عُبَيْدَكَ هَذَا - يَعْنِي أَبَا هُرَيْرَةَ - وَأُمَّهُ إِلَى عِبَادِكَ الْمُؤْمِنِينَ، وَحَبِّبْ إِلَيْهِمِ الْمُؤْمِنِينَ» فَمَا خُلِقَ مُؤْمِنٌ يَسْمَعُ بِي وَلَا يَرَانِي إِلَّا أَحَبَّنِي .( صحيح مسلم 2491)

അബൂ ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാൻ നന്നായി ശ്രമിച്ചു വിജയിച്ചില്ല. അവസാനം ഉമ്മയുടെ ഹിദായത്തിന്ന് വേണ്ടി വന്നത് നബി(സ)യുടെ അടുത്തായിരുന്നു ‌ കാര്യങ്ങൾ നബി (സ്വ) തങ്ങളോട് ബോധിപ്പിക്കുകയും ചെയ്തു പ്രവാചകൻ (സ്വ) ''പടച്ചവനേ അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു അബൂ ഹുറൈറ: വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ ചൊല്ലിക്കൊണ്ട്‌ തന്നെ സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!.

ഹിദായത്ത് ചോദിക്കേണ്ടത് അള്ളാനോടാണ് മഹത്തുക്കളോട് സബബാണെന്ന നിലയിൽ ഹിദായത്ത് ചോദിക്കൽ ഷിർക്കാണെന്ന വഹാബിയൻ വാദം എത്ര ക്രൂരത നിറഞ്ഞതാണ് നഊദുബില്ലാഹ്!!!

• (13) - *ഉഖ്ബതു ബ്നു ആമിർ (റ)* :-

( നബി (സ്വ) യിൽ നിന്ന് നിരവധി ഹദീസുകൾ റിപ്പോർട്ട്  ചെയ്ത പ്രമുഖ സ്വഹാബി വര്യൻ .നിരവധി യുദ്ധ-സമരങ്ങളിൽ മുന്നിൽ നിന്ന് പോരാടിയ മഹാൻ:-

وشهد فتوح الشام، وهو كان البريد إلى عمر بن الخطاب رضى الله عنه، بفتح دمشق، ووصل المدينة فى سبعة أيام، ورجع منها إلى الشام فى يومين ونصف بدعائه عند قبر رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - وتشفعه به فى تقريب طريقه.

"ഏഴ് ദിവസത്തെ യാത്രാദൈർഘ്യം (മദീന യിൽ നിന്ന് ശാമിലേക്ക്) ചുരുങ്ങിക്കിട്ടാൻ പരിഹാരത്തിനായി ആരംഭ റസൂൽ (സ്വ) യുടെ ഖബർ ശരീഫിലേക്ക് പോയി അവടെ വെച്ച് ദുആ നടത്തുകയും നബി തങ്ങളോട് ശുപാർഷ തേടുകയും ചെയ്തു ,അക്കാരണത്താൽ യാത്ര ചുരുങ്ങി രണ്ടര ദിവസം കൊണ്ട് ഉഖ്ബ (റ)  ശാമിൽ തിരിച്ചെത്തി..." - (ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഹ് 1/309 , യൂസുഫ് സ്വാലിഹിശാമി (റ) തന്റെ സുബുലുൽ ഹുദാ വർറഷാദ് 12/407എന്നാ കിതാബിലും പറയുന്നു കൂടാതെ 10 ലധികം മറ്റ് ഗ്രന്ഥങ്ങളിലും പ്രസ്തുത സംഭവം കാണാം .

• (14) - *മുസ് അബുൽ അസ് ലമീ (റ)* പഠിപ്പിക്കുന്നു.

مُصْعَبٍ الْأَسْلَمِيِّ قَالَ: انْطَلَقَ غُلَامٌ مِنَّا فَأَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: إِنِّي سَائِلُكَ سُؤَالًا، قَالَ: «وَمَا هُوَ؟» قَالَ: أَسْأَلُكَ أَنْ تَجْعَلَنِي مِمَّنْ تَشْفَعُ لَهُ يَوْمَ الْقِيَامَةِ، قَالَ: «مَنْ أَمَرَكَ بِهَا - أَوْ مَنْ عَلَّمَكَ بِهَذَا؟ - أَوْ مَنْ دَلَّكَ عَلَى هَذَا -؟» قَالَ: مَا أَمَرَنِي بِهَذَا أَحَدٌ إِلَّا نَفْسِي، قَالَ: «فَإِنَّكَ مِمَّنْ أَشْفَعُ لَهُ يَوْمَ الْقِيَامَةِ» ،

"ഞങ്ങളുടെ ഗോത്രത്തിൽ പെട്ട ഒരു ചെറുപ്പക്കാരൻ ഹബീബായ (സ്വ) യോട് അന്ത്യ നാളിലെ ശുപാർഷക്ക് വേണ്ടി (അഭൗതിക കാര്യം) മുൻ കൂട്ടി ഇസ്തിഗാസ നടത്തി. ഈ വിവരം നിനക്ക് എവിടന്ന് കിട്ടിയതാണെന്ന് ഹബീബ് (സ്വ) തിരിച്ച് ചോദിച്ചപ്പോൾ എന്റെ മനസ്സാക്ഷിയിൽ തോന്നിയതാണെന്ന് അദ്ദേഹം മറുപടി നൽകി എങ്കിൽ നീ അന്ത്യനാളിൽ ഞാൻ ശുപാർഷ ചെയ്യുന്നവരിൽ പെട്ടവൻ തന്നെ"..... (മുഹ്ജമുൽ കബീർ ഇമാം ത്വബ് റാനി (റ) ഹദീസ് നമ്പർ :- 851)

• (15) *അബൂ അയ്യൂബുൽ അൻസ്വാരി (റ)*

أَقْبَلَ مَرْوَانُ يَوْمًا فَوَجَدَ رَجُلًا وَاضِعًا وَجْهَهُ عَلَى الْقَبْرِ، فَقَالَ: أَتَدْرِي مَا تَصْنَعُ؟ فَأَقْبَلَ عَلَيْهِ فَإِذَا هُوَ أَبُو أَيُّوبَ، فَقَالَ: نَعَمْ، جِئْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلَمْ آتِ الْحَجَرَ، سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: " لَا تَبْكُوا عَلَى الدِّينِ إِذَا وَلِيَهُ أَهْلُهُ، وَلَكِنْ ابْكُوا عَلَيْهِ إِذَا وَلِيَهُ غَيْرُ أَهْلِهِ "
"ഭരണ പ്രയാസങ്ങൾ നേരിടുമ്പോൾ അബൂ അയ്യൂബുൽ അൻസ്വാരി (റ) വരുന്നത് ഹബീബ് (സ്വ) യുടെ ഖബറിന്നരികിൽ വരും തന്റെ മുഖം (കവിൾതടം) ഖബറിന്മേൽ വെക്കും. ഇത് കണ്ട മർ വാൻ (റ ) ചോദിക്കുന്നു... താങ്കൾ ചെയ്യുന്നത്  എന്താണെന്ന് താങ്കൾക്കറിയുമോ?".അബൂ അയൂബുൽ അൻസ്വാരി (റ) പ്രതിവചിച്ചു: അതെ അല്ലാഹുവിന്റെ റസൂലിനെയാണ് ഞാൻ സമീപ്പിച്ചത്. കല്ലിനെയല്ല. നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. "അർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയരുത്. പക്ഷെ അനർഹർ കൈകാര്യം ചെയ്യുമ്പോൾ മതത്തിന്റെ പേരിൽ നിങ്ങൾ കരയുവീൻ". മുസ്നദ് അഹ്മദ് ഹദീസ് നമ്പർ 23858 ഇമാം ഹാകിം( റ )വിന്റെ അൽ മുസ്തദ്റകിലും കാണാം

• (16) - *റബീഅ (റ)* :-

മുത്ത് നബി (സ്വ) തങ്ങളോട് സ്വർഗ്ഗം ചോദിക്കുന്നു.

ഹബീബ് (സ്വ) ക്ക് സേവനം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് മുത്ത് നബി സ്വ എന്താണ് വേണ്ടത് റബീഅ ചോദിച്ചോളൂ എന്ന് പറഞ്ഞപ്പോൾ ﻛﻨﺖ ﺃﺑﻴﺖ ﻣﻊ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺄﺗﻴﺘﻪ ﺑﻮﺿﻮﺋﻪ ﻭﺣﺎﺟﺘﻪ ﻓﻘﺎﻝ ﻟﻲ: «ﺳﻞ» ﻓﻘﻠﺖ: ﺃﺳﺄﻟﻚ ﻣﺮاﻓﻘﺘﻚ ﻓﻲ اﻟﺠﻨﺔ. എനിക്ക് അങ്ങയുടെ കൂടെ സ്വർഗ്ഗത്തിൽ ഒരിടം വേണം നബിയേ (മുസ്ലിം ഹദീസ് നമ്പർ 1320)

(17) :- - *മുത്തബിഉ സ്സുന്ന ഇബ്നു ഉമർ (റ)*

കാല് കോച്ചിയ സമയത്ത് വഫാത്തായ ഹബീബായ (സ്വ) യെ വിളിച്ച് കൊണ്ട് തന്നെ ഇസ്തിഗാസ നടത്തുന്നു : ഉദ്ധരിക്കുന്നത് ഇമാം ബുഖാരി (റ) അദബ് മുഫ് റദ് - 1/213

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

(18) : - *ഇബ്നു ഉമർ (റ)* വീണ്ടും പഠിപ്പിക്കുന്നു :-

بَابُ مَنْ سَأَلَ النَّاسَ تَكَثُّرًا

١٤٧٥ - وَقَالَ: «إِنَّ الشَّمْسَ تَدْنُو يَوْمَ القِيَامَةِ، حَتَّى يَبْلُغَ العَرَقُ نِصْفَ الأُذُنِ، فَبَيْنَا هُمْ كَذَلِكَ اسْتَغَاثُوابِآدَمَ، ثُمَّ بِمُوسَى، ثُمَّ بِمُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ»

"അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും (അസ) തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)

(19) :- *വീണ്ടും ഇബ്നു ഉമർ (റ) ഹബീബ് (സ്വ) യിൽ നിന്ന് ഇസ്തിഗാസ പഠിപ്പിക്കുന്നു*

، عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ يَفْزَعُ النَّاسُ إِلَيْهِمْ فِي حَوَائِجِهِمْ أُولَئِكَ الْآمِنُونَ مِنْ عَذَابِ اللهِ»

ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു നബി സ്വ പറഞ്ഞു " നിശ്ചയം അല്ലാഹുവിന്ന് ചില സൃഷ്ടികൾ ഉണ്ട് ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അല്ലാഹു അവരെ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ആവശ്യങ്ങളിൽ അവരിലേക്ക് അഭയം തേടും . അവർ നരഗ ശിക്ഷയെ തൊട്ട് നിർഭയരാണ്. (മുഹ്ജമുൽ കബീർ - മകാരിമുൽ അഖ്ലാഖ് ഇമാം ത്വബ് റാനി 13334, അബൂ നുഹൈം അസ്ബഹാനി ഹില്യതുൽ ഔലിയാഅ്, മുത്തഫിഖ് മുഫ്തരിഖ്, മുഹ്ജമു ഇബ്നു അസാകിർ)

ഇമാം മുനാവി (റ) ഫൈളുൽ ഖദീറിൽ ഈ ഹദീസിനെ വിശദീകരിച്ച്
(يفزع الناس إليهم) أي يلجئون إليهم ويستغيثون بهم
"ജനങ്ങൾ അവരിലേക്ക് അഭയം തേടും" എന്നത് ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് അവരോട് ഇസ്തിഗാസ തേടുന്നതാകുന്നു എന്നർഥം  (ഫൈളുൽ ഖദീർ 2/605)

(20) - *അന്ധനായ സ്വഹാബി വര്യന്റെ തവസ്സുലും ഇസ്തിഗാസയും* അടങ്ങിയ ദുആഹ് (ഹബീബ് (സ്വ) പഠിപ്പിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത സ്വഹാബിവര്യൻ ഈ ദുആഅ് നടത്തുന്നത് തന്നെ.

عَنْ عُثْمَانَ بْنِ حُنَيْفٍ، أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: ادْعُ اللَّهَ لِي أَنْ يُعَافِيَنِي فَقَالَ: «إِنْ شِئْتَ أَخَّرْتُ لَكَ وَهُوَ خَيْرٌ، وَإِنْ شِئْتَ دَعَوْتُ» فَقَالَ: ادْعُهْ، فَأَمَرَهُ أَنْ يَتَوَضَّأَ فَيُحْسِنَ وُضُوءَهُ، وَيُصَلِّيَ رَكْعَتَيْنِ، وَيَدْعُوَ بِهَذَا الدُّعَاءِ: «اللَّهُمَّ إِنِّي أَسْأَلُكَ،وَأَتَوَجَّهُ إِلَيْكَ بِمُحَمَّدٍ نَبِيِّ الرَّحْمَةِ، يَا مُحَمَّدُ إِنِّي قَدْ تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى، اللَّهُمَّ فَشَفِّعْهُ فِيَّ» . قَالَ أَبُو إِسْحَاقَ: هَذَا حَدِيثٌ صَحِيحٌ

(അള്ളാഹുവേ,, ഞാൻ നിന്നൊട്  കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബി(സ്വ) യെ മുന്‍ നിര്‍ത്തി  ചോദിക്കുന്നു ഒാ !! ഹ്
മുഹമ്മദ് നബിയേ,, (സ്വ) തീർചയായും അങ്ങയെ കൊണ്ട്   ഞാനിതാ എന്‍റെ നാഥനിലേക്ക് മുന്നിടുന്നു എന്റെ ഈ ആവഷ്യം നിറവേറാൻ  വേണ്ടി അല്ലാഹുവേ അവിടത്തെ ശുപാർഷ നൽകണേ ...)'""""""" (ഇബ്നു മാജ - ഹദീസ് നമ്പർ 1385 - 1/441)

(21) - *ഉസ്മാനുബ്നു ഹുനൈഫ് (റ)* عُثْمَانَ بْنِ حُنَيْفٍ

ഈ സ്വഹാബിവര്യനാണ് മുകളിലെ അന്ധനായ സ്വഹാബി വര്യന്റെ ഹദീസ് നിവേദനം ചെയ്തിരിക്കുന്നത് :- ഹബീബായ (സ്വ) യുടെ വഫാതിന്ന് ശേഷം - ഉസ്മാൻ (റ) വിന്റെ കാലത്ത് ഒരാളുടെ ആവശ്യം നടക്കാത്തതിന്റെ സംങ്കടം വന്ന് ഉസ്മാനു ബ്നു ഹുനൈഫ് (റ) വിന്റടുത്ത് വന്ന് പറയുകയും മഹാനവർകൾ

«اللَّهُمَّ إِنِّي أَسْأَلُكَ،وَأَتَوَجَّهُ إِلَيْكَ بِمُحَمَّدٍ نَبِيِّ الرَّحْمَةِ، يَا مُحَمَّدُ إِنِّي قَدْ تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى، اللَّهُمَّ فَشَفِّعْهُ فِيَّ»

("അള്ളാഹുവേ,, ഞാൻ നിന്നൊട്  കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബി(സ്വ) യെ മുന്‍ നിര്‍ത്തി  ചോദിക്കുന്നു ഒാ !! ഹ്
മുഹമ്മദ് നബിയേ,, (സ്വ) തീർചയായും അങ്ങയെ കൊണ്ട്   ഞാനിതാ എന്‍റെ നാഥനിലേക്ക് മുന്നിടുന്നു എന്റെ ഈ ആവഷ്യം നിറവേറാൻ  വേണ്ടി അല്ലാഹുവേ അവിടത്തെ ശുപാർഷ നൽകണേ" ...)

ഈ ദുആഹ് വന്നയാളോട് പറഞ്ഞ് കൊടുക്കുകയും അദ്ദേഹം ഇപ്രകാരം ചെയ്യുകയും ആദ്ദേഹത്തിന്റെ ആവശ്യം വീടുകയും ചെയ്തു. പിന്നീട് ഉസ്മാനുബ്നു ഹുനൈഫ് (റ) വിനെ സമീപിച്ചപ്പോൾ പ്രസ്തുത ദുആഹ് അന്ധനായ സ്വഹാബി വര്യന്ന് ഹബീബായ (സ്വ) പഠിപ്പിച്ച് കൊടുത്ത ദുആയാണിതെന്ന് പറയുകയും ചെയ്തു. (ത്വബ്റാനി മുഹ്ജമുൽ കബീർ -  9/30) ( ഇത് സ്വഹീഹാണെന്ന് 1/274 മജ്മൂ ഉൽ ഫതാവയിൽ - ഇബ്നു തയ്മിയ്യയും പഠിപ്പിക്കുന്നു.)

"ഹബീബായ (സ്വ) അവിടെത്തെ ജീവിതകാലത്ത് പഠിപ്പിച്ച് കൊടുത്ത തവസ്സുലും ഇസ്തിഗാസയും അടങ്ങിയ ദുആഹ് ഹബീബ് (സ്വ) യുടെ വഫാത്തിന്ന് ശേഷവും നടത്താമെന്നും തൗഹീദിനെതിരല്ലെന്നും എല്ലാ കാലത്തേക്കും അമൽ ചെയ്യാനുള്ളതാണെന്നും പ്രസ്തുത സ്വഹാബി വര്യൻ ഉസ്മാനു ബ്നു ഹുനൈഫ് (റ) പഠിപ്പിക്കുന്നത്" :- നമുക്ക് പാഠമാണ്

(22) *സിയാദി ബിനി അബീ സിയാദ് (റ)* - زِيَادِ بْنِ أَبِي زِيَادٍ

ആഖിറത്തിൽ ശുപാർഷ കിട്ടാൻ മുൻ കൂട്ടി ഹബീബായ (സ്വ) യോട് ഇസ്തിഗാസ അതായത് അഭൗതികമായ കാര്യത്തിന്ന് വേണ്ടി മുത്ത് നബി (സ്വ) യോട് സഹായം തേടുന്നു

: يَا رَسُولَ اللَّهِ، حَاجَتِي قَالَ: «وَمَا حَاجَتُكَ؟» قَالَ: حَاجَتِي أَنْ تَشْفَعَ لِي يَوْمَ الْقِيَامَةِ، قَالَ: «وَمَنْ دَلَّكَ عَلَى هَذَا؟» قَالَ: رَبِّي قَالَ: «إِمَّا لَا، فَأَعِنِّي بِكَثْرَةِ السُّجُودِ»

"അള്ളാഹുവിന്റെ തിരു ദൂതരേ!! എന്റെ ആവശ്യം നിറവേറ്റിയാലും ! എന്താണ് നിന്റെ ആവശ്യം ? അങ്ങ് അന്ത്യ നാളിൽ എനിക്ക് ശുപാർഷ ചെയ്യൽ തന്നെ !!!! ഇത് ആരാണ് നിനക്ക് പറഞ്ഞത് ?! എന്റെ റബ്ബ് തന്നെ !!"

(മുസ്നദ് അഹ്മദ് 16076 - 25/479)

(23) (A) - *മഹതി ആയിഷ ബീവി (റ)*

:- قُحِطَ أَهْلُ الْمَدِينَةِ قَحْطًا شَدِيدًا، فَشَكَوْا إِلَى عَائِشَةَ فَقَالَتْ: " انْظُرُوا قَبْرَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَاجْعَلُوا مِنْهُ كِوًى إِلَى السَّمَاءِ حَتَّى لَا يَكُونَ بَيْنَهُ وَبَيْنَ السَّمَاءِ سَقْفٌ.

"മദീനയിൽ വരൾച്ചയുണ്ടായ സമയത്ത് മദീനക്കാർ പരിഹാരം കാണാൻ ആയിഷാ ബീവി (റ) വിനേയാണ് സമീപിച്ചത് എന്നാൽ മഹതിയവർകൾ മദീനക്കാരോട് പരിഹാരമായി പറയുന്നത് നിങ്ങൾ ഹബീബ് (സ്വ) യുടെ ഖബറിങ്കൽ പോകണമെന്നും ആകാശത്തിനും ആ ഖബറിനും ഇടയിൽ മറ വരാത്ത വിധത്തിൽ അവിടുത്തെ മേലാപ്പ് നീക്കണമെന്നുമാണ് - അപ്രകാരം അവരങ്ങനെ ചെയ്യുകയും സമൃദ്ധമായ മഴ ലഭിക്കുകയും ചെയ്തു."
(സുനനു ദാരിമി - നമ്പർ 93 -)

ബുഖാരി (റ) വിന്റെ കാലഘട്ടക്കാരനായിരുന്ന പ്രമുഖ മുഹദ്ദിസായ ഇമാം ദാരിമി (റ) ഈ സംഭവം പറയാൻ നൽകിയ ബാബ് ഇപ്രകാരമാണ് ;-

بَابُ مَا أَكْرَمَ اللَّهُ تَعَالَى نَبِيَّهُ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدَ مَوْتِهِ

'വഫാത്തിനു ശേഷം അള്ളാഹു നബി(സ്വ) യെ ആദരിച്ച കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായം'

(24) വീണ്ടും *ആയിഷാ ബീവി (റ)* മുത്ത് നബി (സ്വ) യോട് തൗബയെ ചോദിക്കുന്നു

يَا رَسُولَ اللَّهِ أَتُوبُ إِلَى اللَّهِ، وَإِلَىرَسُولِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ

ബുഖാരി ഹദീസ് നമ്പർ - 2105 , 5961 - മുസ്ലിം 2017

(25) - *ഉമ്മു കുൽസും ബീവി (റ)* :-

ആയിഷാ ബീവി (റ) ഉള്ള ഒരു സദസ്സിൽ ഇസ്തിഗാസ പ്രഖ്യാപനം :-

സ്വിദ്ദീഖ് റ വിന്റെ പുത്രിയായ മഹതി ഉമ്മു കുൽസു ബീവി റ തന്റെ വിവാഹാലോചന സമയത്ത് തനിക്ക് അനുഭവപ്പെട്ട പ്രശ്നത്തിന്റെ പരിഹാരം കാണാൻ ആയിഷബീവി റ യൊന്നിച്ചുള്ള. സദസ്സിൽ മഹതിയവർകള്‍  പറയുന്നു.... എനിക്കുള്ള ഈ പ്രശ്നത്തിന്ന് പരിഹാരം കണ്ടില്ലെങ്കിൽ വള്ളാഹി ഞാൻ നബി സ്വ യുടെ ഖബറിങ്കൽ ചെന്ന് ഇസ്തിഗാസ നടത്തും....

{، عَنْ إِسْمَاعِيلَ بْن أبي خالد ، قَالَ : خطب عُمَر بْن الْخَطَّابِ أم كلثوم بنت أبي بكر إِلَى عائشة فأطمعته ، وقالت : أين المذهب بها عنك ؟ فلما ذهبت قالت الجارية : تزوجيني عمر ، وقد عرفت غيرته وخشونة عيشه ، والله لئن فعلت لأخرجن إِلَى قبر رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ولأصيحن به ،

(ഹാഫിള് ഇബ്നു അബ്ദുൾ ബറിന്റെ ഇസ്തിആബ് (4/1807), ജാമിഉൽ അഹാദീസ്, കൻസുൽ അമ്മാൽ , താരീഖ് ദിമശ്ഖ് പോലുള്ള ധാരാളം ഗ്രന്ഥങ്ങളിൽ കാണാം)

(26) - *സലമത് (റ) യുദ്ധത്തിലേറ്റ മുറിവ് മാറാൻ ഹബീബ് (സ്വ) യോട് ഇസ്തിഗാസ*

عن يزيد بن أَبِي عُبَيْدٍ قَالَ رَأَيْتُ أَثَرَ ضَرْبَةٍ فِي سَاقِ سَلَمَةَ فَقُلْتُ يَا أَبَا مُسْلِمٍ مَا هَذِهِ الضَّرْبَةُ فَقَالَ هَذِهِ ضَرْبَةٌ أَصَابَتْنِي يَوْمَ خَيْبَرَ فَقَالَ النَّاسُ أُصِيبَ سَلَمَةُ فَأَتَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَفَثَ فِيهِ ثَلَاثَ نَفَثَاتٍ فَمَا اشْتَكَيْتُهَا حَتَّى السَّاعَةِ (صحيح البخاري رقم 3969)

സലമത് (റ) വിന്റെ കാലില്‍ ഒരു വെട്ടിന്റെ അടയാളം ഞാന്‍ കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര്‍ യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള്‍ സലമത് അപകടത്തില്‍ പെട്ടു പോയി എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).

(27) -:- *ഖാലിദുബ്നു വലീദ് (റ)*
മുത്ത് നബി (സ്വ) വഫാത്തായിട്ടും യുദ്ധത്തിൽ സഹായം കിട്ടാൻ അവിടത്തെ ആസാറിൽ നിന്നും (മറഞ്ഞ വഴിയിൽ കൂടി) സഹായം പ്രതീക്ഷിച്ചു.

وَقَدْ رُوِيَ أَنَّ خَالِدًا سَقَطَتْ قَلَنْسُوَتُهُ يَوْمَ الْيَرْمُوكِ وَهُوَ فِي الْحَرْبِ، فَجَعَلَ يَسْتَحِثُّ فِي طَلَبِهَا، فَعُوتِبَ فِي ذَلِكَ، فَقَالَ: إِنَّ فِيهَا شَيْئًا مِنْ شَعْرِ نَاصِيَةِ رَسُولِ اللَّهِ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَإِنَّهَا مَا كَانَتْ مَعِيَ فِي مَوْقِفٍ إِلَّا نُصِرْتُ بِهَا.

البداية والنهاية....  إبن كثير........

" മഹാനായ ഖാലിദുബ്നു വലീദ് റ യർമൂഖ് യുദ്ധത്തിൽ തന്റെ തൊപ്പി നഷ്ടപ്പെട്ട സമയത്ത് ജനങ്ങളോട് അത്  തിരയാൻ ആവശ്യപ്പെടുകയും യുദ്ധ സമയത്തായതിനാൽ ജനങ്ങളാൽ ആക്ഷേപിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞു ഈ തൊപ്പിയിൽ ഞാൻ  നബി (സ്വ) യുടെ ഷഹ്റെ മുബാറക് തുന്നിപ്പിടിപ്പിച്ചിട്ടുണ്ട് ഞാൻ ഏതൊക്കെ യുദ്ധങ്ങളിൽ പങ്കെടുത്തുവൊ എനിക്ക് ഈ തിരുകേശത്തിൽ നിന്ന് സഹായം കിട്ടിയിട്ടല്ലാതെയില്ല"

(ഇബ്നു കസീർ റ അൽ ബിദായത്തു വന്നിഹായ ....... ധാരാളം മുഹദ്ദിസുകൾ ഇതുദ്ധരിച്ചിട്ടുണ്ട്  (ഇമാം ത്വബ്രാനി, ഇമാം ഹാകിം, അബൂ യഹ് ല, ഇമാം ബൈഹഖി , ഇബ്നു അസാകിർ, അബൂ നുഐം അസ്ബഹാനി , ഇബ്നു ഹജർ അസ്ഖലാനി , ഇമാം ദഹബി)

മറഞ്ഞ വഴിയിൽ കൂടി വിദൂരത്ത് നിന്ന് സഹായം ചോദിക്കലും പ്രതീക്ഷിക്കലും ഷിർക്കാണെമ്ന മുജാഹിദുകളുടെ വാദ പ്രകാരം സ്വഹാബിയായ ഖാലിദ് റ വിനെ മുശ്രിഖാക്കേണ്ടി വരും നഊദുബില്ലാഹ് അള്ളാഹു കാക്കട്ടെ !!!

(28) :- *ഖാലിദുബ്നു വലീദ്(റ)*
വീണ്ടും

وحمل خالد بن الوليد حتى جاوزهم وسار لجبال مسيلمة وجعل يترقب أن يصل إليه فيقتله، ثم رجع، ثم وقف بين الصفين ودعا البراز وقال: أنا ابن الوليد العود، أنا ابن عامر وزيد، ثم نادى بشعار المسلمين وكان شعارهم يومئذ: يا محمداه، وجعل لا يبرز لهم أحد إلا قتله، ولا يدنو منه شيء إلا أكله(البداية والنهاية : ٣٥٧/٦)

"മുസൈലിമത്തുൽ കദ്ദാബുമായുള്ള യുദ്ദത്തിൽ ശത്രുക്കളെ വെല്ലു വിളിച്ച് ഖാലിദ്ബ്നുൽവലീദ് (റ) മുന്നേറി. "ഞാൻ വലീദിന്റെ മകനാണ്. ഞാൻ ആമിറിന്റെയും സൈദിന്റെയും മകനാണ്. എന്നോട് ഏറ്റുമുട്ടാൻ തയ്യാറുള്ളവർ മുമ്പോട്ടു വരൂ". എന്നൊക്കെ പറഞ്ഞ ശേഷം ആ യുദ്ദത്തിൽ മുസ്ലിംകൾ ചിഹ്നമായി സ്വീകരിച്ചിരുന്ന "യാമുഹമ്മദാഹ്" (يا محمداه) എന്ന് അദ്ദേഹം ഉച്ചത്തിൽ വിളിച്ച് പറയുകയും തന്നോട് ഏറ്റുമുട്ടാൻ വന്നവരെ വകവരുത്തുകയും ചെയ്തു. (അൽബിദായത്തുവന്നിഹായ :6/357)

ഇസ്തിഗാസയുടെ വാചകമായ "യാമുഹമ്മദാഹ്" എന്നാണ് ആ യുദ്ധത്തിൽ  എല്ലാ മുസ്ലിംകളും വിളിച്ചു പറഞ്ഞിരുന്നതെന്ന് ഇവിടെ ശ്രദ്ദേയമാണ്....

(29) - *ദാഹിച്ച് വലഞ്ഞപ്പോൾ സ്വഹാബാക്കൾ ഒന്നടങ്കം മുത്ത് നബി (സ്വ) യോട്*

عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ قَالَ عَطِشَ النَّاسُ يَوْمَ الْحُدَيْبِيَةِ وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَيْنَ يَدَيْهِ رَكْوَةٌ فَتَوَضَّأَ مِنْهَا ثُمَّ أَقْبَلَ النَّاسُ نَحْوَهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا لَكُمْ قَالُوا يَا رَسُولَ اللَّهِ لَيْسَ عِنْدَنَا مَاءٌ نَتَوَضَّأُ بِهِ وَلَا نَشْرَبُ إِلَّا مَا فِي رَكْوَتِكَ قَالَ فَوَضَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَهُ فِي الرَّكْوَةِ فَجَعَلَ الْمَاءُ يَفُورُ مِنْ بَيْنِ أَصَابِعِهِ كَأَمْثَالِ الْعُيُونِ قَالَ فَشَرِبْنَا وَتَوَضَّأْنَا فَقُلْتُ لِجَابِرٍ كَمْ كُنْتُمْ يَوْمَئِذٍ قَالَ لَوْ كُنَّا مِائَةَ أَلْفٍ لَكَفَانَا كُنَّا خَمْسَ عَشْرَةَ مِائَةً (صحيح البخاري 3921)

ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില്‍ ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില്‍ നിന്ന് വുളൂഅ് ചെയ്തു. ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള്‍ നബി(സ്വ)പാത്രത്തില്‍ കൈവെച്ചു. അരുവിയിലൂടെയെന്നവിധം വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി. ഞങ്ങള്‍ കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര്‍ (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള്‍ ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471)

(30) *സവാദ് ബിൻ ഖാരിബ് (റ )*

:- ആഖിറത്തിൽ മുത്ത് നബി (സ്വ) യുടെ ശഫാ അത്തിന്ന് വേണ്ടി (അഭൗതികമായ കാര്യത്തിന്ന് വേണ്ടി) ഹബീബ് (സ്വ) യോട് ഇസ്തിഗാസ

ഉമർ ബിൻ ഖത്താബ്( റ ) സവാദി (റ) നോട് ഇസ്‌ലാമിലേക്ക് വരാൻ ഉണ്ടായ സാഹചര്യം ചോദിക്കുകയാണ് ആ സമയത്ത് അവരുടെ മുൻകാല ചരിത്രം വിശദീകരിച്ചുകൊടുക്കുകയാണ് മഹാൻ. ഞാൻ ജാഹിലിയ കാലത്ത് ജിന്നുകളുമായി ഇടപഴകിയിരുന്നു.ആ സമയത്തായിരുന്നു ഒരു ജിന്ന് എന്നോട്  മദീനയിൽ മുഹമ്മദ് നബി എന്നൊരാൾ വന്നിട്ടുണ്ടെന്നും നിങ്ങൾ പോയി വിശ്വസിക്കുന്നില്ലേ എന്നു ചോദിച്ചത് അങ്ങനെ മൂന്നു തവണ ഇതേ വിഷയം ആവർത്തിച്ച് പറഞ്ഞപ്പോൾ *ഞാൻ മദീനയിലേക്ക് വരികയും ഹബീബ് (സ്വ) യെ കാണുകയും ഇസ്ലാം സ്വീകരിച്ചു കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു* അവിടെ നിന്നുകൊണ്ട്  മുത്ത് നബിയോട് (സ്വ) ചില വരികൾ ചൊല്ലിക്കൊടുത്തു ആ വരികളിൽ അവസാനത്തെ ഇസ്തിഗാസയുടെ ഭാഗം താഴെ നൽകുന്നു

وَأَنَّكَ أَدْنَى الْمُرْسَلِينَ وَسِيلَةً ... إِلَى اللهِ يَا ابْنَ الْأَكْرَمِينَ الْأَطَايِبِ
فَمُرْنَا بِمَا يَأْتِيكَ يَا خَيْرَ مَنْ مَشَى ... وَإِنْ كَانَ فِيمَا جَاءَ شَيْبُ الذَّوَائِبِ
وَكُنْ لِي شَفِيعًا يَوْمَ لَا ذُو شَفَاعَةٍ ... سِوَاكَ بِمُغْنٍ عَنْ سَوَادِ بْنِ قَارِبِ

*ഒരാൾക്കും ശഫാഅത്തിന് അർഹതയില്ലാത്ത നാളിൽ നബിയെ സവാദിന്  ആ ശഫാഅത്ത് നല്കണമേ*

» قَالَ: «فَفَرِحَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَصْحَابُهُ بِإِسْلَامِي فَرَحًا شَدِيدًا , حَتَّى رُؤِيَ فِي وُجُوهِهِمْ» , قَالَ: " فَوَثَبَ عُمَرُ رَضِيَ اللهُ عَنْهُ إِلَيْهِ، وَالْتَزَمَهُ، قَالَ: قَدْ كُنْتُ أُحِبُّ أَنْ أَسْمَعَ هَذَا مِنْكَ "
നബി (സ) തങ്ങളും,  മുഹാജിറുകളും, അൻസാറുകളും ആയ സഹാബത്തും വളരെയധികം സന്തോഷിച്ചു

(ഇമാം ത്വബ് റാനി മുഹ്ജമുൽ കബീർ ഹദീസ് നമ്പർ - 6475 - 7/92)

(31) *അസ്മാഹ് ബിൻത് അബൂബക്കർ സ്വിദ്ധീഖ് (റ)*

ഹബീബായ (സ്വ) യുടെ ജുബ്ബ കഴുകിയ വെള്ളത്തിൽ നിന്ന് രോഗശമനത്തിനുള്ള മറഞ്ഞ വഴിയിൽ കൂടിയുള്ള അഭൗതികമായ സഹായം പ്രതീക്ഷിച്ചു

حَدِيثُ أَسْمَاءَ بِنْتِ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُمَا

٢٦٩٤٢ - حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنْ عَبْدِ الْمَلِكِ، قَالَ: حَدَّثَنَا عَبْدُ اللَّهِ، مَوْلَى أَسْمَاءَ، عَنْ أَسْمَاءَ، قَالَ: «أَخْرَجَتْ إِلَيَّ جُبَّةً طَيَالِسَةً، عَلَيْهَا لَبِنَةُ شَبْرٍ مِنْ دِيبَاجٍ كِسْرَوَانِيٍّ، وَفَرْجَاهَا مَكْفُوفَانِ بِهِ» ، قَالَتْ: «هَذِهِ جُبَّةُرَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَلْبَسُهَا، كَانَتْ عِنْدَ عَائِشَةَ، فَلَمَّا قُبِضَتْ عَائِشَةُ، قَبَضْتُهَا إِلَيَّ، فَنَحْنُ نَغْسِلُهَا لِلْمَرِيضِ مِنَّا [ص: ٥٠٨] ، يَسْتَشْفِي بِهَا»

(മുസ്നദ് അഹ്മദ് 26942, - മുസ്ലിം 6029,)

(32) - *ഹബീബായ (സ്വ) യുടെ  ഭാര്യമാർ* :-

ഞങ്ങളിൽ ആരാണ് ആദ്യം മരണപ്പെടുക എന്നതറിയാൻ അതായത് അദൃശ്യമായ കാര്യമറിയാൻ മുത്ത് നബി (സ്വ) യോട് ഇസ്തിഗാസ - ബുഖാരി ഹദീസ്‌- 1420

١٤٢٠ - حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا أَبُو عَوَانَةَ، عَنْ فِرَاسٍ، عَنِ الشَّعْبِيِّ، عَنْ مَسْرُوقٍ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ بَعْضَ أَزْوَاجِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قُلْنَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَيُّنَا أَسْرَعُ بِكَ لُحُوقًا؟ قَالَ: «أَطْوَلُكُنَّ يَدًا»، فَأَخَذُوا قَصَبَةً يَذْرَعُونَهَا، فَكَانَتْ سَوْدَةُ أَطْوَلَهُنَّ يَدًا، فَعَلِمْنَا بَعْدُ أَنَّمَا كَانَتْ طُولَ يَدِهَا الصَّدَقَةُ، وَكَانَتْ أَسْرَعَنَا لُحُوقًا بِهِ وَكَانَتْ تُحِبُّ الصَّدَقَةَ

(33) :- - *അംറുബ്നുൽ ആസ്വ് (റ)*

(20) ١٧٨١٣ - حَدَّثَنَا حَسَنٌ، قَالَ: حَدَّثَنَا ابْنُ لَهِيعَةَ، قَالَ: حَدَّثَنَا يَزِيدُ بْنُ أَبِي حَبِيبٍ، قَالَ: أَخْبَرَنِي سُوَيْدُ بْنُ قَيْسٍ، عَنْ قَيْسِ بْنِ سُمَيٍّ، أَنَّ عَمْرَو بْنَ الْعَاصِ، قَالَ: قُلْتُ: يَا رَسُولَ اللَّهِ، أُبَايِعُكَ عَلَى أَنْ تَغْفِرَ لِي مَا تَقَدَّمَ مِنْ ذَنْبِي؟

"ബഹുമാനപ്പെട്ട അംറുബ്നുൽ ആസ്വ് (റ) ഇസ്ലാമിലേക്ക് കടന്ന് വരുന്ന സന്ദർഭത്തിൽ തന്നെ നബി (സ്വ) യോട് പാപമോചനത്തിന്ന് വേണ്ടിയുള്ള  ഇസ്തിഗാസ നടത്തുന്നു.‌

പറയുന്ന വാചകം തന്നെ يَا رَسُولَ اللَّهِ، أُبَايِعُكَ عَلَى أَنْ تَغْفِرَ لِي مَا تَقَدَّمَ مِنْ ذَنْبِي؟  “ യാ റസൂലള്ളാഹ് ഞാൻ അങ്ങയോട് എന്റെ മുൻ കാല ദോഷങ്ങൾ പൊറുത്ത് തരണമെന്ന് ബൈഅത്ത് ചെയ്യുകയാണ് (ഈയൊരു നിബന്ധന വെച്ച് കൊണ്ടായിരുന്നു അംറ് ബ്നിൽ ആസ്വ് (റ) ഇസ്ലാമിലേക്ക് കടന്ന് വന്നത്.
(മുസ്നദ് അഹ്മദ് 29/ 349)

പാപം പൊറുത്ത് തരുന്നവൻ അള്ളാഹുവാണ് ഹബീബായ (സ്വ) പാപമോചനത്തിനുള്ള ശുപാർഷകരാണെന്നതാണ് സ്വഹാബത്തിന്റെ വിശ്വാസം അതായത് അഹ്ലുസ്സുന്നയുടെ വിശ്വാസം

(34) :- *റാജിസ് (റ) ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐ :-*

( ഹബീബ് സ്വ യുടെ ജീവിത കാലത്ത് തന്നെ വിദൂരത്ത് നിന്ന് സഹായം തേടുന്നു)

*ഹബീബായ സ്വ യുടെ പ്രിയ പത്നി മയ്മൂന (റ) ഈ ഇസ്തിഗാസയെ അംഗീകരിക്കുകയും ചെയ്യുന്നു*

حَدَّثَتْنِي مَيْمُونَةُ بِنْتُ الْحَارِثِ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَاتَ عِنْدَهَا فِي لَيْلَتِهَا، ثُمَّ قَامَ يَتَوَضَّأُ لِلصَّلَاةِ فَسَمِعَتْهُ يَقُولُ فِي مُتَوَضَّئِهِ: «لَبَّيْكَ لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ وَنُصِرْتُ» ، ثَلَاثًا، قَالَتْ: فَلَمَّا خَرَجَ قُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ سَمِعْتُكَ تَقُولُ فِي مُتَوَضَّئِكَ «لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ نُصِرْتُ» ، ثَلَاثًا، كَأَنَّكَ تُكَلِّمُ إِنْسَانًا فَهَلْ [ص: ٤٣٤] كَانَ مَعَكَ أَحَدٌ؟ قَالَ: «هَذَا رَاجِزُ بَنِي كَعْبٍ يَسْتَصْرِخُنُي، وَيَزْعُمُ أَنَّ قُرَيْشًا أَعَانَتْ عَلَيْهِمْ بَنِي بَكْرٍ» ،

"ഹബീബിന്റെ പ്രിയപത്നി ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ) ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)
ബീവിയുടെ വീട്ടിൽ ആയിരിക്കുന്ന ഒരു രാത്രി തഹജ്ജുദ് നിസ്ക്കാരത്തിന് വേണ്ടി എഴുന്നേറ്റ് വുളൂഹ് ചെയ്യുകയായിരുന്നു, പെട്ടെന്ന് നബി തങ്ങൾ (സ്വ) "ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്'
(വിളിക്ക് ഉത്തരം ചെയ്തു) എന്നും തുടർന്ന്
'നുസിർത, നുസിർത, നുസിർത' (നിങ്ങൾ
സഹായിക്കപ്പെട്ടു) എന്നും മൂന്നു
പ്രാവശ്യം ഉറക്കെ വിളിച്ചു
പറഞ്ഞു. നബി തങ്ങളോട് ഞാൻ ചോദിച്ചു:
'യാ റസൂലല്ലാഹ്,അവിടുന്ന് വുളൂഹ് ചെയ്യുമ്പോൾ ലബ്ബൈക് എന്നും നുസിർത എന്നും മൂന്നു
പ്രാവശ്യം ആരോ ഒരാളോട്
സംസാരിക്കുന്നത് പോലെ പറയുന്നത് ഞാൻ കേട്ടു, അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".നബി തങ്ങൾ (സ്വ) മറുപടി പറഞ്ഞു: "ബനീ കഅബ് ഗോത്രത്തിൽ പെട്ട റാജിസ് എന്ന സ്വഹാബി ഖുറൈശികൾ
തങ്ങൾക്ക് എതിരിൽ ബനീ ബക്കർകാരെ സഹായിച്ചു എന്നത് പറഞ്ഞ് എന്നോട്
(വിദൂരത്ത് നിന്നും) സഹായം തേടുകയായിരുന്നു"
അടുത്തില്ലാത്ത സ്വഹാബി റാജിസ് (റ) ഹബീബ് (സ്വ) യോട് ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻ വേണ്ടി വിളിച്ചു
എന്നും സഹായിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീസിൽ നിന്നും വളരെ വ്യക്തമാണ്.

(ഇമാം ത്വബ് റാനി - മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052)

(35) :- *മദീനാ സ്വഹാബാക്കളും , താബിഉകളും ഒന്നടങ്കം നബി (സ്വ) യുടെ ഖബറിങ്കൽ 03 ദിവസം അഭയകേന്ദ്രമാക്കുന്നു*

فاجتمع الصغير والكبير بمسجد رسول الله صل الله عليه وسلم وضجوا الى الله ولاذوا بقبر النبي صل الله عليه وسلم ثلاثة ايام,

മദീനയുടെ ഭരണ പദവി സിയാദിന് ലഭിച്ചെന്ന വിവരം മദീനക്കാർ അറിഞ്ഞപ്പോൾ ചെറിയവരും വലിയവരും ഉൾപ്പെടെ മുഴുവനാളുകളും ചേർന്ന് ഹബീബായ (സ്വ) യുടെ പള്ളിയിൽ ഒരുമിച്ച് കൂടുകയും മൂന്ന് ദിവസം നബി (സ്വ) യുടെ ഖബറിങ്കൽ അഭയം പ്രാപിച്ചു , സ്വഹാബി പ്രമുഖൻ ഇബ്നു ഉമർ (റ) ഹബീബായ (സ്വ) യുടെ ഖബർ ശരീഫിനെ അഭയ കേന്ദ്രമാക്കി പ്രാർത്ഥിച്ചതിനാൽ സിയാദിന്റെ കയ്യിൽ വലിയ മുഴ പൊന്തുകയും അത് മാന്തി പൊട്ടി ഒലിക്കുകയും ചെയ്തു, അത് മാറാവ്യാധിയായി മാറുകയും വളരെ മോശമായി അങ്ങനെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഈ സംഭവം ഹിജ്റ 346 ൽ വഫാത്തായ അല്ലാമാ മസ് ഊദി (റ) അവിടത്തെ മുറൂജുദ്ദഹബ് 3/32 ലും , അല്ലാമാ അബ്ദുൽ മലികുൽ ആസ്വിമി (റ) തന്റെ സിമത്ത്വുന്നുജൂമിൽ അവാലി 3/121 ലും ഉദ്ധരിക്കുന്നു

(36) :- *ഇബ്നു അബ്ബാസ് (റ) നബി (സ്വ) യിൽ നിന്ന് ഇസ്തിഗാസ പഠിപ്പിക്കുന്നു*

عن ابن عباس أن رسول الله صلى الله عليه وسلم قال : ( إن لله عز و جل ملائكة سوى الحفظة يكتبون ما سقط من ورق الشجر فإذا أصاب أحدكم عرجة بأرض فلاة فليناد أعينوا عباد الله، رواه الطّبرانيّ، ورجاله ثقات.

ഇബ്നു അബ്ബാസ്(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവിനു ഭൂമിയിൽ(അടിമകളുടെ) സംരക്ഷകരല്ലാത്ത ചില മലക്കുകളുണ്ട്.കൊഴിഞ്ഞുവീഴുന്ന വൃക്ഷങ്ങളുടെ ഇലകൾ അവർ രേഖപ്പെടുത്തി വെക്കും. അതിനാല വിജനമായ സ്ഥലത്തുവെച്ച് നിങ്ങളിൽ വല്ലവർക്കും വല്ല പ്രയാസവും നേരിട്ടാൽ "അല്ലാഹുവിന്റെ അടിമകളേ സഹായിക്കൂ" എന്നവൻ വിളിച്ചു പറയട്ടെ". ഇതിന്റെ നിവേദക പരമ്പരയിൽ വന്നവര വിശ്വാസയോഗ്യരാണ്‌.(മജ്മഉസ്സവാഇദ് : 4/401)

(37) :- *അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) നബി (സ്വ) യിൽ നിന്ന് ഇസ്തിഗാസ പഠിപ്പിക്കുന്നു*

عن عبد الله بن مسعود قال: قال رسول الله »إذا انفلتت دابة أحدكم بأرض فلاة فليناد: يا عباد الله احبسوا علي، يا عباد الله احبسوا علي، فإن لله في الأرض سيحبسه، رواه أبو يعلى والطّابرانىّ(مجمع الزوائد : ٤١/٤)


അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "വിജനമായ സ്ഥലത്തുവെച്ച് നിങ്ങളി ആരുടെയെങ്കിലും മൃഗം വഴി തെറ്റിപ്പോയാൽ അല്ലാഹുവിന്റെ അടിമകളേ നിങ്ങൾ തടഞ്ഞുവെക്കൂ എന്നവൻ വിളിച്ചു പറയട്ടെ. നിശ്ചയം അതിനെ പിടിച്ചു  വെക്കാൻ അല്ലാഹുവിനു ഭൂമിയിൽ ആളുണ്ട്". അബൂയഅല(റ) യും ത്വബ്റാനി(റ) യും ഇതുദ്ദരിചിട്ടുണ്ട്. (മജ്മഉസ്സവാഇദ്: 4/401)

(38) - *ഉത്ബതബ്നി ഗസ് വാൻ (റ) നബി (സ്വ) യിൽ നിന്ന് ഇസ്തിഗാസ പഠിപ്പിക്കുന്നു :-*

٢٩٠ - حَدَّثَنَا الْحُسَيْنُ بْنُ إِسْحَاقَ التُّسْتَرِيُّ، ثَنَا أَحْمَدُ بْنُ يَحْيَى الصُّوفِيُّ، ثَنَا عَبْدُ الرَّحْمَنِ بْنُ سَهْلٍ، حَدَّثَنِي أَبِي، عَنْ عَبْدِ اللهِ بْنِ عِيسَى، عَنْ زَيْدِ بْنِ عَلِيٍّ، عَنْ عُتْبَةَ بْنِ غَزْوَانَ، عَنْ نَبِيِّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: " إِذَا أَضَلَّ أَحَدُكُمْ شَيْئًا أَوْ أَرَادَ أَحَدُكُمْ عَوْنًا وَهُوَ بِأَرْضٍ لَيْسَ بِهَا أَنِيسٌ، فَلْيَقُلْ: يَا عِبَادَ اللهِ أَغِيثُونِي، يَا عِبَادَ اللهِأَغِيثُونِي، فَإِنَّ لِلَّهِ عِبَادًا لَا نَرَاهُمْ " وَقَدْ جُرِّبَ ذَلِكَ
(മുഹ്ജമുൽ കബീർ - 290)

"വല്ല വസ്തുവും നഷ്ടപ്പെടുകയോ നിങ്ങളിൽ ആരെങ്കിലും  വല്ല സഹായവും ഉദ്ദേഷിക്കുകയൊ ചെയ്താൽ "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു". "അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കു" എന്നവൻ പറഞ്ഞുകൊള്ളണം. നിശ്ചയം അല്ലാഹുവിനു നാം കാണാത്ത അടിമകളുണ്ട്. ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്." (ത്വബ്റാനി : 13737)

(39) :- *ഖൗല (റ) - خولة بنت حكيم السّليمة*

عن خولة بنت حكيم السّليمة أَنَّهَا سَمِعَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , يَقُولُ : " إِذَا نَزَلَ أَحَدُكُمْ مَنْزِلا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لا يَضُرُّهُ شَيْءٌ حَتَّى يَرْتَحِلَ مِنْهُ "

ഖൌല(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് അവർ കേട്ട്: "നിങ്ങളിലൊരാൾ ഒരു സ്ഥലത്തിറങ്ങിയാൽ "അല്ലാഹുവിന്റെ  സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിന്റെ പരിപൂർണ്ണ കലിമത്തുകളോട് (പരിശുദ്ധാത്മാക്കളോട്) ഞാൻ കാവൽ തേടുന്നു" എന്നവൻ പറയട്ടെ.എന്നാൽ ആസ്ഥലത്ത്നിന്ന് അവൻ യാത്ര തിരിക്കുന്നത് വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. (മുസ്ലിം: 4882)

(40) :- *അഭൗതികമായ കാര്യത്തിന്ന് വേണ്ടി ഹബീബ് (സ്വ) യോട് ഇസ്തിഗാസ*

"നാളെ മരിച്ച് കഴിഞ്ഞാൽ എന്റെ സ്ഥാനം സ്വർഗ്ഗമോ നരഗമോ ?? എന്ന് അഭൗതികമായ കാര്യം നബി (സ്വ) യോട് ചോദിക്കുന്നു അത് പോലെ അബ്ദുള്ളാഹിബ്നു ഹുദാഫ എന്റെ പിതാവ് ആരാണെന്നത് അറിയാൻ വേണ്ടിയും നബി (സ്വ) യോട് (മറഞ്ഞ കാര്യത്തിന്ന് വേണ്ടി) ഇസ്തിഗാസ നടത്തുന്നു

أَخْبَرَنِي أَنَسُ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ[ص: ٩٦] خَرَجَ حِينَ زَاغَتِ الشَّمْسُ فَصَلَّى الظُّهْرَ، فَلَمَّا سَلَّمَ قَامَ عَلَى المِنْبَرِ، فَذَكَرَ السَّاعَةَ، وَذَكَرَ أَنَّ بَيْنَ يَدَيْهَا أُمُورًا عِظَامًا، ثُمَّ قَالَ: «مَنْ أَحَبَّ أَنْ يَسْأَلَ عَنْ شَيْءٍ فَلْيَسْأَلْ عَنْهُ، فَوَاللَّهِ لاَ تَسْأَلُونِي عَنْ شَيْءٍ إِلَّا أَخْبَرْتُكُمْ بِهِ مَا دُمْتُ فِي مَقَامِي هَذَا»، قَالَ أَنَسٌ: فَأَكْثَرَ النَّاسُ البُكَاءَ، وَأَكْثَرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ يَقُولَ: «سَلُونِي»، فَقَالَ أَنَسٌ: فَقَامَ إِلَيْهِ رَجُلٌ فَقَالَ: أَيْنَ مَدْخَلِي يَا رَسُولَ اللَّهِ؟ قَالَ: «النَّارُ»، فَقَامَ عَبْدُ اللَّهِ بْنُ حُذَافَةَ فَقَالَ: مَنْ أَبِي يَا رَسُولَ اللَّهِ؟ قَالَ: «أَبُوكَ حُذَافَةُ»،

(ബുഖാരി)

(41) :- *ഉസ്മാൻ (റ) വിന്ന് വഫാത്തായ നബി (സ്വ) യിൽ നിന്ന് അഭൗതികമായ സഹായം*

وَقَالَ الْهَيْثَمُ بْنُ كُلَيْبٍ: حَدَّثَنَا عِيسَى بْنُ أَحْمَدَ الْعَسْقَلَانِيُّ، ثَنَا شَبَابَةُ، ثَنَا يَحْيَى بْنُ أَبِي رَاشِدٍ مَوْلَى عُمَرَ بْنِ حُرَيْثٍ، عَنْ مُحَمَّدِ بْنِ عَبْدِ الرَّحْمَنِ الْجُرَشِيِّ، وَعُقْبَةَ بْنِ أُسَيْدٍ، عَنِ النُّعْمَانِ بْنِ بَشِيرٍ، عَنْ نَائِلَةَ بِنْتِ الْفَرَافِصَةِ الْكَلْبِيَّةِ - امْرَأَةِ عُثْمَانَ - قَالَتْ: لَمَّا حُصِرَ عُثْمَانُ ظَلَّ الْيَوْمَ الَّذِي كَانَ قَبْلَ قَتْلِهِ صَائِمًا، فَلَمَّا كَانَ عِنْدَ إِفْطَارِهِ سَأَلَهُمُ الْمَاءَ الْعَذْبَ، فَأَبَوْا عَلَيْهِ وَقَالُوا:دُونَكَ ذَلِكَ الرَّكِيَّ - وَرَكِيٌّ فِي الدَّارِ الَّذِي يُلْقَى فِيهِ النَّتِنُ - قَالَتْ: فَلَمْ يُفْطِرْ، فَأَتَيْتُ جَارَاتٍ لَنَا عَلَى أَجَاجِيرَ مُتَوَاصِلَةٍ - وَذَلِكَ فِي السَّحَرِ - فَسَأَلْتُهُمُ الْمَاءَ الْعَذْبَ فَأَعْطَوْنِي كُوزًا مِنْ مَاءٍ، فَأَتَيْتُهُ فَقُلْتُ: هَذَا مَاءٌ عَذْبٌ أَتَيْتُكَ بِهِ. قَالَتْ: فَنَظَرَ فَإِذَا الْفَجْرُ قَدْ طَلَعَ فَقَالَ: إِنِّي أَصْبَحْتُ صَائِمًا. قَالَتْ: فَقُلْتُ: وَمِنْ أَيْنَ وَلَمْ أَرَ أَحَدًا أَتَاكَ بِطَعَامٍ وَلَا شَرَابٍ؟ فَقَالَ: إِنِّي رَأَيْتُ رَسُولَ اللَّهِ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، اطَّلَعَ عَلَيَّ مِنْ هَذَا السَّقْفِ وَمَعَهُ دَلْوٌ مِنْ مَاءٍ فَقَالَ: " اشْرَبْ يَا عُثْمَانُ ". فَشَرِبْتُ حَتَّى رَوِيتُ ثُمَّ قَالَ: " ازْدَدْ ". فَشَرِبْتُ حَتَّى نَهِلْتُ ثُمَّ قَالَ: " أَمَا إِنَّ الْقَوْمَ سَيَبْكُرُونَ عَلَيْكَ، فَإِنْ قَاتَلْتَهُمْ ظَفِرْتَ، وَإِنْ تَرَكْتَهُمْ أَفْطَرْتَ عِنْدَنَا ". قَالَتْ: فَدَخَلُوا عَلَيْهِ مِنْ يَوْمِهِ فَقَتَلُوهُ.

കലാപകാരികൾ ഉസ്മാൻ (റ)നെ
ബന്ദിയാക്കി. കുടിവെള്ളം പോലും
തടഞ്ഞു. ഖലീഫക്ക് വെള്ളം കൊടുക്കാൻ പ്രിയതമ നാഇല (റ) വളരെ കഷ്ടപ്പെ
ട്ടു. വെള്ളവുമായി എത്തിയപ്പോഴേക്കും
നേരം പ്രഭാതം ആയി. അവർ വിഷമത്താൽ പൊട്ടിക്കരഞ്ഞുപോയി. ഇത്തരം വിഷമ സാഹചര്യത്തിലായിരുന്നു, ഖലീഫ തന്റെ സൗഭാഗ്യം വിവരിച്ചത്. നാഇലാ........നിനക്ക് വിഷമം വേണ്ടാട്ടോ.... ആശ്വസിച്ചോളൂ. നിന്റെ പ്രിയതമനായ ഞാൻ ഇന്നും നോമ്പിലാണ്. എനിക്ക് എന്റെ മുത്ത് നബി ﷺ തങ്ങൾ നമ്മുടെ മച്ചിൻ പുറത്ത് കൂടെ വെള്ളം കൊണ്ടുവന്നു തന്നു. അത് കുടിച്ച് ഞാൻ നോമ്പ് തുറന്നു.ഒരു പ്രയാസവും എനിക്കില്ല. ഈ സംഭവം നാഇല ലോകത്തോട്
വിളിച്ചു പറഞ്ഞു.

ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) കിതാബുൽ ഫളാ ഇലു സ്വഹാബയിലും ,
ഇമാം ഇബ്നു ശബ്ബ അൽ ബസ്വരി (റ)
താരീഖുൽ മദീന മുനവ്വറയിലും , ഹാഫി
ളു സുയൂഥി (റ) അൽ ഹാവി ലിൽ ഫതാ
വയിലും , ഇമാം മുഹമ്മദ് ബ്ൻ യൂസഫ്
അശ്ശാമി (റ)  സുബുലുൽ ഹുദാ വർറ ശാദിലും , ഇബ്നു കസീർ അൽ ബിദാ യത്തു വന്നിഹായയിലും , ശൗക്കാനി
ദുർറു സ്വഹാബയിലും ഈ സംഭവം
വിവരിക്കുന്നുണ്ട് .

1999 സെപ്തം: 17  , പേജ് 14 ൽ മുജാഹിദ് പ്രസിദ്ധീകരണമായ ശബാബിൽ മുഹമ്മദ് കുട്ടശ്ശേരിയും
ഈ സംഭവം  എഴുതി പിടിപ്പിച്ചിട്ടുണ്ട്.
_________________  

*ഇനിയും ധാരാളം ഉണ്ട് ഇൻഷാ അള്ളാഹ് അടുത്ത പാർടിൽ ബാക്കിയും കൂടി ഉൾക്കൊള്ളിക്കാം.. ഈ എളിയവന്റെ ഈ അദ്ധ്വാനത്തിന്ന് നിങ്ങളെല്ലാവരും എനിക്കും കുടുംബത്തിന്നും ഉസ്താദുമാർക്കും സഹായിച്ചവർക്കും വേണ്ടി ദുആ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ഈ പോസ്റ്റിൽ ആരും എഡിറ്റ് ചെയ്യരുത് ആവശ്യമുള്ള ഭാഗം കോപി പെയിസ്റ്റ് ചെയ്ത് ഉപയോഗപ്പെടുത്തുക.*

*സ്വഹാബത്തിന്റെ പാതയിലൂടെ ജീവിക്കുന്ന യഥാർത്ഥ സുന്നികളോടൊപ്പം ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ.*

*✍ദുആ വസ്വിയ്യത്തോടെ സിദ്ദീഖുൽ മിസ്ബാഹ് പടന്നക്കാട് - 09496210086 only wtsp*

കൂടുതൽ വായനക്കായി www.sunniknowledge.blogspot.com എന്ന ഈ വിനീതന്റെ ഇസ്ലാമിക് ബ്ലോഗ് സന്ദർശിക്കുക__________🌐🔍🔎
Siddeequl Misbah Padnekad at February 19, 2019
Share

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....