Showing posts with label സകാത്ത്:സ്വർണ്ണ - വെള്ളിയുടെ സകാത്ത് സ്വർണ്ണ. Show all posts
Showing posts with label സകാത്ത്:സ്വർണ്ണ - വെള്ളിയുടെ സകാത്ത് സ്വർണ്ണ. Show all posts

Tuesday, June 19, 2018

സകാത്ത്:സ്വർണ്ണ - വെള്ളിയുടെ സകാത്ത് സ്വർണ്ണ, വെള്ളിയായി തന്നെ നൽകേണ്ടതുണ്ടോ?

മസ്അല  2⃣5⃣:
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
❓സ്വർണ്ണ - വെള്ളിയുടെ സകാത്ത് സ്വർണ്ണ, വെള്ളിയായി തന്നെ നൽകേണ്ടതുണ്ടോ?
 കാശായി നൽകിയാൽ മതിയാകുമോ ?

 അത് പോലെ ഒരാളുടെ സകാത്ത് മറ്റു മഹല്ലുകളിലുള്ളവർക്ക് കൊടുക്കുന്നതിന് തെറ്റുണ്ടോ ?

🔴🔵🔴🔵🔴🔵🔴
👉🏼 സ്വർണ്ണ - വെള്ളിയുടെ സകാത്ത് സ്വർണ്ണം, വെള്ളിയായിട്ട് തന്നെ കൊടുക്കണം. പകരം അവയുടെ രണ്ടര ശതമാനത്തിന്റെ വില കാശായി നൽകിയാൽ മതിയാകുന്നതല്ല. എന്നാൽ കച്ചവടത്തിന്റെ സകാത്ത് കാശായിട്ടാണ് നൽകേണ്ടത്, കച്ചവട ച്ചരക്ക് സകാത്തായി കൊടുത്താൽ മതിയാവുന്നതല്ല.
🔹🔸🔹🔸🔹🔸🔹
 മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) പറയുന്നു:
 ولا دفع القيمة في غير مال التجارة ولا دفع عينه فيه
🔺🔺🔺🔺🔺🔺🔺
 കച്ചവടച്ചരക്കല്ലാത്ത വസ്തുക്കളിൽ അവയുടെ വില നൽകിയാൽ മതിയാവുന്നതല്ല. എന്നാൽ കച്ചവടച്ചരക്കിൽ ചരക്ക് സകാത്തായി നൽകിയാലും മതിയാവുന്നതല്ല. (ഫത്ഹുൽ മുഈൻ: 181)

🔷🔶🔷🔶🔷🔶🔷
സകാത്ത് നിർബന്ധമായ സ്വത്ത് ഇപ്പോൾ ഉള്ള നാട്ടിൽ നിന്ന് ആ സ്വത്തിന്റെ സകാത്തിനെ മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ മറ്റു നാട്ടിലുള്ളവർക്ക് കൊടുത്തത് കൊണ്ട് സകാത്ത് വീടുന്നതുമല്ല.
🔹🔸🔹🔸🔹🔸🔹
 قال في فتح المعين: ولا يجوز لمالك نقل الزكاة عن بلد المال؛ ولو إلى مسافة قريبة؛ ولا تجزئ
🔺🔺🔺🔺🔺🔺🔺
മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) പറയുന്നു: സകാത്ത് നിർബന്ധമായ സ്വത്ത് ഇപ്പോൾ ഉള്ള നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് - അത് തൊട്ടടുത്ത നാടാണെങ്കിൽ പോലും - നീക്കം ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ മതിയാകുന്നതുമല്ല. (ഫത്ഹുൽ മുഈൻ: 181) ഈ ആശയം (തുഹ്ഫ: 7/172) (നിഹായ: 6/167) ( മുഗ് നി: 3/118) ലും കാണാം . ഇതാണ് ശാഫിഈ പ്രഭലവും ബഹു ഭൂരിപക്ഷ പണ്ഡിതന്മാർ പറഞ്ഞതും.
🔴🔵🔴🔵🔴🔵🔴

✍🏻സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....