Showing posts with label നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി. Show all posts
Showing posts with label നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി. Show all posts

Sunday, November 4, 2018

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

*വാട്സാപ്പിലൂടെ  കറങ്ങിത്തിരിയുന്ന വഹാബിയുടെ തല തിരിഞ്ഞ ക്വിസ്സിനു  പ്രാമാണികമായ മറുപടി*

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

*വഹ്ഹാബിയുടെ നബിദിന ക്വിസ്സ്:*

മുജാഹിദ് ചോദ്യം
---------------------------
1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?
(ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) )

*സുന്നി മറുപടി*
----------------------------
*പാവം വഹാബികൾ ഉത്തരം അറിയാത്തത് കൊണ്ടാവും  ബ്രാക്കറ്റിൽ ഈ നിലക്ക്* *കൊടുക്കേണ്ടി വന്നത് ഈ വിഷയം പറയേണ്ടത് ചരിത്രകാര പണ്ഡിതന്മാരാണ്* *അതുകൊണ്ടുതന്നെ മുജാഹിദുകളുടെ പ്രിയപ്പെട്ട നേതാവായ ഇബ്നു തൈമിയ്യയുടെ  ശിഷ്യൻ കൂടിയായ ഹാഫിസ് ഇബ്നുകസീർ ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥം അൽ ബിദായത്തു വന്നിഹായ  മറിച്ചു നോക്കിയാൽ കാണാവുന്നതാണ്* *നബി തങ്ങൾ ജനിച്ചത്  റബീഉൽ അവ്വൽ 12 ന് ആണെന്ന്  .ഇതിനു പുറമെ ഡസൻ കണക്കിന് താരീഖ് പണ്ഡിതരും ഈ ചരിത്ര സത്യം* *രേഖപ്പെടുത്തിയിട്ടുണ്ട്*
*ഇനി അറബി അറിയാത്ത*  *മുജാഹിദുകൾ* *വിഷമിക്കേണ്ട KNM നേതാവായ അനസ് മൗലവി വ്യക്തമായി* *റബിഉൽ അവ്വൽ12ന് ആണ് നബി തങ്ങൾ* *ജനിച്ച തെന്ന് പച്ചമലയാളത്തിൽ പ്രസംഗിച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
---------------------------
2. ആദ്യ നബിദിന ഘോഷ യാത്ര നടന്ന സ്ഥലം?
(മക്ക, മദീന, ത്വായിഫ്, ശാം)

*സുന്നി മറുപടി*
---------------------------
*നബിയുടെ വരവിൽ സന്തോഷിച്ച സച്ചരിതരായ ആദ്യനൂറ്റാണ്ടുകളിലെ  സ്വാലിഹീങ്ങൾ നബി തങ്ങൾ ജനിച്ച ആ ദിവസം തന്നെ  നബി തങ്ങൾ ജനിചസ്ഥലത്തു അവർ സന്ദർശനം* *നടത്തിയതായി ഇമാം കസ്തലാനീ* ( റ )
 *മവാഹിദിൽ  രേഖപ്പെടുത്തിയിട്ടുണ്ട്*
*സന്തോഷം പങ്കിടാൻ* *യാത്രയാകുന്നത്* *തന്നെയാണല്ലോ വഹാബി ഭാഷയിൽ ഘോഷയാത്ര എന്ന് പറയുന്നത്*

മുജാഹിദ് ചോദ്യം
---------------------------
3. ആദ്യ നബിദിന ഘോഷയാത്രയിൽ വിതരണം ചെയ്ത ഭക്ഷണം?
(ഈത്തപ്പഴം, കാരക്ക, റൊട്ടി, പാൽ)

*സുന്നി മറുപടി*
--------------------------
*വഹാബികൾ അവരുടെ സന്തോഷപ്രകടനത്തിന്  വ്യത്യസ്ത ഭക്ഷണങ്ങൾ ഇന്നു ഉപയോഗിക്കുന്നതു* *പോലെ തന്നെ ആ കാലഘട്ടത്തിലും വ്യത്യസ്ത ഭക്ഷണം  രീതികൾ നിലനിന്നിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
4. ഹിജ്റക്ക് ശേഷമുള്ള ആദ്യ റബീഉൽ അവ്വൽ 12 ന് സുബഹിക്ക് നടന്ന മൗലിദ് സദസിന് നേതൃത്വം കൊടുത്തതാര്?
( നബി (സ), അബൂബക്കർ (റ), ഉമർ (റ), ഹംസ (റ) )

*സുന്നി മറുപടി*
--------------------------
*സഹാബികൾ ഒക്കെ നബിതങ്ങളുടെ  മൗലിദ് പറയുന്നതിൽ മത്സരിച്ചിരുന്നു ആ കൂട്ടത്തിൽ പ്രത്യേകം മൗലിദ് ചൊല്ലാൻ വേണ്ടി* *നബി തന്നെ മിമ്പർ ഒരുക്കിക്കൊടുത്ത പ്രമുഖ സ്വഹാബി ആയിരുന്നു ഹസ്സാനുബ്നു സാബിത് അതിനുപുറമേ ഹസാ നെ ജിബ്രീലിനെ കൊണ്ട് ശക്തിപ്പെടുത്തുവാൻ പ്രത്യേകം ദുആ കൂടി ചെയ്തു കൊടുത്തിരുന്നു അതുപോലെ* *കഅബ്*( റ ) *മൗലിദ്  പറഞ്ഞവരിൽ പ്രമുഖനായിരുന്നു*

മുജാഹിദ് ചോദ്യം
---------------------------
5.  നബി (സ) യുടെ കാലത്ത് റബീഉൽ അവ്വൽ 12 ന് പാരായണം ചെയ്തിരുന്ന മൗലിദ് കിതാബ് ഏത് ?

(മങ്കുസ് മൗലിദ്, ഷറഫുൽ അനാം മൗലിദ്, ബദർ മൗലിദ്, ഇവ മൂന്നും)

*സുന്നി മറുപടി*
---------------------------
*അറബി ഭാഷയിൽ  നല്ല കഴിവുള്ളവരായിരുന്നു സഹാബികൾ അതുകൊണ്ടുതന്നെ*  *അവർക്ക് നബിയുടെ മൗലിദ് പാരായണം ചെയ്യാൻ  പ്രത്യേക കിതാബ് നോക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല* *അവരുടെ ഹൃദയങ്ങൾ തന്നെയായിരുന്നു  അവരുടെ കിതാബുകൾ* *കിത്താബു നോക്കി മാത്രമേ  മൗലിദ് ഓതാൻ പാടുള്ളൂ എന്ന് ആരും വാദിച്ചിട്ടില്ല അങ്ങനെ ചിന്തിക്കുന്നത്* *വഹാബികളുടെ  മണ്ടത്തരം മാത്രം*

മുജാഹിദ് ചോദ്യം
---------------------------
6. നബി (സ) ആഘോഷിച്ച നബിദിനങ്ങളുടെ എണ്ണം എത്ര?
(23, 63, 10, 13)

*സുന്നി മറുപടി*
----------------------------
*നബിതങ്ങൾ ആടിനെ അറുത്തു കൊണ്ട്  തന്നെ സ്വന്തം  ജന്മദിനം ആഘോഷിച്ചതാണെന്ന് ലോകപ്രശസ്ത* *പണ്ഡിതനായ  ഹാഫിസ്  ഇമാം സുയൂതി ഹദീസ് വിശദീകരിച്ചു കൊണ്ട് തന്നെ* *രേഖപ്പെടുത്തിവെച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എണ്ണം എത്രയാണെന്നത്  പ്രസക്തമല്ല* *നബി തങ്ങൾ ചെയ്ത ഹജ്ജിന്റെ  എണ്ണം മാത്രമേ  നമുക്കും ചെയ്യാൻ പാടുള്ളൂ എന്ന വഹാബികൾ പറയുമോ ആവോ*

മുജാഹിദ് ചോദ്യം
----------------------------
7. മദീനയിലെ ആദ്യ നബിദിന ഘോഷയാത്രയിൽ തക്ബീർ വിളിച്ച് കൊടുത്ത സ്വഹാബി?
( ബിലാൽ (റ), അനസ് (റ), അലി (റ), ജാഫർ (റ) )

*സുന്നി മറുപടി*
----------------------------
*മദീനയിൽ  ഈ പറഞ്ഞ നാല് സ്വഹാബികൾ മാത്രമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത് നബി തങ്ങൾ  മദീനയിൽ* *പ്രവേശിച്ച ദിവസം തന്നെ സ്വഹാബികൾ കൂട്ടം കൂടി തന്നെ തക്ബീർ വിളികളോടെയും*
*ത്വലാഹുൽ ബദറു ചൊല്ലിക്കൊണ്ടും*
*തന്നെ നബിയെ സ്വാഗതം ചെയ്തതായി മുജാഹിദുകളുടെ ഏറ്റവും വലിയ നേതാവായ ഇബ്നു തൈമിയ്യ തന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്*

മുജാഹിദ് ചോദ്യം
----------------------------
8. ഖുർആൻ ഒരക്ഷരം പാരായണം ചെയ്ത പത്ത് പ്രതിഫലം. മൗലിദ് ഒരക്ഷരം പാരായണം ചെയ്താൽ എത്ര പ്രതിഫലം?

(1, 3, 10, 100)

*സുന്നി മറുപടി*
---------------------------
*എന്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ 10 പ്രതിഫലം ലഭിക്കും എന്ന് നബി തങ്ങൾ തന്നെ വ്യക്തമായി പഠിപ്പിച്ചതാണ്*  *മൗലിദിൽ ധാരാളം സ്വലാത്തുകൾ ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ*
*ഒരു മൗലിദ്* *ചൊല്ലിക്കഴിയുമ്പോഴേക്കും*
 *നൂറുക്കണക്കിന് സ്വലാത്ത് ചൊല്ലുന്നു*
*അതോടെ* *എണ്ണിയാലൊടുങ്ങാത്ത* *പ്രതിഫലവും ലഭിക്കുന്നു* *സ്വലാത്ത് ചൊല്ലി  ജനങ്ങൾക്ക് പ്രതിഫലം കിട്ടുന്നതിൽ വഹാബി എന്തിനു പ്രയാസപ്പെടുന്നു*

മുജാഹിദ് ചോദ്യം
----------------------------
9. മങ്കുസ് മൗലിദ് രചിച്ച സ്വഹാബി?

(സെയ്ദ് (റ), ഉസ്മാൻ (റ), ബിലാൽ (റ), അനസ് (റ) )

*സുന്നി മറുപടി*
---------------------------
*മങ്കൂസ് മൗലിദിന്റെ രചയിതാവ് മഹാനായ  ഇമാം സൈനുദ്ദീൻ*
*മഖ്‌തും*  (റ ) *ആണ്  പാവം* *വഹാബികൾക്കു അതു* *പോലും അറിയാതെ* *ആയിപ്പോയി* *ഒരുദാഹരണം പറയാം  സഹീഹുൽ ബുഹാരി രചിച്ചത് മുഹമ്മദ്* *നബിയല്ല സ്വഹാബികളും അല്ല മറിച്ച് ഇമാം ബുഹാരി യാണ്* *ആ ബുഖാരിയിലുള്ളത്  നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങളുമാണ്* *ഇതുപോലെ തന്നെയാണ് മങ്കൂസ് മൗലിദ് രചിച്ചത് സൈനുദ്ദീൻ മഖ്ദൂം* *തങ്ങളാണ് അതേസമയത്ത്  അതിലുള്ള വിഷയങ്ങൾ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ടതും ആണ് സാമാന്യ ബുദ്ധി ഉള്ള വഹാബികൾക്ക് കാര്യം* *പിടുത്തം കിട്ടിക്കാണുമല്ലോ*

മുജാഹിദ് ചോദ്യം
-----------------------------
10. മദീനയിലെ ആദ്യ റബീഉൽ അവ്വൽ 12 ന് ഉയർത്തിയ കൊടിയുടെ കളർ?

(വെള്ള, നീല, പച്ച, ചുവപ്പ് )

*സുന്നി മറുപടി*
---------------------------
*മുജാഹിദ് സമ്മേളനങ്ങളിൽ കൊടി ഉയർത്തുന്നത് ഒരിക്കലും തെളിവില്ലാതെ* *ആവില്ലല്ലോ*😊  *നിങ്ങൾ ഉയർത്തുന്ന കൊടിയുടെ പ്രമാണം നിലകൊള്ളുന്ന കിതാബിന്റെ തൊട്ടടുത്ത പേജിൽ മേലെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരവും കാണാം*
*ഇനിയും മണ്ടൻ ചോദ്യങ്ങൾ ചോദിച്ചു നിങ്ങൾ മരമണ്ടന്മാർ ആകേണ്ടതില്ല വഹാബികളെ*
✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....