Skip to main content

Posts

Showing posts from 2022

കന്നിമൂലയിൽ ടോയ്ലറ്റ്?

 കന്നിമൂലയിൽ ടോയ്ലറ്റ്? 🖋️ മൗലാനാ നജീബ് മൗലവി #ചോദ്യം: വീടു നിർമ്മിക്കുമ്പോൾ കന്നിമൂല (തെക്കു പടിഞ്ഞാർ മൂല)യിൽ ടോയ്ലറ്റ് റൂം ആകരുതെന്നു വീടിനു കുറ്റിയടിക്കുന്ന ആശാരിമാർ പറയുന്നു. ഒഴിവാക്കലാണു നല്ലതെന്നു ചില മുസ്‌ലിംപണ്ഡിതർമാരും പറയുന്നു. ഇതിൽ ശരിയേതാണ്? നമ്മുടെ മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുണ്ടോ?_ #ഉത്തരം: വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം സ്ഥലത്തിന്റെ മണ്ണും കിടപ്പും പ്രകൃതിപരമായ വായു സഞ്ചാരം, നീരൊഴുക്ക് പോലുള്ളതും പരിഗണിച്ചു കൊണ്ട് ശാസ്ത്രീയമായി സ്ഥാനം നിർണ്ണയിക്കാറുണ്ട്. വാസ്തു വിദ്യപ്രകാരം ഉചിതവും അനുചിതവും നിരീക്ഷിക്കാറുണ്ട്. ഇതൊന്നും മതഗ്രന്ഥങ്ങളിൽ നിർദ്ദേശമുള്ളതല്ല. എന്നാൽ, സത്യവിശ്വാസിയെ ഇതിൽ നിന്നു പ്രത്യേകം വിലക്കുന്ന പ്രമാണങ്ങളുമില്ല. സമസ്ത കാര്യങ്ങളുടെയും സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നും ഹിതകരവും അഹിതവുമായ കാര്യങ്ങളെല്ലാം (ഖൈറും ശർറും) അല്ലാഹുവിൽ നിന്നുണ്ടാകുന്നതാണെന്നും ദൃഢമായി വിശ്വസിക്കാൻ സത്യവിശ്വാസി ബാധ്യസ്ഥനാണ്. എന്നാൽ, സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലോ അനുഭവസ്തരും അറിവുളളവരുമായ ഭൂശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും തച്ചുശാസ്ത്ര വിദഗ്ധരുടെയും ഉപദേശമനുസരിച്ചോ ...

നരബലിയും മതങ്ങളും

നരബലിയും മതങ്ങളും നബിശിഷ്യൻ അംറുബ്‌നുൽ ആസ്വ്(റ) ഒരിക്കൽ പറഞ്ഞു: ‘ഇത് ഇസ്‌ലാം മതമാണ്. മനുഷ്യഹത്യകളെ അത് ഒരിക്കലും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന മുഴുവൻ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇസ്‌ലാം തകർത്തെറിയുകയാണ്.’ സാക്ഷര കേരളത്തെ നടുക്കിയ ഇരട്ട നരബലി പത്തനംതിട്ട ജില്ലയിൽ നടന്ന വാർത്ത പുറത്തുവന്നത് ഈയിടെയാണ്. കടുത്ത ഇസ്‌ലാം വിരുദ്ധത മുഖമുദ്രയാക്കിയ ചിലർ പ്രാകൃതമായ നരബലിയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയുണ്ടായി; കൂട്ടുപ്രതികളിലൊരാൾ മുസ്‌ലിം പേരുകാരനായി എന്നതാണു കാരണം. ഉത്തമ സൃഷ്ടിയായ മനുഷ്യന്റെ ജീവൻ അപഹരിക്കുന്ന നരബലി അരുതെന്ന് പഠിപ്പിച്ച മതനിയമം അനുസരിക്കാത്തയാൾക്കും ആ ഐഡന്റിറ്റി പതിപ്പിച്ചുകൊടുത്താണ് ആക്രമണം! കടുത്തൊരു ദൈവനിഷേധിയും അന്ധവിശ്വാസികളായ ദമ്പതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരത സ്പന്ദിക്കുന്ന ഹൃദയമുള്ളവരെയെല്ലാം ഞെട്ടിക്കുന്നതാണ്. സാമ്പത്തിക സൗഖ്യം തേടിയാണ് നിരപരാധികളായ രണ്ട് മനുഷ്യ പുത്രിമാരെ വെട്ടി നുറുക്കിയതെന്നത് കൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മരണത്തിന് മുമ്പ് ഇരുവരും അനുഭവിച്ചത് വിവരിക്കാൻ കഴിയാത്ത വേദനയാണ്. ഇര എത്രയേറെ വേദന അനുഭവിക്കുന്നുവോ അ...

ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ?

  ആ സൂക്തങ്ങൾ തീവ്രവാദപരമല്ലേ? ?? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക, കണ്ടിടത്ത് വെച്ച് നിങ്ങൾ അവരെ കൊല്ലുക തുടങ്ങിയ പരാമർശങ്ങൾ ഉദാഹരണം. ഇതിന് എന്ത് മറുപടിയാണുള്ളത്? ഇതൊക്കെ തീവ്രവാദപരമല്ലേ? ??? നിയമ പുസ്തകത്തിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കുമ്പോളുണ്ടാകുന്ന പ്രശ്‌നങ്ങളാണിത്. ഒരാൾ തന്റെ ഭാര്യയോട് മണിയറയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെ അദ്ദേഹത്തിന്റെ പബ്ലിക് പ്രസ്താവനയായി വിലയിരുത്തിയാൽ എങ്ങനെയുണ്ടാകും? കുളിക്കാൻ വേണ്ടി അടിവസ്ത്രം മാറ്റിയ ഒരാളുടെ ചിത്രം ഒരു സ്‌കൂൾ അസംബ്ലി ചിത്രത്തോടൊപ്പം ഒട്ടിച്ചുവെച്ച് ‘ഇയാൾ എത്ര പ്രാകൃതൻ’ എന്ന് അലമുറയിടുന്നതിന്റെ സംഗത്യമെന്താണ്? നിങ്ങളോട് ഇങ്ങോട്ട് യുദ്ധം ചെയ്യുന്നതുപോലെ അങ്ങോട്ടും ചെയ്യുക എന്നാണ് നടേ പരാമർശിക്കപ്പെട്ട പ്രഥമ സൂക്തത്തിലുള്ളത്. കണ്ടേടത്ത് വെച്ച് കൊല്ലുക എന്ന് പറയുന്നത് യുദ്ധസാഹചര്യത്തിലാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി നിങ്ങൾ സമരത്തിലേർപ്പെടുക എന്ന് പറഞ്ഞതിനു ശേഷമാണ് പ്രസ്തുത സൂക്തം വരുന്നതുതന്നെ. പുറം ചൊറിഞ്ഞുകൊടുക...

നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??! (ഭാഗം: 2)

 നാലു കർമ്മശാസ്ത്ര ധാരകളും അശാഇറത്തും വിരുദ്ധ ചേരികളിലാണെന്നോ ??! (ഭാഗം: 2) ഇമാം അശ്അരിയുടെയും (റ) ഇമാം മാതുരീദിയുടെയും (റ) കടന്നു വരവിനു ശേഷം അഹ്‌ലുസ്സുന്ന വൽ ജമാഅയായി  അറിയപ്പെടുന്നത് അശ്അരീ, മാതുരീദീ ധാരകളെയാണ് അഥവാ അശാഇറത്തി നെയാണെന്നത് എക്കാലത്തെയും ഭൂരിപക്ഷം മുസ്‌ലിം പണ്ഡിതരുടെ ഏകോപനമാണ്. അശാഇറത്തിനെ നാലു മദ്ഹബിന്റെ ഇമാമുകൾ അടക്കമുള്ള മുൻഗാമികളുടെ പാതയിൽ നിന്നും വ്യതിചലിച്ചവരായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നവർ ഈ ചരിത്ര വസ്തുതയോട്  ചെയ്യുന്നത് എത്ര നീചമായ പ്രവണതയാണ് ?!! മുസ്‌ലിം ലോകത്തെ പ്രധാന പണ്ഡിതർ സംസാരിക്കുന്നു.. 👇🏻 1️⃣ ഇമാം അല്ലാമാ അബ്ദുൽ ഖാഹിർ അൽ ബഗ്ദാദീ (റ) വഫാത് ഹി:429 കിതാബു ഉസൂലുദ്ദീൻ  അഹ്‌ലുസ്സുന്നയുടെ അഖീദയുടെ അവലംബങ്ങളും, സംരക്ഷകരുമായ സ്വഹാബാക്കളെയും താബിഉകളെയും വിശിഷ്യാ നാലു കർമ്മ ശാസ്ത്ര ധാരകളുടെ ഇമാമുകളെയും വിശദീകരിച്ച ശേഷം മഹാനർ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ''ലോക മുസ്‌ലിമീങ്ങളുടെ ഇമാമും, ഖദ്‌രിയാക്കൾ റാഫിളുകൾ ഖവാരിജുകൾ തുടങ്ങിയ നവീന വാദക്കാരുടെ പേടി സ്വപ്നവുമായ അബുൽ ഹസൻ അലിയ്യ് ബ്നു ഇസ്മായിൽ അശ്അരിയെയാണ് (റ)  ഈ കൂട്ടത്തിൽ ഇനി പറ...

ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും

 #ഇലാഹും_ഇബാദത്തും_വഹാബികളുടെ_തൗഹീദും ഇലാഹ് എന്നാൽ ആരാധിക്കപ്പെടുന്നവൻ എന്ന് സാമാന്യമായി പറയാം. അപ്പോൾ ഇലാഹ് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണമെങ്കിൽ ആരാധന എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. #ഇബാദത്ത് ഇമാം ഖാളി ബൈളാവി പറയുന്നു: "ആരാധന എന്നാൽ പരമമായ വണക്കമാണ്." والعبادة: أقصى غاية الخضوع والتذلل ومنه طريق معبَّد أي مذلل، وثوب ذو عبدة إذا كان في غاية الصفاقة، ولذلك لا تستعمل إلا في الخضوع لله تعالى. تفسير البيضاوي നാം ഒരാളോട് കാണിക്കുന്ന വണക്കം പരമമാവുന്നത് ചെയ്യുന്ന പ്രവൃത്തിയെ വിലയിരുത്തിയല്ല. അങ്ങനെയാണെങ്കിൽ മലക്കുകൾ ആദം നബിക്ക് സുജൂദ് ചെയ്തതും യൂസഫ് നബിക്ക് തന്റെ സഹോദരങ്ങൾ സുജൂദ് ചെയ്തതും ആരാധനയാകേണ്ടതാണ്. അല്ലാഹുവിൻറെ കല്പനപ്രകാരം ആയത് കൊണ്ട് മാത്രം അത് ആരാധനയുടെ പരിധിയിൽ വരികയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം, അല്ലാഹു മറ്റൊരാൾക്ക് ആരാധന ചെയ്യാൻ കൽപ്പിക്കുകയില്ല എന്നത് തന്നെ. മാത്രമല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഒരു കാര്യം ആരാധനയായിത്തീരുന്നതെങ്കിൽ- നിസ്കാരത്തിൽ ഏറ്റവും പരമമായ വണക്കം പ്രകടിപ്പിക്കുന്നത് സുജൂദിലാണല്ലോ- അപ്പോൾ നിസ്കാരത്തിലെ ഖിയാമും റുകൂഉം ഇബാദ...

സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ്

 സഹ്ല സാലിമിന്ന് പാല് കൊടുത്തത് പാത്രത്തിൽ കറന്നാണ് ത്വബഖാത്ത് ഇബ്നു സഅദ് 8/271 അൽ ഇസ്വാബ ഇബ്നു ഹജർ 8/193

ഇസ്തിഗാസ തവസ്സുൽ ഉമർ റ യുടെ കാലത്ത്

 

ഖുർആൻ പാരായണം മരിച്ചവർക്ക്

 

ശിർക്ക് എന്താണ് വഹാബി

  എന്താണ് ശിർക്ക് സുന്നി : നിങ്ങൾ മരിച്ചവരോട് സഹാർത്ഥന നടത്തൽ ശിർകാണെന്ന് വാദിക്കുന്നല്ലോ   എന്താണ് നിങ്ങളുടെ വീക്ഷണത്തിൽ ശിർക് ? വഹാബി :   അല്ലാഹുവിന്റെ, പരിശുദ്ധ അസ്തിത്വം പരിശുദ്ധ ഗുണങ്ങൾ പരിശുദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൊന്നിൽ മറ്റാർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കലാണ് ശിർക്. സുന്നി : മരിച്ചുപോയ മഹാത്മാക്കളോട് സഹായമർത്ഥിക്കുന്നവർ ഇവയിൽ ഏതെങ്കിലും കാര്യത്തിൽ  ആർക്കെങ്കിലും പങ്കാളിത്വം സ്ഥാപിക്കുന്നുണ്ടോ ! വഹാബി :   മഹാത്മാക്കളോട് മരണശേഷമോ സാധാരണ ഗതിയിൽ കേൾക്കാത്ത ദൂരത്ത് നിന്നോ സഹായമർത്ഥിക്കുന്നവർ,  കാര്യകാരണബന്ധങ്ങൾകപ്പുറമുളള കാര്യം കേൾക്കുക, കാണുക, അറിയുക എന്നീ അല്ലാഹുവിന്റെ ഗുണങ്ങളിൽ മഹാത്മാക്കൾക്ക് പങ്കാളിത്വം സ്ഥാപിച്ചില്ലേ   സുന്നി : അല്ലാഹുവിന് ഉൺമയുണ്ട്, എനിക്കുമുണ്ട്.അല്ലാഹു കേൾകുന്നു ,ഞാനും കേൾകുന്നു. അല്ലാഹു കാണുന്നു , ഞാനും കാണുന്നു, അല്ലാഹു അറിയുന്നു, ഞാനും അറിയുന്നു : എന്നൊരാൾ പറഞ്ഞാൽ അദ്ദേഹം,  അല്ലാഹുവിൻെറ പ്രസ്തുത ഗുണങ്ങളിൽ തനിക്ക് പങ്കാളിത്വം സ്ഥാപിച്ചുവെന്ന് പറയാമോ ? വഹാബി :  അങ്ങനെ പറയാൻ പറ്റില്ല, കാരണം അല...

വക്കം മൗലവിയെ* *ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്* *ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ

 🔵🔵🔵 *വക്കം മൗലവിയെ* *ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്* *ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ* --------------------=------------------------  *സമസ്തക്കാരെ.....* *ഇസ്‌ലാമിലേക്ക്* എന്നാണ് പോസ്റ്ററിന്റെ തലവാചകമെങ്കിലും ആശയപരമായി അത് ചെന്നെത്തുന്നത് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയിലേക്കാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) മഹാനവർകൾ മഴ വർഷിപ്പിക്കുന്നു എന്ന ഖുതുബിയത്തിലെ പരാമർശമാണ് സമസ്തക്കാരെ മതത്തിന് പുറത്തുനിർത്തി അകത്തേക്ക് വിളിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ച പ്രധാന ഘടകം. എന്നാൽ മഹത്തുക്കൾക്ക് ഇത്തരം കഴിവുകൾ അല്ലാഹു നൽകുമെന്ന് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയും പഠിപ്പിച്ചിട്ടുണ്ട്. വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. " ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മ...

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*

 *ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു* ➖➖➖➖➖➖➖➖➖ വഹാബികൾ അവരുടെ ചരിത്രം പറയുമ്പോൾ ആദ്യം അടിച്ചുവിടുന്ന ഒരു സുപ്രധാന നുണയുണ്ട്, ആ നുണയുടേമേൽ എടുക്കപ്പെട്ടതാണ് കേരള വഹാബി ചരിത്രം. 1921 കാലഘട്ടം മുസ്‌ലിംകൾക്ക് വിദ്യാഭ്യാസമോ ലോക വിവരമോ മത വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. മുസ്‌ലിം ഉമ്മത്തിന് അക്ഷരം പഠിപ്പിച്ചത്, മതം പഠിപ്പിച്ചത് വക്കം മൗലവിയായിരുന്നു എന്നതാണാ വിശുദ്ധ നുണ. വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം :  "വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും." (ശബാബ് വാരിക 2016 ഡിസംബർ 16 പേജ് : 6) സത്യത്തിൽ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് തീർക്കാൻ ബ്രിട്ടീഷ്കാർ പടച്ചുവിട്ട പെരും നുണയായിരുന്നു ഇതെന്ന് സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ എഴുതിയിട്ടുണ്ട്. "രണ്ട് കൊല്ലമാ...

ഖബറിൽ ഈദാക്കരുതെന്ന് എന്താണ് അർത്ഥം

 وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥) "എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം...

ജുബ്ബ േരാഗ ശമനം|

 ബർകത്ത് എടുക്കല്‍ ബർകത്ത് എടുക്കല്‍ ❅───✧❅✦❅✧───❅ മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ ബറകത്തെടുക്കാമെന്ന് സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന് ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു: “ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു. ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു. അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43). പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു. അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന ബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു. “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ

 അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ താഴെയുള്ള 2 ലിങ്കുകളിൽ കയറി  FBപേജ് Like Share 1.https://www.facebook.com/profile.php?id=100087448557819 2.https://www.facebook.com/profile.php?id=100087554602292 *അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ* അല്ലാഹുവിൽ വിശ്വാസം മുജാഹിദുകളുടെ വൈരുദ്ധ്യങ്ങൾ മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട് ഒന്നാമതായി നമുക്ക് പറയാനുള്ളത് അല്ലാഹുവിലുള്ള വിശ്വാസത്തിൽ തന്നെ അവർക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ്. അത് അവരുടെ പുസ്തകത്തിൽ നിന്ന് തന്നെ നമുക്ക് വായിക്കാൻ കഴിയും. അല്ലാഹുവിലുള്ള വിശ്വാസം വർഷവും മുജാഹിദുകൾ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത്രയും വൈരുദ്ധ്യമുള്ള മറ്റൊരു പ്രസ്ഥാനവും ലോകത്ത് കാണാൻ കഴിയില്ല. അല്ലാഹുവിലുള്ള വിശ്വാസത്തിൽ പോലും ഇത് വരെ തീരുമാനമാവാത്ത പ്രസ്ഥാനം വഹാബിസമാണ് - 1⃣ *അല്ലാഹുവിന് ഭാഗം ഉണ്ടെന്ന വിശ്വാസം കുഫ്രാണ്‌* 👉👉 അല്ലാഹുവിന് ഭാഗം സ്ഥലം ഉണ്ടെന്ന വിശ്വാസം ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുന്നതാണ് . കെ. എൻ. എം മുഖപത്രമായ ‘അൽമനാർ’ എഴുതുന്നു👉👉 “ *അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുതലായ വല്ല...

ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും

  താഴെയുള്ള 2 ലിങ്കുകളിൽ കയറി  FBപേജ് Like Share 1.https://www.facebook.com/profile.php?id=100087448557819 2.https://www.facebook.com/profile.php?id=100087554602292 ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖുര്‍ആനിനു മേല്‍ ഇസ്‌ലാം വിരുദ്ധരുടെ മറ്റൊരു വൈരുദ്ധ്യാരോപണം. പതിവുപോലെ അജ്ഞതയില്‍ നിന്നു തന്നെയാണ് ഇതും ഉത്ഭവിച്ചിട്ടുള്ളത്. വിമര്‍ശകരെ വായിക്കാം: 1-മനുഷ്യന്റെ സൃഷ്ടിപ്പ് ഭ്രൂണത്തില്‍ നിന്നാണെന്ന് 96: 2-ല്‍ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു’ (അലഖ് 96: 2). 2-വെള്ളത്തില്‍ നിന്നാണെന്ന് 21: 30-ല്‍ പറയുന്നു: ‘വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30). 3-മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്ന് 15: 26-ല്‍ പറയുന്നു: ‘കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (അല്‍ ഹിജ്ര്‍ 15: 26). 4-മണ്ണില്‍ നിന്നാണെന്ന് 3: 59-ല്‍ പറയുന്നു: ‘നിശ്ചയം അല്ലാഹുവിങ്കല്‍ ഈസയ...