Wednesday, December 21, 2022

വക്കം മൗലവിയെ* *ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്* *ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ


 🔵🔵🔵

*വക്കം മൗലവിയെ*

*ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്*

*ജിന്ന് ഗ്രൂപ്പിന്റെ പോസ്റ്റർ*

--------------------=------------------------

 *സമസ്തക്കാരെ.....*

*ഇസ്‌ലാമിലേക്ക്*

എന്നാണ് പോസ്റ്ററിന്റെ തലവാചകമെങ്കിലും ആശയപരമായി അത് ചെന്നെത്തുന്നത് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയിലേക്കാണ്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) മഹാനവർകൾ മഴ വർഷിപ്പിക്കുന്നു എന്ന ഖുതുബിയത്തിലെ പരാമർശമാണ് സമസ്തക്കാരെ മതത്തിന് പുറത്തുനിർത്തി അകത്തേക്ക് വിളിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ച പ്രധാന ഘടകം.


എന്നാൽ മഹത്തുക്കൾക്ക് ഇത്തരം കഴിവുകൾ അല്ലാഹു നൽകുമെന്ന് മുജാഹിദ് സ്ഥാപകൻ വക്കം മൗലവിയും പഠിപ്പിച്ചിട്ടുണ്ട്. വക്കം മൗലവിയെ കുറിച്ച് ഈയടുത്തായി പ്രസിദ്ധീകരിച്ച വക്കം മൗലവി ചിന്തകൾ രചനകൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


" ചില വ്യക്തികളുടെ ഹൃദയങ്ങൾക്ക് അത്ഭുതകരമായ അവസ്ഥകളും കഴിവുകളും ഉണ്ട് മതപരവും ഭൗതികവും ആയിട്ടുള്ള അറിവ് സാധാരണക്കാർക്ക് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ പഞ്ചേന്ദ്രിയങ്ങൾ കൂടാതെ അല്ലാഹുവിനെ ഒഴികെയുള്ള ഭൗതികമായ സകല വിഷയങ്ങളിൽ നിന്നും വിരക്തി നേടി അല്ലാഹുവിനെ മാത്രം വിചാരിച്ച് ആലം മലക്കൂത്തിലൂടെ ചില അറിവുകൾ നേടാം എന്ന് ഇമാം ഗസ്സാലി എഴുതിയത് വക്കം മൗലവി പരിഭാഷപ്പെടുത്തുന്നത് ഇസ്ലാമിന്റെ ആത്മീയ ചിന്തയുടെ ആഴം വെളിപ്പെടുത്തുന്നതിന് കൂടിയാണ്. ഇത്തരം അറിവ് സമ്പാദനം ഉലമാക്കളാണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറയുന്നുണ്ട്. അതേപോലെ ഔലിയാക്കളുടെ വിലായത്തിനെയും കറാമത്തിനെയും കുറിച്ച് ശരിയായി വിശ്വസിക്കണം എന്നുകൂടി പറയുന്നു. കാരണം മനുഷ്യൻ മലക്കുകളുടെ വർഗ്ഗത്തിൽ നിന്നുള്ളവർ ആയതിനാൽ അവന് (മനുഷ്യന് )ചില ശക്തികൾ നൽകപ്പെട്ടിരിക്കുന്നു. സ്വന്തം ശരീരങ്ങൾക്ക് പുറമേ അന്യ ശരീരങ്ങളെ കൂടി സ്വാധീനിക്കാൻ ശേഷിയുള്ള ശാന്തി മത്തായ ആത്മാക്കൾ ഉണ്ടെന്ന് അറിയേണ്ടതാണെന്ന് വക്കം മൗലവി എഴുതുന്നത്. അതായത് *വിചാര ശക്തികൊണ്ട് രോഗിയെ സുഖപ്പെടുത്താനും സുഖമുള്ള ശരീരത്തെ രോഗിയാക്കുവാനും മഴ പെയ്യണം എന്ന് വിചാരിക്കുമ്പോൾ മഴ പെയ്യിക്കാനുംസാധിക്കുന്നതാണ്.അപൂർവ്വം ചില വ്യക്തികൾക്കാണ് അത്തരം ശേഷിയുണ്ടാവുക.* ഇത് യുക്തികൊണ്ട് സംഭവിക്കാവുന്നതും അനുഭവത്തിൽ അറിയപ്പെട്ടിട്ടുള്ളതും ആകുന്നു എന്ന് വക്കം മൗലവി ഇമാം ഗസ്സാലിയുടെ വാക്കുകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും മുസ്ലിം പ്രസ്ഥാനങ്ങൾ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുവാനും ഊർജ്ജം നഷ്ടപ്പെടുത്തുവാനും ഇടയാക്കുന്ന ഒരു വിഷയമാണ് ഇപ്പോഴും ഇത്. "

(പേജ് : 151)

 ഔലിയാക്കളുടെ കഴിവുകളെ കുറിച്ച് അറിവില്ലാത്തവർ ഈ വിഷയത്തിലും വെറുതെ അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കി ഊർജ്ജം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ ഗ്രന്ഥം രചിച്ച ഡോക്ടർ ടി കെ ജാബിർ നിരീക്ഷിക്കുന്നുണ്ട്.


 നബിദിനാഘോഷിക്കുന്നു എന്നതാണ് സമസ്തക്കാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് പോസ്റ്റർ ഇറക്കാൻ ജിന്ന് വാദികളെ പ്രേരിപ്പിച്ച മറ്റൊരു ഘടകം.


എന്നാൽ ഈ വിഷയത്തിലും വക്കം മൗലവി സമസ്തക്കൊപ്പമാണ്.


വക്കം മൗലവി എഴുതുന്നു : റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലിങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. *ലോകത്തിൽ ദൈവത്തിന്റെ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിനു വേണ്ടി ആത്മ ത്യാഗപൂർവ്വം സ്വജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവ്യ ആത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിന്റെ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷകാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതമായിട്ടുള്ളതാണ്.*(മുസ്ലിം മാസിക 1914.1089 മകരം വാല്യം 6 )

ഇത് ഉദ്ധരിച്ചുകൊണ്ട് ഡോ: ടി കെ ജാബിർ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: "ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് മതപ്രമാണങ്ങളുടെ അക്ഷര വായനകൾക്കു ഉപരി സ്വതന്ത്രവും പക്വവുമായ നയം സ്വീകരിക്കുകയാണ് വക്കം മൗലവി. നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചിലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

( വക്കം മൗലവി: ചിന്തകൾ രചനകൾ. പേജ് 147)


*✍️aslamsaquafipayyoli.*


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....