Tuesday, December 20, 2022

ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*


 *ബ്രിട്ടീഷ്കാരുടെ പച്ചപ്പൊള്ള് വഹാബികൾ ഏറ്റു പിടിച്ചു*

➖➖➖➖➖➖➖➖➖

വഹാബികൾ അവരുടെ ചരിത്രം പറയുമ്പോൾ ആദ്യം അടിച്ചുവിടുന്ന ഒരു സുപ്രധാന നുണയുണ്ട്, ആ നുണയുടേമേൽ എടുക്കപ്പെട്ടതാണ് കേരള വഹാബി ചരിത്രം.


1921 കാലഘട്ടം മുസ്‌ലിംകൾക്ക് വിദ്യാഭ്യാസമോ ലോക വിവരമോ മത വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. മുസ്‌ലിം ഉമ്മത്തിന് അക്ഷരം പഠിപ്പിച്ചത്, മതം പഠിപ്പിച്ചത് വക്കം മൗലവിയായിരുന്നു എന്നതാണാ വിശുദ്ധ നുണ.

വഹാബി പ്രസിദ്ധീകരണമായ ശബാബിൽ നിന്ന് വായിക്കാം : 


"വിദ്യാഭ്യാസമില്ലാത്ത, ലോക വിവരമില്ലാത്ത, മത പരിജ്ഞാനം പോലും വേണ്ടത്രയില്ലാത്ത ഒരു പിന്നാക്ക വിഭാഗമായിരുന്ന മുസ്‌ലിംകളെ കേവല ഭൗതികതയ്ക്കപ്പുറം വിശുദ്ധ ഖുർആനിന്റെയും  നബി ചര്യയുടെയും വെളിച്ചത്തിൽ പുരോഗതിയുടെ പാതയിലേക്കാനയിച്ച മഹദ് വ്യക്തിത്വങ്ങളായിരുന്നു മക്തി തങ്ങളും വക്കം മൗലവിയും."

(ശബാബ് വാരിക 2016

ഡിസംബർ 16 പേജ് : 6)


സത്യത്തിൽ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് തീർക്കാൻ ബ്രിട്ടീഷ്കാർ പടച്ചുവിട്ട പെരും നുണയായിരുന്നു ഇതെന്ന് സി എൻ അഹ്‌മദ്‌ മൗലവിയും കെ കെ കരീമും ചേർന്നെഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിൽ എഴുതിയിട്ടുണ്ട്.


"രണ്ട് കൊല്ലമായി മാപ്പിള സാഹിത്യ ചരിത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ഗവേഷണ മദ്ധ്യേ കേരള ജനതയെ അമ്പരപ്പിക്കുന്ന പല യഥാർഥ്യങ്ങളും ഞങ്ങൾക്ക് ഗ്രഹിക്കാൻ കഴിഞ്ഞു. അതിന്റെ സംക്ഷിപ്ത രൂപം വായനക്കാരുടെ മുമ്പിൽ വെക്കാം. പക്ഷേ, അവിടെ ഒരു വിഷമം :അക്ഷര ജ്ഞാനം പോലുമില്ലാതെ അധ:പതിച്ചു കിടക്കുന്ന ഒരു ജനതയാണ് മാപ്പിളമാരെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ തുടർച്ചയായ  പ്രചരണം നടത്തിക്കൊണ്ടിരുന്നു. അവസാനം മാപ്പിളമാർ തന്നെയും ആ പ്രചാരണത്തിൽ കുടുങ്ങി. ആ ധാരണ വെച്ചു പുലർത്തി കൊണ്ടുപോന്നു. അങ്ങനെയുള്ള പരിത:സ്ഥിതിയിൽ മാപ്പിളമാർക്ക് മഹത്തായ ഒരു സാഹിത്യ പാരമ്പര്യമുണ്ടെന്നു പറഞ്ഞാൽ ഇല്ലാത്ത വലിപ്പം നടിക്കുകയാണെന്നോ അല്പമെന്തോ ഉള്ളത് ഊതി വീർപ്പിച്ചു കാണിക്കുകയാണെന്നോ മാത്രമേ ലോകം ധരിക്കുകയുള്ളൂ..."

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. പേജ് : 15)


നോക്കൂ.. ബ്രിട്ടീഷ്കാരുടെ ഈ പച്ചപ്പൊള്ളാണ് ഇസ്‌ലാമിലെ ഇത്തിക്കണ്ണികളായ വഹാബികൾ അവരുടെ ആശയപ്രചാരണത്തിന് മുന്നിൽ വെക്കുന്നത്. ഇവർ ബ്രിട്ടീഷ് ചാരൻ മാരാണെന്ന് ആരെങ്കിലും ധരിച്ചാൽ അത്‌ തെറ്റാവുമോ?.


*✍️aboohabeeb payyoli*

https://www.facebook.com/100087534192061/posts/126275583633581/?flite=scwspnss

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...