Showing posts with label തവസ്സുൽസമുദായങ്ങളില്‍. Show all posts
Showing posts with label തവസ്സുൽസമുദായങ്ങളില്‍. Show all posts

Saturday, February 10, 2018

തവസ്സുല്‍ സമുദായങ്ങളില്‍


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




തവസ്സുല്‍ സമുദായങ്ങളില്‍ !!

ആദം നബിയോടെ തവസ്സുല്‍ അവസാനിപ്പിച്ചിട്ടില്ല. മുസ്ലിം സമൂഹത്തില്‍ തുടര്‍ന്നും അത് വേര് പിടിച്ചു. അന്ത്യപ്രവാചകരെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വേദങ്ങളിലൂടെ അറിഞ്ഞ മുന്‍ഗാമികള്‍ അവരുടെ ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥ വരുമ്പോള്‍ വരാനിരിക്കുന്ന പ്രവാചകനെ മുന്‍നിര്‍ത്തി അല്ലാഹുവോട് പ്രാര്‍ഥിച്ച് വിജയം നേടാറുണ്ടായിരുന്നു.
വി.ഖു: അല്‍ബഖറഃ 89-റാം ആയത്തിനെ വിശദീകരിച്ച് ഇമാം അബുഹയ്യാന്‍ എഴുതി: ‘ശത്രുക്കള്‍ അവരെ പൊതിഞ്ഞാല്‍ അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു. നാഥാ, തൌറാത്തില്‍ ഗുണവിശേഷണങ്ങള്‍ പറഞ്ഞിട്ടുള്ള, അന്ത്യനാളില്‍ നിയോഗിക്കപ്പെടാനിരിക്കുന്ന നബിയെ ക്കൊണ്ട് അവര്‍ക്കെതിരെ ഞങ്ങളെ നീ വിജയിപ്പിക്കേണമേ‘ (ബഹറുല്‍ മുഹീത്വ് 1:471) ഇമാം റാസി (3:180) ല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം സുയൂഥി ദുര്‍റുല്‍ മന്‍സൂറിലും (1/216.)
അംമ്പിയാക്കളും തവസ്സുല്‍ ചെയ്യുന്നു.
പൂര്‍വ്വ സമുദായം മാത്രമല്ല അവരിലേക്ക് നിയോഗിക്കപ്പെട്ട പുണ്യ പുരുഷന്മാരും പ്രവാചകന്മാരുമൊക്കെ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഖുര്‍ആനിക വാക്യത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് പണ്ഢിതര്‍ വിശദീകരിക്കുന്നു. ‘അവര്‍ പ്രാര്‍ഥിക്കുന്നവര്‍ (ആരാധ്യന്മാര്‍) തന്നെ അവരേക്കാള്‍ അടുത്തവരെ കൊണ്ട് അല്ലാഹുവിലേക്ക്  ഇടതേടുന്നവരായിരുന്നു. (ഇസ്റാഅ് 57) എന്ന സൂക്തത്തെ വിശദീകരിച്ചു കൊണ്ട് ഫജ്റുസ്സ്വാദിഖ് പേ 55 ല്‍ പറയുന്നു.
മുശ്രിക്കുകള്‍ അംമ്പിയാക്കള്‍ക്കും മലകുകള്‍ക്കും അവന്‍ റബ്ബുകളാണെന്ന് വിശ്വസിച്ചു കൊണ്ട് ആരാധന നടത്തിയിരുന്നു. ഈ കക്ഷികളോട് അല്ലാഹു ഇപ്രകാരം പറയുകയാണ്. നിങ്ങള്‍ ആരാധിക്കുന്ന അംമ്പിയാക്കളും ഓലിയാക്കളും തന്നെ അവരേക്കാള്‍ അടുത്തവരെ കൊണ്ട് അല്ലാഹുവിലേക്ക് ഇടതേടുന്നവരാണ്. എന്നിരിക്കെ, അന്യാശ്രയം തീരെയില്ലാത്ത റബ്ബുകളാണ് അവരെന്ന് നിങ്ങളെങ്ങനെ അവരെ കുറിച്ച് വിശ്വസിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യും? ഈ ആയത്തില്‍ നിന്ന് അംമ്പിയാക്കളും മലക്കുകളും ഇടതേടിയിരുന്നതായി വ്യക്തമാണെന്ന് ഇമാം ഇബ്നുല്‍ നാസി തന്റെ സാദുല്‍ മസ്വീറിലും 3/50 പ്രസ്താവിച്ചിട്ടുണ്ട്. അല്ലാമ ഇബ്നുഹജറില്‍ അസ്ഖലാനിയുടെ (ഫത്ഹുല്‍ ബാരി 10/315) വിശദീകരണത്തിലും ഈ ആശയം വ്യക്തമാണ്.
തിരുനബിയുടെ തവസ്സുല്‍

وعن أنس بن مالك قال : لما ماتت فاطمة بنت أسد بن هاشم أم علي - رضي الله عنهما - دخل عليها رسول الله - صلى الله عليه وسلم - فجلس عند رأسها ، فقال : " رحمك الله يا أمي ، كنت أمي بعد أمي ، تجوعين وتشبعيني ، وتعرين وتكسيني ، وتمنعين نفسك طيبا وتطعميني ، تريدين بذلك وجه الله والدار الآخرة " . ثم أمر أن تغسل ثلاثا ، فلما بلغ الماء الذي فيه الكافور سكبه رسول الله - صلى الله عليه وسلم - بيده ، ثم خلع رسول الله - صلى الله عليه وسلم - قميصه فألبسها إياه ، وكفنها ببرد فوقه ، ثم دعا رسول الله - صلى الله [ ص: 257 ] عليه وسلم - أسامة بن زيد ، وأبا أيوب الأنصاري ، وعمر بن الخطاب ، وغلاما أسود يحفرون ، فحفروا قبرها ، فلما بلغوا اللحد حفره رسول الله - صلى الله عليه وسلم - بيده ، وأخرج ترابه بيده ، فلما فرغ دخل رسول الله - صلى الله عليه وسلم - فاضطجع فيه ، فقال : " الله الذي يحيي ويميت ، وهو حي لا يموت ، اغفر لأمي فاطمة بنت أسد ، ولقنها حجتها ، ووسع عليها مدخلها بحق نبيك والأنبياء الذين من قبلي ; فإنك أرحم الراحمين " . وكبر عليها أربعا ، وأدخلوها اللحد هو ، والعباس ، وأبو بكر الصديق - رضي الله عنهم - .





അബിയാക്കളുടെ നേതാവായ തിരുനബി(സ്വ)തന്നെ തവസ്സുല്‍ നടത്തിയതായി സ്വാഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ തെളിഞ്ഞു കിടക്കുന്നു, തവസ്സുലിന്റെ പ്രാധാന്യം ഉമ്മത്തിനെ പഠിപ്പിക്കുകയാണിവിടെ തിരുനബി (സ്വ). അനസ് (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു, അലി (റ) ന്റെ ഉമ്മ, അസദിന്റെ മകള്‍ ഫാത്വിമ എന്നിവര്‍ നിര്യാതരായപ്പോള്‍ നബി (സ്വ) സ്വന്തം കൈ കൊണ്ട് അവര്‍ക്ക് ഖബര്‍ കുഴിക്കുകയും ശേഷം അതില്‍ ഇറങ്ങികിടക്കുകയും ചെയ്തു.
തുടര്‍ന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. ‘വേദകര്‍ പ്രബലജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന നാഥാ, നിന്റെ നബിയുടെയും എനിക്ക് മുമ്പ് കഴിഞ്ഞു പോയ എല്ലാ അംമ്പിയാക്കളുടെയും ഹഖ് കൊണ്ട് എന്റെ (പോറ്റു)മ്മാക്ക് നീ പൊറുത്ത് കൊടുക്കുകയും അവരുടെ ഖബര്‍ നീ വിശാലമാക്കുകയും ചെയ്യേണമേ, നീ ഏറ്റവും വലിയ കാരുണ്യവാനാണ്’  ഇമാം ത്വബ്റാനി, ഹാകിം, ഇബ്നു ഹിബ്ബാന്‍, അബൂനുഎം, ഇബ്നു അബ്ദില്‍ ബര്‍റ്, തുടങ്ങി പലരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. നിരാണെന്ന് മജ്മഉസ്സവാജിദ്  4/219 പറഞ്ഞിട്ടുണ്ട്.

ഈ ഹദീസ് ഉദ്ദരിച്ച ശേഷം ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതുന്നു:

رواه الطبراني في الكبير والأوسط ، وفيه روح بن صلاح ، وثقه ابن حبان والحاكم ، وفيه ضعف ، وبقية رجاله رجال الصحيح .(مجمع الزوائد: ٢١٩/٤)


ത്വബ്റാനി(റ) കബീറിലും ഔസത്വിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. റൗഹുബ്നുസ്വലാഹ് എന്നൊരു വ്യക്തി ഇതിന്റെ നിവേദകരിലുണ്ട്.
അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് ഇബ്നുഹിബ്ബാനും ഹാകിമും പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. മറ്റു നിവേദകരെല്ലാം സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/219)

ഇത് തിരു ജീവിതത്തിലെ ഒരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. മറിച്ച് അവിടുത്തെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ഹദീസ് കാണുക.

അബൂ സഈദ്  (റ) ല്‍ നിന്ന് ഉദ്ധരിക്കുന്നു.: നബി (സ്വ) നിസ്ക്കാരം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിറുന്നു. അല്ലാഹുവേ നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇബ്നുമാജഃ, ഇമാം സുയൂഥി, എന്നിവര്‍ ഈ ഹദീസ് നിവേദനം ചെയ്യുന്നു.


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....