ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
വഹാബികൾ പടച്ചോനെ മാറ്റി സ്ഥാപിച്ചു!
പേരോട് ഉസ്താദിന്റെ പ്രസംഗം ഫലം കണ്ടു.
SYS ആദർശ സമ്മേളനങ്ങളിൽ മുജാഹിദിന്റെ ദൈവ വിശ്വാസത്തിലെ വൈരുദ്യങ്ങളും അന്ധവിശ്വാസങ്ങളും ഉസ്താദ് സാമൂഹമധ്യേ തുറന്നുകാണിച്ചിരുന്നു.അള്ളാഹു ആകാശത്താണെങ്കിൽ ആകാശം സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു എവിടെയാണെന്ന ചോദ്യമാണ് ആകാശത്തുനിന്ന് അല്ലാഹുവിനെ മാറ്റാൻ മൗലവിമാരെ നിർബന്ധിതരാക്കിയത്...😄😄
.
പക്ഷേ ,വഹാബികൾ അല്ലാഹുവിനെക്കുറിച്ച് മുമ്പ് പറഞ്ഞതിങ്ങിനെ ആയിരുന്നില്ല. അവർ പറഞ്ഞിരുന്നത്--------
അല്ലാഹുവിനെ മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ്- സുന്നികൾക്കെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു! അതിങ്ങിനെ.....
അല്ലാഹു എല്ലായിടത്തും ഉണ്ടന്ന് സുന്നികൾ വിശ്വസിക്കുന്നുവത്രെ!!
(അൽമനാർ 2017 ജൂലൈ) നുണ പറയൽ മത്സരത്തിന് റെക്സോണ സോപ്പ് സമ്മാനം ഏർപ്പെടുത്തിയവരും കിട്ടിയവരും ഇതിലും വലിയ നുണ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു ! അല്ലാഹു ഒരു സ്ഥലത്തേക്കും ആവശ്യമായവനല്ലെന്നും സ്വയം പര്യപ്തനാണെന്നും മദ്റസയിൽ പഠിക്കുന്ന കൊച്ചു കുട്ടിക്ക് പോലും അറിവുള്ളതാണ്. പ്രസ്തുത അറിവ് പോലും ഈ മൗലവിമാർക്കില്ലാതെ പോയി!
⚪⚪⚪⚪⚪⚪⚪⚪⚪
മുജാഹിദ് മൗലവി എഴുതുന്നു:
സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളുംഅവനുണ്ടെന്ന് വിശ്വസിക്കുന്നവരാണ് .(മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ, യുവത.പേജ് 95)
(മടവൂർ വിഭാഗത്തിലെ KNM ന്റെ പ്രസിഡന്റ് ആയിരിക്കെ മരണപ്പെട്ടുപോയ മങ്കട അബ്ദുൽ അസീസ് മൗലവിയാണ് ഇത് എഴുതിയിട്ടുള്ളത്)
അല്ലാഹുവിന്ന് കണങ്കാല് ഉണ്ട് എന്ന് വിശ്വസിക്കല് നിർബന്ധമാണ്!. മുജാഹിദ് പ്രസിദ്ധീകരണം ( അല്മനാർ മാസിക ജനുവരി 2005 / 20 )
അല്ലാഹുവിന് രണ്ട് കയ്യും മുഖവും യഥാർത്ഥത്തിലുള്ള രണ്ട് കണ്ണുകളും ഉണ്ടെന്നും വലതു കയ്യിലാണാകാശമെന്നും ഇരു കൈകളും വലം കൈയാണെന്നും ഇടതുകയ്യില്ലെന്നുമുള്ള [ പടച്ചവൻ വികലാംഗൻ?]വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകത്തിൽ!.
ശെെഖ് മുഹമ്മദ് ബിന് സ്വാലിഹ് അൽ ഉഥെെമീന് എന്ന വ്യക്തിയുടെ പുസ്തകം സകരിയ്യാ സ്വലാഹി പരിഭാഷപ്പെടുത്തിയ പുസ്തകം ആണ്
( അഹ്ലുസുന്നത്തി വല് ജമാഅ:യുടെ വിശ്വാസം പേജ് 25 )
പക്ഷെ 1952 ലെ വഹാബീ തൗഹീദ് ഇങ്ങിനെയായിരുന്നില്ല. അല്ലാവിനെക്കുറിച്ചുള്ള ,ഇപ്പോഴത്തെ വഹാബികൾക്കുള്ള എല്ലാ വിശ്വാസവും 1952 ലെ വഹാബിക്ക് ബിദ്അത്തും അതുവഴി നരകവുമായിരുന്നു!. ഓരോ വർഷം കഴിയുമ്പോൾ ഓരോ തൗഹീദ് !പടച്ചവനെക്കുറിച്ച് വിഭിന്ന വിശ്വാസങ്ങളുള്ള വഹാബികളെയെല്ലാം മഹ്ശറയിലൊരുമിച്ച് കൂട്ടുമ്പോൾ എന്തായിരിക്കും അവസ്ഥ! അല്ലാഹുവിന്റെ വിഷയത്തിൽ പോലും ഇത്തരം വിഭിന്ന വിശ്വാസം പുലർത്തുന്നവർ ,കേരളീയ മുസ്ലിംകളുടെ നവോത്ഥാന കുത്തക അവകാശപ്പെടുമ്പോൾ ,സാക്ഷാൽ ഇബ്ലീസിന് പോലും ചിരി വന്നില്ലെങ്കിലേ അത്ഭുതമുള്ളു !
അള്ളാഹുവിന് ജഡം, ഭാഗം രൂപം ,സ്ഥലം മുതലായവ ഉണ്ടന്ന് വിശ്വാസിച്ചാല് മുബ്തദിഹ്ആണ്
- അൽ മനാർ 1952 ജനുവരി
കേരളീയ മുസ്ലിംകളിൽ നവോത്ഥാനത്തിന്റെ വിത്ത് പാകിയത് വഹാബികൾ ആണെന്ന് ഇനിയും പറയരുത്🙏 ഇസ്ലാമില്ലാത്ത ഈ നവോത്ഥാനം മുസ്ലിംകളുടെ തലയിൽ ചാരാനും അതു വഴി - മറ്റു മതക്കാരുടെ ഇടയിൽ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും ദയവായി ആരും ശ്രമിക്കരുത്.മുജായിദ് മൗലവിമാരുടെ, അല്ലാഹു വിനെക്കുറിച്ചുള്ള പരാമർശങ്ങൾ ചില കൃസ്ത്യൻ പാതിരിമാർ പല സ്ഥലത്തും ഇസ്ലാമിനെതിരെ ഉപയോഗിക്കുന്നുണ്ട്❗ കൃസ്ത്യൻ മതത്തിൽ ,രാവിലെയും വൈകിട്ടും- ദൈവത്തെ മാറ്റി മറിക്കുന്ന ഏർപ്പാടില്ലെന്ന പ്രസ്താവനയും❗വഹാബികളേ... ദയവ് ചെയ്ത്, ഇസ്ലാമിനെ നിങ്ങളിനിയും വികലമാക്കരുത്
🙏 🙏 🙏