*🌷🌹🌲🍀ദൈവാസ്തിക്യവും ശാസ്ത്രവും:🌷🌹🌲🍀*https://chat.whatsapp.com/C4Z6Toy84JDAQYwHlLe55P
ടെലഗ്രാം ഗ്രൂപ്പ്👇
https://t.me/joinchat/JVxhqRXqAQtuwOVjAOSiCw
*👉ഭാഗം 7*
*🤔നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം🤔*
*✍🏻മുഹമ്മദ് സജീർ ബുഖാരി✍🏻*
ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഏകകോശ ജീവിയുടെ ഫോസിലിനെ കുറിച്ച് എൽസോ ബർഗോറൺ കണ്ടെത്തിയ വസ്തുതകൾ ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതായിരുന്നു. ഫോസിലുകൾ വഹിച്ചിരുന്ന ഏറ്റവും പുരാതനമായ ശിലാപാളികളിൽ നേരത്തേ തന്നെ ഒരു ഏകകോശ ജീവിയുടെ ഫോസിലുകൾ പൂർണ്ണമായും രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ബർഗോറൺ മനസ്സിലാക്കിയ പ്രധാനപ്പെട്ട സത്യം. ഏറെ ആശ്ചര്യകരമായ വസ്തുത, ഒരു ആവശ്യകതയെന്നോണം ജീവന്റെ ആദ്യ രൂപങ്ങൾക്ക് തന്നെ പുനരുത്പ്പാദന ശേഷിയുമുണ്ടായിരുന്നു എന്നതാണ്!! എന്നിട്ടും അവ അതിജീവിക്കാതിരുന്നത് അടുത്ത തലമുറയിൽ കോശഭംഗ പ്രക്രിയയിൽ ഉണ്ടായ കുറവുകളാകാം.
സ്വഭാവികമായും, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ ഉണ്ടാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനു ശാസ്ത്ര സമൂഹം എന്താണ് മറുപടി പറയുക എന്നറിയാൻ താത്പര്യമില്ലേ? ഉത്തരം ലളിതമാണ്: മൗനം, മുക്കലും മൂളലും! അതിനപ്പുറം ഒന്നുമില്ല!! ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ നിരീശ്വരവാദിയായ ഫ്രാൻസിസ് ക്രിക്ക് തന്റെ Life Itself എന്ന പുസ്തകത്തിൽ എഴുതുന്നതു നോക്കൂ:
“An honest man, armed with all the knowledge available to us now, could only state that in some sense, the origin of life appears at the moment to be almost a miracle, so many are the conditions which would have had to have been satisfied to get it going.”
"ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളും പ്രയോഗിക്കാനാവുന്ന ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർഥത്തിൽ പറയാനാവുക."
അരിസോണ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്സിറ്റിയുടെ Institute for Quantum Studies മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനുമായ പോൾ ചാൾസ് വില്യം ഡേവീസ് തന്റെ The Fifth Miracle - അഞ്ചാമത്തെ അത്ഭുതം എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്:
“Many investigators feel uneasy about stating in public that the origin of life is a mystery, even though behind closed doors they freely admit that they are baffled:"
“ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നു അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.”
പേരു കേട്ട പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനും കടുത്ത നിരീശ്വരവാദിയും ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള “സ്വയം-സംഘടിത” സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ സ്റ്റുവർട്ട് അലൻ കോഫ്മാൻ പോലും സമ്മതിക്കുന്നു:
“Anyone who tells you that he or she knows how life started on the earth some 3.45 billion years ago is a fool or a knave. Nobody knows.”
"3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്നു നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല" (cf: Understanding Intelligent Design: Everything You Need to Know in Plain Language
By William A. Dembski, Sean McDowell).
ഈ വിഷയത്തിൽ താത്പര്യമുള്ളവർ scientificamerican.com ൽ ജോൺ ഹോർഗൻ എഴുതിയ ഒരു ശാസ്ത്ര ലേഖനം വായിക്കുക. തലവാചകം: Pssst! Don’t Tell the Creationists But Scientists Don’t Have a Clue How Life Began (ശ്ശ്..! സൃഷ്ടിവാദികളോട് പറയല്ലേ, 'പക്ഷെ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് ശാസ്ത്രജ്ഞർക്ക് ഒരു സൂചനയും ഇല്ല' എന്ന് ).
ഈ ലേഖന പരമ്പര വായിച്ചു കൊണ്ടിരിക്കുന്ന 'നിരീശ്വരമത' വിശ്വാസികളിൽ ചിലർ ആക്രോശിക്കുന്നതും മറ്റു ചിലർ മനസിൽ പറയുന്നതും എന്റെ മനസിന്റെ ചെവിക്കുടകളിൽ അലയ്ക്കുന്നുണ്ട്. തികഞ്ഞ അജ്ഞതയിൽ നിന്നു ഉടലെടുത്ത വെറും ലോജിക്കൽ ഫാലസിയാണ് ഞാൻ പറയുന്നതെന്ന് അവർ ചിന്തിക്കുന്നു. ''ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് ശാസ്ത്രത്തിന് നിലവിൽ അറിയില്ല എന്നതിനർത്ഥം, അതൊരിക്കലും സംഭവിക്കില്ലെന്ന് അർത്ഥമാക്കുന്നില്ല! ജീവിതം എങ്ങനെ ഉടലെടുത്തുവെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നുവെച്ച് അതു ദൈവമാണു ഉണ്ടാക്കിയതെന്നു പറയുന്നതെങ്ങനെ? ഇതു തികഞ്ഞ God of the gaps വാദമാണ്" എന്നൊക്കെ അവർ അലമുറയിട്ടു പറയുന്നത് നിങ്ങളും കേൾക്കുന്നില്ലേ?
സത്യം അതല്ലല്ലോ, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകളിൽ നിന്ന് ജീവനു ഉരുത്തിരിയാൻ കഴിയില്ലെന്ന കാഴ്ചപ്പാട് അജ്ഞതയാണ് എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജോൺ കാർസൺ ലെനോക്സ് തന്റെ God’s Undertaker: Has Science Buried God? എന്ന ഗ്രന്ഥത്തിലെഴുതുന്നതു വായിക്കൂ:
“How does one scientifically recognize a message emanating from an intelligent source, and distinguish it from the random background noise that emanates from the cosmos? Clearly the only way this can be done is to compare the signals received with the patterns specified in advance that are deemed to be clear and reliable indicators of intelligence — like a long sequence of prime numbers — and then to make a design inference. In SETI [The Search for Extra-Terrestrial Intelligence, which was originally a NASA program] the recognition of intelligent agency is regarded as lying within the legitimate scope of natural science. The astronomer Carl Sagan thought that a single message from space would be enough to convince us that there were intelligences in the universe other than our own.” “Writing on paper (or paint on a Rembrandt canvas) exhibits what philosopher Del Ratzsch calls counterflow — phenomena that nature, unaided by agent activity, could not produce. It is because we know that, even in principle, physics and chemistry cannot give an explanation of the counterflow exhibited by the writing, that we reject a purely naturalistic explanation, and we postulate an author. But it needs to be said that postulating an intelligent agent to explain writing is not falling into an ‘author-of-the-gaps’ syndrome; rather it is our knowledge of the nature of the ‘gap’ that demands we postulate an author.”
“ബുദ്ധിമാനായ ഒരു സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന സന്ദേശത്തെ ഒരാൾ ശാസ്ത്രീയമായി തിരിച്ചറിയുകയും പ്രപഞ്ചത്തിൽ നിന്ന് പുറപ്പെടുന്ന ക്രമരഹിതമായ പശ്ചാത്തല ബഹളത്തിൽ നിന്ന് അതിനെ വേർതിരിക്കുകയും ചെയ്യുന്നതെങ്ങനെ? പ്രൈം നമ്പറുകളുടെ ഒരു നീണ്ട ശ്രേണി പോലെ - ബുദ്ധിശക്തിയുടെ വ്യക്തവും വിശ്വസനീയവുമായ സൂചകങ്ങളായി കണക്കാക്കപ്പെടുന്ന, നേരത്തേ വ്യക്തമാക്കിയിട്ടുള്ള പാറ്റേണുകളുമായി, ലഭിച്ച സിഗ്നലുകളെ താരതമ്യം ചെയ്യുകയും ഒരു രൂപരേഖ അനുമാനിക്കുകയും ചെയ്യുക എന്നതാണ് ഇത് ചെയ്യാനുള്ള ഏക മാർഗം.
SETIയിൽ [ നാസയുടെ ഒരു പ്രോഗ്രാം ആയിരുന്ന Search for Extra-Terrestrial Intelligence] ബുദ്ധിയുള്ള ഒരു കൈകാര്യ കർത്താവിനെ അംഗീകരിക്കുന്നത് പ്രകൃതി ശാസ്ത്രത്തിന്റെ നിയമാനുസൃതമായ പരിധിയിൽ വരുന്നതായി കണക്കാക്കപ്പെടുന്നു. ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ കരുതുന്നത് ബഹിരാകാശത്തു നിന്നുള്ള ഒരൊറ്റ സന്ദേശം മതിയാകും നമ്മുടെതല്ലാതെ പ്രപഞ്ചത്തിൽ ബുദ്ധിശക്തികളുണ്ടെന്ന് ബോധ്യപ്പെടുത്താൻ എന്നാണ്.
ഒരു കടലാസിൽ എഴുതുന്നത് അല്ലെങ്കിൽ ഒരു റെംബ്രാന്റ് ക്യാൻവാസിൽ പെയിന്റ് ചെയ്യുന്നത് തത്ത്വചിന്തകനായ ഡെൽ റാച്ഷ് 'കൗണ്ടർഫ്ലോ' എന്ന് വിളിക്കുന്ന പ്രതിഭാസത്തെ കാണിക്കുന്നു, ഒരു ഏജന്റിന്റെ പ്രവർത്തന സഹായമില്ലാതെ പ്രകൃതിക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. ഫിസിക്സിനോ കെമിസ്ട്രിക്കോ ഈ എഴുത്തു കാണിക്കുന്ന കൗണ്ടർഫ്ലോയെ പറ്റി, തത്ത്വത്തിൽ പോലും, ഒരു വിശദീകരണം നൽകാൻ കഴിയില്ല എന്നു നമുക്കറിയാം. തികച്ചും പ്രകൃത്യാ ഉണ്ടായത് എന്ന വിശദീകരണം നാം നിരസിക്കുന്നു, പകരം ഒരു എഴുത്തുകാരനെ അവരോധിക്കുന്നു. എന്നാൽ, ഈ എഴുത്ത് വിശദീകരിക്കാൻ, ബുദ്ധിമാനായ ഒരു കർത്താവിനെ അനുമാനിക്കുന്നത് ‘author of the gaps’ സിൻഡ്രോമിൽ വീണു പോവലല്ലായെന്ന് എടുത്തു പറയേണ്ടതുണ്ട്! പ്രത്യുത, ആ ‘വിടവിന്റെ’ സ്വഭാവത്തെ കുറിച്ചുള്ള നമ്മുടെ അറിവാണ് അങ്ങനെയൊരു എഴുത്തുകാരനെ പോസ്റ്റു ചെയ്യാൻ ആവശ്യപ്പെടുന്നത്."
സത്യത്തിൽ, ലോജിക്കൽ ഫാലസിയിൽ അഭിരമിക്കുന്നത് ആരാണെന്നു എല്ലാവർക്കും ചിന്തിക്കാവുന്നതേയുള്ളൂ.
*🌷ഇൻഷാ അള്ളാ(തുടരും)🌷*