Showing posts with label ഇസ്തിഗാസ ومن اضل سورة الاحقاف. Show all posts
Showing posts with label ഇസ്തിഗാസ ومن اضل سورة الاحقاف. Show all posts

Thursday, April 19, 2018

ഇസ്തിഗാസ ومن اضل سورة الاحقاف

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

സ്വയം വ്യാഖ്യാനിക്കുന്നവർ

ومن أضل ممن يدعو من دون الله من لا يستجيب له الى
يوم القيمة وهم عن دعائهم غافلون (سورة الأحقاف ه)

"അന്ത്യനാൾവരെ ഉത്തരം നല്കാത്തവരെ അല്ലാഹുവിനുപുറമേ
ആരാധിക്കുന്നവരേക്കാൾ വഴിതെറ്റിയവർ ആരുണ്ട്? അവരാകട്ടെ ഇവരുടെആരാധനയെത്താട്ട് അശ്രദ്ധരുമാണ്.'


സൂറഅഹ്ഖാഫിലെ ഈ അഞ്ചാം സൂക്തവും ബിദഇകളുടെ ദുർവ
ഖ്യാനത്തിനു വിധേയമായിട്ടുണ്ട്. ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ തന്ന
മനസ്സോടെ അപഗ്രഥിച്ചിരുന്നെങ്കിൽ സംശയത്തിന് യാതൊരു പഴതും
ഈ ഖുർആന് സൂക്തത്തിലില്ല.

 ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്തിനെ ബിദഇകൾ കൈകാര്യംചെയ്യുന്നത്
കാണുക.

നാൽപ്പതിലേറെ മൗലവിമാർ ചേർന്നെഴുതിയ യുവത ബുക്സിന്റെ
"ഇസ്ലാം വിശ്വാസദർശനം' രേഖപ്പെടുത്തുന്നു. 'അല്ലാഹുവിനുപുറമെ
ഉയിർത്തെഴുന്നേൽപ്പുനാളുവരെയും തനിക്കുത്തരം നൽകാത്തവരെ വിളി
ച്ചുപാർത്ഥിക്കുന്നവരേക്കാൾ വഴിപിഴച്ചവർ ആരുണ്ട്? അവരാകട്ടെ അവരുടെ പ്രാർത്ഥനയെക്കുറിച്ച് ബോധമില്ലാത്തവരാകുന്നു. (46/5)

ബിംബങ്ങളെക്കുറിച്ചല്ല, മരിച്ചവരെക്കുറിച്ചാണ് ഇത് പറഞ്ഞത്. കാരണം പ്രാർത്ഥി
ക്കപ്പെട്ടവർ മഹശറയിൽ വെച്ച് നിഷേധരൂപത്തിൽ സംസാരിക്കുമെന്ന്
ഈ സൂക്തത്തിൽനിന്ന് തന്നെ വ്യക്തമാകുന്നുണ്ടല്ലോ? ബിംബങ്ങൾ
സംസാരിക്കുകയോ ബിംബങ്ങളെ അല്ലാഹു വിചാരണചെയ്യുകയോ ഇല്ല.
(ഇസ്ലാം വിശ്വാസദർശനം, പേജ് 569)


ഈ ആയത്ത് മഹാന്മാരോട് സഹായാർത്ഥന നടത്തുന്നതിനെക്കു
ച്ചണെന്നാണിവരുടെ വാദം. മുജാഹിദുകളുടെ അമാനി മൗലവിയുടെ
പരിഭാഷയിൽ എഴുതുന്നു:

'അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കു
നതിന്റെ നിരർത്ഥകതയാണ് ഈവചനങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങൾ മാത്രമല്ല അല്ലാഹുവിനുപുറമെ ആരെയെല്ലാoമനുഷ്യർ വിളിച്ചു പ്രാർത്ഥിക്കാറുണ്ടോ അവരെയെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ വചനം.' (4/3013)


വഹാബികൾക്ക് ചുവടൊപ്പിച്ച് മൗദൂദികളും ഇസ്തിഗാസയെ ശിർക്ക്
വൽക്ക രി ക്കു ക യാണ്. ജമാ അത്തെ ഇസ്ലാമി നേതാവ് ഇ.എൻ
ഇബ്റാഹിം മൗലവി ഇസ്തിഗാസ ശിർക്കുവത്കരിക്കാനായി എഴുതിയ
പുസ്തകത്തിൽ പേജ് 16ലും ഈ ആയത്തിനെ ദുർവ്യാഖ്യാനിക്കുന്നത്
കാണാം.

മഹാന്മാരോടുള്ള സഹായാർത്ഥനയെ പരാമർശിക്കുന്നിടത്ത് ഈ ആയത്തിനെ
 ഉദ്ധരിച്ച്ദുർവ്യാഖ്യാനംനടത്തുകയാണിവർ. മഹാന്മാരോടുള്ളസഹായാർതഥനയാണ് ഈ ആയത്തിലെ പരാമർശമെന്നാണിവരുടെ വാദം.

 അജ്ഞത മൂലമാണ് ഇങ്ങനെ എഴുതുന്നതും പ്രസ്താവിക്കുന്നതും
. മഹാന്മാരോടുള്ള സഹായാർത്ഥനയോ മരിച്ചവർ കേൾക്കുമോ ഇല്ലയോ
 എന്ന ചർച്ചയോ ഈ ആയത്തിൽ ഉദ്ദേശ്യമേ അല്ല. ആയത്തിന്റെ
പശ്ചാത്തലം മനസ്സിലാക്കിയാൽ തന്നെ ഇത് ബോധ്യമാവും.

മുശ്രിക്കുകൾ ആരാധനയർപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ദൈവങ്ങളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്. മുമ്പ് വിവരിച്ച ആയത്തുകളിലെ ത് പോലെത്തന്നെ അവകളോട് ആരാധന നടത്തുന്നത് നിഷ്ഫലമായിരിക്കുമെന്നുതന്നെയാണ് ഇതിലെയും പ്രമേയം.

അതോടൊപ്പം അല്ലാഹു വിനെക്കുടാതെ അന്ത്യനാൾവരെ ഉത്തരം ചെയ്യാൻ സാധിക്കാത്തബിബങ്ങൾക്കും ഇലാഹുകൾക്കും (ആരാധ്യവസ്തുക്കൾ) ആരാധനയർപ്പിക്കുന്നവരെക്കാൾ വഴിപിഴച്ചവർ ആരാണ്? എന്നാണ് ഈ ആയത്തിലെ ചോദ്യം.

ബിദഇകൾ ദുർവ്യാഖ്യാനിച്ച് വികലമാക്കുന്ന ഈ ആയത്തിന്റെ വിശദീകരണത്തിൽഅംഗീകൃതമുഫസ്സിറുകൾഎന്തുപറയുന്നു എന്ന് പരിശോധിക്കാം.


വിശുത്ര ഖുർആൻ വ്യാഖ്യാതാവായ അല്ലാമാ ഇബ്നുഅതിയ്യ(റ) ഉദ്ധ
രിക്കുന്നു

الاية توبيخ لعبدة الأصنام ای لاأحد أضل ممن هذه صفته المحررالوجیز ۱۱/۱۰)

വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവരെ ഭയപ്പെടുത്തുകയാണ് ഈ ആ
യത്തിൽ, അതായത് വിഗ്രഹങ്ങൾക്ക് ആരാധനയർപ്പിക്കുന്നവൻ എന്ന വിശേഷണമുള്ളവരനെക്കാളും പിഴച്ചവൻ ആരുമില്ല.' (അൽ മുഹർററുൽ വജീസ്
15 /11)

ഇമാം റാസി(റ) എഴുതുന്നതു കാണുക.
اعلم انه
تعالى بين فيما سبق أن القول بعبادة الاصنام قول باطل من حيث انها
قدرة لها البتة على الخلق والعمل والايجاد والإعدام والنفع والضر فا ردفه بدليل اخر
آخريدل على بطلان ذلك المذهب وهي انها جمادات فلا تسمع دعاء الدعين
 ولا تعلم حاجات المحتاجين.... (ومن أضل ممن يدعو من دون الله)
استفهام على سبيل الانكار والمعني أنه لا امرأ ابعد عن الحق وأقرب الي
الجهل ممن يدعو من دون الله الأصناما(رازی ۲/۲۷)

സ്യഷ്ടിപ്പിനും ഇല്ലായ്മചെയ്യാനും ഉണ്ടാക്കാനും ഉപകാര ഉപദ്രവങ്ങൾക്കും മറ്റുകാര്യങ്ങൾക്കും തീരെ സാധിക്കാത്ത വിഗ്രഹങ്ങൾക്ക് ആരാ
ധനയർപ്പിക്കുന്നത് വൃഥാവിലാണെന്ന് അല്ലാഹു ഇതിനുമുമ്പുള്ള ആയത്തു
കളിലൂടെ വ്യക്തമാക്കി.

വിഗ്രഹങ്ങൾ നിർജ്ജീവികളായ കാരണ
ത്താൽ വിളിക്കുന്നവരുടെ വിളിയും ആവശ്യക്കാരുടെ ആവശ്യവും
കേൾക്കുകയില്ലെന്ന് വ്യക്തമാക്കിയശേഷം അതിനു തെളിവായിട്ടാണ്
അടുത്ത ആയത്തും കൊണ്ടുവരുന്നത്. അല്ലാഹുവിനെക്കുടാതെ
വിഗ്രഹങ്ങളെ ആരാധ്യരാക്കുകയും ആരാധിക്കുകയും ചെയ്യുന്നവക്കാൾ പിഴച്ചവർ ആരാണുള്ളത്?

ആ വിഗ്രഹങ്ങൾ അവരുടെ പാർതഥനയത്തോട്ട് അശദ്ധരുമാണ്.' (തഫ്സീറുറാസി 28 (6)

ഇമാം ബഗ് വി(റ)യുടെ വാക്കുകൾ.

یعنی الاصنام لاتجيب عابديها الي شي بسألونها الى يوم القيمة یعنی ابد امادامت
الدنيا وهم عن دعائهم غافلون لانها جمادلاتسمع ولا تفهم ( بغوی ۱۳۷/4)

'അവർ ചോദിക്കുന്ന ഒന്നിനും വിഗ്രഹങ്ങൾ ഉത്തരം നൽകുകയില്ല.
അന്ത്യനാൾവരെ. കാരണം നിർജീവികളായ അവകൾക്ക് കേൾവിശക്തിയോ ഗ്രാഹ്യശക്തിയോ ഇല്ല.' (തഫ്സീറുൽബഗ്വി 4/138)

മറാഹിംലബീദിൽനിന്നും ഉദ്ധരിക്കാം:

 'അല്ലാഹുവിനെക്കൂടാതെ വിഗ്ര
ഹങ്ങളെ ആരാധിക്കുന്നവരേക്കാൾ പിഴച്ചവരാരാണ്? അവയെ ആരാധി
ക്കുന്നവരുടെ വിളികേൾക്കാൻ വിഗ്രഹങ്ങൾക്ക് സാധ്യമല്ല.' (തഫ്സീരി
മറാഹലബിദ്)

ഇമാം ഖുർതുബി(റ) ഇങ്ങനെ വ്യാഖ്യാനിക്കുന്നു. '

ആരാധിക്കുന്നവരുടെ ആരാധനക്കു അന്ത്യനാൾവരെ ഉത്തരം നൽകാത്ത ബിംബങ്ങൾക്ക്അരാധനയർപ്പിക്കുന്നവരേക്കാളും അല്പജ്ഞരും വഴിപിഴച്ചവരും ആരുമില്ല. അവകൾക്ക് അവരുടെ വിളികേൾക്കുവാനോ ഗ്രഹിക്കാനോ കഴിവില്ല.' (ഖുർതുബി 16/123)

ഇസ്മാഈലുൽഹിഖ്ഖി(റ) വിശദീകരിക്കുന്നു.


അല്ലാഹുവിനെ ആരാധിക്കുന്നതിനെയും സഹായാർത്ഥന നടത്ത്തു തി നെയും വിട്ടു അന്ത്യനാൾ വരെ ഒന്നിനുംനെയും വിട്ട് അന്ത്യനാൾവരെ ഒന്നിനും കഴിവില്ലാത്ത വിഗ്രഹങ്ങൾക്ക്
അരാധനയർപ്പിക്കുകയും അവയോട് സഹായാർത്ഥന നടത്തുകയും
ചെയ്യുന്നവരേക്കാൾ പിഴച്ചവരാരുണ്ട്? ആ വിഗ്രഹങ്ങളാകട്ടെ അവയോട്
സഹായാർത്ഥന നടത്തിയവരെക്കുറിച്ച് അശദ്ധരുമാണ്. അവ, ഒന്നിനും
കഴിവില്ലാത്ത നിർജീവികളായ കാരണത്താൽ, പിന്നെ എങ്ങനെയാണ്
അവർ ഉത്തരം നൽകുന്നത്. (തഫ്സീർ റൂഹുൽബയാൻ 8/464)

ومن أضل ممن يعبد الأصنام وهي جماد لا قدرة لها على استجابة دعائهم
مادامت الدنيا اي لا يستجيبون لهم ابدا ومع ذلك لا شعورلهم بعبادتهم اياهم
اوهم في الاخرة أعداء لهم في الدنيا بهم نفع وهم عليهم
في الاخرة ضرراه (البحر المحيط ۵۵/۷)

അൽബഹ്റുൽ മുഹീത്ത്  പരിശോധിക്കാം.

رى 'വിഗ്രഹങ്ങൾക്ക് ആരാധന
അർപ്പിക്കുന്നവരേക്കാൾ പിഴച്ചവരാരാണ്? അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകാൻ
അവകൾക്ക് സാധ്യമല്ല. അന്ത്യനാൾ വരെ ഒരിക്കലും അവകളെ അവർ ആരാധിച്ചിരിക്കുവരുടെ ശത്രുക്കളാണ് വിക്രഹങ്ങൾ ഇഹലോകത്ത്  അവയെ ക്കൊണ്ട് ഒരു ഉപകാരവും ഇല്ലന്നു മാത്രമല്ല പാരത്രിക ലോകത്ത് ആ വിക്രഹങ്ങൾ കാരണമായി ബുദ്ധിമുട്ടാണ് വന്നു ഭവിക്കുക (ബഹ്റു ൽ മുഹീ ഥ് 8 55)
സൂറ ' അഹ് ഖാഫിലെ  മേൽ ആയത്തിനെ കുറിച്ചുള്ള പണ്ഡിതാ
ഭിപ്രായമാണ് മേലുദ്ധരിച്ചത് . സത്യത്തിനോട് നൂറുശതമാനം
കൂറുപുലർത്തി, അംഗീകൃതമുഫസ്സിറുകൾ രേഖപ്പെടുതതിയ വിശദീകരണങ്ങളാ ണിവ. മേൽപ്പറഞ്ഞ വിശദീകരണത്തിൽനിന്ന് ശരാശരി ബുദ്ധി
യുള്ളവർക്ക് അല്ലാഹുവിനെ മാറ്റി, വിഗ്രഹങ്ങൾക്കും മറ്റ് ഇലാഹുകൾക്കും
ആരാധന (ഇബാദത്ത്) അർപ്പിച്ചിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് ഈ ആ
യത്തിലെ പ്രതിപാദ്യമെന്ന് ശരിക്കും മനസ്സിലാകും. കല്ല്, മരം പോലോ
ത്തവ കൊണ്ട് തിർത്ത ദൈവങ്ങളോട് ചോദിച്ചാൽ അവ ഉത്തരം നൽകു
കയില്ലെന്നാണ് ഈ ആയത്തിലടെ അല്ലാഹു പറയുന്നത്. ഇതിൽ സുന്നി
കൾക്ക് തർക്കവുമില്ല. വിഗ്രഹങ്ങൾക്ക് സംസാരിക്കുകയില്ലെന്ന പരാ
മർശവും ബിദഇകളുടെ മേൽ ദുർവ്യാഖ്യാനത്തിൽനിന്ന് ഗ്രഹിക്കാം. അവക്കുള്ള മറുപടിയും വിഷയത്തിന്റെ നിജസ്ഥിതിയും കഴിഞ്ഞ അധ്യായ
ത്തിൽ നിന്ന് നാം ഗ്രഹിച്ചു. ഇനി അത് ആവർത്തിക്കേണ്ടതില്ല.🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വെല്ലുവിളി
:::... ------------

മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
 ഒഹാബികൾ മറുപടി പറയുമോ?

 1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?

4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?



5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?


അസ്ലം സഖാഫി പരപ്പനങ്ങാടി

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...