Showing posts with label ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ്. Show all posts
Showing posts with label ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ്. Show all posts

Saturday, November 3, 2018

ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




*ഖുതുബയും ശാഫിഈ ഇമാമും*

ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

____________________________

ജുമുഅ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ആവണമെന്ന് ശാഫി ഇമാം പറഞ്ഞിട്ടുണ്ടൊ     ?


ഉത്തരം:  ഇല്ല ഒരിക്കലുമില്ല  അങ്ങനെ തെളിയിക്കാൻ സാധ്യമല്ല !  കാരണം ശാഫി ഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച എല്ലാ ശാഫിഈ പണ്ടിതന്മാരും മദ്ഹബിൽ  ഖുതുബ അറബിയിൽ ശർത്താണന്ന് വ്യക്തമാ യി പറഞ്ഞിട്ടുണ്ട് . ഇമാം നവവി (റ) റൗളയിലും    ശറഹുൽ മുഹദബിലും റാഫിഈ ഇമാം ശറഹുൽക ബിറിലും പറഞ്ഞിട്ടുണ്ട് . ഇമാം മഹല്ലി ,ഫത്ഹുൽ മുഈൻ ,തുഹ്ഫ, നിഹായ,തുടങ്ങി നൂറ് കണക്കിന് ശാഫിഈ മദ്ഹബ് വിവരിച്ച ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട്    ' ആ ഉദ്ധരണിയിൽ ചിലത് താഴെ വരുന്നതാണ്:


ശാഫിഈ ഇമാം പറഞ്ഞതിന് എതിരെ ഈ ഇമാമുമാർ ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവ രിച്ചു പറഞ്ഞു എന്ന് ഊഹിക്കാൻ പോലും സാധ്യമല്ല. ഇതിൽ നിന്നും ബിദഇകൾ ദുർവ്യാഖ്യനവുമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാം 


.ഇനി എന്താണ് ഇമാം പറയുന്നത് എന്ന് നമുക്ക് നോക്കാം   ഒരു ഖത്തീബ് ഖുത്തുബ ഓതന്നതിനിടയിൽ ഖുതുബയിൽപ്പെടാത്തത് വല്ലതും സംസാരിക്കാമോ? എന്നാണ് അവിടെ ചർച്ച. خخخخഅല്ലാതെ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ഒതാമൊ എന്നതല്ല.  ഖുതുബ അറബിയിൽ തന്നെ നടത്തൽ ശർത്താണ് എന്ന് ശാഫിഈ മദ്ഹബ് വിവരിക്കുകയും അത് പോലെ അറബിയിൽ ഖുതുബ നടക്കുന്നതിനിടയിൽ ജനങ്ങൾക്കാവശ്യമായ എന്തെങ്കിലും സംസാരം അനുവദനീയമാകുന്ന സാഹചര്യം നവവി ഇമാം(റ) വിവരിക്കുന്നത് എന്താണെന്ന്  കാണുക


قال أصحابنا: وهذا الخلاف في حقِّ القوم والإمام في كلامٍ لا يتعلق به غرضٌ مهمٌّ ناجِزٌ، فلو رأى أعمى يقع في بئر، أو عقربًا تدب إلى إنسان غافل ونحوه فأنذره، أو علَّم إنسانًا خيرًا أو نهاه عن منكر - فهذا ليس بحرامٍ بلا خلاف، نصَّ عليه الشافعي، واتَّفق الأصحاب على التَّصريح به، لكن قالوا: يُستحبُّ أن يقتصر على الإشارة إن حصل بها المقصود".


അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുത്വ്‌ബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി, അല്ലെങ്കില്‍ ഒരാള്‍ക്ക്‌ നല്ലത്‌ പഠിപ്പിക്കുകയോ ചെയ്‌തു. ഇവയൊന്നും ഹറാമല്ലെന്നതില്‍ അഭിപ്രായാന്തരമില്ല. ശാഫി(റ) വ്യക്തമാക്കുകയും (നസ്സായി പറയുക) അസ്‌ഹാബുകള്‍ ഏകോപിച്ച്‌ പറഞ്ഞതുമാണിത്‌. എങ്കിലും വെറും സൂചനകൊണ്ട്‌ തന്നെ ഉദ്ധിഷ്‌ട ലക്ഷ്യം സാധിക്കുമെങ്കില്‍ അതില്‍ പരിമിതപ്പെടുത്തലാണ്‌ സുന്നത്ത്‌?? (ശറഹുല്‍ മുഹദ്ദബ് :  4/523).(30)


ശാഫിഈ ഇമാമിന്റെ വാജകം വിവരിച്ചു
കൊണ്ട് ഇമാം നവവി വിവരിച്ചതാണ് മുകളിൽ വായിച്ചത് 

ഖുത്വുബ അനറബിയിൽ ആവണമെന്ന്
ശാഫിഈ മദ്ഹബിലെ ഒരു പണ്ഡിതനും
ശാഫിഈ റ ഇമാമിന്റെ മേൽ വാജകം വിവരിച്ചുകൊണ്ട് പറഞ്ഞിട്ടില്ല


ഇനി ഇമാം ശാഫിഈ യുടെ വാക്കുകളുടെ
നമുക്ക് വിഷകലനം ചെയ്തു നോക്കാം

അത് ഇങ്ങനെ യാണ്

كلام الإمام في الخطبة

( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .




ഇമാം ശാഫിഈ റ പറയുന്ന ഹെണ്ഡിംഗ് തന്നെ ഇതാണ് '
كَلَامُ الْإِمَامِ فِي الْخُطْبَةِ

ഖുതുബയില്‍ ഇമാം സംസാരിക്കുന്ന വിഷയം.!!!


ഈ ഹെണ്ഡിംഗിൽ നിന്നും തന്നെ ഖുത്വുബ ഇതര ഭാഷയിൽ ഓതുന്നതിനെപ്പറ്റിയല്ല ഇവിടെ ചർച്ചാ വിഷയം എന്നും ഖുത്വുബ ഓതുമ്പോൾ ഖുത്വുബയിൽ പെടാത്ത മറ്റു ചെറിയ  സംസാരങ്ങൾ ഖുത്വുബയുടെ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് പറ്റുമോ എന്ന വിശയമാണ് ശാഫിഈ റ പറയുന്നത് എന്നും മനസ്സിലാക്കാം

ഖുത്വുബ അനറബി ഭാഷയിൽ ഒതലാണ് ചർച്ച വിശയ മെങ്കിൽ
 الخطبة بكلام الناس
ജനങ്ങളുടെ ഭാഷയിൽ ഖുത്വുബ നിർവഹിക്കൽ
എന്നോ

الخطبة بغير العربية

അറബിയല്ലാത്ത ഭാഷയിൽ ഖുത്വുബ ഓതൽ എന്നോ ആണ് ഹെണ്ഡിംഗ് നൽകേണ്ടി യിരുന്നത്

മറിച്ചു
كَلَامُ الْإِمَامِ فِي الْخُطْبَةِ

 ഖുത്വുബയിലെ
ഇമാമിന്റ സംസാരം എന്നാണ്
ഹെണ്ഡിംഗ് നൽകിയിരിക്കുന്ന


മേൽ ഹെണ്ഡിംഗിന് ശേഷം
ഖുത്വുബിൽ പെടാതെ നബി സ്വ ഖുത്വുബക്കിടയിൽ സംസാരിച്ചത് തെളിവായി കൊണ്ട് വരികയും ചെയ്യുന്നു.

ഹെണ്ഡിംഗിന് ശേഷം ശാഫിഈ ഇമാം പറയുന്നു


( قال الشافعي ) : رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب ( قال الشافعي ) : وحديث جابر وأبي سعيد { أن رسول الله صلى الله عليه وسلم قال : لرجل دخل المسجد وهو على المنبر فقال أصليت ؟ فقال : لا فقال فصل ركعتين } وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي صلى الله عليه وسلم " انظروا إلى هذا الذي .

( قال الشافعي ) : ولا بأس أن يتكلم الرجل في [ ص: 232 ] خطبة الجمعة وكل خطبة فيما يعنيه ويعني غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به ، أو كرهته فلا يفسد خطبته ولا صلاته .

ജാബിർ (റ) വിന്റെയും അബൂസഈദ് റ ന്റയും ഹദീസ്

: , ഒരു പുരുഷൻ

 നബി (സ.അ) മിമ്പറയിൽ ആയിരിക്കെ പള്ളിയിലേക്ക് കടന്നു വന്ന ഒരാളോട് നബി സ്വ പറഞ്ഞു.
താങ്കൾ നിസ്കരിച്ചോ?

ഇല്ല എന്ന് പറഞ്ഞപ്പോൾ

എന്നാൽ നീ രണ്ടു റക് അത് നിസ്കരിക്കൂ എന്ന് നബി സ.അ.  അദ്ധേഹത്തോട് പറഞ്ഞു.


മറ്റൊരു ഹദീസും ഇതിന് തെളിവായി കൊണ്ട് വരുന്നു .

ശേഷം ഇമാം ശാഫിഈ റ പറയുന്നു.

وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ،


‘ജുമുഅയുടെ ഖുതുബക്കിടയിലും മറ്റു ഖുതുബകൾക്കിടകലും ഇമാമിനോ മറ്റുള്ളവര്‍ക്കോ അത്യാവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വിരോധമില്ല.( ഉമ്മ്: )


 

"’അപ്പോള്‍ അതാണ്‌ വിഷയം. ഇമാം നവവി റ യും മറ്റും പറഞ്ഞത് പോലെ ഖുതുബക്കിടയില്‍  അന്ധന്‍ കിണറിലേക്ക്‌ വീഴാന്‍ പോകുന്നതോ അശ്രദ്ധനായ ഒരാള്‍ക്ക്‌ നേരെ തേളോ മറ്റോ ഇഴഞ്ഞ്‌ വരുന്നതോ കണ്ട ഖത്വീബ്‌(ഖുതുബക്കിടയില്‍) അവനെ മുന്നറിയിപ്പ്‌ നല്‍കി        ആവശ്യമായ കാര്യങ്ങള്‍ സാന്ദര്‍ഭികമായി അവരെ ഉണര്‍ത്തുന്നത് കൊണ്ട്, അത് ഖുതുബയില്‍ പെട്ടത് അല്ലെങ്കിലും

അതില്‍ തെറ്റില്ല എന്നാണ് ഇമാം അവര്‍കള്‍ അവിടെ പറയുന്നത്....

ഉമ്മിലെ പരാമര്‍ശം

മാതൃ ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ആണ് എന്നത് കടുത്ത ദുർവ്യാഖ്യാനമാണ് - ഖുതുബ അനറിബി ഭാഷയിലാവാമെന്ന്  കിതാബുൽ ഉമ്മില്‍ എന്നല്ല ഒരൊറ്റ ശാഫിഈ ഗ്രന്ഥങ്ങളിലും കാണാൻ സാധിക്കില്ല.


ഖുതുബയില്‍ ഖത്വീബ്‌ സംസാരിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്‌ ഉമ്മിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തെ ഖുതുബ പരിഭാഷ ആവാമെന്ന്‌ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ പരിഷ്‌കരണവാദികള്‍ ചെയ്യുന്നത്‌. ?


ഖുതുബക്കിടയില്‍ സംസാരിക്കല്‍?


(""അന്‍ യതകല്ലമ റജുലുന്‍ ഫീ ഖുത്വ്‌ബതില്‍ ജുമുഅത്തി"") എന്ന ഉമ്മിന്റെ പ്രയോഗം തന്നെ ഖുതുബയും സംസാരവും വെവ്വേറെയാണെന്ന്‌ അറിയിക്കുന്നുണ്ട്‌.


ഖുത്ബയുടെ മുവാലാത്തിന്‌(തുടര്‍ച്ചക്ക്‌) തകരാര്‍ സൃഷ്‌ടിക്കാത്ത വിധത്തില്‍ ഖുതുബക്കിടയില്‍ സംസാരിക്കുന്നതിന്‌ കുഴപ്പമില്ല എന്ന്‌ പറഞ്ഞതിനെ ഖുതുബ ഭാഷാന്തരത്തിന്‌ കൂട്ട്‌പിടിക്കുന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

 ശാഫിഈ ഇമാം കൊടുത്ത ഉദ്ദരണി സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം നടത്തുകയാണ് ഒഹാബി പുരോഹിതർ അതാകട്ടെ മുഴുവനും കൊടുക്കലുമില്ല. കൊടുത്താൽ കബളിക്കൽ കയ്യോടെ പിടികൂടുകയും ചെയ്യുമെന്ന ധാരണയിൽ നിന്നാണതൊക്കെ !!!!!

ഇതെ വിഷയം വിവരിച്ചുകൊണ്ട്   ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ റ പറയുന്നു
والجديد أنه لا يحرم عليهم ) يعني الحاضرين سمعوا أو لا

الكلام ) خلافا للأئمة الثلاثة بل يكره لما في الخبر الصحيح { أن رجلا سأل النبي صلى الله عليه وسلم عن الساعة وهو يخطب } ولم ينكر عليه وبه يعلم أن الأمر للندب في { وإذا قرئ القرآن فاستمعوا له وأنصتوا } بناء على أنه الخطبة وبه قال أكثر المفسرين وأن المراد باللغو في خبر أبي هريرة المشهور مخالفة السنة واعترض الاستدلال بذلك باحتمال أن المتكلم تكلم قبل أن يستقر في موضع ولا حرمة حينئذ قطعا أو قبل الخطبة [ ص: 454 ] أو أنه معذور بجهله ويجاب بأن هذه واقعة قولية والاحتمال يعمها وإنما الذي يسقط بالاحتمال الواقعة الفعلية كما هو مقرر في محله ، فإن قلت هذه فعلية لأنه إنما أقره بعدم إنكاره عليه قلت ممنوع بل جوابه له قول متضمن لجواز سؤاله على أي حالة كان فكانت قولية بهذا الاعتبار



ولا يحرم قطعا الكلام على خطيب ولا على من لم يستقر في موضع كما تقرر ولا حال الدعاء للملوك على ما في المرشد ولا على سامع خشي وقوع محذور بغافل بل يجب عليه عينا إن انحصر الأمر فيه وظن وقوعه به لولا تنبيهه أن ينبهه عليه أو علم غيره خيرا ناجزا أو نهاه عن منكر بل قد يجب في هذين أيضا إن كان التعليم لواجب مضيق والنهي عن محرم

ويسن له أن يقتصر على إشارة كفت ،تحفة المحتاج/٤٥٤/٢



ജദീദായ അഭിപ്രായം േശ്രാദ്ധാക്കൾക്ക് സംസാരിക്കൽ ഹറാമല്ല.
എങ്കിലും അത് കറാഹത്താണ്


ഖത്വീബ് സംസാരിക്കലും  സദസ്സിലേക്ക് കടന്ന് വന്നു സ്ഥിരമായി ഇരുന്നിട്ടില്ലാത്തവൻ സംസാരിക്കലും 
ഹറാമില്ല എന്നതിൽ ഭിന്നതയില്ല.

എങ്കിലും ( സംസാരിക്കാതെ) ആഗ്യം കാണിച്ചു ചുരുക്കൽ സുന്നത്താണ്

തുഹ്ഫ 2/454

  ചുരുക്കത്തിൽ അനറബി ഭാഷയിൽ ഖുത്വുബയ പറ്റിയല്ല മേൽ പറഞ്ഞത്

ഖുത്വുബ ഓതുന്നതിന്നിടയിൽ ഖുത്വുബയിൽ പെടാത്ത സംസാരത്തെ പറ്റിയാണ്


ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതൻ ഇമാം നവവി റ യുടെ മിൻഹാജിൽ  ഖുത്വുബ അറബിയാവൽ വാജകം വിവരിച്ചുകൊണ്ട് ലോക പ്രശസ്ത പണ്ഡിതർ ഇബ്നു ഹജർ റ
തുഹ്ഫയിൽ പറയുന്നു.


ويشترط كونها عربية ) للاتباع نعم إن لم يكن فيهم من يحسنها ولم يمكن تعلمها قبل ضيق الوقت خطب منهم واحد بلسانهم ، وإن أمكن تعلمها وجب على كل منهم ، فإن مضت مدة إمكان تعلم واحد منهم ولم يتعلم عصوا كلهم ولا جمعة لهم بل يصلون الظهر

 وفائدتها بالعربية مع عدم معرفتهم لها العلم بالوعظ في الجملة قاله القاضي تحفة.. ﺹ :/2 451

ഖുത്വു ബ അറബിയിൽ ആവണമെന്നത് നിബന്തന യാണ് അതിന്റെ തെളിവ് നബി സ്വ യെ പിൻപറ്റണം എന്നതാണ്

പക്ഷെ അറബിയിൽ ഓതാൻ അറിയുന്നവൻ അവരെ കൂട്ടത്തിലില്ലെങ്കിൽ ജുമുഅയുടെ സമയം കഴിയുന്നതിന്ന് മുമ്പ് പഠിക്കാൻ സാധിച്ചിട്ടുമില്ലങ്കിൽ ഒരാൾ അവരുടെ ഭാഷയിൽ ഖുത്വുബ ഓതണം

പഠിക്കാൻ സൗകര്യം കിട്ടിയാൽ ഒരാൾ പഠിക്കൽ നിർബന്തമാണ്

പഠിക്കാൻ സൗകര്യം ലഭിക്കുന്ന സമയം കഴിഞ്ഞിട്ടും പഠിച്ചില്ലെങ്കിൽ എല്ലാവരും  കുറ്റക്കാരാവും അവർക്ക് ജുമുഅ ഇല്ല
അവർ ളുഹ്റാണ് നിസ്കരിക്കേണ്ടത്

ശ്രോദ്ധാക്കൾ അറബി അറിയില്ലങ്കിലും
അറബിയിൽ ആണ് ഖുത്വുബ യാ വേണ്ടത് എന്ന് പറയുമ്പോൾ ഖുത്വുബ അറബിയിൽ ആവുന്നതിന്റെ ഉപകാരം
മൊത്തത്തിൽ അതിൽ ഉപദേഷ മുണ്ടന്ന് മനസ്സിലാക്കിയാൽ മതി

ഇത് ഖാളി റ പറഞ്ഞിട്ടുണ്ട്

(തുഹ്ഫ 2/451)


കണ്ണ് പൊട്ടൻ കിണറ്റിലേക്ക് പോവുമ്പോൾ ഭയപെടുത്തും പോലെ = മാതൃഭാഷയൽ തുടർച്ചക്ക് ഭംഗം വരാതെ   ഖുതുബയുടെ ഭാഗമായല്ലാതെ സംസാരിക്കുന്നത് വിരോധമില്ലന്നും
 ഖുതുബ അറബിയിലാവണമെന്നും ജനങ്ങൾ ഗ്രഹിക്കുന്നില്ലങ്കിലും മൊത്തത്തിൽ ഉപദേഷമാണന്ന് മനസ്സിലാക്കിയാൽ മതി എന്നും അറബിയിൽ ഖുതുബ ഓതാൻ അറിയുന്ന ഒരാളുമില്ലെങ്കിൽ  ജുമുഅ സ്വഹീഹല്ല ളുഹ്റ് നിസ്കരിക്കണം എന്നല്ലാം പറഞ്ഞ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ ഇബ്നു ഹജർ തുഹഫ യിൽ പറയുന്നത്:🎀



ഖുത്വുബയില്‍ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങള്‍ തുടര്‍ന്നു വന്ന സമ്പ്രദായത്തോട് പിന്‍പറ്റാന്‍ വേണ്ടിയാണെന്നും എല്ലാ കര്‍മശാസ്ത്രപണ്ഢി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകള്‍ വായിക്കുക.


ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)


“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)


انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)


“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)


ويشترط كونها عربية لإتباع السلف والخلف (نهاية 2/317)

“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).


നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുത്വുബഃ അറബിയിലായിരിക്കണം എന്നാണ്.

صلوا كما رأيتموني أصلي (بخاري 932)


"ഞാന്‍ നിസ്കരിക്കുന്നതുപ്രകാരം നിങ്ങള്‍ നിസ് കരിക്കുവീന്‍" എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുത്വുബക്കും ബാധകമാണ്.


ഖുത്വുബഃ എല്ലാ അര്‍ഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയുണ്ട്. ബുഖാരിയില്‍ത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരികയും ആളുകള്‍ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമര്‍ശിക്കുന്ന ഹദീസില്‍ ‘ഞങ്ങള്‍ നിസ്കരിച്ചു കൊണ്ടിരിക്കെ’ എന്നാണ് പറഞ്ഞത്. വാസ്തവത്തില്‍ അപ്പോള്‍ നബി (സ്വ) ഖുത്വുബഃ നിര്‍വഹിക്കുകയായിരുന്നു. ഖുത്വുബയെ സംബന്ധിച്ചാണ് ഈ ഹദീസില്‍ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുത്വുബഃ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.


إن الخطبة و الصﻻة مشبهتان بصﻻتي الجمع (تحفة2/457)


“തീര്‍ച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിര്‍വഹിക്കപ്പെടുന്ന രണ്ടു നിസ്കാരങ്ങള്‍ക്ക് തുല്യമാണ്.” (തുഹ്ഫഃ 2/457)


أن الخطبة تشبه الصلاة اي على الأصح (شرواني 2/458)


“ഏറ്റവും സ്വഹീഹായ അഭിപ്രായ പ്ര കാരം ഖുത്വുബഃ നിസ്കാരത്തോട് തുല്യമാണ്” (ശര്‍വാനി, 2/458).


إن الخطبة تشبه الصلاة أو نائبة عنها (تحفة2/458)


"തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്.അഥവാ നിസ്കാരത്തിനു പകരമാണ്"(തുഹ്ഫ:2/458


ومذهب الشافعي أنه فرض وشرط لصحة الخطبة . قال الطحاوي : لم يقل هذا غير الشافعي ، ودليل الشافعي أنه ثبت هذا عن رسول الله - صلى الله عليه وسلم - مع قوله - صلى الله عليه وسلم :  صلوا كما رأيتموني أصلي (شرح مسلم 6/150)


ഖുത്വുബഃ യില്‍ കഴിവുള്ളവന്‍ നില്‍ക്കല്‍ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാന്‍ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങള്‍ ക ണ്ടത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ്” (ശര്‍ഹുമുസ്ലിം 6/150).


ഖുത്വു ബയും നിസ്കാരവും തുല്യമാണെന്നു സാരം.ഖുത്വുബഃ നിസ്കാരത്തോട് തുല്യമാകുമ്പോള്‍ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ.

നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുത്വുബയിലും പരിഗണിക്കണമെന്ന് ചുരുക്കം..



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


https://www.youtube.com/watch?v=z68BeXc0ZWk&feature=youtu.be


അഹ്ലുസുന്ന : ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ  ? |   Aslam Kamil Saqafi
ഖുതുബ അനറബിയിൽ ആവണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ ? - അസ്ലം സഖാഫി പരപ്പനങ്ങാടി
വിഷയം : ഖുതുബ അനറബിയിൽ

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...