ദിക്റ് ഹൽക സംഘടിപ്പിക്കുന്നതിന്റെയും അതിൽ പങ്കെടുക്കുന്നതിന്റെയും ശ്രേഷ്ടതകളാണ് ഉപര്യുക്ത പ്രവാചക വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ദിക്റ് ചൊല്ലാതെ അവരുടെ കൂട്ടത്തിൽ ഇരുന്നവർക്കും ഫലം ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇമാം തുർമുദി (റ) നിവേദനം ചെയ്യുന്നു:
عن أبي سعيد الخدري قال قال رسول الله صلى الله عليه وسلم إن لله ملائكة سياحين في الأرض فضلا عن كتاب الناس فإذا وجدوا أقواما يذكرون الله تنادوا هلموا إلى بغيتكم فيجيئون فيحفون بهم إلى السماء الدنيا فيقول الله على أي شيء تركتم عبادي يصنعون فيقولون تركناهم يحمدونك ويمجدونك ويذكرونك قال فيقول فهل رأوني فيقولون لا قال فيقول فكيف لو رأوني قال فيقولون لو رأوك لكانوا أشد تحميدا وأشد تمجيدا وأشد لك ذكرا قال فيقول وأي شيء يطلبون قال فيقولون يطلبون الجنة قال فيقول وهل رأوها قال فيقولون لا قال فيقول فكيف لو رأوها قال فيقولون لو رأوها لكانوا أشد لها طلبا وأشد عليها حرصا قال فيقول فمن أي شيء يتعوذون قالوا يتعوذون من النار قال فيقول هل رأوها فيقولون لا فيقول فكيف لو رأوها فيقولون لو رأوها لكانوا أشد منها هربا وأشد منها خوفا وأشد منها تعوذا قال فيقول فإني أشهدكم أني قد غفرت لهم فيقولون إن فيهم فلانا الخطاء لم يردهم إنما جاءهم لحاجة فيقول هم القوم لا يشقى لهم جليس(جامع الترمذي: ٣٥٣٤)
അബൂസഈദുൽഖുദ് രിയ്യി(റ) യിൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: നിശ്ചയം ജനങ്ങളുടെ നന്മ തിന്മകൾ രേഖപ്പെടുത്തുന്നവരല്ലാത്ത, ടൂറിസ്റ്റ്കളായ ചില മലക്കുകൾ അല്ലാഹുവിനുണ്ട്. അല്ലാഹുവിനു ദിക്റ് ചൊല്ലുന്ന ജനങ്ങൾ അവരുടെ ശ്രദ്ദയിൽ പെട്ടാൽ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വരൂ എന്ന് അവർ പരസ്പരം വിളിച്ചു പറയും. അങ്ങനെ അവർ വന്ന് ഒന്നാനാകാശം വരെ ദിക്റ് ചൊല്ലുന്ന ആളുകളെ അവർ പൊതിയും. അവർ തിരിച്ച് ചൊല്ലുമ്പോൾ അള്ളാഹു അവരോടു ചോദിക്കും. "എന്റെ അടിമകളെ എന്ത് ചെയ്യുന്ന അവസ്ഥയിലാണ് നിങ്ങൾ ഉപേക്ഷിച്ചത്?". അപ്പോൾ മലക്കുകൾ പറയും. "നിന്നെ സ്മരിക്കുന്നവരായും നിന്നെ ആദരിക്കുന്നവരായും നിന്നെ സ്തുതിക്കുന്നവരായും ഞങ്ങൾ അവരെ ഉപേക്ഷിച്ചു". നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു അവരോടു ചോദിക്കും. "അവർ എന്നെ കണ്ടിട്ടുണ്ടോ?". അപ്പോൾ മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും.അവരെന്നെ കണ്ടാൽ എങ്ങനെയായിരിക്കും അവസ്ഥ?. നബി(സ) പറയുന്നു: അപ്പോൾ മലക്കുകൾ പറയും അവർ നിന്നെ കാണുകയാണെങ്കിൽ ഇതിൽ കൂടുതലായി അവർ നിന്നെ സ്തുതിക്കുന്നതും ആദരിക്കുന്നതും വാഴ്ത്തിപറയുന്നതുമാണ്. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും എന്താണ് അവർ ആവശ്യപ്പെടുന്നത്?. മലക്കുകൾ പറയും സ്വർഗ്ഗം. അപ്പോൾ അള്ളാഹു ചോദിക്കും അവർ സ്വർഗ്ഗം കണ്ടിട്ടുണ്ടോ: മലക്കുകൾ പറയും ഇല്ല. നബി(സ) പറയുന്നു: അപ്പോൾ അല്ലാഹു ചോദിക്കും. അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ എന്തായിഒരിക്കും അവസ്ഥ?. മലക്കുകൾ പറയും: അവർ സ്വർഗ്ഗം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അവരത് ആവശ്യപ്പെടുകയും അത് ലഭിക്കാൻ അത്യാഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു ചോദിക്കും. എന്തിൽ നിന്നാണ് അവർ കാവല ചോദിക്കുന്നത്?. മലക്കുകൾ പറയും നരകത്തിൽ നിന്ന്. അപ്പോൾ അള്ളാഹു ചോദിക്കും അവർ നരകം കണ്ടിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ?. അപ്പോൾ മലക്കുകൾ പറയും. അവർ നരകം കണ്ടിരുന്നുവെങ്കിൽ ഇതിൽ കൂടുതൽ അതിനെ ഭയപ്പെടുകയും കാവല തേടുകയും അതിൽ നിന്ന് ഓടി അകലുകയും ചെയ്യുമായിരുന്നു. നബി(സ) പറയുന്നു: അപ്പോൾ അള്ളാഹു പറയും " നിശ്ചയം ഞാനവർക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. അതിനു ഞിങ്ങളെ ഞാൻ സാക്ഷി നിറുത്തുന്നു". അപ്പോൾ മലക്കുകൾ പറയും. "അല്ലാഹുവേ, ദിക്റ് ചൊല്ലുക എന്ന ലക്ഷ്യത്തിലല്ലാതെ വന്ന ചിലരും അവരിലുണ്ടല്ലോ". അപ്പോൾ അള്ളാഹു പറയും "അവരുടെ കൂടെ പങ്കെടുത്തവർ പരാജയപ്പെടുകയില്ല". (തുർമുദി : 3524).
ഈ ഹദീസിനെ വിശദീകരിച്ച് തുഹ്ഫത്തുൽ അഹ് വദി എഴുതുന്നു:
قال العيني في العمدة : قوله يلتمسون أهل الذكر يتناول الصلاة وقراءة القرآن وتلاوة الحديث وتدريس العلوم ومناظرة العلماء ونحوها(تحفة الأحوذي ٤٩٧/٨)
ഐനി(റ) 'ഉംദത്തുൽഖാരി' യിൽ പറയുന്നു: പ്രസ്തുത ഹദീസിന്റെ പരിധിയിൽ സ്വലാത്ത്, ഖുർആൻ പാരായണം,ദർസുകൾ,വാദപ്രതിവാദങ്ങൾ,പഠനക്ലാസുകൾ തുടങ്ങി നല്ല എല്ലാ സദസ്സുകളും ഉൾപ്പെടുന്നതാണ്.(തുഹ്ഫത്തുൽ അഹ് വദി: 8/498).