Showing posts with label ഇസ്ലാംയേശു ദൈവമല്ല. Show all posts
Showing posts with label ഇസ്ലാംയേശു ദൈവമല്ല. Show all posts

Thursday, March 22, 2018

ഇസ്ലാം:യേശു ദൈവമല്ല

, 15 February 2018

യേശു ദൈവമല്ല

യേശു ദൈവമല്ല
___________________

ഭാഗം ഒന്ന് : യേശു ദൈവം അല്ല എന്ന് മുസ്ലിംകൾ വാദിക്കുന്നു *****************
ആ പറഞ്ഞത് സത്യമാണ്.ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു മനുഷ്യനായി ജീവിച്ച ആരും ദൈവമല്ല എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു
പക്ഷെ യേശു ആരാണെന്നാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്‌ ?മുസ്ലിംകൾ വിശ്വസിക്കുന്നത് ?
1 ) അദ്ദേഹം ദൈവത്തിന്റെ സൃഷ്ട്ടിയാണ് (വിശുദ്ധ ഖുർആൻ 3 :59 )

3 ) അദ്ദേഹം മനുഷ്യനായ ഒരു പ്രവാചകൻ - ദൈവ ദൂതൻ ആണ് (വിശുദ്ധ ഖുർആൻ :2 :87 ).(2 ;136 ) (2 ;253) ( 5 :75 ) ( 6 :61 )

4 )അദ്ദേഹം ഇസ്രായേലിലേക്ക് മാത്രം അയക്കപ്പെട്ടവൻ ആണ് (വിശുദ്ധ ഖുർആൻ :61 6 ).

6 ) അദ്ധെഹത്തിനെ അല്ലാഹു പരിശുധാത്മവിനാൽ ശക്തിപ്പെടുത്തി (വിശുദ്ധ ഖുർആൻ 2 :87)( 2;253 )

7 ) അദ്ധേഹം ഈ ലോകത്തും പരലോകത്തും ആദരണീയനും ദൈവീക സാമീപ്യം ഉള്ളവരിൽ പെട്ടവനുമാണ് (3 :45 )

6 ) അദ്ദേഹം ദൈവീക അനുമതിയാൽ ധാരാളം അത്ഭുത അടയാളങ്ങൾ കാണിച്ചു (വിശുദ്ധ ഖുർആൻ )

7 ) അദ്ദേഹം ന്യായ പ്രമാണത്തെ അംഗീകരിച്ചു സത്യപ്പെടുത്തി .(വിശുദ്ധ ഖുർആൻ :5 :46 ) ( 61 :6 )
8 ) യഹൂദരിലെ പണ്ഡിതന്മാരും പുരോഹിതരും ഒക്കെ ന്യായപ്രമാണ നിയമങ്ങളും ദൈവീക കൽപ്പനകളും കാറ്റിൽ പറത്തി ജനങ്ങളെ ചൂഷണം ചെയ്തതിനെ അദ്ദേഹംചോദ്യം ചെയ്തു കഠിനമായി എതിർത്തു.
യേശുവിന്റെ കഠിന വിമർശനങ്ങൾ സഹിക്കാതായപ്പോൾ അവിശ്വാസികൾ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തി(വിശുദ്ധ ഖുർആൻ 3 :54 )
10 ) തന്നെ പിടികൂടി വധിക്കാനുള്ള യഹൂദന്മാരുടെ ഉദ്യമത്തിൽ നിന്നും രക്ഷപെടാൻ യേശു ആഗ്രഹിച്ചു ( 3 :52 ) ( 61 :14 )
11 )യേശുവിന്റെ പ്രാർത്ഥന കേട്ട ദൈവം അദ്ധേഹത്തെ അപകടത്തിൽ നിന്നും രക്ഷിച്ചു ശേരീരത്തോടെ ഉയർത്തി(വിശുദ്ധ ഖുർആൻ ) ( 3 :55 ) ( 4 :157 )
*****************************************************
യേശുവിനെ ദൈവത്തിന്റെ ഒരു സൃഷ്ട്ടിയായും ദൈവ ദാസനായും മനുഷ്യനായ ഒരു പ്രവാചകൻ ആയും മുസ്ലിംകൾ വിശ്വസിക്കുന്നത് .ഇത് യേശുവിനെ അപമാനിക്കൽ ആണോ ?
ബൈബിൾ എന്തു പറയുന്നു എന്നു നോക്കാം
********************************************

1 ) താൻ ദൈവത്തിന്റെ ഒരു സ്രുഷ്ട്ടിയെന്നു യേശു ( വെളിപാട്‌ 1 :5 ) യേശു,
2 ) യേശു ദൈവത്തിന്റെ സ്രുഷ്ട്ടികളിൽ ആദ്യ ജാതൻ എന്നു പൌലോസ് (റോമർ 8 :29 ) (കൊലൊസ്സ്യർ 1 :15 ) ( എബ്രായർ 1 :6 ) (എബ്രായർ 12 :23 )
******************************************
3 ) താൻ ഒരു മനുഷ്യൻ എന്ന് യേശു ( യോഹന്നാൻ 8 :40 )
4 ) യേശു ഒരു മനുഷ്യൻ എന്ന് പത്രോസ് അപ്പൊ .പ്രവൃത്തികൾ : 2 :22 ,2 :23
5 )യേശു ഒരു മനുഷ്യൻ എന്ന് പൌലോസ് :അപ്പൊ.പ്രവൃത്തികൾ :17 :31
1 തിമോത്തി 2 : 5 റോമർ 5 ;15,റോമർ 5 :17; റോമർ 5 :19
*******************************

6 ) താൻ ഒരു പ്രവാചകൻ എന്ന് യേശു (മാർക്കോസ് 6 :4 ) (മത്തായി 13 :57 )(ലുക്കോസ് 4 :24 ) (യോഹന്നാൻ 4:44)

7 )യേശു ഒരു പ്രവാചകൻ എന്ന് യേശുവിന്റെ സ്വന്തം ശിഷ്യന്മാർ (ലുക്കോസ് 24 :19 )

8 ) യേശു ഒരു പ്രവാചകൻ എന്നു കാഴ്ച ലഭിച്ച കുരുടൻ (യോഹന്നാൻ 9 :17 ) 4)

9 )യേശു ഒരു പ്രവാചകൻ എന്നു ശമാര്യക്കാരിയായ സ്ത്രീ ( യോഹന്നാൻ 4 :19 )

`10 )യേശു ഒരു പ്രവാചകൻ എന്നു മുഴുവൻ ജനങ്ങളും (മത്തായി 14 :5 )(മത്തായി 21 :11 )((മത്തായി 21 :46 )
****************************************
11 ) താൻ ഒരു ദാസൻ എന്ന് യേശു (മത്തായി 20 :28 ) (ലുക്കോസ് 22 :27-28 ) (മാർക്കോസ് 10 :45 )
12 ) യേശു ദൈവത്തിന്റെ ഒരു ദാസൻ എന്ന് പത്രോസ് അപ്പൊ .പ്രവൃത്തികൾ 3 :13 , 3 :26 )
13 ) യേശു ദൈവത്തിന്റെ ദാസൻ എന്നു മുഴുവൻ ജനങ്ങളും (അപ്പൊ .പ്രവൃത്തികൾ 4 :27 )
**********************************************8
അപ്പോൾ ബൈബിളിൽ യേശുവിനെക്കുറിച്ച് അദ്ദേഹവും ശിഷ്യന്മാരും ജനങ്ങളും ഒക്കെ പ്രസ്താവിച്ചതല്ലാതെ അതിലപ്പുറം ഒന്നും വിശുദ്ധ ഖുർആൻ പറഞ്ഞിട്ടില്ല എന്നു ആർക്കും മനസ്സിലാക്കാൻ പറ്റുന്നതാണ് .
അതു കൊണ്ട് തന്നെ യേശു ദൈവമല്ല എന്നു മുസ്ലിംകൾവിശ്വസിക്കുന്നത് കൊണ്ട് യേശുവിനെ മുസ്ലിംകൾ ഒരിക്കലും അപമാനിക്കുന്നില്ല എന്നു മനസിലാക്കുക
***************************************************
ഇനി യേശു ദൈവമായിരുന്നു എന്നു വിശ്വസിക്കുന്നവരോട് ,അവരുടെ വിശ്വാസത്തെ മാനിച്ചു കൊണ്ട് തന്നെ സ്നേഹ ബുദ്ധ്യാ പറയാൻ ആഗ്രഹിക്കുന്ന കാര്യം എന്താണെന്നു വെച്ചാൽ .
ദൈവം മനുഷ്യനായി ഭൂമിയിൽ ജനിച്ചു എന്നു വിശ്വസിക്കുന്നതിലൂടെ ,അവർ എപ്രകാരം ദൈവത്തെ നിന്ദിക്കുന്നു എന്നു അല്പ്പമെങ്കിലും ചിന്തിച്ചു നോക്കുവാൻ ആണ് .
1 )
സാത്താനാൽ പരീക്ഷിക്കപ്പെടുന്ന ദൈവം !!!!! സാത്താനാൽ മല മുകളിലേക്ക് നയിക്കപ്പെടുന്ന ദൈവം ,സാത്താൻ വിട്ടു പോയപ്പോൾ മാലാഖമാരാൾ ശുശ്രൂഷിക്കപ്പെടുന്ന ദൈവം !!! (മത്തായി അധ്യായം 4 ലുക്കോസ് അദ്ധ്യായം 4 )
************************
2 )മനുഷ്യരാശിയെ പാപത്തിൽ നിന്നു മോചിപിക്കുവാൻ ആയി കുരിശിൽ മരിക്കുവാൻ ആയി വന്നു പക്ഷെ കാര്യത്തോടടുക്കുമ്പോൾ മനസ്സ് മാറുന്ന,"പിതാവേ ഈ പാനപാത്രം എന്നിൽ നിന്നു നീക്കി തരണമേ ! (!!!) എന്നു പ്രാർത്ഥിക്കുന്ന ദൈവം !!!! (മത്തായി 26 :36-46 ) (ലുക്കോസ് 22 : 39 -45 )
****************************
3 ) സ്വന്തം സ്രുഷ്ട്ടിയായ അത്തിമരത്തിനു താൻ തന്നെ നിശ്ചയിച്ച ഫലം കായ്ക്കുന്ന സീസണ്‍ ആയിട്ടില്ലാ എന്നു അറിയാത്ത ദൈവം !!!അതിൽ അത്തിപഴം ഇല്ലാത്തതിനാൽ ,അത്തിമരത്തെ ശപിക്കുന്ന ദൈവം !!!(സീസണ്‍ അല്ലാത്തതിനു അത്തിപ്പഴം എന്തു പിഴച്ചു ?!!! (മാർക്കോസ് 11 ;12 -25 )
*****************************************
4 ) മനുഷ്യനായി വന്നപ്പോൾ ദൈവതിന്റെതായ പല പരിശുദ്ധ ഗുണങ്ങളും നഷ്ട്ടപ്പെടുത്തുന്ന ദൈവം !!!!!
വളരുമ്പോൾ ജ്ഞാനം വർധിക്കുന്ന ദൈവം !!!!!ലുക്കോസ് 21 : 40 )
സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത ദൈവം !!!!(യോഹന്നാൻ :5 30 )
അന്ത്യനാൾ അറിയാത്ത ദൈവം !!!മാർക്കോസ് 13 :32
*****************************************
താൻ പറഞ്ഞ പലതും മാറ്റിപ്പറയുന്ന ദൈവം !!!! പത്രോസേ നീ പാറയാകുന്നു ,നിന്റെ മേൽ ഞാൻ എന്റെ സഭയെ പണിയും എന്ന് പറഞ്ഞിട്ട് (മത്തായി 16 :18 ) ,അൽപ്പം കഴിഞ്ഞപ്പോൾ പത്രോസിനോട് "സാത്താനെ ,നീ എന്നെ വിട്ടു പോകൂ ,നീ എനിക്കൊരു പ്രതിബന്ധമാണ് (മത്തായി 16 :23 ) എന്ന് പറയുന്ന ദൈവം !!!
**********************************
സഹനത്തിലൂടെ അനുസരണം അഭ്യസിക്കുന്ന ദൈവം (എബ്രായർ 5 :8 )
തന്നെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയാത്ത ദൈവം !!!(എബ്രായർ 5 :7 )
വിശക്കുന്ന ( മാർക്കോസ് :11:12 )ദാഹിക്കുന്ന(യോഹന്നാൻ 19 :25 ) യാത്ര ചെയ്തു ക്ഷീണിക്കുന്ന ദൈവം (യോഹന്നാൻ 4:6)
*********************************
ശത്രുക്കളെ ഭയപ്പെടുന്ന ദൈവം !!!!യോഹന്നാൻ :18:12,13) മരണത്തെ ഭയപ്പെടുന്ന ദൈവം !!!!( മാർക്കോസ് 14:36)
************************************
അപമാനിക്കപ്പെടുന്ന ,മർദ്ദിക്കപ്പെടുന്ന ദൈവംമത്തായി 26:67) (യോഹന്നാൻ 18:22)!!!!!
**********************************
"എന്റെ ദൈവമേ എന്നെ നീ കൈവിട്ടതെന്തേ ?!!" എന്നു തന്നോട് തന്നെ നിലവിളിക്കുന്ന ദൈവം !!!!(മത്തായി 27 :46 )
******************************
കുരിശിൽ മരിക്കുന്ന അക്ഷയനായ ദൈവം !!! (മത്തായി 27 :50 )
***************************
ഇങ്ങനെ ദൈവ നിന്ദാപരമായ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും .
എന്നാൽ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന അല്ലാഹു പരിശുദ്ധനും ,സർവജ്ഞനും ,സർവ ശക്തനും ,മരണമില്ലാത്ത വനും ,സ്രുഷ്ട്ടി സഹജമായ , എല്ലാ ദൌർബല്യങ്ങളിൽ നിന്നു മുക്തനായ ഒരു ദൈവമാണ് .
********************************
അതു പോലെ
വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്ന ഈസാ പ്രവാചകൻ , ആകട്ടെ ,ദൈവ ദൂഷണം പറയാത്ത ,ദൈവം ഒരിക്കലും കൈവിട്ടിട്ടില്ലാത്ത സദ്‌വൃത്തനായ ഒരു പ്രവാചകൻ ആണ് എന്നതാണ് ക്രൈസ്തവർ സഹോദരർ പലരും മനസിലാക്കിയിട്ടില്ലാത്ത അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും പലരും മറച്ചു വെക്കുന്ന വാസ്തവം .____________________!!!

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...