Skip to main content

Posts

Showing posts with the label നേർച്ചയുടെ കര്‍മശാസ്ത്ര വിധികള്‍

നേർച്ചയുടെ കര്‍മശാസ്ത്ര വിധികള്‍

🏉🏉🏉🏉🏉🏉🏉🏉 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0‌ നേർച്ചയുടെ കര്‍മശാസ്ത്ര വിധികള്‍ നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശര്‍ഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും. പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്...