--🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
എന്താണ് ബറാഅത്ത് രാവ്
ഒരു ചെറു വിവരണം
എന്താണ് ബറാഅത്ത് രാവ് എന്നു പലരും ചോദിക്കാറുണ്ട് .അതിനെ സംബന്ധിച്ച് പണ്ടിതരുടെ വീക്ഷണം നമുക്ക് പരിശോദിക്കാം.
ഇമാം ഇബ്നു കസീര്‍ റ)പറയുന്നു;ഓരോ ച(ന്ദവര്‍ഷത്തിലും പന്ത്രണ്ട് മാസങ്ങളാണുളളത്.അവയില്‍ എട്ടാമത്തെ മാസത്തിന്‍റെ പേരാണ് ശഅബാന്‍.(തഫ്സീര്‍ ഇബ്നു കസീര്‍ 2/355)
ഈ മാസത്തിന്‍റെ പതിനഞ്ചാം രാവിന് ബറാഅത്ത് രാവെന്ന് പറയപ്പെടുന്നു.(ഹാമിശുത്തുര്‍മുദീ 112)
(പസ്തുത രാവിനെ കുറിച്ച് ബറാഅത്ത് എന്ന പ്രയോഗം തഫ്സീര്‍ റാസി 27-239ലുമുണ്ട്.കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരി മിര്‍ഖാത്ത^(2-172)ലും ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
ബറാഅത്ത് എന്ന അറബി പദത്തിന് മോചനം എന്നൊരര്‍ത്തമുണ്ട്.ശഅബാന്‍ പകുതിയുടെ രാവില്‍ സത്യവിശ്വാസികളായ അടിമകള്‍ക്ക് അല്ലാഹു മോചനം നല്‍കുന്നതിനാലാണ് ഈ രാവിന് ബറാഅത്ത് രാവ് എന്നു പറയാന്‍ കാരണമെന്ന് തഫ്സീര്‍ റാസി( 27-239)ലും പ്രസ്താവിച്ചിട്ടുണ്ട്.
അതിന് പുറമേ ആയിശ (റ)ല്‍ നിന്ന് ഇമാം തുര്‍മുദി ഉദ്ധരിച്ച ഹദീസും അതിനു ഭലമേകുന്നു.
ആയിശ റ)പറഞ്ഞുഃഞാന്‍ അല്ലാഹുവിന്‍റെ റസൂലിനെ ഒരു രാത്രിയില്‍ കാണാതായി.നബിയെ അന്വേ ഷിച്ചു ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ നബി (സ)മദീനയിലെ മഖ്ബറയായ ബഖീഇലായിരുന്നു.അവിടുന്നിപ്രകാരം പറഞ്ഞുഃഅല്ലാഹുവും റസൂലും നിന്നെ അക്രമിക്കുമെന്ന് നീ ഭയപ്പെട്ടുവോ.?
ഞാന്‍ പറഞ്ഞു;അല്ലാഹുവിന്‍റെ റസൂലേ ,നിങ്ങള്‍ മറ്റു മറ്റു ഭാര്യമാരുടെ അടുത്തു പോയോ എന്ന് ഞാന്‍ ധരിച്ചു.അപ്പോള്‍ നബി സ)പറഞ്ഞു ;നിശ്ചയം ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു (അവന്‍റെ അനുഗ്രഹം )ഒന്നാം ആകാശത്തേക്കിറങ്ങി വരും .പിന്നീട് ഖല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്‍റെ എണ്ണത്തേക്കാള്‍ അതികം പേര്‍ക്ക് അല്ലാഹു പാപം പൊറുത്തു കൊടുക്കുകയും ചെയ്യും.
(തുര്‍മുദി)
ആടുകള്‍ കൂടുതലുളള ഗോത്രമായിരുന്നു ഖല്‍ബ്.അത് കൊണ്ടാണ് ഈ ഹദീസില്‍ ഇവരെ പ്രത്യേകമായി എടുത്തു പറഞ്ഞത്.(മിര്‍ഖാത്ത് 2-172)
ശഅബാന്‍ പകുതിയുടെ രാവിനെ കുറിച്ചു വന്ന ശ്രേഷ്ടതയുടെ അദ്ധ്യായത്തിലാണ് ഇമാം തുര്‍മുദി ഈ ഹദീസിനെ കൊണ്ടുവന്നിട്ടുളളത്.ഇതേ ഹദീസ് ഇബ്നു മാജ,റാസിന്‍ തുടങ്ങിയവരും റിപ്പോര്‍ട്ട് ചൈതിട്ടുണ്ട്.
ശഅബാന്‍ പതിനഞ്ചാം രാവിന് പ്രസ്തുത പേരിനു പുറമേ ലൈലത്തു സ്സ്വക്ക് (പ്രമാണം തയ്യാറാക്കുന്ന രാത്രി)ലൈലത്തുല്‍ മുബാറക (പുണ്ണ്യരാത്രി) ലൈലത്തു റഹ്മ (അനുഗ്രഹീത രാത്രി)എന്നീ പെരുകള്‍ കൂടി ഉളളതായി തഫ്സീര്‍ ജമല്‍ 4-100)ലും കാണാം.
ചുരുക്കി പറഞ്ഞാല്‍ ബറാഅത്ത് രാവില്ല എന്ന് പറഞ്ഞ് ദുര്‍വ്യാഖ്യാനവുമായി നടക്കുന്ന നവീന ആശയക്കാരുടെ വാധഗതികള്‍ ശരിയല്ലന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം..
അല്ലാഹു എല്ലാം സ്വീകരിക്കട്ടെ .ആമീൻ
#കടപ്പാട്