Showing posts with label ഇസ്തിഗാസ اذا استعنت فااستعن لا الله. Show all posts
Showing posts with label ഇസ്തിഗാസ اذا استعنت فااستعن لا الله. Show all posts

Saturday, April 28, 2018

ഇസ്തിഗാസ اذا استعنت فااستعن لا الله


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
,


ചോദ്യം

 നീ ചോദിക്കു ക യാണെ ങ്കിൽ
അല്ലാഹുവോട് ചോദിക്കുക. നീ സഹായം
തേടുകയാണങ്കിൽ അല്ലാഹുവാട്
സഹായം തേടുക.(തുർമുദി:2440)

ഈ ഹദീസ് മഹാന്മാരോട് മുഅ ജി സത്ത് കറാമത്ത് കൊണ്ടോ അഭൗതികമായ നിലക്കോ സഹായം തേടൽ ശിർക്കാണന്ന് വരുമോ?

ഉത്തരം

ഈ ഹദീസ് ഭൗതികവും അഭൗതിക
വും, മറഞ്ഞതും തെളിഞ്ഞതും, സൃഷ്ടി
കളുടെ കഴിവിന്നധീനവും അതീതവുമായ
മുഴുവൻ വിഷയങ്ങളും അല്ലാഹുവിനോട്
ചോദിക്കണമെന്നാണ് പഠിപ്പിക്കുന്നത്.
ഹദീസിന്റെ ബാക്കിഭാഗം കൂടി വായി
ച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്.
അപ്പോൾ അല്ലാഹു നൽകുന്ന സഹായമെന്ന നിലക്ക് ഭൗതിക മായ കാര്യ ങ്ങ ൾഅല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ഈ ഹദീസിന്നെതിരല്ലാത്തപോലെ അതേ
വീക്ഷണത്തിൽ മഹാന്മാരോട് നടത്തുന്ന
ഇസ്തിഗാസയും ഹദീസിന്നെതിരല്ല.


ഭൗതികത്തെയും അഭൗതികത്തയും
ഈഹദീസ് ഉൾക്കൊള്ളിക്കുമെന്നിരിക്ക
അഭൗതികത്തിൽ മാത്രം അതിനെ പരിമി
തപ്പെടുത്തുന്നത് തികച്ചും അന്യായമാണ്.

ഭൗതികമായ കാര്യങ്ങൾ അല്ലാഹു അല്ലാ
ത്തവരോട് ചോദിക്കാമെന്നറിയിക്കുന്ന
മറ്റു പ്രമാണങ്ങൾ ഉള്ളതുകൊണ്ടാണ്
അവയെ ഈ ഹദീസിൽ നിന്ന് ഒഴിവാക്കു
ന്നതെങ്കിൽ അഭൗതികമായ കാര്യങ്ങൾ


അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെ
ന്നറിയിക്കുന്ന തെളിവുകളു മുണ്ടല്ലോ.
എന്നിരിക്കെ ഒന്നിനെ കൊള്ളുകയും
മറ്റേതിനെ തള്ളുകയും ചെയ്യുന്നത്
തികച്ചും അ ന്യായമല്ലേ?. ഹദീസിന്റെ
പൂർണ്ണ രൂപം ഇങ്ങനെയാണ്.

عن ابن عباس قال گنت خلف رسول اللله صلي الله عليه وسلم يوما، فقال: يا
غلام إني أعلمك كلمات، احفظ الله يحفظك، احفظ الله تجده
تجاهك ، إذا سألت فاسأل الله، وإذا استعنت فاستعن بالله ،
واعلم أن الأمة لو اجتمعت على أن ينفعوك بشي لم ينفعوك
الأبشيء قد كتبه الله لك، ولو اجتمعوا على أن يضروك
بشي لم يضروك إلا بشيئ قد كتبه الله عليك، رفعت الأقلام

جامع الترمذي ٢٤٤٠
ഇബ്നു അബ്ബാസ് (റ) യിൽ നിന്നു
നിവേദനം. ഒരു ദിവസം ഞാൻ നബി
صلي الله عليه وسلم
യുടെ പിന്നിലുണ്ടായിരുന്നു. അപ്പോൾ
നബി صلي اللهഎന്നോട് പറഞ്ഞു. മോനേ!
നിനക്കു ഞാൻ ചില കാര്യങ്ങൾ പഠിപ്പി
ച്ചുതരാം. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹു നിന്നെയും സൂക്ഷി
ക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക,
എന്നാൽ അല്ലാഹുവെ നിന്റെ മുമ്പിൽ
നിനക്ക് എത്തിക്കാനാവും. നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദിക്കു
ക. നീ സഹായം തേടുകയാണെങ്കിൽ
അല്ലാഹുവോട് സഹായം തേടുക. നീ
അറിയുക. സമുദായം മുഴുവനും നിന
ക്കൊരു ഉപകാരം ചെയ്യാൻ വിചാരിച്ചാൽ
അല്ലാഹു നിനക്കു കണക്കാക്കിയ ഉപകാ
രമല്ലാതെ അവർക്ക് നിനക്കുചെയ്തത
രാൻ കഴിയില്ല. സമുദായം ഒന്നടങ്കം നിന
ക്കൊരു ഉപ്രദവം ചെയ്യാൻ വിചാരിച്ചാൽ

അല്ലാഹു നിനക്കു കണക്കാക്കിയ ഉപ്രദ
വമല്ലാതെ നിനക്കേൽപ്പിക്കാൻ അവർക്കാവില്ല. പേനകൾ ഉയർത്തപ്പെടുകയും ഏടു
കൾ വറ്റിപ്പോവുകയും ചെയ്തിരുക്കുന്നു.
(എല്ലാം തീരുമാനിച്ചു കഴിഞ്ഞു എന്നർ
ത്ഥം)

ഖദ്ർ ഖളാഇലൂള്ള വിശ്വാസമാണ്
ഹദീസിലെ വിഷയം. അഥവാ അല്ലാഹു
വിന്റെ തീരുമാനത്തെ മറികടന്ന് ഒരാൾ
ക്കും യാതൊന്നും ചെയ്യാൻ സാധ്യമല്ല.
ഈമാൻ കാര്യങ്ങളിൽ ആറാമ ത്ത ത്
നന്മയും തിന്മയും അല്ലാഹുവിൽ നിന്നാ
ണ് എന്നതാണല്ലോ. അതേ ആശയം
തന്നെ യാണ് ഈ ഹദീസും നമുക്ക്
പകർന്നു തരുന്നത്. അതിനാൽ അല്ലാഹു
നന്മ ഉദ്ധേശിച്ചു യാൾക്ക് തിന്മ വരുത്തു
വാനോ അല്ലാഹു തിന്മ ഉദ്ധേശിച്ചയാൾക്ക്
നന്മ ചെയ്യുവാനോ കഴിവുള്ള ഒരാളും
ലോകത്തില്ലെന്നാണ് പ്രസ്തുത ഹദീസ്
നൽകുന്ന പാഠം. അപ്രകാരം ചെയ്യാൻ
കഴിവുള്ളവർ ഉണ്ടെന്ന് വിശ്വസിച്ച് അത്ത
രക്കാരോട് ചോദിക്കുന്ന തിനു ഹദീസ്
എതിരാണ്. ആ വിശ്വാസത്തോടുകൂടെയ
ല്ലാതെ ഭൗതികമോ അഭൗതികമോ ആയ
കാര്യങ്ങൾ അല്ലാഹു അല്ലാത്തവരോട്
ചോദിക്കുന്നതിനു ഹദീസ് എതിരല്ല.
പ്രസ്തുത ഹദീസിൽ “നീ ചോദിക്കു
കയാണെങ്കിൽ അല്ലാഹുവോട് ചോദി
ക്കുക' എന്നിടത്ത് ചോദിക്കപ്പെടുന്ന
കാര്യം (മഫ്ളൽ) പറയാത്തതുകൊണ്ട്
എന്ത് ചോദിക്കുകയാണെങ്കിലും അല്ലാഹു
വോടു ചോദിക്കുക എന്ന അർത്ഥം ലഭി
ക്കുന്നു. അഥവാ ഭൗതികവും അഭൗതിക
വുമായ കാര്യങ്ങൾ അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവൂ എന്നർത്ഥം. ഈ ഹദീ
സിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതു
കാണുക. പുത്തൻ പ്രസ്താനക്കാർ ഉദ്ധ
രിക്കാറുള്ള തുഹ്ഫത്തുൽ അഹ്ദി(8/
308)യിൽ നിന്നു വായിക്കുക

وإذا استعنت) أي أردت الإستعانة في الطاعة وغيرها من
أمور الدنيا والآخرة (تحفة الأحوذي: ۳۰۸/۶)

ഇബാദ ത്തിനും മറ്റു ഐഹികവും
പാരത്രികവുമായ കാര്യങ്ങൾക്കും നീസഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക.
 തുഹ്ഫത്തുൽ അഹ് വദി 6/3 08


സുബ്ദുസ്സലാം എന്ന ഗ്രന്ഥത്തിൽ പറ
യുന്നു.

 وقوله إذا استعنت فاستعن بالله مأخوذ من قوله وإياك نستعين
 أي تفرده بالإستعانة، أمره  أن يستعين بالله
في كل أموره (سبل السلام: ۱۱۲/۷)

നീ സഹായം ചോദിക്കുകയാണ
ങ്കിൽ അല്ലാഹുവോട് ചോദിക്കുക. എന്ന
ആശയം “നിന്നോടു ഞങ്ങൾ
സഹായം തേടുന്നു" എന്നതിൽ നിന്നെ
ടുത്തതാണ്. എല്ലാകാര്യങ്ങളിലും അല്ലാ
ഹുവോട് സഹായം തേടാനാണ് ഇബ്
അബ്ബാസി(റ)നോട് നബി(സ)കൽപ്പിച്ചത്.
(സുബുലുസ്സലാം.1/112)

ഇതേ വിവരണം മറ്റു ഗ്രന്തങ്ങളിലും
കാണാം. ചുരുക്കത്തിൽ അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് ഉപകാരമോ ഉപദ്ര
വമോ വരുത്താൻ കഴിയുന്ന ഒരാളും
ഇല്ലാത്ത തുകൊണ്ട് അല്ലാഹുവോടുമാ
ത്രമേ ചോദിക്കാവു എന്നാണ് ഹദീസിന്റെ
താൽപര്യം.

 ഭൗതികമായ കാര്യങ്ങളിൽ
അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത്
അല്ലാഹുവിന്റെ തീരുമാനം മറികടന്ന്
അവർക്ക് ഉപകാരോപദ്രവങ്ങൾ വരു
ത്താൻ കഴിയുമെന്ന വീക്ഷണത്തോടെ
അല്ലല്ലോ. പ്രത്യുത അ ല്ലാഹുവിന്റെ
നിർദേശം സ്വീകരിച്ചും അല്ലാഹു അടിമ
കളെ സഹായിക്കുന്നത് മറ്റു സൃഷ്ടികൾ
മുഖേന ആയതുകൊണ്ടുമാണല്ലോ. അതേപോലെ അമ്പിയാ ഔലിയാക്കളോട്
അഭൗതിക മാർഗ്ഗത്തിലൂടെ സുന്നികൾ
സഹായം തേടുന്നത് അല്ലാഹുവിന്റെ
തീരുമാനം മറികടന്ന് അവർക്ക് ഉപകാരോപ്രദവങ്ങൾ വരുത്താൻ കഴിയുമെന്ന നിലക്കല്ല.

മറിച്ച് അല്ലാഹു അ വർ ക്കു
നൽകുന്ന മുഅ്ജിസത്തുകൊണ്ടും കറാ
മത്തുകൊണ്ടും അല്ലാഹുവിന്റെ അനുവാ
ദത്തോടു കൂടിയും ഇറാദത്തോടുകൂടിയും
അവർ സഹാ യിക്കുമെന്ന വിശ്വാ സ
ത്തോടെ മാത്രമാണ്. ആദ്യത്തെതിന്
പ്രസ്തുത ഹദീസ് എതിരല്ലാത്തപോലെ
രണ്ടാമത്തേതിനും ഹദീസ് എതിരല്ല.


ഫാതിഹയിലെ നിന്നോട്
ഞങ്ങൾ സഹായം തേടുന്നു എന്ന വചന
ത്തിനും എല്ലാ വിഷയത്തിനും എന്നു ത
ന്നെയാണ് വിവക്ഷ.

അവിടെ മനുഷ്യക
ഴീവീന്നതീതമായ വിഷ യ ങ്ങ ളി ൽ
നിന്നോടു മാത്രം ഞങ്ങൾ സഹായം
തേടുന്നു എന്ന അർത്ഥ കൽപന പുത്തൻ
പ്രസ്ഥാനക്കാരുടെ സൃഷ്ടിയാണ്.

പൂർവ്വകാല മുഫസ്സിറുകളിൽ ഒരാളും അത്തരമൊരു അർത്ഥം അതിനു നൽകിയിട്ടില്ല


അങ്ങനെയുണ്ടകിൽ അതാണ് ഇവർ തെളിയിക്കേണ്ടത് '

മഹാനായ മുഫസ്സിറുകളുടെ നേതാവ്ഇബ്നു അബ്ബാസ് (റ)നെ ഉദ്ധരിച്ച് ഇബ്കസീർ എഴുതുന്നു.



وإياك نستعينه على طاعتك وعلى أمورنا گلها

നിനക്ക് ഇബാദത്തെടുക്കുന്നതിനും
ഞങ്ങളുടെ എല്ലാകാര്യങ്ങൾക്കും നിന്നോ
ട് ഞങ്ങൾ സഹായം തേടുന്നു (ഇബ്

കസീർ) അബൂജഅ്ഫർ(റ)പറയുന്നു.

قال أبو جعفر ومعنى قوله وإياك نستعين وإياك ربنا نستعين
على عبادتنا إياك، وطاعتنا لك، وفي أمورنا كلها (جامع البيان)

നിന്നോട് ഞങ്ങൾ സഹായം തേടുന്നു
എന്നതിനർത്ഥം ഞങ്ങളുടെ രക്ഷിതാവേ!
നിനക്ക് ഞങ്ങൾ ചെയ്യുന്ന ആരാധന
യിലും ഞങ്ങളുടെ മറ്റെല്ലാ കാര്യങ്ങളിലും
നിന്നോട് ഞങ്ങൾ സഹായം തേടുന്നു എ
ന്നാണ്. (ജാമിഉൽ ബയാൻ)


 ഇബ്നുഅബ്ബാസ്(റ)ൽ നിന്നു നിവേദ
നം. അവർ പറയുന്നു. നിനക്ക് വഴിപ്പെടു
 ന്നതിലും ഞങ്ങളുടെ എല്ലാകാര്യങ്ങളിലും
 നിന്നോട് തന്നെ ഞങ്ങൾ സഹായം തേടു ന്നു. (ജാമിഉൽ ബയാൻ)


അപ്പോൾ ഭൗതികവും അഭൗതികവും
സ്യഷ്ടികളുടെ കഴിവിനനധീനവും, അതീതവുമായ എല്ലാ വിഷയങ്ങളിലും ഒരു
സത്യവിശ്വാസി സഹായം തേടുന്നത്, 
അല്ലാഹുവോട് തന്നെയാണ്. എന്നാൽ
അല്ലാഹു സഹായ ത്തിന് നിശ്ചയിച്ച
കേന്ദ്രങ്ങളിൽനിന്ന് ഭൗതികമായ
സഹായം തേടുന്നത് “നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ആയ
ത്തിനും "നീ സഹായം തേടുകയാണ

ങ്കിൽ അല്ലാഹുവോട് സഹായം തേടുക"
എന്ന ഹദീസിനും എതിരല്ലാത്തതുപോലെ
സ്യഷ്ടികളെ സഹായിക്കാൻ അല്ലാഹു

നിശ്ചയിച്ച കേന്ദ്രങ്ങളെന്ന നിലയിൽ
അമ്പിയാ-ഒൗലിയാക്കളോട് അഭൗതിക
മായ സഹായം തേടുന്നതും പ്രസ്തുത
ആയത്തിനും ഹദീസിനും എതിരല്ല.
ഒന്നാം വകുപ്പിനെ മാറ്റി നിറുത്താൻ തെളി
വുള്ളതുപോലെ രണ്ടാം വകുപ്പിനെ മാറ്റി

നിറുത്താനും തെളിവുണ്ട്. എന്നിരിക്കെ

ചില പ്രമാണങ്ങൾ കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നത് അന്യായമല്ലേ

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....