*🌹റജബ് മാസ വിശേഷങ്ങള്‍🌹*
➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*തിരുവചനങ്ങളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്.* *അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ.*
*റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍ വെള്ളം വറ്റി* *ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്.*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ് മുത്വഹ്ഹര്‍ സാബിഖ് ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുവിന്റെ റഹ്മത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും പ്രസ്തുത നാലുമാസങ്ങളില്‍ തനിച്ചു നില്‍ക്കുന്നതിനാല്‍ ഫര്‍ദ് എന്നും പേരു നല്‍കപ്പെട്ടു.
ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ മുഹര്‍റം റജബ് എന്നീ മാസങ്ങള്‍ യുദ്ധം ഹറാമാക്കപ്പെട്ട മാസങ്ങളാണെങ്കിലും പിന്നീട് ഈ നിയമം ദുര്‍ബലമാക്കപ്പെട്ടു. റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ റഹ്മത്തിലേക്കും നടുവിലെ അക്ഷരം അവന്റെ ധര്‍മ്മത്തിലേക്കും അവസാന അക്ഷരം അവന്റെ ഗുണത്തിലേക്കും സൂചനയാണെന്നു പണ്ഡിതര്‍ പ്രസ്താവിച്ചിട്ടുണ്ട്.
(തുഹ്ഫ 9/212 നോക്കുക)
*_ഹദീസുകളില്‍_*
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: റജബു അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളആന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.
അനസ്(റ)വില്‍ നിന്ന് നിവേദനം; നബി(സ) തങ്ങള്‍ പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബുമാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്നു അല്ലാഹു അവനു വെള്ളം നല്‍കും.
നബി(സ) അരുളി. റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായത്തേക്കാള്‍ ഉള്ള ശ്രേഷ്ഠതപോലെയാണു മറ്റുമാസങ്ങളെ അപേക്ഷിച്ച് റജബിന്റെ മഹത്വം.
അനസുബ്‌നു മാലിക്(റ) പറയുന്നു. സ്വര്‍ഗത്തില്‍ ഒരു പ്രത്യേക കൊട്ടാരമുണ്ട്. റജബില്‍ നോമ്പനുഷ്ഠിച്ചവര്‍ മാത്രമേ അതില്‍ പ്രവേശിക്കുകയുള്ളൂ. അശ്ശൈഖ് അബ്ദുര്‍ഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബു മാസം സല്‍കര്‍മ്മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാന്‍ ആ വിത്തിനു വെള്ളം നല്‍കേണ്ട മാസവും റമളാന്‍ കൃഷി കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചുമൂടാതെ ശഅ#്ബാനില്‍ വെള്ളം നല്‍കാതെ എങ്ങനെയാണ് റമളാനില്‍ റഹ്മത്താകുന്ന കൃഷി കൊയ്‌തെടുക്കാന്‍ സാധിക്കുക. റജബ് ശാരീരികശുദ്ധീകരണത്തിന്റെയും ശഅ#്ബാന്‍ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്. (നുസ്ഹതുല്‍ മജാലിസ്)
_*റജബിലെ കര്‍മങ്ങള്‍*_
റജബുമാസത്തില്‍ പ്രത്യേകമായ നിസ്‌കാരം ഇല്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ പ്രത്യേക രീതിയിലുള്ള നിസ്‌കാരം ഉണ്ടെന്നറിയിക്കുന്ന ഹദീസുകള്‍ വ്യാജ നിര്‍മിതമാണ്. ഹിജ്‌റാബ്ദം നാനൂറിനുശേഷമാണ് ഈ ചീത്ത ആചാരമായ നിസ്‌കാരം ഉണ്ടായത്. അതു കൊണ്ടുതന്നെ മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളിലൊന്നും ഇതിനെകുറിച്ചുള്ള ഒരു ചര്‍ച്ചയും കാണാനിടയില്ല. റജബിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ഇശാ മഗ്‌രിമിന്റെ ഇടയില്‍ പന്ത്രണ്ട് റക്അത്ത് നിസ്‌കരിക്കുക എന്നതാണു ഹിജ്‌റ നാനൂറിനുശേഷം വന്ന ചീത്ത ബിദ്അത്തായ നിസ്‌കാരം. ഇതിനെകുറിച്ചു ഇബ്‌നു ഹജര്‍(റ) പറയുന്നു. പ്രസ്തുത നിസ്‌കാരം മോശപ്പെട്ട ബിദ്അത്തും അതില്‍ വന്ന ഹദീസുകള്‍ കള്ള നിര്‍മിതവുമാണ്. ഇത്തരം പുത്തന്‍ നിര്‍മ്മിത നിസ്‌കാരങ്ങളെ എതിര്‍ത്തുകൊണ്ടു ഞാന്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. അല്‍ ഈളാഹ് വല്‍ബയാന്‍ എന്നാണതിന്റെ പേര്. (തുഹ്ഫ. 2/239)
റജബില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട് ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു. റജബു മാസം പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ. 2/68)
റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശവവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328)
റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്.
_*റജബുമാസത്തിലെ പ്രാര്‍ത്ഥന*_
അനസ്(റ)ല്‍നിന്നു നിവേദനം: നബി(സ) റജബു മാസം സമാഗതമായാല്‍ അല്ലാഹുമ്മ ബാരിക് ലനാഫീ റജബ വശഅ#്ബാന വബില്ലാഗ്നാ റമളാന്‍ എന്നു പ്രാര്‍ത്ഥിച്ചിരുന്നു. ഇമാം ബൈഹഖി(റ)ന്റെ അദ്ദഅ#്‌വാത്തുല്‍ കബീറില്‍ ഇതു നിവേദനം ചെയ്തിട്ടുണ്ട്. ഈ പ്രാര്‍ത്ഥനതയില്‍ നബി(സ) യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടതുപോലെ പ്രാര്‍ത്ഥികലാണ് അഭികാമ്യം. ബല്ലിഗ്‌നാ റമളാന്‍ എന്നാണു ഹദീസില്‍ വന്നിട്ടുള്ളത്. ശഹ്‌റുറമളാന്‍ എന്നു വന്നതുകാണുന്നില്ല. മാത്രമല്ല മറ്റൊരു റിപ്പോര്‍ട്ടും സ്വഹീഹായി വന്നിട്ടില്ലെന്ന് പ്രമുഖ ഹദീസു പണ്ഡിതന്‍ അബൂ ഇസ്മാഈല്‍(റ) പ്രസ്താവിച്ചിട്ടുണ്ട്.
പുണ്യദിനരാത്രികളില്‍ ഇബാദത്തു ചെയ്യാന്‍വേണ്ടി ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കല്‍ സുന്നത്താണെന്നു ഈ ഹദീസ് ഉദ്ധരിച്ചു പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. റമളാനിലേക്ക് ഞങ്ങളെ എത്തിക്കണേ എന്നാണല്ലോ ഈ പാര്‍ത്ഥനയിലെ അവസാനത്തിലുള്ളത്. പ്രസ്തുത പ്രാര്‍ത്ഥനയ്ക്കുശേഷം പലരും പ്രാര്‍ത്തിക്കുന്ന വവഫ്ഫിഖ്‌നാലിസ്സിയാമി… എന്ന വാക്യം ഹദീസില്‍ വന്നതായി കണ്ടിട്ടില്ല.
റജബ് എന്ന പദം മുന്‍സരിഫ് ആയിട്ടും ഗയ്ര്‍ മുന്‍സരിഫ് ആയിട്ടും ഉപയോഗിക്കും. ‘ഫീ റജബിന്‍’ എന്നും ഫീറജബ് എന്നും പ്രാര്‍ത്ഥിക്കാം. ഗയ്ര്‍ മുന്‍സരിഫായി ഉപോയഗിക്കുമ്പോള്‍ അലമ്, അദ്‌ല് എന്നീ രണ്ടു ഇല്ലത്തുകളാണിവിടെയുള്ളത്. അര്‍റജബ് എന്നതില്‍ നിന്നുള്ളതാണ് റജബ് (ഖുള്‌രി 2/107 സ്വബ്ബാന്‍ 3/176)
അല്ലാഹുമ്മ ബാരിക്‌ലനാ.. എന്ന പ്രാര്‍ത്ഥന ശഅ#്ബാന്‍ മാസത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കിലും ഫീ റജബിന്‍ എന്ന പദം ഉപേക്ഷിക്കേണ്ടതില്ല. ഉപേക്ഷിക്കണമെന്നതിനു രേഖയുമില്ല. അതേ സമയം ഹദീസില്‍ വന്നത് അതേ പടി കൊണ്ടുവരണമെന്നു ഇമാമുകള്‍ പഠിപ്പിച്ചിട്ടുമുണ്ട്. (തുഹ്ഫ. 2/66 നോക്കുക)
ചുരുക്കത്തില്‍ പ്രസ്തുത പ്രാര്‍ത്ഥന എപ്പോള്‍ ദുആ ചെയ്യുകയാണങ്കിലും ഹദീസില്‍ വന്ന പദത്തിനോട് പിന്‍പറ്റലാണു അഭികാമ്യം. ശഅ#്ബാന്‍ മാസത്തില്‍ കഴിഞ്ഞ റജബില്‍ ബറകത്ത് നല്‍കണേ എന്നു പ്രാര്‍ത്ഥിക്കുന്നതില്‍ അര്‍ത്ഥ ശൂന്യത ഒന്നുമില്ല. എന്തുകൊണ്ടെന്നാല്‍ റജബില്‍ തുടങ്ങി വച്ചതില്‍ ബറകത്ത് നല്‍കണമേ എന്നോ മറ്റോ അര്‍ത്ഥ കല്‍പ്പനയും നല്‍കാമല്ലോ.
റജബുമാസം പിറക്കലോടുകൂടി നബി(സ) പതിവായി പ്രാര്‍ത്ഥിച്ചിരുന്ന മുകളില്‍ പറഞ്ഞ പ്രാര്‍ത്ഥന നാമും പതിവാക്കുക. റജബ് ഇരുപത്തി ഏഴാം രാവില്‍ ഭക്ഷണ വിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിക്കുന്ന പതിവ് പലയിടത്തും ഉണ്ട്. ഇതു നല്ല ആചാരമാണ്
🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹