*🌿 ശവ്വാൽ നോമ്പിന് 🌿*
*പുണ്യങ്ങൾ ഏറെയുണ്ട്*
*🔘~~~~~◼ 🌹 ◼~~~~~🔘*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
✍️🏼 വളരെയേറെ പുണ്യമുള്ളതാണ് ശവ്വാലിലെ ആറ് നോമ്പുകള്‍. ആരെങ്കിലും റമളാന്‍ മുഴുവന്‍ നോമ്പെടുക്കുകയും എന്നിട്ട് ശവ്വാലില്‍ ആറ് ദിവസത്തെ നോമ്പ് അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പോലെയാണെന്ന ഹദീസ് (മുസ്‌ലിം) ഇതാണ് വ്യക്തമാക്കുന്നത്...
🔅 ഈ നോമ്പുകള്‍ ശവ്വാല്‍ രണ്ട് മുതല്‍ തുടര്‍ച്ചയായി നോല്‍ക്കലാണ് ഉത്തമം. എന്നാല്‍ ശവ്വാല്‍ മാസത്തില്‍ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും സുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്...
🔅 ആരെങ്കിലും റമളാന്‍ മുഴുവനായി നോമ്പെടുക്കുകയും ശേഷം ശവ്വാലിലെ ആറ് ദിവസം അതിനോട് തുടര്‍ത്തുകയും ചെയ്താല്‍ കാലം മുഴുവന്‍ നോമ്പെടുത്ത പോലെയായി ...
(ഇമാം മുസ്‌ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, ഇബ്നുമാജ)
🔅 ഫിത്റിന് (റമളാനിന്) ശേഷം ആരെങ്കിലും ആറ് ദിവസം നോമ്പെടുത്താല്‍ വര്‍ഷം പൂര്‍ത്തിയാക്കി (നോമ്പ് കൊണ്ട്)..
(ഇബ്നുമാജ)
👆🏻മേല്‍പറഞ്ഞ ഹദീസുകളില്‍നിന്ന് ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് ഏറെ പുണ്യമുള്ളതാണെന്ന് മനസ്സിലാക്കാം. ഓരോ നോമ്പിനും പത്ത് വീതം പ്രതിഫലം കണക്കാക്കി, റമളാനിലെ 30 ദിവസം വര്‍ഷത്തിലെ 300 ദിവസത്തിനും ശേഷം ശവ്വാലിലെ ആറ് ദിവസം അറുപത് ദിവസത്തിനും തുല്യമാണെന്നും അങ്ങനെയാണ് വര്‍ഷം പൂര്‍ത്തിയാക്കി നോമ്പെടുത്ത പ്രതിഫലം ലഭ്യമാവുന്നതെന്നും മറ്റു ചില നിവേദനങ്ങളില്‍ വന്ന പ്രകാരം പല പണ്ഡിതരും വിശദീകരിച്ചിട്ടുണ്ട്...
👆🏻മേല്‍പറഞ്ഞ ഹദീസുകളെ അടിസ്ഥാനമാക്കിയാണ് ഈ നോമ്പിനെ സംബന്ധിക്കുന്ന കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പണ്ഡിതര്‍ മനസ്സിലാക്കിയെടുത്തത്.
റമളാന്‍ നോമ്പ് കാരണം കൂടാതെ നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കില്‍ അയാള്‍ എത്രയും പെട്ടെന്ന് അത് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. അതിന് ശേഷമേ ഈ നോമ്പ് പോലും സുന്നതുള്ളൂ...
🔅 ന്യായമായ കാരണത്തോട് കൂടി നഷ്ടപ്പെട്ടതാണെങ്കിലും ആദ്യം അത് നോറ്റ് വീട്ടുകയും പിന്നീട് വേണം അതിനോട് തുടര്‍ന്ന് കൊണ്ട് ആറ് ദിവസം നോമ്പ് എടുക്കേണ്ടതെന്നും എങ്കിലേ മേല്‍പറഞ്ഞ പൂര്‍ണ്ണ പ്രതിഫലം ലഭ്യമാവൂ എന്നുമാണ് പ്രബലാഭിപ്രായം...
🔅 ആര്‍ത്തവം കാരണം നഷ്ടപ്പെട്ടുപോയ സ്ത്രീകള്‍ ആദ്യം അവ ഖളാഅ് വീട്ടുകയും പിന്നീട് അതോട് തുടര്‍ത്തി ആറ് ദിവസം നോമ്പ് നോല്‍ക്കുകയും ചെയ്യുമ്പോഴാണ് ഹദീസില്‍ പറഞ്ഞ പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുക. എന്നാല്‍ ഇത്തരത്തില്‍ കാരണത്തോട് കൂടി നഷ്ടപ്പെട്ട, ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ അടുത്ത റമളാനിന് മുമ്പായി നോറ്റ് വീട്ടലേ നിര്‍ബന്ധമുള്ളൂ. അവ വീട്ടാതെ തന്നെ ശവ്വാലിലെ ആറ് ദിവസത്തെ നോമ്പും മറ്റു സുന്നത് നോമ്പുകളും നോല്‍ക്കുന്നത് അനുവദനീയമാണ്...
🔅 ആറ് ദിവസമെന്നത് പെരുന്നാള്‍ കഴിഞ്ഞ ഉടനെ വരുന്ന ആറ് ദിവസങ്ങളാവുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ ശവ്വാലിലെ ഏതെങ്കിലും ആറ് ദിവസം നോമ്പെടുത്താലും അതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. റമളാനിലെ നോമ്പുകള്‍ക്ക് എന്തെങ്കിലും അപാകതകളോ കുറവുകളോ സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് പണ്ഡിതര്‍ പറയുന്നു...
🔅 വിചാരണ വേളയില്‍ ആദ്യം ചോദ്യം ചെയ്യപ്പെടുക നിര്‍ബന്ധ കര്‍മ്മങ്ങളായിരിക്കുമെന്നും അതില്‍ വല്ല കുറവുകളുമുണ്ടെങ്കില്‍ സുന്നതായ കര്‍മ്മങ്ങള്‍ എടുത്ത് അവ പരിഹരിക്കപ്പെടുമെന്നുമുള്ള ഹദീസിനെ അടിസ്ഥാനമാക്കിയാണ് പണ്ഡിതര്‍ ഇങ്ങനെ പറയുന്നത്...
🔅 ഒരാള്‍ക്ക് ന്യായമായ കാരണങ്ങളാല്‍ റമളാന്‍ മുഴുവനും നഷ്ടപ്പെട്ടാല്‍, അയാള്‍ ശവ്വാല്‍ മുഴുവനും അത് ഖളാ വീട്ടുകയും ശേഷം ദുല്‍ഖഅദയിലെ ആറ് ദിവസങ്ങള്‍ അതിനോട് തുടര്‍ത്തുകയും ചെയ്താലും ഈ പ്രതിഫലം ലഭിക്കുമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്...
*❓സുന്നത്ത് നോമ്പിന്റെ ദിവസത്തിൽ ഫർള് നോമ്പ് ഖളാഅ് വീട്ടാമോ..? രണ്ടിന്റെയും പ്രതിഫലം ലഭിക്കുമോ..?*
🅰️ ഖളാഉം, സുന്നത്തും കരുതിയാൽ രണ്ടിന്റേയും പ്രതിഫലം ലഭിക്കുന്നതാണ്. ഖളാഅ് മാത്രം കരുതിയാൽ സുന്നത്തിന്റെ ബാധ്യത വീടുമെങ്കിലും പ്രതിഫലം ലഭിക്കില്ല...
(ഫതാവൽ കുബറ 2/75 )
👆 ശവ്വാൽ 6 നോമ്പ്, ആശുറാ നോമ്പ് എന്നിവയോടപ്പം ഖളാനോമ്പിനെയോ നേർച്ച നോമ്പിനേയോ കരുതിയാൽ സുന്നത്തു നോമ്പിന്റെ പ്രതിഫലവും ലഭിക്കുന്നതാണ്...
(ശർവാനി 3/457 )
*''☝️അള്ളാഹു അഅ്ലം☝️''*
*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
🔹〰️〰️〰️🔹🔸🔹〰️〰️〰️🔹