Showing posts with label ളഈഫായ ഹദീസെന്ന് കള്ളഹദീസുകൾ എന്നൊ പുണ്യകർമത്തിൽ സ്വീകാര്യം. Show all posts
Showing posts with label ളഈഫായ ഹദീസെന്ന് കള്ളഹദീസുകൾ എന്നൊ പുണ്യകർമത്തിൽ സ്വീകാര്യം. Show all posts

Saturday, March 16, 2019

ളഈഫായ ഹദീസെന്ന് പറഞ്ഞാൽ കള്ളഹദീസുകൾ എന്നാണർത്ഥം അതെല്ലാം തള്ളിക്കളയേണ്ടതാണ് എന്ന്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ചോദ്യം


ളഈഫായ ഹദീസെന്ന് പറഞ്ഞാൽ കള്ളഹദീസുകൾ എന്നാണർത്ഥം അതെല്ലാം തള്ളിക്കളയേണ്ടതാണ് എന്ന് ചില വഹാബി പുരോഹിതന്മാർ വാദിക്കുന്നു  ഇത് ശരിയാണോ? യഥാർത്ഥത്യമെന്ത്?

ഉത്തരം
ഹാഫിള് ഇബ്നുഹജർ( റ )പറയുന്നു
വിജ്ഞാനമുള്ള പണ്ഡിതന്മാർ  പുണ്യകർമ്മങ്ങളിൽ  ന്യൂനതയുള്ള ഹദീസാണങ്കിൽ പോലും അത് നിർമ്മിക്കപ്പെട്ടതല്ലെങ്കിൽ അതിനെ കൊണ്ടുവരുന്നതിൽ അവർ ഇളവ് നൽകിയിരിക്കുന്നു എന്നത് പ്രശസ്തമാണ്
(തബ് യീൻ 1/10 )
10- قال الحافظ ابن حجر العسقلاني في تبيين العجب بما ورد في فضل رجب :
" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة"
(تبيين العجب بما ورد في فضل رجب (23-26 ))


ഇബ്ന് ഹജർ (റ) നുകത്തിൽ പറയുന്നു
ഹദീസ് നിരൂപകനും ഹദീസ് ഹുഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ (റ) അവരുടെ കിത്താബിൽ (  ഭയാനുൽ വഹം) മിൽ' വ്യക്തമായി പറഞ്ഞത് ന്യൂനതള്ള( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയ ഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും
  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്
ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്) അബുൽ ഹസൻ ( റ ) പറഞ്ഞ മേൽ കാര്യം വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത് 243/1)



11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)


ഹാഫിൽ ഇബനു റജബിൽ ഹമ്പലി പറയുന്നു
പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു  ഇമാം അഹമ്മദുബ്ന് ഹമ്പൽ  ( റ )ഇബ്ന് മഹ്ദി  (റ )എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലിതുർമുദി 72/1)
12- ذكر الحافظ ابن رجب الحنبلي في كتابه
" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".
( شرح علل الترمذي م1 ص 72 طبعة دار الفلاح)

അൽ ഹാഫിള് ഇബ്നു സ്വലാഹ്(റ)
പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയം ആക്കിയിട്ടുണ്ട്

ഹറാം ഹലാൽ പോലെയുള്ള ശരീഅത്തിന്റെ  വിധികളിലും അല്ലാഹുവിൻറെ സിഫാത്തു കളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്
മേൽപ്പറഞ്ഞഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതുമല്ലാത്ത വിഷയങ്ങളിലാണ് '

 ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ  ഇമാം അഹ്മദ് ബ്നു ഹമ്പൽ  (റ )അബ്ദുറഹ്മാനുബ്ന് മഹ്ദി (റ) എന്നിവർ ഉണ്ട്
 ' (മുഖദ്ധിമ 60)
13- قال الحافظ ابن الصلاح في مقدمته:
" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ
(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )


ഇമാം നവവി( റ) ' പറയുന്നു
നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽസ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ  (ന്യൂനതയുള്ള ) റിപ്പോർട്ടർമാരെ   തൊട്ടുള്ള ഹദീസുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ   ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്
നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125

14- قال الإمام النووي في شرح مسلم :
"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .
ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ
(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))

ഇമാം നവവി(റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത  ളഈഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിന്റെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും  ഇളവ് നൽകിയിട്ടുണ്ട്

(അത്തഖ് രീബ് 1/502)

15- وقال الامام النووي في كتابه التقريب
"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ
((التقريب) ج1ص502 )
لاحظ قوله (( والعمل به من غير بيان ضعفه ))



ഇത് വിവരിച്ചുകൊണ്ട്  അൽ ഹാഫിളു സുയൂത്വി (റ  )പറയുന്നു
ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബനു ഹമ്പൽ (റ) ഇബ്നു മഹ്ദി ( റ )ഇബ്നുൽ മുബാറക് ( റ )എന്നിവർ ഉൾപ്പെടുന്നതാണ്
അവരെല്ലാം പറയുന്നത്
ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ ആ റിപ്പോർട്ടിൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും

തദ് രീബ് 1/503

16- قال الحافظ السيوطي رحمه الله تعالى في (التدريب)
معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،
قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"
((التدريب) ج1ص503)

ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
നിർമ്മിക്കപ്പെട്ടതല്ലങ്കിൽ
ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ  ന്യൂനത വിവരിക്കാതെതന്നെ  റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്
ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറാം ഹലാൽ പോലെയുള്ള  വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ  അമൽ ( കർമ്മം) ചെയ്യാവുന്നതാണ്

ഉപദേശം  പറയുക,
ചരിത്രം
പുണ്യകർമ്മങ്ങൾ ,  നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ
വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം
ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്
അൽ ഇർശാദ് 1/270

17- وقال الإمام النووي رحمه الله في كتابه الإرشاد
" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)

ഇമാം നവവി( റ)വീണ്ടും പറയുന്നു
നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും
 തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്

(അൽ അദ്കാർ 36 )

18- وقال الإمام النووي في كتابه الأذكار :
(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))
(الأذكار ص36طبعة دار المنهاج)



ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ)  പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല
(മുഗ്നി 1/437)
19-قال ابن قدامة المقدسي الحنبلي في المغني :
"النوافل والفضائل لا يشترط صحة الحديث لها".
المغني (1/437-438)

തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്
ഇബ്നു ഖുദാമ( റ)പറയുന്നു പുണ്യകർമ്മങ്ങൾക്ക് ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല
മുഗ്നി 2 /98
20- قال ابن قدامة المقدسي الحنبلي في المغني
" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.
فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)
മാലികി മദ്ഹബ് കാരൻ
ഇബ്ന്അബ്ദിൽ ബർറ്( റ)  പറയുന്നു
പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹുജ്ജതിന്ന് പറ്റുന്നവരുടേതാവണമെന്നില്ല

അത്തംഹീദ് 6/39

21-وقال ابن عبد البر المالكي في التمهيد :
أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .
"التمهيد" 6/39
 ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല
അത് ഉണ്ടായിരിക്കൽ ഒരു ഭംഗിമാത്രമാണ്

ഇമാം അബ്ദു റഹ്മാനുബ്നു മഹ്ദി ( റ) പറയുന്നു
പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദിൽ നാം ഇളവ് നൽകുന്നതാണ്  ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ്
അൽജാമിഉ 91/2
واما اخبار الصالحين وحكايات الزهاد والمتعبدين ومواعظ البلغاء وحكم الأدباء فالأسانيد زينة لها وليست شرطا في تأديتها


وثبت عن الإمام عبد الرحمن بن مهدي أنَّه قال :
"إذا روينا في الثواب والعقاب وفضائل الأعمال تساهلنا في الأسانيد ، وإذا روينا في الحلال والحرام والأحكام تشددنا في الرجال"
(انظر الجامع لأخلاق الرواي للخطيب البغدادي2/ 91)



ഇമാം അഹമ്മദ് (റ) യുടെ  മുസ്നദിന്ന്  എതിരെ
അതിലെ ഹദീസുകൾ നിർമ്മിക്കപ്പെട്ടതാണ് എന്ന്
ഇബ്നുൽ ജൗസി(റ) യുടെ   ആരോപണത്തിന്  മറുപടി പറഞ്ഞുകൊണ്ട് ഹാഫിള് ഇബ്ന് ഹജർഅസ്കലാനി (റ )പറയുന്നു '

അദ്ദേഹം കൊണ്ടുവന്ന ഒമ്പത്ഹദീസുകളിലെ ആരോപണത്തിന് മറുപടി
 ആദ്യമായി പൊതുവായ നിലക്ക് മറുപടി പറഞ്ഞാൽ ഹദീസുകളിൽ ഒരിടത്തും
ഹലാൽ ഹറാമുമായി ബന്ധപ്പെട്ട് വിധികൾ ഉൾക്കൊള്ളുന്നതല്ല മേൽഹദീഥുകൾ
ഇങ്ങനെയുള്ള ഹദീസുകൾ അതിൻറെ അവസ്ഥ    വിവരിക്കാതെതന്നെ കൊണ്ടുവരുന്നതിൽ ഇളവ് ഉണ്ടാവൽ വ്യാപകമാണ് '
ഇമാം അഹ്മദിൽ ( റ) നിന്നും മറ്റു ഇമാമുമാരിൽ നിന്നും സ്ഥിരപ്പെട്ട കാര്യമാണ് അവരെല്ലാം പറയുന്നത് '
ഹലാൽ ഹറാമുമായി ബന്ധപ്പെട്ട് വിധികളിൽനാം ഒരു റിപ്പോർട്ട് കൊണ്ടുവന്നാൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ്
പുണ്യകർമങ്ങളിലും അതുപോലെയുള്ളവയും റിപ്പോർട്ട് ചെയ്താൽ ഇളവ് നൽകുന്നതാണ് ചെയ്യുന്നതാണ്


(അൽ ഖൗലുൽ മുസദ്ധദ് 1/11)



1- قال الحافظ ابن حجر العسقلاني


"ثم نشرع الآن في الجواب عن الأحاديث التسعة التي أوردها واقتصر عليها ونجيب عنها أولا من طريق الإجمال بأن الأحاديث التي ذكرها ليس فيها شيء من أحاديث الأحكام في الحلال والحرام والتساهل في إبرادها مع ترك البيان بحالها شائع وقد ثبت عن الإمام أحمد وغيره من الأئمة أنهم قالوا إذا روينا في الحلال والحرام شددنا وإذا روينا في الفضائل ونحوها تساهلنا" انتهى
(القول المسدد في الذب عن مسند أحمد ج1/ص11)


ഇമാം അഹ്മദ്( റ)പറയുന്നു

ഹലാൽ ഹറാമിൽ നിന്നും നാം ഒരു ഹദീസ് റിപ്പോർട്ട് ചെയ്താൽ അതിൽ നാം ശക്തമായ നിലപാട് സ്വീകരിക്കും
പുണ്യകർമ്മങ്ങളിലോ വിധിയെ ഇല്ലാതാക്കുകയോ ഉയർത്തുകയും ചെയ്യാത്ത കാര്യത്തിൽ നബിയി(സ്വ)യിൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്താൽ നാം ഇളവ് അനുവദിക്കും
അൽ കിഫായ 134
അൽ മുസവ്വദ 273

2- قَالَ الإمام احمد بن حنبل:
"إذَا رَوَيْنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْحَلالِ وَالْحَرَامِ شَدَّدْنَا فِي الأَسَانِيدِ.
وَإِذَا رَوَيْنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي فَضَائِلِ الأَعْمَالِ، وَمَا لا يَضَعُ حُكْمًا وَلا يَرْفَعُهُ تَسَاهَلْنَا فِي الأَسَانِيدِ"
(رواه الخطيب بسنده في "الكفاية ص 134)
(ورواه النوفلي عن أحمد انظر: المسودة ص 273)



ഇമാം ബൈഹഖി (റ)റിപ്പോർട്ട് ചെയ്യുന്നു ഇബ്നു മഹ്ദി ( റ)പറഞ്ഞു
ഹലാൽ ഹറാമിൽ നിന്നും നാം ഒരു ഹദീസ് റിപ്പോർട്ട് ചെയ്താൽ അതിൽ നാംശക്തമായ നിലപാട് സ്വീകരിക്കും
പുണ്യകർമ്മങ്ങളിലോ ശിക്ഷയിലോ പ്രതിഫലത്തിലോ നബിയി (സ്വ) ൽ നിന്നും ഹദീസ് റിപ്പോർട്ട് ചെയ്താൽ നാം ഇളവ് അനുവദിക്കും(അൽ കിഫായ)

3- قال ابن مهدي كما أخرجه البيهقي في "المَدخل":

"إذا رَوَيْنا عن النبي صلي الله عليه وسلم في الحلال والحرام والأحكام، شدَّدنا في الأسانيد، وانتقدنا في الرجال. وإذا روَينا في الفضائل والثواب والعقاب، سهّلنا في الأسانيد وتسامحنا في الرجال. 
وقال أبو عبد الله النوفلي: سمعت أحمد بن حنبل يقول: «إذا روينا عن رسول الله صلي الله عليه وسلم في الحلال والحرام والسنن والأحكام، تشدّدنا في الأسانيد. وإذا روينا عن النبي صلي الله عليه وسلم في فضائل الأعمال وما لا يضع حكماً ولا يرفعه، تساهلنا في الأسانيد». وقال‎ ‎الميموني: سمعت أبا عبد الله يقول: «أحاديث الرقاق يحتمل أن يتساهل فيها، حتى يجيء شيء فيه حُكْم".
(وتجد غير هذه الأقوال في الكفاية في علم الرواية (1--134))

ഇനിയും ധാരാളം ഉദ്ധരണികള് വിഷയത്തിൽ കാണാം


4- َقَالَ الْخَلاَّلُ:

"مَذْهَبُهُ - يَعْنِي: الإِمَامَ أَحْمَدَ - أَنَّ الْحَدِيثَ الضَّعِيفَ إذَا لَمْ يَكُنْ لَهُ مُعَارِضٌ قَالَ بِهِ
(المدخل إلى مذهب أحمد 97)

5- وفي شرح الكوكب المنير قال الخلال:
" ومذهبه ــ أي الإمام أحمد ــ أن الحديث الضعيف إذا لم يكن له معارض قال به
شرح الكوكب المنير (2/573)

6- ذكر عن الإمام أحمد وغيره من الأئمة:
"إذا روينا في الحلال والحرام شدَّدنا، وإذا روينا في الفضائل ونحوها تساهلنا"
(الأجوبة الفاضلة للإمام محمد عبد الحي اللكنوي، تحقيق الشيخ عبد الفتاح أبو غدة ص36.)

7- وثبت عن الإمام أحمد أنَّه قال :
"إذا روينا عن رسول الله صلى الله عليه وسلم في الحلال والحرام والسنن والاحكام تشددنا ، وإذا روينا عن النبي صلى الله عليه وسلم في فضائل الأعمال وما لا يضع حكماً ولا يرفعه تساهلنا في الأسانيد"
(انظر الكفاية للخطيب البغدادي ص135-)
(وابن رجب الحنبلي في طبقات الحنابلة1/ 95)


ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് എന്നവർ  പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ്    ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)


8- وقال ابن مفلح الحنبلي في الآداب الشرعية:
"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف

ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعم ()شرح المهذب كتاب الطهلرة )

🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
(ശറഹുൽ മുഹദ്ദബ്)


ഇബ്നുൽ ഹുമാം(  റ) പറയുന്നു,

 നിർമ്മിക്കപ്പെട്ടതല്ലാത്ത ന്യൂനത യുള്ള ഹദീസുകൾ കൊണ്ട്   പുണ്യമുണ്ടാവൽ ( പ്രതിഫലാർഹമുള്ളതാവൽ )
 സ്ഥിര പെടുന്നതാണ്
(ഫത്ഹുൽ ഖദീർ )

وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع


ഇബ്നു ഹജർ( റ )ഫത്ഹുൽ മുബീനിൽ പറയുന്നു
(ളഈഫ് ) ന്യൂനതയുള്ള ഹദീസ് കൊണ്ട് പുണ്യകർമ്മങ്ങളിൽ അമൽ ചെയ്യൽ പറ്റുമെന്ന് പണ്ഡിതന്മാർഏകോപിച്ചിരിക്കുന്നു.
(ഫത്ഹുൽ മുബീൻ)
“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع


ഇനിയും ധാരാളം ഉദ്ധരണികൾ ഹദീസ് പണ്ഡിതന്മാരുടെ വാചകങ്ങളും മറ്റു പണ്ഡിതന്മാരുടെ ഉദ്ധരണികളും ഇതിന് തെളിവായി പറയാൻ സാധിക്കും

 ഇത്രയും പറഞ്ഞതിൽ നിന്നും ഒരു പുണ്യകർമം നാം ചെയ്യുമ്പോൾ സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്
ഹദീസ് നിദാന ശാസ്ത്രത്തിലെ ബാലപാഠം പോലും അറിയാത്ത കാലിനടിയിലെ ചുവപ്പ് മാറാത്ത ചില വഹാബി പയ്യന്മാർ ഊരുചുറ്റുന്നതിന്റെ വിവരക്കേട് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും


ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുംമറ്റു എല്ലാ പണ്ഡിതന്മാരും ഏകോപിച്ച് ഒരു സത്യത്തിനെതിരെ ജനങ്ങളിൽനിന്നും മറച്ചുവച്ച് സാധാരണക്കാരായ ആളുകളെ
കബളിപ്പിക്കുന്ന വഹാബി പുരോഹിത വർഗ്ഗം


 ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ എല്ലാം തള്ളേണ്ടത് ആണെന്നും അവയെല്ലാം കള്ള ഹദീസുകൾ ആണെന്നും വ്യാജമാണെന്നും പറഞ്ഞുകൊണ്ട് ഹദീസ് നിദാനശാസ്ത്രം അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ കൊണ്ട് പുണ്യകർമ്മത്തിൽ പ്രവർത്തികൾ പുണ്യമാണെന്നും
ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ
 വിവിധ സനദുകളിലൂടെ വന്നാൽ ഹലാൽ ഹറാം തുടങ്ങി എല്ലാ വകുപ്പുകൾക്കും പര്യാപ്തമാണെന്നും എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്

ഇബ്ന് ഹജർ (റ) നുകത്തിൽ പറയുന്നു


ഹദീസ് നിരൂപകനും ഹദീസ് ഹു ഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ റ അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം) ' വ്യക്തമായി പറഞ്ഞത്

 ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '



ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്

(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്)


അബുൽ ഹസൻ (റ ) പറഞ്ഞ മേൽ കാര്യം വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത് 243/1)



11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)


  ഇത് തിരിച്ചറിയാത്ത വഹാബികൾ എല്ലാ വിഷയത്തിനും സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചു പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഇത് ഹദീസ് പണ്ഡിതന്മാർ പഠിപ്പിച്ച ആശയത്തിന് വിരുദ്ധമാണെന്നും എല്ലാവരും മനസ്സിലാക്കുക


അസ്ലം സഖാഫി
പരപ്പനങ്ങാടി
والله أعلم بالصوابا

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....