അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
*പിഴച്ച കക്ഷികളായ പുത്തൻ വാദികൾ മരണപെട്ടാൽ ആക്ഷേപിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ?*
ഉത്തരം
മറുപടി പറയുന്നതിന്ന് മുമ്പ്
ഒരു ഒഹാബി പുരോഹിതൻ
സുന്നി പണ്ഡിതരെ കുറിച്ച് എഴുതുന്നത് കാണുക
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "*കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ*
(وإن أطعتموهم إنّكم لمشركون)
* അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.*
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
...
മരിച്ചവരെ ആക്ഷേപിക്കാൻ പാടില്ല എന്ന പ്രമാണങ്ങളും ആക്ഷേപിക്കാൻ പറ്റുമെന്ന പ്രമാണങ്ങളും എടുത്ത് വെച്ച്
കൊണ്ട് രണ്ടാം ശാഫി എന്ന റിയപെടുന്ന ഇമാം നവവി റ പറയുന്നു.
ഈ പ്രമാണങ്ങൾക്കിടയിൽ ഏകോപിക്കുന്നതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞിട്ടുണ്ട്
*അതിൽ പ്രബലമായ വീക്ഷണം ഏറ്റവും ശരിയായ വീക്ഷണവും പിഴച്ച പുത്തൻ വാദത്തെ പരസ്യമാക്കിയ പുത്തൻ വാദികൾ അപ്രകാരം അവിശ്വാസികൾ ഇവരുടെ ന്യൂനത പറയുന്നതിൽ നന്മയുണ്ടെങ്കിൽ അനുവദനീയമാണ് '
പിഴച്ച കക്ഷികളായ പുത്തൻവാദികളുടെ അവസ്ഥയെ തൊട്ട് ജനങ്ങളെ ബോധവൽക്കരിക്കുകയും അവർ പറയുന്നത് സ്വീകരിക്കൽ നെ തൊട്ടും അവരുടെ പ്രവർത്തനങ്ങളിൽ പിന്തുടരുന്നതിനെ തൊട്ടും ജനങ്ങളെ അകറ്റലുമുണ്ടങ്കിൽ
ആക്ഷേപിക്കാവുന്നതാണ്
(അൽ അദ്കാർ നവവി റ438 )
ﻭاﺧﺘﻠﻒ اﻟﻌﻠﻤﺎء ﻓﻲ اﻟﺠﻤﻊ ﺑﻴﻦ ﻫﺬﻩ اﻟﻨﺼﻮﺹ ﻋﻠﻰ ﺃﻗﻮاﻝ: ﺃﺻﺤﻬﺎ ﻭﺃﻇﻬﺮﻫﺎ: ﺃﻥ ﺃﻣﻮاﺕ اﻟﻜﻔﺎﺭ ﻳﺠﻮﺯ ﺫﻛﺮ ﻣﺴﺎﻭﻳﻬﻢ، ﻭﺃﻣﺎ ﺃﻣﻮاﺕ اﻟﻤﺴﻠﻤﻴﻦ اﻟﻤﻌﻠﻨﻴﻦ ﺑﻔﺴﻖ ﺃﻭ ﺑﺪﻋﺔ ﺃﻭ ﻧﺤﻮﻫﻤﺎ، ﻓﻴﺠﻮﺯ ﺫﻛﺮﻫﻢ ﺑﺬﻟﻚ ﺇﺫا ﻛﺎﻥ ﻓﻴﻪ ﻣﺼﻠﺤﺔ، ﻟﺤﺎﺟﺔ ﺇﻟﻴﻪ ﻟﻠﺘﺤﺬﻳﺮ ﻣﻦ ﺣﺎﻟﻬﻢ، ﻭاﻟﺘﻨﻔﻴﺮ ﻣﻦ ﻗﺒﻮﻝ ﻣﺎ ﻗﺎﻟﻮﻩ، ﻭاﻻﻗﺘﺪاء ﺑﻬﻢ ﻓﻴﻤﺎ ﻓﻌﻠﻮﻩ، ﻭﺇﻥ ﻟﻢ ﺗﻜﻦ ﺣﺎﺟﺔ ﻟﻢ ﻳﺠﺰ، ﻭﻋﻠﻰ ﻫﺬا اﻟﺘﻔﺼﻴﻞ ﺗﻨﺰﻝ ﻫﺬﻩ اﻟﻨﺼﻮﺹ، ﻭﻗﺪ ﺃﺟﻤﻊ اﻟﻌﻠﻤﺎء ﻋﻠﻰ ﺟﺮﺡ اﻟﻤﺠﺮﻭﺡ ﻣﻦ اﻟﺮﻭاﺓ، ﻭاﻟﻠﻪ ﺃﻋﻠﻢ.
/ الأذكارللنووي رحمه الله438
ബുഖാരി റിപ്പോർട്ട് ചെയ്ത സഹീഹായ ഒരു ഹദീസ് ഇങ്ങനെ കാണാം
അനസ് റ പറയുന്നു:
ഒരു ജനാസയുടെ അരികിലൂടെ സ്വഹാബത്ത് നടന്നു പോയപ്പോൾ ആ ജനാസയെ പറ്റി അവർ നന്മ പറഞ്ഞു.
അപ്പോൾ നബി സല്ലല്ലാഹു അലൈവസല്ലം
അത് നിർബന്ധമായി എന്ന് പറഞ്ഞു '
മറ്റൊരു ജനാസയുടെ അരികിലൂടെ സ്വഹാബത്ത് നടന്നു പോയപ്പോൾ അവർ ആ ജനാസയേ പറ്റി തിന്മ പറഞ്ഞു
അപ്പോൾ നബി സ്വ അത് നിർബന്ധമായി എന്ന് പറഞ്ഞു
അപ്പോൾ ഉമർ നബി സ്വ യോട് ചോദിച്ചു എന്താണ് നിർബന്ധമായത്
നബി സ്വ പറഞ്ഞു
ഇയാളെ നിങ്ങൾ പുകഴ്ത്തി പറഞ്ഞപ്പോൾ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായി
മറ്റേ ആളെ നിങ്ങൾ ഇകൈത്തി പറഞ്ഞപ്പോൾ അയാൾക്ക് നരകം നിർബന്ധമായി (ബുഖാരി)
وعن أنس ، قال : مرّوا بجنازة فأثنوا عليها خيراً . فقال النبي : وجبت » ثمّ مرّوا بأخرى فأثنوا عليها شرّاً . فقال : « وجبث » فقال عمر : ما وجبت ؟ فقال : هذا أثنيتم عليه خيراً فوجبت له الجنّة ، وهذا أثنيتم عليه شرّاً فوجبت له النار
ഈ ഹദീസിനെ വിവരിക്കുന്നിടത്ത്
രണ്ടാം ശാഫിഈ എന്നറിയപ്പെട്ട ഇമാം നവവി റ നിന്നും ഇമാം അലിയുൽ ഖാരി ഉദ്ധരിക്കുന്നു '
മരിച്ചവരെ ആക്ഷേപിക്കുന്ന തൊട്ട് വിരോധിക്കുന്നതിൽ സ്വഹീഹായ ഹദീസ് ഉണ്ടായിരിക്കെ
സ്വഹാബത്ത് മരിച്ചവരെ ആക്ഷേപിച്ചപ്പോൾ എങ്ങനെയാണ്
നബി സ്വ അതിന്ന് അംഗീകാരം നൽകിയത്
മറുപടി '
ആക്ഷേപിക്കാൻ പാടില്ല എന്ന് വിരോധം ഉള്ളത്
അവിശ്വാസികളോ കപടവിശ്വാസികളോ
*ബിദ്അത്ത് (പിഴച്ച വാദം പുത്തൻ വാദം ) കോണ്ടോ തിന്മകൾ കൊണ്ടോ
പരസ്യമായി ചെയ്യുന്നവനും അല്ലെങ്കിൽ ആണ്
ഇങ്ങനെയുള്ള വനാണെങ്കിൽ
അവരെ ആക്ഷേപിച്ച് പറയൽ കുറ്റമല്ല '
ഇങ്ങനെയുള്ള പിഴച്ച കക്ഷികളെ ആക്ഷേപിക്കാമെന്ന് പറയാനു ള്ള കാരണം
അവരെ മാർഗ്ഗത്തെ തൊട്ടു ജനങ്ങളെ ബോധവൽക്കരിക്കാനും ഭയപ്പെടുത്താൻ വേണ്ടിയുമാണ്* മിർഖാത്ത് 132
قال النووي : فإن قيل كيف مكّنوا من الثناء بالشر مع الحديث الصحيح في البخاري في النهي عن سب الأموات ؟ قلت : النهي إنما هو في حق غير المنافقين والكفار ، وغير المتظاهر فسفه و بدعته وأما هؤلاء فلا يحرم سهم تحذيراً من طريقتهم . اهـ مرقات 132
അസ് ലം സഖാഫി
പരപ്പനങ്ങാടി