Showing posts with label കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി1⃣. Show all posts
Showing posts with label കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി1⃣. Show all posts

Tuesday, February 13, 2018

കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി1⃣

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


കര്‍മ്മശാസ്ത്ര സംശയങ്ങള്‍ക്കു മറുപടി1⃣*
⭕⭕⭕⭕⭕⭕⭕


*1) മഅ്മൂമിന്റെ ആദ്യ റക്അത്തും ഇമാമിന്റെ രണ്ടാം റക്അതുമാണെങ്കില്‍ അത്തഹിയ്യാത്തില്‍ നിന്ന് ഉയരുമ്പോള്‍ മഅ്മൂമും കൈ ഉയര്‍ത്തേണ്ടതുണ്ടോ?*

*ഉ: തനിച്ച് നിസ്കരിക്കുമ്പോള്‍ തന്റെ ഇരുത്തത്തിന്റെ സ്ഥലമാണെങ്കില്‍ മാത്രമേ അത്തഹിയ്യാത്തില്‍ നിന്ന്  എഴുന്നേല്‍ക്കുമ്പോള്‍ മഅ്മൂമ് തക്ബീര്‍ ചൊല്ലേണ്ടതുള്ളു. എന്നാല്‍ രണ്ടാം റക്അത്തില്‍ ഇമാമിനെ തുടര്‍ന്നയാള്‍ ഇമാം തന്റെ ഒന്നാം അത്തഹിയ്യാത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയത്ത് ഇമാമിനോട് തുടര്‍ന്ന് കൈ ഉയര്‍ത്തല്‍ സുന്നത്താണ്.*

*ويرفع يديه تبعا لامامه القائم من تشهده الاول، وإن لم يكن محل تشهده (فتح المعين)*

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
*2) ഇമാം തക്ബീര്‍ കെട്ടിക്കഴിഞ്ഞാല്‍ തലപ്പാവ് കെട്ടുന്നതിന്റെ വിധിയെന്ത്?*

*ഉ: ഇമാമിന്റെ തക്ബീറിന്റെ ഉടനെത്തന്നെ തക്ബീര്‍ കൊണ്ട് ജോലിയായാല്‍ മാത്രമേ തക്ബീറിന്റെ ഫളീലത്ത് ലഭിക്കൂ. തക്ബീറിന് ഹാളിറാകാതിരിക്കുകയോ തലപ്പാവ് കെട്ടല്‍ പോലെയുള്ള നിസ്കാരത്തിന്റെ മസ്ലഹതുകള്‍ക്ക് വേണ്ടിയായാല്‍ പോലും പിന്തുകയോ ചെയ്താല്‍ ആ ഫളീലത്ത് നഷ്ടപ്പെടും.*

*( وإنما تحصل ) بحضور تكبيرة الإمام و ( بالاشتغال بالتحرم عقب تحرم إمامه ) ، فإن لم يحضرها أو تراخى}أي ولو لمصلحة الصلاة كالطهارة مغني فاتته (تحفة المحتاج مع حاشية الشرواني: 2/255)*


*3) പന്നി നെയ്യ്* *പോലെയുള്ള നജസ്* *കൊണ്ട് ചികിത്സിക്കാമോ?* *അത് നിര്‍ദേശിക്കുന്ന ഡോക്ടര്‍ മുസ്ലിം തന്നെയാകണോ?*

ഉ: നിര്‍ബന്ധ ഘട്ടത്തില്‍ മദ്യമല്ലാത്ത ഏത് നജസ് കൊണ്ടും ചികിത്സ നടത്താവുന്നതാണ്. നജസായ മരുന്നിന്റെ ഫലപ്രാപ്തി നജസല്ലാത്ത മരുന്നു കൊണ്ട് ലഭ്യമല്ലെങ്കിലേ ഇത് അനുവദനീയമാവുകയുള്ളൂ.*

*(وأما) التداوى بالنجاسات غير الخمر فهو جائز سواء فيه جميع النجاسات غير المسكر..... إذا لم يجد طاهرا يقوم مقامها فان وجده حرمت النجاسات بلا خلاف (شرح المهذب: 9/50)*.

*മദ്യം തനിച്ച് മരുന്നായി ഉപയോഗിക്കാവതല്ല; മറ്റു വസ്തുക്കളോട് ചേര്‍ത്ത് ഉപയോഗിക്കാം. മറ്റു മരുന്നുകളോട് മദ്യം മിശ്രിതമാക്കിയ ടോണിക്ക് പോലുള്ളവ കൊണ്ട് ചികിത്സിക്കല്‍ ജാഇസാണ്. ശുദ്ധിയുള്ള മരുന്ന് മതിയാവാതെ വരികയും നജസ് കലര്‍ന്നത് ഫലപ്രദമാണെന്ന് നീതിമാനായ ഒരു ഡോക്ടര്‍ നിര്‍ദേശിക്കുകയോ രോഗിക്ക് ബോധ്യപ്പെടുകയോ ചെയ്താലേ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കാവൂ*.

*أما مستهلكة مع دواء آخر فيجوز التداوي بها كصرف بقية النجاسات إن عرف أو أخبره عدل طب بنفعها وتعينها بأن لا يغني عنها طاهر (تحفة المحتاج: 9/175)*

*രോഗ ശമനത്തിനു വേണ്ടി അമുസ്ലിം ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കുന്നതുകൊണ്ട് മതവിധികള്‍ക്ക് ഭംഗം വരുന്നില്ലെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ നജസ് കൊണ്ടുള്ള ചികിത്സ അനുവദനീയമാകാന്‍ മുസ്ലിം ഡോക്ടറുടെ നിര്‍ദേശം അനിവാര്യമാണ്.*
*أما الترياق المعجون بها ونحوه مما تستهلك فيه فيجوز التداوي به عند فقد ما يقوم مقامه مما يحصل به التداوي من الطاهرات كالتداوي بنجس كلحم حية وبول ، ولو كان التداوي بذلك لتعجيل شفاء بشرط إخبار طبيب مسلم عدل بذلك أو معرفته للتداوي به (مغنى المحتاج: 4/234)*

*ويجوز الاعتماد على طب الكافر ووصفه ما لم يترتب على ذلك ترك عبادة أو نحوها مما لا يعتمد فيه شيء ومنه الأمر بالمداواة بالنجس شرح م ر(حاشية الشرواني: 3/182)*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....