Showing posts with label ഇസ്തിഗാസ ഒഹാബിയുടെ തെളിവ് إياك نستعين. Show all posts
Showing posts with label ഇസ്തിഗാസ ഒഹാബിയുടെ തെളിവ് إياك نستعين. Show all posts

Wednesday, July 4, 2018

ഇസ്തിഗാസ ഒഹാബിയുടെ തെളിവ് إياك نستعين

ഇസ്തിഗാസ
ഒഹാബിയുടെ തെളിവ്
إياك نستعين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


അഭൗതിക സഹായം അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്നതിന്‌ തെളിവായി ഒഹാബി് ഓതിയ ആയത്ത്...

ഒരാള്‍ ഒരു ആയത്ത് തെളിവായി കൊണ്ട് വരുമ്പോള്‍ ഇതിൽ അത് തെളിയിക്കുന്ന ഭാഗം എവിടെ?!! എന്ന് ചോദിക്കുന്നത് ന്യായമല്ലേ ??? അതിന്‌ ഏതെങ്കിലും മുഫസ്സിറുകൾ അങ്ങനെ വ്യാഖ്യാഹാനിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് സ്വാഭാവികം അല്ലേ...

ഞങ്ങൾ ഖുർആൻ സ്വന്തമായി വ്യാഖ്യാനിച്ച് ഊഹിച്ചു പാറയുന്നവരല്ല.


ഇനി വിഷയത്തിലേക്ക് വരാം...


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄


പരിശുദ്ധഖുര്‍ആനിലെ പ്രഥമ അധ്യായം, "ഫാത്തിഹ"യിലെ അഞ്ചാമത്തെ വചനം.

{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ }

"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു" എന്ന് അര്‍ത്ഥം കിട്ടും. അര്‍ത്ഥമല്ലല്ലോ ആയത്ത്... അത് വ്യാഖ്യാനസാഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്ലാഹുവിന്റെ കലാമാണ്... ഭോഷന്മാരില്‍ ഭോഷന്മാര്‍ മാത്രമേ ഭാഷാര്‍ത്ഥമാണ് അല്ലാഹു പറഞ്ഞത് എന്നും പറഞ്ഞു നടക്കുകയുള്ളൂ... എന്തായാലും അല്ലാഹുവിനോടുള്ള അവന്റെ അടിമയുടെ ശരിയായ പ്രതിജ്ഞയും പ്രഖ്യാപനവും പ്രാര്‍ത്ഥനയും ആണ് ഈ ആയത്തിന്റെ ആകെത്തുക... അഥവാ അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ള മറ്റൊരു ഇലാഹും ഇല്ലെന്നും സഹായം അഭ്യര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹതയുള്ള അനുഗ്രഹങ്ങളുടെ പരമ സ്രോതസ്സ് ആയി മറ്റൊരു സഹായി ഇല്ലെന്നും വിശ്വാസി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രഖ്യാപിക്കുകയാണ് ഇവിടെ...

ഇതാണ് യാഥാര്‍ത്ഥ്യം. പക്ഷെ, ഈ യാഥാര്‍ത്ഥ്യത്തെ അതെ പോലെ അംഗീകരിച്ചാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളെയും അവിശ്വാസികളാക്കി മുദ്രകുത്തി, അവശേഷിക്കുന്ന മതത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ പുത്തന്‍ വാദി പൗരോഹിത്യത്തിനു ആവില്ലല്ലോ? അപ്പോള്‍ പിന്നെ ദുര്‍വ്യാഖ്യാനം തന്നെ ശരണം. അങ്ങനെയാണ് ഈ ആയത്തിനെ ചുറ്റിപറ്റിയുള്ള ചില ദുര്‍വ്യാഖ്യാനങ്ങള്‍ പിറവിയെടുത്തത്. ദുര്‍വ്യാഖ്യാനത്തിനു ചുക്കാന്‍ പിടിച്ച മൗലവിമാരെ ഒന്ന് പരിചയപ്പെടാം.


ഫാത്തിഹയുടെ തീരത്ത് എന്ന കൃതിയില്‍ ഉമര്‍ മൗലവി എഴുതുന്നു:

"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"

പറപ്പൂര്‍ മദനി മൗലവിമാര്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ അവര്‍ എഴുതുന്നു:

"അഭൗതികമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് തൗഹീദിനു എതിരാണ്."


വാസ്തവത്തില്‍ മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറായി മുദ്രകുത്താന്‍ വേണ്ടി ഒഹാബിസത്തിന്റെ പാതിരിമാര്‍ പടച്ചുണ്ടാക്കിയ ഒരു ദുര്‍വ്യാഖ്യാനം മാത്രമാണിത്... ഇങ്ങനെ ഒരു വ്യാഖ്യാനം മുന്‍ഗാമികളായ മുഫസ്സിറുകള്‍ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ഇങ്ങനെ ഒരു അര്‍ത്ഥം ആ ആയത്തിന് ഉണ്ടോ? അഹ്.ലുസ്സുന്നയുടെ ഇമാമുമാര്‍ ആരെങ്കിലും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഒരു പിഴച്ച ആശയം കൊണ്ട് വന്നിട്ടുണ്ടോ?

ഇല്ലേ ഇല്ല.

സഹായത്തെയും സഹായതേട്ടത്തെയും ഭൗതികം എന്നും അഭൗതികം എന്നും മനുഷ്യകഴിവിന്നധീനം എന്നും അതീതം എന്നും വേര്‍ തിരിച്ചത് മൗലവിമാര്‍ ഈ ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയ ഒരു നിയമം മാത്രമാണ്... അത് പിഴച്ച ബിദ്അത്ത് തന്നെയാണ്. ആ പിഴച്ച ബിദ്അത്ത് നരകത്തില്‍ ആണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല...

അറിയാതെ പെട്ട് പോയവര്‍ അറിയുക, പഠിക്കുക, ചിന്തിക്കുക, രക്ഷപ്പെടുക.

മുഫസ്സിറുകള്‍ എങ്ങനെയാണ് ഈ ആയത്തിനെ വ്യാഖ്യാനിച്ചത് എന്ന് നോക്കുക. അഭൗതികമായ സഹായതേട്ടം മാത്രമാണോ അവിടെ ഉദ്ദേശം..??

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രമാണോ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്..?


മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:


ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،

عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.


"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."

"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)


തഫ്സീര്‍ ഇബ്നു കസീര്‍:


{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها

وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم


"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."


ബൈളാവി:


والمراد طلب المعونة في المهمات كلها، أو في أداء العبادات،


"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"


ജലാലൈനി:


{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها


"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."


ശൗകാനി:


{ وإياك نستعين } على طاعتك وعلى أمورنا كلها


“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"


ഇമാം ബഗ്.വി(റ)


{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا


"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."


ഇബ്നു അഥിയ്യ(റ):


و { نستعين } معناه نطلب العون منك في جميع أمورنا،


"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."


അൽ ഖാസിൻ:


{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا


"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"


മനസ്സിലായല്ലോ ... ??


മൗലവിമാര്‍ ഈ ആയത്തിനു കൊടുത്ത വ്യാഖ്യാനം ത്വിബ്.രിയില്‍ ഇല്ല. ഇബ്നു കസീറില്‍ ഇല്ല. ബൈളാവിയില്‍ ഇല്ല. ജലാലൈനിയില്‍ ഇല്ല. റാസിയിലോ ഖുര്‍തുബിയിലോ ഇങ്ങനെ ഒരു വ്യാഖ്യാനം ഇല്ല. ബഗ്.വിയിലും ഖാസിനിലും നസഫിയിലും ഇല്ല. എന്തിനേറെ, ഇവരുടെ ആചാര്യനായ ശൗകാനിയുടെ തഫ്സീറില്‍ പോലും ഇല്ല.

മുസ്.ലിം ഉമ്മത്ത് നൂറ്റാണ്ടുകളായി ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കുന്ന വിവിധ നൂറ്റാണ്ടുകളിലായി വിവിധ മദ്.ഹബുകളുടെ ഇമാമുമാരാല്‍ വിരചിതമായ ഒരു ആധികാരിക തഫ്സീറിലും ഈ വ്യാഖ്യാനം ഇല്ല. ഈ ഇമാമുമാരെയെല്ലാം കൈ വിട്ടു കൊണ്ട്, അവര്‍ നല്കി‍യ തഫ്സീറിനു വിരുദ്ധമായി പരിശുദ്ധ ഖുര്‍ആനു സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ചവര്‍, സത്യം മനസ്സിലാക്കിയിട്ടും സത്യവിശ്വാസികളുടെ പാതയില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ലേ..?? അവർക്ക് ഭയാനകമായ ഭാവി ഉണ്ടെന്നല്ലേ പരിശുദ്ധ ഖുര്‍ആന്റെ തന്നെ അധ്യാപനം..??


وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا


“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! “


മുഫസ്സിറുകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു - "നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ ആരാധിക്കുവാനുള്ള തൗഫീഖിനു വേണ്ടിയും അതെ പോലെ തന്നെ ജീവിതസ്പര്‍ശിയായ സര്‍വ്വ വിഷയങ്ങളിലും അല്ലാഹുവിനോട് മാത്രമേ ഒരു മുസ്.ലിം സഹായം തേടൂ എന്നാണ് അര്‍ത്ഥം.


പിന്നെ എവിടെ നിന്നാണ് മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രം എന്നും അഭൗതികമായ കാര്യങ്ങളില്‍ മാത്രം എന്നും മൗലവിമാര്‍ക്ക് അര്‍ത്ഥം കിട്ടിയത്..?? മറ്റെവിടെ നിന്നുമല്ല. പൈശാചികമായ ഉദ്ബോധനത്തിൽ നിന്ന് മാത്രം. പരിശുദ്ധ ഖുര്‍ആനിലെ ആയത്തിനു കടുത്ത ദുര്‍വ്യാഖ്യാനം ചമച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഉള്ള അര്‍ത്ഥങ്ങള്‍ വെട്ടിച്ചുരുക്കി, മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറാക്കാന്‍ വൃഥാ സമയം കളയുന്ന ഇവരോടല്ലേ അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ കലാമിനു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കിയാല്‍ അവര്‍ നരകത്തില്‍ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നു മുന്നറിയിപ്പ് നല്‍കിയത്. അതു കൊണ്ട് നരകത്തില്‍ നിന്നും രക്ഷപ്പെടണമോ, എങ്കില്‍ ഈ ദുര്‍വ്യാഖ്യാന മൗലവിമാരുടെ പിടിയില്‍ നിന്നും ആദ്യം രക്ഷപ്പെടുക.

എല്ലാ സഹായവും അല്ലാഹുവിനോടാണ് തേടുന്നത് എന്ന് പറഞ്ഞാല്‍, സൃഷ്ടികള്‍ തമ്മിലുള്ള സഹായതേട്ടങ്ങള്‍ എല്ലാം അല്ലാഹു അവന്റെ സഹായമാകുന്ന അനുഗ്രഹം സിദ്ധിക്കാന്‍ കാരണമായവരെ സമീപിക്കുക എന്ന നിലയില്‍ ആണെന്ന് വ്യക്തമാണല്ലോ.. ? അല്ലാഹുവാണ് നല്‍കുന്നവന്‍, ഞാന്‍ വെറും വിതരണക്കാരന്‍ മാത്രം എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) തന്നെ പ്രഖ്യാപിച്ചതുമാണല്ലോ?

അല്ലാഹു നല്‍കുന്ന ഭൗതിക അനുഗ്രഹങ്ങളില്‍ നിന്നും (അറിവ്, അധ്വാനം, സമ്പത്ത്, ,,,) ഭൗതികമായ സഹായം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടുന്നത് പോലെ തന്നെ അല്ലാഹു നല്‍കുന്ന അഭൗതികമായ അനുഗ്രഹങ്ങളില്‍ നിന്ന് (മുഅ്ജിസത്ത്, കറാമത്ത്) ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടാവുന്നതാണ്...

രണ്ട് സഹായങ്ങളുടെയും പരമമായ സ്രോതസ്സ് അല്ലാഹു തന്നെയാണ്. ആ വിശ്വാസത്തോടു കൂടി തേടുമ്പോള്‍ ഒരു തേട്ടം തൗഹീദും മറ്റൊന്ന് ശിര്‍ക്കും ആയി മാറുന്ന രസതന്ത്രം ദീനിന്റെ ഏതെങ്കിലും പ്രമാണങ്ങളില്‍ വിവരമുള്ള ആരെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ..?

ഉണ്ടെങ്കിൽ അതല്ലേ ഖുർആൻ കൊണ്ടും തഫ്സീർ കൊണ്ടും തെളിയിക്കേണ്ടത്???

വ്യക്തമായ മറുപടി ഇത് ചോദിച്ച  വഹാബിക്ക് ദാ തന്നിട്ടുണ്ട്...

ഇനിയും തെളിവ് കണ്ടില്ല, മറുപടി കിട്ടിയില്ല  എന്ന് പറഞ്ഞ് വരരുത്... 

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....