Showing posts with label മുത ശാബി ഹ് മുജാഹിദ് കൾ വ്യാഖ്യാനിക്കുന്നു ' വൈരുദ്ധ്യം 8. Show all posts
Showing posts with label മുത ശാബി ഹ് മുജാഹിദ് കൾ വ്യാഖ്യാനിക്കുന്നു ' വൈരുദ്ധ്യം 8. Show all posts

Tuesday, December 3, 2019

മുത ശാബി ഹ് മുജാഹിദ് കൾ വ്യാഖ്യാനിക്കുന്നു ' വൈരുദ്ധ്യം 8


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' 8

 *വ്യാഖ്യാനം ബുദ്ധിശൂന്യമെന്ന് കെ . പി*

 കെ . എൻ . എം മുൻ ജനറൽ സെക്രട്ടറി കെ . പി മുഹമ്മദ് ബിൻ അഹ്മദ് മൗലവി അല്ലാഹുവിന്റെ സ്വിഫാത്തുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക : “ അല്ലാ ഹുവും റസൂലും അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേ ഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ധിശൂന്യം ! നാം നിരൂപിച്ച അർത്ഥമാണ് അല്ലാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളി വുമില്ലല്ലോ . അത് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് . അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമി ല്ല . . . . . എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാ ഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ ( അറിഞ്ഞാ അറിയാതെയോ ) ചെന്നു ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണുണ്ടാ യിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാ കുമല്ലോ . ” ( വിശ്വാസം . പുറം 124 , 76 നോക്കുക )

* കെ . പി . വ്യാഖ്യാനിക്കുന്നുج*

 . - സ്വിഫത് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ . പി മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ ;

 - “ അല്ലാഹുവേ , നീയാണ് ആദ്യമായുള്ളവൻ . അപ്പോൾ നിനക്ക് മുമ്പ് യാതൊന്നുമില്ല . നീയാണ് പ്രത്യക്ഷനായുള്ള വൻ . അപ്പോൾ നിന്റെ മീതെ ഒന്നുമില്ല . നീ തന്നെയാണ് പരോ ക്ഷനായുള്ളവനും . അപ്പോൾ നിന്റെ അടിയിലായും ഒന്നുമി ല്ല . നീ ഞങ്ങൾക്ക് കടം വീട്ടിത്തരിക . ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക . ( ഈ വിശേ ഷണങ്ങൾക്ക് മൗലവി വ്യാഖ്യാനം നൽകുന്നതിങ്ങനെയാണ് ) " നിന്റെ മീതെ ഒന്നുമില്ല . ' എന്നതിന്റെ വിവക്ഷ നിന്നെ അതി ജയിക്കുന്ന , നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാത നിന്റെ നിയമപരിധിയിൽ നിന്ന് തള്ളിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു . " ( വിശ്വാസം , പേജ് 90 )

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....