Skip to main content

Posts

Showing posts from December, 2025

മുജാഹിദ്മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത് ശംസുൽ ഉലമാ

  📚📚_______________📚📚 🕳----------------------------------🕳 സയ്യിദ് മുഹമ്മദ് കോയ തങ്ങൾ  ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ  ഹള്റത്തിലേക്ക്,  താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു.  1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്?  2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?  3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്? അൽജവാബ്- 1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദ...

ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?

 ചോദ്യം: ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ? ഉത്തരം: ഖസ്റിന് എട്ടു ശർതുകളുണ്ട്. 1. ദീർഘ യാത്രയായിരിക്കുക. 2. യാത്ര ദീർഘ യാത്രയാണെന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ അറിവുണ്ടായിരിക്കുക. 3. അനുവദനീയ യാത്രയായിരിക്കുക. 4. പൂർണ്ണമായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക. 5. തക്ബീറത്തുൽ ഇഹ്റാമിനോടൊപ്പം ഖസ്റിനെ നിയ്യത്ത് ചെയ്യുക. 6. നിസ്കാരം പൂർത്തിയാകുന്നത് വരെ ഖസ്റിന്റെ നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങൾ സൂക്ഷിക്കുക. 7. നിസ്കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കുക. 8. ഖസ്റ് അനുവദനീയമാണെന്ന് അറിയുക. ഫതാവ നമ്പർ (600) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീയമാണോ? ഇല്ലെങ്കിൽ എത്ര കിലോ മീറ്റർ യാത്ര ചെയ്തതിനു ശേഷമാണ് അനുവദനീയമാവുക? യാത്ര ചെയ്യുന്നവൻ്റെ പഞ്ചായത്ത്/ജില്ല വിട്ട് പുറത്ത് പ്രവേശിക്കണമെന്നുണ്ടോ ? ഉത്തരം: സ്വന്തം നാട്ടിൽ വെച്ച് ജംഉം ഖസ്റും അനുവദനീയമല്ല. ദീർഘയാത്ര പുറപ്പെടുന്നവർ ഏത് നാട്ടിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ നാടിൻ്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കുന്നതോടെ ജംഉം ഖസ്‌റും അനുവദനീയമായിരിക്കുന്നു. സാധാരണ ഗതിയിൽ ആ നാടിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടക്കണം എന്നതാണ് നിബന്ധന. ജില്ലയോ പഞ്ചായത്തോ ഇതിൽ പരിഗണനാർഹമല്ല. കാരന്തൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ സാധാരണയിൽ കാരന്തൂരിൻ്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്ത് കടന്നിരിക്കണം. എന്നാലേ ജംഉം ഖസ്റും അനുവദനീയമാകൂ. അടുത്തടുത്തുള്ള രണ്ട് സ്ഥലങ്ങൾ രണ്ടും രണ്ടു ഗ്രാമങ്ങളായി തന്നെ കണക്കാക്കുന്ന രീതിയാണ് സ്ഥലവാസികൾക്കുള്ളതെങ്കിൽ രണ്ട് ഗ്രാമങ്ങൾക്കും രണ്ടിന്റെ വിധിയാണ്. അഥവാ ഒരു ഗ്രാമത്തിൽ നിന്ന് ദീർഘ യ...

ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം

 ചോദ്യം: ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം ? ഉത്തരം: 48 ഹാശിമീ മൈലാണ് ദീർഘ യാത്രയായി പരിഗണിക്കാനാവശ്യമായ ദൂരമെന്ന് ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാ ഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തുടങ്ങിയ സ്വഹാബി പ്രമുഖർ നാലു "ബരീദ്" ദൈർഘ്യമുള്ള യാത്രയിൽ ഖസ്‌റ് നിർവ്വഹിച്ചിരുന്നതായി സ്വഹീഹായ ഹദീസുണ്ട്. മറ്റു സ്വഹാബികളാരും ഇതിൽ വിയോജിച്ചിട്ടില്ല. ഒരു ബരീദ് നാല് ഫർസഖും ഒരു ഫർസഖ് മൂന്ന് ഹാശിമീ മൈലുമാണ്. അപ്പോൾ നാലു ബരീദ് നാൽപത്തിയെട്ട് ഹാശിമീ മൈലുകളാണ്. ഇതാണ് ദീർഘ യാത്രയുടെ ദൂരം. ഹാശിമിയ്യായ നാൽപത്തിയെട്ട് മൈലുകളാണ് രണ്ട് മർഹല എന്ന് പറയുന്നതിന്റെ വിവക്ഷ. ഒരു ഹാശിമി മൈൽ ആറായിരം മുഴമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. ഒരു മുഴം ഏകദേശം 46.1 സെൻ്റീ മീറ്ററാണ്. ഇതനുസരിച്ച് ഒരു ഹാശിമീ മൈൽ 2766 മീറ്ററാണ്. അഥവാ രണ്ട് കിലോമീറ്ററും 766 മീറ്ററും. അപ്പോൾ 48 ഹാശിമീ മൈൽ 132.768 കിലോമീറ്ററായിരിക്കും. മടക്ക യാത്രയും കൂടി പരിഗണിച്ച് മേൽ പറഞ്ഞ ദൂരം ഉണ്ടായാൽ മതിയാകുന്നതല്ല. ലക്ഷ്യ സ്ഥാനത്തേക്കുള്...

ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ?

 ചോദ്യം: ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ? ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദനീയമാണോ? ഉത്തരം: ജംഅ്, ഖസ്‌റ് എന്നിവ രണ്ടും ഒന്നിച്ചും ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദ നീയമാണ്.  ഉദാ: ളുഹ്റിൻ്റെ സമയം ആദ്യം ളുഹ്റ് രണ്ട് റക്‌അത്തും ശേഷം അസ്വറ് രണ്ട് റക്അത്തും നിർവ്വഹിച്ചാൽ ജംഉം ഖസ്‌റും നിർവ്വഹിക്കുകയുണ്ടായി. ളുഹറിന്റെ വഖ്തിൽ ളുഹറ് നാല് റക്അത്തും ശേഷം അസ്റ് നാല് റക്അത്തും നിസ്‌കരിച്ചാൽ ജംഅ് ഉണ്ട്. ഖസ്റ് ഇല്ല. ളുഹറിൻ്റെ സമയം ളുഹറ് രണ്ട് റക്‌അത്ത് നിസ്കരിക്കുകയും അപ്പോൾ അസ്വറ് നിസ്‌കരിക്കാതെ അസ്വറിന്റെ സമയമായതിനു ശേഷം അസ്വറ് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും ചെയ്‌താൽ ജംഅ് ഇല്ല. ഖസ്വറ് ഉണ്ട്. ഈ രൂപങ്ങളെല്ലാം അനുവദനീയമാണ്. ഫതാവ നമ്പർ (595) ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്?

 ചോദ്യം: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്? കസേര സ്വഫിനനുസരിച്ച് ഇടുകയാണോ വേണ്ടത്? അതോ ഇറക്കി ഇടുകയോ? മുജീബ്, മക്കരപ്പറമ്പ് ഉത്തരം: തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, ഇഅ്‌തിദാൽ തുടങ്ങിയവയിൽ നിൽക്കുകയും സുജൂദുകൾക്കും ഇരുത്തങ്ങൾക്കും വേണ്ടി കസേരയിൽ ഇരിക്കുകയും ചെയ്യുന്നവർ നിസ്ക‌ാരം തുടങ്ങുന്നത് നിന്നു കൊണ്ടായതിനാൽ സ്വഫുകൾ ശരിപ്പെടുത്തേണ്ടത് കാൽ മടമ്പുകളും ചുമലുകളും ശരിപ്പെടുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ കസേര സ്വഫിൽ നിന്ന് പിന്നിലേക്കി ഇറക്കിയിടേണ്ടതായി വരും എന്നാൽ ആദ്യം മുതലേ കസേരയിലിരുന്ന് നിസ്ക്‌കരിക്കുന്നവർ അവരുടെ പിൻഭാഗം മറ്റുള്ളവരുടെ കാൽപാദങ്ങളോട് ഒപ്പിച്ചു കൊണ്ടാണ് സ്വഫുകൾ ക്രമപ്പെടുത്തേണ്ടത്. അപ്പോൾ കസേര സ്വഫിനൊപ്പിച്ച് ഇടേണ്ടതാണ്. ഒപ്പം നിൽക്കുക, മുന്നോട്ട് നിൽക്കുക, പിന്നോട്ട് നിൽക്കുക എന്നിവയിലെല്ലാം നിറുത്തത്തിൽ കാൽമടമ്പും ഇരുത്തത്തിൽ ചന്തിയുടെ പിൻവശവുമാണ് പരിഗണിക്കേണ്ടതെന്നും രണ്ട് പേരും നിൽക്കുന്നവരാവുമ്പോഴും രണ്ട് പേരും ഇരിക്കുന്നവരാവുമ്പോഴും ഒരാൾ നിൽക്കുകയും മറ്റൊരാൾ ഇരിക്കുകയും ചെയ്യുമ്പോഴുമെല്ലാം ഇത് തന്നെയാണ് പരിഗണനയെന്നും കർമ്മ...

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?

 ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ? ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക് നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗപ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളിലേക്കുമെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ/ അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്‌ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഫതാവാ നമ്പർ : 932 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

മേൽ വാടക

 ചോദ്യം: ഷെഡ്ഡ് കെട്ടി കച്ചവടം നടത്താനായി ഞാനൊരു ഭൂമി വാടകക്ക് എടുത്തു. ഞാൻ വാടകക്കെടുത്ത ഭൂമി പൂർണ്ണമായും എനിക്ക് അവശ്യമില്ലെന്ന് വന്നാൽ എന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള ഭൂമി ഇതേ ആവശ്യത്തിന് ഞാൻ മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു വാടക വാങ്ങൽ അനുവദനീയമാണോ? അനുവദനീയമാണെങ്കിൽ രണ്ടു വാടകയും തുല്യമാവണമെന്നുണ്ടോ ? ഉത്തരം: അതേ; നിങ്ങൾ വാടക ഇടപാടിലൂടെ കൈവശം വാങ്ങിയ ഭൂമി പൂർണ്ണമായോ ഭാഗികമായോ നിങ്ങൾ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകൽ അനുവദനീയമാണ്. നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം നിങ്ങൾക്ക് അവകാശപ്പെട്ടതാകുന്നു. ഉപകാരമെടുക്കാൻ വേണ്ടി ഭൂമി നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് നൽകുന്നതിന് തടസ്സമില്ല. വാടക ഇടപാട് നടത്താൻ വസ്‌തുവിൻ്റെ ഉടമാവകാശം നിർബന്ധമില്ല. വസ്‌തുവിൻ്റെ ഉപകാരം ഉടമയാക്കിയാൽ മതിയാകുന്നതാണ്. ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം (ഷെഡ്ഡ് നിർമ്മിച്ചു കച്ചവടം നടത്തൽ) നിങ്ങൾക്ക് അവകാശപ്പെട്ടതിനാൽ പ്രസ്തുത ഭൂമി കൈവശം വാങ്ങിയതിനു ശേഷം നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാവുന്നതാണ്. തുഹ്ഫ 4-402, നിഹായ 4-86 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അങ്ങനെ വാടകയ്ക്ക് നൽകുമ്പോൾ ...

യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ

 ചോദ്യം : യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ? യൂട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ അ‌പ്ലോഡ് ചെയ്ത് 1000 സബ്ക്രൈബ്‌സും 4000 വാച്ചിംഗ് അവേഴ്‌സുമായാൽ APPLY NOW ക്ലിക്ക് ചെയ്ത് നമ്മുടെ ചാനലിൽ പരസ്യങ്ങൾ നൽകാൻ അനുവാദവും അപേക്ഷയും നൽകിയാൽ യൂട്യൂബുമായുള്ള കരാർ അനുസരിച്ച് നമ്മുടെ ചാനലിൽ പരസ്യങ്ങൾ വരികയും നമുക്ക് വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇങ്ങനെ ഹറാമായ കാര്യങ്ങളടക്കം പരസ്യം ചെയ്യാവുന്ന വിധത്തിൽ അപേക്ഷയും അനുവാദവും നൽകി അതിലൂടെ പണം സ്വീകരിക്കാമോ എന്നാണ് എൻ്റെ സംശയം. മുഹ്‌സിൻ എടവണ്ണപ്പാറ ഉത്തരം: ചോദ്യത്തിൽ പറഞ്ഞതു പോലെ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഉൾപ്പെടുന്ന വിധത്തിൽ പരസ്യങ്ങൾക്ക് അനുവാദവും അപേക്ഷയും നൽകി പണം സ്വീകരിക്കുന്നത് ശരിയല്ല. ഹറാമിന് സഹായം ചെയ്യാൻ പാടില്ല. ഹറാമായ കാര്യത്തിലേക്ക് കൂട്ടിച്ചേർക്കുമെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള സർവ്വ ഇടപാടുകളും ഇടപെടലുകളും ഹറാമാണെന്നും ഉറപ്പോ മികച്ച ധാരണയോ ഇല്ല, സംശയമോ ഊഹമോ മാത്രമാണെങ്കിൽ കറാഹത്താണെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വ്യക്തമാ...

വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ

 ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ? ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്‌തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി-കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല. ധനം വസൂൽ ചെയ്‌തുകൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം. ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദീ 96 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശയെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്‌ലാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയി...

കറാഹത്;* *സാങ്കേതികത്വവും ചില പ്രയോഗങ്ങളും

 📚 *കറാഹത്;* *സാങ്കേതികത്വവും ചില പ്രയോഗങ്ങളും* (ഭാഗം -4) ✍️  _അശ്റഫ് സഖാഫി, പള്ളിപ്പുറം._  ______________________  *_മുൻഗാമികളുടെ 'കറാഹത്' പ്രയോഗങ്ങൾ_*  കറാഹതിൽ നിന്നും, ഖിലാഫുൽ ഔലാ എന്ന ഇനത്തെ വേർതിരിച്ച് സാങ്കേതികത്വം നൽകിയത് പിൽക്കാല ഇമാമുമാരാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അപ്പോൾ മുൻഗാമികൾ ഖിലാഫുൽ ഔലായും കൂടെ ഉൾപ്പെട്ട വിശാലാർത്ഥത്തിനാണ് കറാഹത് എന്ന് പ്രയോഗിക്കുക. അവരുടെ ഉദ്ധരണികളോ ഗ്രന്ഥങ്ങളോ വായിക്കുമ്പോൾ ഇക്കാര്യം നല്ല ഓർമ്മ വേണം.  وَيُسَنُّ لِلْخَطِيبِ أَنْ يُبَالِغَ فِي حُسْنِ الْهَيْئَةِ وَفِي مَوْضِعٍ مِنْ الْإِحْيَاءِ يُكْرَهُ لَهُ لُبْسُ السَّوَادِ أَيْ هُوَ خِلَافُ الْأَوْلَى. اهـ (تحفة: ٢/٤٧٥) കറുപ്പ് വസ്ത്രം ധരിക്കൽ ഖത്വീബിന് കറാഹതാണെന്ന ഇമാം ഗസാലി(റ)യുടെ വാക്ക് കണ്ട്, തൻസീഹോ തഹ്‌രീമോ കരുതണ്ട. അത് ഖിലാഫുൽ ഔലായാണ് അവിടെ ഉദ്ദേശമെന്ന് തുഹ്ഫഃയിൽ വ്യക്തമാക്കിയതാണ് ഇപ്പോൾ ഉദ്ധരിച്ചത്. ഇതല്ലാത്ത മറ്റു വിധികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇമാം നവവി(റ)ൻ്റെ മുമ്പുള്ള പണ്ഡിതന്മാരിൽ പെട്ടവരാണ് ഇമാം ഗസാലി(റ). അവർ പറഞ്ഞ ഹുക്മുകളുടെ നിജസ്ഥിതി, പ...

لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം* *ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല

 📚 *o-لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം* *ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല* ✍️  _അശ്റഫ് സഖാഫി, പള്ളിപ്പുറം._  ______________________ ഇമാം നവവി(റ) പറഞ്ഞു: لا يقال 'يا خالق الخنازير' مثلا- أدباً. اهـ (الأذكار: ١٠٧) "അല്ലാഹുവിനെ അഭിസംബോധന ചെയ്യുമ്പോൾ 'പന്നികളെ സൃഷ്ടിച്ചവനേ..' എന്ന് പറയരുത്. അതാണ് മര്യാദ" ഇവിടെ 'അങ്ങനെ പറയരുത്' എന്ന് പറഞ്ഞെങ്കിലും, അത് നിഷിദ്ധമായ ഹറാമോ, അല്ലെങ്കിൽ കറാഹതോ പോലും ഉദ്ദേശിക്കുന്നില്ല. അദബിൻ്റെ ശൈലി പഠിപ്പിക്കുക മാത്രമാണെന്ന് പ്രസ്തുത വാക്കിൽ തന്നെ ഇമാം വ്യക്തമാക്കി. ഈ ഉദ്ധരണിയിൽ നിന്നും തെളിവ് പിടിച്ച് ഇമാം കുർദീ(റ) ഇക്കാര്യങ്ങൾ ഉണർത്തുന്നുണ്ട്. ചില വിദ്യാർത്ഥികൾ ഇമാമുകളുടെ  لا يقال  പ്രയോഗം കാണുമ്പോഴേക്ക്, അക്കാര്യം ഹറാമാണെന്ന് ഗ്രഹിക്കുന്നത് തെറ്റിദ്ധാരണയാണെന്നും മഹാൻ പറയുന്നു: ففي أذكار النووي: لا يقال 'يا خالق الخنازير مثلا- أدباً '. فاستعمل لا يقال في الأدب، وكان الشائع على ألسنة الطلبة أن 'هذا حرام' أخذًا من قولهم: لا يقال، فبيّن النووي - رحمه الله تعالى - أن لا يقال لا يختص بالحرام ولا بالمكروه، بل يستعمل...

സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*

 📚 *സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്* ✍️  _അശ്റഫ് സഖാഫി, പള്ളിപ്പുറം._  ______________________ ഈ ഹദീസ് നോക്കൂ: قَالَ رَسُولُ اللَّهِ ﷺ «لَا يَقْبَلُ اللَّهُ صَلَاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ» വുളൂ ഇല്ലാത്ത നിസ്കാരം അല്ലാഹു സ്വീകരിക്കില്ല - എന്ന ആശയമാണല്ലോ ഈ ഹദീസിൽ.  മറ്റൊരു ഹദീസ്: « لا يَشْرَبُ الخمرَ رجلٌ من أُمَّتِي ، فيَقْبَلُ اللهُ منه صلاةً أربعينَ يومًا» "എൻ്റെ സമുദായത്തിൽ ഒരാൾ കള്ള് കുടിച്ചാൽ, അവൻ്റെ ഇബാദതുകൾ 40 ദിവസത്തേക്ക് അല്ലാഹു സ്വീകരിക്കുന്ന പ്രശ്നമില്ല"  ഈ രണ്ട് ഹദീസിലും - "അല്ലാഹു സ്വീകരിക്കില്ല" എന്നാണുള്ളത്. വുളൂ ഇല്ലാത്ത നിസ്കാരം സ്വഹീഹേ അല്ല. അപ്രകാരം നിസ്കരിച്ചത് പരിഗണിക്കില്ല. വീണ്ടും വുളൂ എടുത്ത് നിസ്കരിക്കൽ നിർബന്ധമാണ്. എന്നാൽ കള്ള് കുടിച്ചവൻ്റെ നിസ്കാരം സ്വീകരിക്കില്ല എന്നാൽ, ഇനി 40 ദിവസങ്ങൾക്ക് ശേഷം, അവയെല്ലാം മടക്കി നിസ്കരിക്കണം എന്നാണോ ? അല്ല. അവൻ്റെ നിസ്കാരം സ്വഹീഹാകുന്നുണ്ട്. പക്ഷേ, പ്രതിഫലം ലഭിക്കുന്നതല്ല എന്നാണ് അവിടെ ഉദ്ദേശം. ഇതെങ്ങനെ ഈ രണ്ട് ഹദീസിലെയും ഒരേ വാക്കിന് അർത്ഥം വ്യത്യാസപ്പെട്ടത് ? ഒരിടത്ത് 'സ്വഹീഹ...

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം: ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ?? 👇 ഉത്തരം👇 ചെയ്യാം, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങളിൽ ഒന്നാണിത് الموفية عشرين : أنها - الصلاة - سبب لتذكر ما نسيه المصلي عليه . مطالب المسرات ١٨

ചെറിയ കുഞ്ഞുങ്ങളെ പള്ളിയിൽ

 السلام عليكم ورحمة الله وبركاته  ചെറിയ കുഞ്ഞുങ്ങളെ  പള്ളിയിൽ കൊണ്ടുവരുന്നവരുണ്ട്. പ്രത്യേകിച്ച് പള്ളിയിൽ നടക്കുന്ന മജ്ലിസുകളിൽ. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ? 👇 ഉത്തരം👇 ﺇﺩﺧﺎﻝ اﻟﺼﺒﻴﺎﻥ ﻓﻲ اﻟﻤﺴﺠﺪ ﺣﺮاﻡ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻟﻪ، ﻭﺇﻥ ﻟﻢ ﻳﻐﻠﺐ ﻓﻤﻜﺮﻭﻩ مغني ١/٧٠٩ "ചെറിയ കുട്ടികളെ പള്ളിയിൽ കൊണ്ടുവന്നാൽ പള്ളി അശുദ്ധമാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ഹറാമാണ്. അങ്ങനെ അശുദ്ധമാക്കാനുള്ള സാധ്യത ശക്തമല്ലെങ്കിൽ  കറാഹത്താണ്"

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ? ഫർസാന എടരിക്കോട് ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയമാണ്. (റൗള: 3-400, അസ്‌നൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240) ഫതാവാ നമ്പർ : 928 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

മയ്യിത്ത് കൊണ്ടുപോകാമോ?نقل الميت

 ചോദ്യം: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഒരു സ്ത്രീയുടെ മയ്യിത്ത് അവളുടെ നാട്ടിൽ കൊണ്ടുപോയി മറവു ചെയ്യുകയാണ്. അവളുടെ ഭർത്യ വീട് മറ്റൊരു നാട്ടിലാണ്. അവിടെയായിരുന്നു അവൾ ഉണ്ടായിരുന്നത്. എങ്കിൽ അവളുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് മയ്യിത്ത് ഭർത്താവിന്റെ നാട്ടിൽ കൊണ്ടുപോയി മയ്യിത്ത് നിസ്കാരം നടത്തണമെന്നുണ്ടോ? അതല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് നേരിട്ട് അവളുടെ നാട്ടിലേക്ക് മയ്യിത്ത് കൊണ്ടുപോകാമോ? മുസ്തഫ ഹാജി, വെട്ടിച്ചിറ ഉത്തരം: അവളുടെ ഭർത്താവിൻ്റെ നാട്ടിലേക്ക് കൊണ്ടു പോയി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടത്തേണ്ടതില്ല. എന്നാൽ മരണം നടന്ന നാട്ടിൽ നിന്ന് ഖബറടക്കത്തിന് മറ്റൊരു നാട്ടിലേക്ക് കൊണ്ടു പോകുമ്പോൾ മരണം സംഭവിച്ച നാട്ടിൽ വെച്ചു തന്നെ മയ്യിത്ത് കുളിപ്പിക്കുകയും മയ്യിത്ത് നിസ്‌കാരം നടത്തുകയും ചെയ്‌തതിനു ശേഷമേ കൊണ്ടു പോകാവു എന്നുണ്ട്. (തുഹ്ഫ:3-203) ഫതാവാ നമ്പർ : 716 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബറിനുമുകളിൽ പൂക്കൾلريحان على القبر

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട് ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക) സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ. ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ?

 ചോദ്യം: ഖബറടക്കിയതിനു ശേഷം മയ്യിത്ത് ആ ഖബറിൽ നിന്ന് എടുത്ത് മറ്റൊരു ഖബറിലേക്ക് മാറ്റി വെക്കപ്പെട്ടാൽ ആ മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ? അലി ആനമങ്ങാട് ഉത്തരം: ആത്മാവിൻ്റെ ബന്ധം ശരീരത്തോടൊപ്പമാണ്. മയ്യിത്ത്  മാറ്റിവെക്കപ്പെട്ടാൽ ആത്മാവിന്റെ ബന്ധം അതിനെ പിന്തുടരുന്നതാണ്. (ഫതാവൽ കുബ്റ 2-9) ഫതാവാ നമ്പർ : 718 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. الماء في القبر

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഇബ്റാഹിം പട്ടാമ്പി ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക) ഫതാവാ നമ്പർ : 719 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ?

 ചോദ്യം: ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ? മുത്വലിബ് പാണ്ടിക്കാട് ഉത്തരം: തീ സ്പർശിച്ചിട്ടില്ലാത്ത കട്ട, കല്ല് തുടങ്ങിയവയാണ് ഖബർ മൂടാൻ ഉപയോഗിക്കേണ്ടത്. (ഹാശിയതുൽ ജമൽ: 2-200) തീ സ്‌പർശിച്ച വസ്‌തു ഖബറിൽ വെക്കൽ കറാഹത്താണ്. (അസ്‌നൽ മത്വാലിബ്: 1-327) തീയിൽ ചുടപ്പെട്ട ഇഷ്ടിക, ഹുരുഡീസ് തുടങ്ങിയവ ഖബറിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ് ഫതാവാ നമ്പർ : 720 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ

ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ? ഹമീദ്, ബാലുശ്ശേരി ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്. നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴു...

പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? المال الحرام

 സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താതിൻ്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിൻ്റെ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്‌ത്‌ മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമ്മം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിൻ്റെ ഉടമസ്ഥരിലേക്ക് തിരിച്ചു നൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലിംകളുടെ പൊതുവായ മസ്ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്. വിഷയ സംബന്ധമായ കർമ്മശാസ്ത്ര നിയമം ഇപ്രകാരമാണ്; ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്...

അടവിന് വാങ്ങൾ അനുവദനീയമാണോ?الشراء المؤجل

 സംശയം: ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ തുടങ്ങിയവ അടവിന് വാങ്ങൾ അനുവദനീയമാണോ? മാസംതോറും നിശ്ചിത സംഖ്യയായി ഒരു വർഷം അടക്കണമെന്ന വ്യവസ്ഥയിൽ മേൽ വസ്തുക്കൾ മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നിച്ച് പണം നൽകാൻ പ്രയാസമുള്ളവർക്ക് ഇത് സൗകര്യമാണ്. പക്ഷേ ഇങ്ങനെ വാങ്ങുമ്പോൾ റൊക്കം പണം നൽകി വാങ്ങുന്നതിനെക്കാൾ അൽപ്പം കൂടുതൽ നൽകണം. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ? യൂനുസ് പൊന്നാനി നിവാരണം: നിശ്ചിത സംഖ്യ വില നിശ്ചയിച്ച് വസ്തു‌ വാങ്ങുകയും പ്രസ്‌തുത സംഖ്യ നിശ്ചിത അവധിക്കുള്ളിൽ ഒന്നിച്ചോ പല തവണകളായോ അടച്ചുതീർക്കണമെന്ന് വ്യവസ്ഥചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു‌ വാങ്ങലാണിത്. ഇത് അനുവദനീയമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. വിലയുടെ നിശ്ചിതഭാഗം റൊക്കമായും ബാക്കി പല തവണകളായും നൽകണമെന്ന് നിശ്ചയിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടക്കേണ്ട സംഖ്യ കൃത്യമായി നിശ്ചയിക്കുന്നതിനും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചു കൊണ്ട് ഇടപാട് നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഗഡുക്കളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇത്ര...

എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ

 സംശയം: എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ? ഇസ്മാഈൽ, പുഞ്ചാവി നിവാരണം: ബേങ്കിൽ നിക്ഷേപിച്ച പണം ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വെച്ച് തിരിച്ചെടുക്കാനുള്ള സൗകര്യമാണല്ലോ എ. ടി. എം. ഈ നിലയിൽ ഇത് തെറ്റല്ല. എന്നാൽ ബേങ്കിലേക്ക് പണം നൽകിയത് പലിശ ഇടപാടിലൂടെയാണോ എന്നതാണ് പ്രശ്നം. വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടാണ്. പ്രസ്‌തുത വ്യവസ്ഥയോടെ പണം നൽകുന്നതിലൂടെ തന്നെ പലിശ എന്ന മഹാപാപം സംഭവിച്ചിരിക്കുന്നു. നൽകുന്നതിലേറെ തിരിച്ചു തരണമെന്ന നിബന്ധനയോടെ പണം കൊടുക്കൽ തന്നെ പലിശയെന്ന പാപമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ സ്വീകരിക്കൽ മാത്രമാണ് പാപം എന്ന ധാരണ ശരിയല്ല, വർദ്ധനവ് ലഭിക്കണമെന്ന നിബന്ധനയില്ലാതെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടല്ല. എങ്കിലും ആധുനിക ബേങ്കുകൾ പലിശ ഇടപാട് സ്ഥാപനങ്ങളായതിനാൽ സാധിക്കുമെങ്കിൽ അതും ഒഴിവാക്കലാണ് നല്ലത്. ഫതാവാ നമ്പർ : 406 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടംالربا عند الضرورة

 സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ? നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336). വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ  കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ...

ضرب يدينകയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്

 സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ? നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്ത‌ത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു. അത് നിഷിദ്ധമല്ലെന്...

ജ്വല്ലറിയുടെ ഓഫർ

 ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ? ഷാജഹാൻ ബേക്കൽ ഉത്തരം: ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം  കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല. എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊര...

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ? ഹമീദ്, ബാലുശ്ശേരി ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്. നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട...

ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ?

 ചോദ്യം: കുട്ടി ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ? അത് അന്യസമുദായത്തിന്റെ ആചാരം സ്വീകരിക്കലായി പരിഗണിക്കപ്പെടുമോ? ഉത്തരം: കുട്ടി ജനിച്ച ദിവസം കേക്ക് മുറിച്ച് വിതരണം ചെയ്യുന്നത് തെറ്റല്ല. കുട്ടി ജനിച്ചതിൻ്റെ പേരിലോ മറ്റോ സന്തോഷമുള്ള സമയങ്ങളിൽ കേക്കോ മറ്റു പലഹാരങ്ങളോ വിതരണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ പോലും ചെയ്യാവുന്ന കാര്യമാണ് പലഹാര വിതരണവും അന്നദാനവും. നല്ല നിയ്യത്തോടെയാണെങ്കിൽ പ്രതിഫലാർഹവുമാണ്. എന്നാൽ മറ്റു മതക്കാരുടെ മതപരമായ ആചാരങ്ങൾ സ്വീകരിക്കാൻ പാടില്ല. തെറ്റായ വിശ്വാസങ്ങളൊന്നും ഉൾക്കൊള്ളാനും പാടില്ല. അതൊന്നുമില്ലാതെ കേക്കു മുറിച്ചു കൊടുക്കുന്നതും പലഹാരം വിതരണം ചെയ്യുന്നതും തെറ്റല്ല. അതുകൊണ്ട് മാത്രം അന്യ സമുദായത്തിന്റെ ആചാരം സ്വീകരിച്ചു എന്ന് വരില്ല. ഫതാവാ നമ്പർ : 973 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? ربا في البنك

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ. നിവാരണം:  ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർ...

ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. وطء على القبر

 ചോദ്യം:ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഒരു മയ്യിത്തിനെ മറവ് ചെയ്യാൻ കൊണ്ടു പോകുമ്പോഴും ഖബർ സിയാറത്ത് ചെയ്യാൻ പോകുമ്പോഴുമെല്ലാം മറ്റു ഖബറുകൾക്ക് മുകളിൽ ചവിട്ടേണ്ടി വരാറുണ്ടല്ലോ. എന്താണിതിൻ്റെ വിധി? ശിഹാബ് മാട്ടുമ്മൽ ഉത്തരം: ഖബറിനു മുകളിൽ ചവിട്ടരുത്. അത് കറാഹത്താണ്. എന്നാൽ മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടിയോ ഖബർ സിയാറത്തിന് വേണ്ടിയോ അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ അതിൽ തെറ്റില്ല. (തുഹ്‌ഫ: 3-175, നിഹായ 3-12) ഫതാവാ നമ്പർ : 721 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്.

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഇബ്റാഹിം പട്ടാമ്പി ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക) ഫതാവാ നമ്പർ : 719 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? ഇബ്റാഹിം പട്ടാമ്പി ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക) ഫതാവാ നമ്പർ : 719 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/J...

ഖബറിനുമുകളിൽ പൂക്കൾ ഖബറിനുമുകളിൽ പൂക്കൾ

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട് ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക) സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ. ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ

 യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ ബൈബിളിൽ അനേകം ഭാഗങ്ങളിൽ യേശുവും ദൈവവും തമ്മിൽ വ്യക്തമായ വ്യത്യാസം കാണിക്കുന്നു. ഇവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ: --- 1. യേശു പറയുന്നു: “പിതാവാണ് എന്നേക്കാൾ മഹാൻ” 📖 യോഹന്നാൻ 14:28 > “പിതാവ് എനിക്കു വലിയവൻ ആണ്.” 👉 ദൈവം ഒരാൾക്കാൾ വലിയവനല്ല. എന്നാൽ യേശു തന്റെ പിതാവിനെ തന്നേക്കാൾ വലിയവൻ എന്ന് പറയുന്നു. --- 2. യേശുവിന് അറിവിന്റെ പരിധിയുണ്ട് 📖 മർക്കോസ് 13:32 > ആ ദിവസവും ആ ഘട്ടവും ആരും അറിയുന്നില്ല — സ്വർഗ്ഗത്തിലെ ദൂതന്മാർക്കും പുത്രനും പോലും അല്ല; പിതാവിന്നു മാത്രം. 👉 ദൈവം സർവ്വജ്ഞൻ ആണ്. എന്നാൽ യേശു പറയുന്നു: എനിക്കറിയില്ല, പിതാവിന്നു മാത്രമേ അറിയൂ. --- 3. യേശു ദൈവത്തെ ആരാധിച്ചു 📖 മത്തായി 26:39 > “അപ്പാ… എന്റെ ഇഷ്ടം അല്ല, നിന്റെ ഇഷ്ടം ആവട്ടെ” എന്ന് മുഖം നിലത്തു കുനിഞ്ഞു പ്രാർത്ഥിച്ചു. 👉 ദൈവം ആരോടാണ് പ്രാർത്ഥിക്കുക? യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നു. --- 4. യേശുവിന് ദൈവം ഉണ്ട് 📖 യോഹന്നാൻ 20:17 > “ഞാൻ എന്റെ ദൈവത്തിങ്കലേക്കും നിങ്ങളുടെ ദൈവത്തിങ്കലേക്കും പോകുന്നു.” 👉 യേശു പറയുന്നു: എന്റെ ദൈവം എങ്കിൽ യേശു തന്നെയാണ് ദൈവമെങ്കിൽ → യേശുവിന് ...

ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.

*Usthad Dr Mohammad Farooq Naeemi Albhukhari*🌷🌷✍️✍️ 🤍Tweet 1268 തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ സദസ്സിൽ ചോദിച്ചു. "നമ്മുടെ ഈ ഒട്ടകങ്ങളെ ആരാണ് തെളിക്കുക?" അപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "ഞാൻ." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." പിന്നീട് മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." ശേഷം വേറൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം" അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "നാജിയത്ത് അഥവാ രക്ഷപ്പെട്ടവൻ/വിജയിച്ചവൻ." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അതിന് പറ്റിയവനാണ്. നിങ്ങൾ അതിനെ തെളിക്കുക."     ...

ഇബ്നു തീമിയ്യ അൽ ഹർറാനി

 ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനമാകാറായപ്പോൾ  ഹംബലി മദ്ഹബ്കാരൻ ആയിരുന്ന അഹമ്മദ് ഇബ്നു തീമിയ്യ അൽ ഹർറാനി എന്നയാൾ (ഹിജറ 661 -728) മുസ്ലീങ്ങൾക്കിടയിൽ നിരാക്ഷേപം നടന്നുവന്ന നിരവധി കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ശിർക്കിന് പുതിയ നിർവചനം നൽകി വിഭജിച്ചുകൊണ്ടും രംഗത്ത് വരികയുണ്ടായി. സമകാലീനരും അടുത്ത നൂറ്റാണ്ടുകാരുമായ ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.  മഹാനായ തഖിയുദ്ദീൻ സുബ്കി (683 756 )പുത്രൻ താജുദ്ദീൻ സുബ്കി , സഫ്യുദീൻ ഹിന്ദി ,തഖ്യുദ്ദീൻ അൽ ഹിസ്നി (മരണം829) ഇമാം ഇസ്സുബ്നു ജമാഅ എന്നിവർ അവരിൽ ചിലരാണ്. ശിർക്ക് രണ്ടുവിധം ആക്കി തിരിക്കുകയും ഒന്ന് റുബൂബിയ്യത്തിലുള്ള ശിർക്ക് മറ്റൊന്നു ഉലൂഹിയ്യത്തിലുള്ള ശിർക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തുകൊണ്ട് ഭൂരിപക്ഷം മുസ്ലികളേയും ശിർക്കിലേക്ക് തള്ളിവിടുന്ന പ്രവണത ഇബ്നുതീമിയ യിൽ നിന്നാണ് ഉടലെടുത്തത്.   റുബൂബിയത്തിൽ (ദൈവവിശ്വാസത്തിൽ) പൂർവ്വ മുശ്രിക്കുകൾ എല്ലാം മുവഹിദുകൾ ആയിരുന്നുവെന്നും എന്നാൽ ഉലൂഹിയത്തിൽ (ആരാധനക്കർഹൻ വേറെ ഉണ്ടെന്നതിൽ )ആയിരുന്നു അവരുടെ ശിർക്കെന്നും ഇബ്...

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം?

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ. നിവാരണം:  ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർ...

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .

 കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ  അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ . 1 ഭയം:അമിതമായ അടി ലഭിക്കുന്ന കുട്ടികൾക്ക് കുട്ടികൾക്ക് ഭയം ഉണ്ടാവും പേടിവന്നാൽ ആത്മവിശ്വാസം കുറയും - ടെൻഷനും നിരാഷയും വരും ഉത്ഘന്ധവരും - വിജയിയാൻ കഴിയില്ല - 2 അമിതമായ ദേഷ്യം : നാം ദേശ്യം പിടിച്ചു അടിക്കുമ്പോൾ - അവർക്കും ദേശ സ്വഭാവം കോപ സ്വഭാവം പകരുകയും മറ്റുള്ളവരോട് എപ്പോഴും വഴക്കിടുകയും ചെയ്യും - അക്രമസ്വഭാവം ഉണ്ടാവും 3. ലഹരിക്ക് അടിമയാകും : വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാതെ വരുമ്പോൾ അതിൽ നിന്ന് മുക്തമാൻ ലഹരിക്ക് അടിമയാവും - പണം സമ്പാതിക്കാൻ എന്തും ചെയ്യും അങ്ങനെ ജീവിതം നഷ്ടപ്പെടും 4. അറ്റാച്ച്മെന്റെ പ്രോബ് ളൻസ് : വീട്ടുക്കാരുമായി സ്നേഹ ബന്ധം കുറയും : - പാരൻ സ്മായിസ്നേഹബന്ധം ഇല്ലാതെയാവും -മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളായി മാറും 5  സഹോദര സഹോദരിമാരും ആയി വെറുപ്പ് ഉണ്ടാക്കും: എന്നെ മാത്രം എന്താ ശകാരിക്കുന്നത്എന്ന് കരുതി പാരൻസ് ശകാരിക്കാത്ത മറ്റു കുട്ടികളുമായി (മറ്റു സഹോദര സഹോദരിമാരുമായി) വയക്കിട്ടു കയും അവരോട് പക വെച്ച് പുലർത്തുകയും ചെയ്യും - നമ്മുടെ വീട് അസ്വസ്ത വീടാവും 6:ആത്മഹത്യാ പ്രവണ...

സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* ...

  സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* .........: ......... സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്.  ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക്...