Showing posts with label മയ്യിത്ത് കൊണ്ട് പോവുമ്പോൾ ദിക്റ് നവവി റ പാടില്ലാ പറഞ്ഞിട്ടുണ്ടോ. Show all posts
Showing posts with label മയ്യിത്ത് കൊണ്ട് പോവുമ്പോൾ ദിക്റ് നവവി റ പാടില്ലാ പറഞ്ഞിട്ടുണ്ടോ. Show all posts

Thursday, October 11, 2018

മയ്യിത്ത് കൊണ്ട് പോവുമ്പോൾ ദിക്റ് ഇമാം നവവി റ അദ്കാറിലും മറ്റു ഇമാമുമാരും അത് പാടില്ലാ 'മൗനം പാലിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

ചോദ്യം

മയ്യിത്ത് കൊണ്ട് പോവുമ്പോൾ ദിക്റ് ചൊല്ലുന്നതിന്ന് എന്താണ് തെളിവ്?

ഇമാം നവവി റ അദ്കാറിലും മറ്റു ഇമാമുമാരും അത് പാടില്ലാ 'മൗനം പാലിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ?

ഉത്തരം

അദ്കാറില്‍ എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഇവര്‍ കിതാബുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍ അട്ടിമറികളുടെ സാമ്പിള്‍ കാണുക.

വിഷയം ദിക്റ് തന്നെ.

ഒരു വലിയ മൌലവി ശാഫിഈ മദ്ഹബ് എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മഹാന്മാരായ പണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് തന്റെ ഇഷ്ടത്തിനൊത്ത് ധാരാളം ദുര്‍ വ്യാഖ്യാനങ്ങള്‍ അതില്‍ കുത്തിക്കുറിച്ചിട്ടുണ്ട്.

സുന്നികളെ കബളിപ്പിക്കാനുള്ള കുതന്ത്രം. ആ പുസ്തകത്തിലെ തൊണ്ണൂറാം പേജിലെ വരി ഇവിടെ പകര്‍ത്താം മൌലവി നടത്തിയ അട്ടിമറിയുടെ ആഴം അപ്പോള്‍ ബോധ്യപ്പെടും. “ജനാസയുടെ കൂടെ നടക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. അത് ഖുര്‍ആന്‍, ദിക്റ് എന്നിവ കൊണ്ടായാലും അതില്‍ അവന്‍ മിണ്ടാതിരിക്കണം. മരണത്തെയും ദുനിയാവിന്റെ ക്ഷണികത്തെയും മറ്റും ഓര്‍ക്കുക. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാം. ശബ്ദിക്കരുത്. അത് ചീത്ത ബിദ്അത്താണ് (തുഹ്ഫ 3/136) ”.
എങ്ങനെയുണ്ട് മൌലവിയുടെ അര്‍ഥം. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാമെന്ന് ഇമാം ഇബ്നുഹജര്‍(റ) പറയുമോ? അത് പറയാന്‍ ഇബ്നുഹജര്‍(റ) ഇവരുടെ ആലയത്തില്‍ പോയിട്ടില്ലല്ലോ. ശബ്ദം കൂടുതല്‍ ഉയര്‍ത്താതെ നാവ് കൊണ്ട് ദിക്റ് ചൊല്ലണമെ ന്നര്‍ഥമുള്ള ഇബ്നുഹജറി(റ)ന്റെ ഇബാറത്തിലാണ് തലച്ചോറില്ലാതെ നാവുകൊണ്ട് ചിന്തിക്കുന്ന മൌലവി ചെന്നുപെട്ടത്. ഏതൊരു കുഞ്ഞിനും തിരിയുന്ന ഇത്തരം കബളിപ്പിക്കലില്‍ വഞ്ചിതരായ പാവം അനുയായികളുടെ കാര്യമാണ് കഷ്ടം. അവരും നാവുകൊ ണ്ട് പതുക്കെ ചിന്തിച്ചാല്‍ നാമെന്തുചെയ്യും.
......
ജനാസയും ദിക്റും
......

ജനാസകൊണ്ടുപോകുമ്പോൾ മിതമായ ശബ്ദത്തിൽ "ലാഇലാഹ ഇല്ലല്ലാഹു'
എന്ന ദികർ ചൊല്ലൽ സുന്നത്താണ്. പ്രസ്തുത ദിക്റിന്റെ ബറകത്ത് മയ്യിത്തിനും അവനെ അനുഗമിക്കുന്നവർക്കും ലഭിക്കു
ന്നതും അനാവശ്യകാര്യങ്ങൾ സംസാരി
ക്കുന്നതിൽ നിന്ന് അത് അവരെ തടയുന്ന
തുമാണ്.

അല്ലാഹു പറയുന്നു:

يا أيها الذين آمنوا اذكروا الله ذكرا كثيرا (الأحزاب33)

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാ
ഹുവെ ധാരാളമായി സ്മരിക്കുക. (അ
ഹ്സാബ്. 33)

ശാരിഅ് ഒഴിവാക്കിയതല്ലാത്ത എല്ലാ
സന്ദർഭങ്ങളിലും ദിക്ർ ചൊല്ലാൻ നിർദേ
ശിക്കുന്നതാണ് ഉപരുക്ത സൂക്തം.

അതിന്റെ അർത്ഥ വ്യാപ്തിയിൽ നിന്ന്
മയ്യിത്ത് കൊണ്ടുപോകുന്ന സമയത്തെ
അല്ലാഹുവോ നബി(صلى الله عليه وسلم)യോ പൂർവ്വികപ്ണ്ഡിതന്മാരിൽ നിന്ന് ഏതെങ്കിലും ഒരാളോ
ഒഴിവാക്കിയിട്ടില്ല.

ഇതിനു പുറെ ജനാസകൊണ്ടുപോകുമ്പോൾ ദിക്ർ ചൊല്ലാൻ നിർദേശിക്കുന്ന ഹദീസ് ഇമാം സുയൂത്വി (റ) അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യു
ന്നുണ്ട്.

അതിങ്ങനെ;

عن أنس بن مالك رضي الله عنه أكثروا في الجنازة قول لا اله
إلا الله (جامع الصغير: ۱/ ۳۸۰)


അനസ് റ വിൽ നിന്നു നിവേദനം
ജനാസയിൽ  നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്ക് വർദ്ധിപിക്കു വീൻ
(ജാമി ഉസ്വഗീർ 1/380)

പ്രസ്തുത ഹദീസിനെ വിശദീകരിച്ച്
അല്ലാമ മുനാവി റ പറയുന്നു

أي أكثروا حال تشييعكم للموتی من قولها سرا، فإن بركة كلمة الشهادة تعود على الميت والمشيعين (فيض القدير: ۸۸/۲)

നിങ്ങൾ മരണപ്പെട്ടവരെ സംസ്കരിക്കുന്ന വേളയിൽ അത് പതുക്കെ പറയണമെന്നാണ് ഹദീസിന്റെ താൽപര്യം. കാരണം ശഹാദത്ത് കലിമയുടെബറകത്ത്
മയ്യിത്തിനും മയ്യിത്തിനെ സംസ്കരിക്കുന്ന
വർക്കും ലഭിക്കുന്നതാണ്. (ഫൈളുൽഖ
ദീർ. 2/88)

പ്രസ്തുത ഹദീസ് ഇമാം ദൈലമി
(റ)യും അനസ്(സ) ൽ നിന്നു ഉദ്ധരിച്ചതായി കശ് ഫുൽഖഫാഅ 165 ൽ കാണാം

കൻസുൽ ഉമമാൽ എന്ന ഹദീസ് ഗ്രന്തത്തിൽ 4 25 78 നമ്പറായി പ്രസ്തുത ഹദീസ് രേഘപെടുത്തിയിരിക്കുന്നു '

ഇവ്വിഷയകമായി    ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതന്മാരുടെ എതാനും പ്രസ്താവനകൾ നമുക്കിപ്പോൾ വായിക്കാം,

1 ഇമാം റംലി(റ) പറയുന്നു:

ويسن الأشغال بالقراءة والذكر سرا (نهاية ۲۳/۳)

പതുക്കെ ഖുർ ആൻ പാരായണം
കൊണ്ടും ദിക്ർ കൊണ്ടും ജോലിയാകൽ
സുന്നത്താണ്. (നിഹായ, 3/23)


2 .ബിഗ്യ'യിൽ നിന്നു വായിക്കുക;

وقد عمت البلوي بما يشاهدون من اشتغال المشيعين
بالحديث الدنيوي، وربما أداهم إلى نحو الغيبة، فالمختار
اشتغال أسماعهم بالذكر المؤدي إلى ترك الكلام أو تقليله(  بغية ٩٣)


മയ്യിത്ത് സംസ്കരിക്കുന്നവർ ഭൗതിക
സംസാരങ്ങളിൽ മുഴുകുന്ന മുസ്വീബത്ത്
ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാ
ണ്. പരദൂഷണം പറയുന്നതിലേക്കുവരെ
ചിലപ്പോൾ അവരുടെ സംസാരം ചെന്നെത്താറുണ്ട്. അതിനാൽ ഭൗതികസംസാരത്തെ പാടെ ഉപേക്ഷിക്കുവാനോ അതിനെ കുറക്കുവാനോ സഹായിക്കുന്ന ദിക്റു
കൊണ്ട് അവരുടെ ശ്രവണപുടങ്ങളെ
ജോലിയാക്കുന്നതാണ് നല്ലത് (ബിഗ്യ
ത്തുൽ മുസ്തർശിദീൻ. 93)

3 'ഹാശിയത്തുൽ ഇഖ് നാഉപറയുന്നു

لا باس بذلك لأنه شعار للميت، لأن تركه مزر بالميت، ولو قيل بوجوبه لم يبعد (حاشية الإقناع: ۲۳۷/۱)

മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിക്ർ
ചൊല്ലുന്നതിന് യാതൊരു വിരോധവുമില്ല.
കാരണം അത് മയ്യിത്തിനുള്ള ഒരു ചിഹ്നമാണ്. അതൊഴിവാക്കുന്നത് മയ്യിത്തിനെ തരം താഴ്ത്തലുമാണ്. അതിനാൽ അത് നിർബന്ധമാണെന്ന് പറഞ്ഞാലും വിദൂരമായ ഒന്നായി അതിനെ കാണാൻ പറ്റില്ല.
(ഹാശിയത്തുൽ ഇഖ്നാഅ്. 1/237)

4 'ഇമാം റംലി(റ) എഴുതുന്നു:

والمختار والصواب كما في المجموع ما كان عليه السلف
من السكوت في حال السير،فلا يرفع صوت بقراءةولا ذكرولا غيرهما، بل يشتغل بالتفكر في الموت وما بعده وفناء
الدنيا، وأن هذا آخرها،

ويسن الإشتغال بالقراءة والذكر سرا

(نهاية المحتاج ٣/٢٣)

ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതു
പോലെ മയ്യിത്തിന്റെ കൂടെ പോകുമ്പോൾ
ശാന്തരായി പോകുകയെന്ന, സലഫ് സ്വീ
കരിച്ചിരുന്ന നയം സ്വീകരിക്കുന്നതാണ്ശരി. അതിനാൽ ഖുർആൻ പാരായണം
കൊണ്ടോ ദിക്ർ കൊണ്ടോ മറ്റുള്ള തു
കൊണ്ടോ ശബ്ദം ഉയർത്തരുത്. പ്രത്യുത്
മരണത്തെക്കുറിച്ചും അതിന്റെ ശേഷമുള്ളകാര്യത്തെ ക്കുറിച്ചും ഐഹിക ലോകത്തിന്റെ നാശത്തെക്കുറിച്ചും അവൻ ചിന്തിച്ചുകൊണ്ടിരിക്കണം.

എന്നാൽ പതുക്കെ
ഖുർആൻ പാരായണം കൊണ്ടും ദിക്ർ
കൊണ്ടും ജോലിയാകുന്നത് സുന്നത്താ
ണ്. (നിഹായത്തുൽ മുഹ്താജ്. 3/23)


നിഹായയുടെ വാക്കുകൾ ഉദ്ധരിച്ച ശേഷം  5 'അലിയ്യുശ്ശബ്റാമലിസി (റ) പറയുന്നു:

“ജനാസയുടെ മുമ്പിൽ യമാനികളും അല്ലാത്തവരുമായ ആളുകൾ ഇന്ന് ചെയ്ത് വരുന്ന ശബ്ദമുയർത്തി ദിക്ർ
ചൊല്ലൽ സുന്നത്താണെന്ന് പറഞ്ഞാൽ അത് വിദൂരമൊന്നുമല്ല.
കാരണം അത് ഉപേക്ഷിക്കുന്നതിൽ മയ്യിത്തിനെ നിന്ദിക്കലും
സംസാരത്തിന് വഴിവെക്കലുമുണ്ട്.” (ഹാശിയത്തുന്നി വാ 3 പേ23)


6 :ബഹു. ഇബൽ അല്ലാൻ (റ) പറയുന്നു: “സയ്യിദ് ത്വാഹിർ (റ) സയ്യിദ് ഹുസൈനുൽ അഹ്ദലി(റ)ൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. ജനങ്ങൾ മയ്യിത്ത് കൊണ്ട്
പോകുമ്പോൾ ഉച്ചത്തിൽ ദിക്റ്
ചൊല്ലുന്നത് തടയാനോ അത് തെറ്റായ ബിദ്അത്താണെന്ന് പറയാനോ ന്യായമില്ല. കാരണം അതിനെ വിരോധിക്കുന്ന യാതൊരുനബി വചനവുമില്ല.

മാത്രമല്ല, അതുപേക്ഷിച്ചാൽ കൂടെയുള്ളവർപരദൂഷണം പോലെയുള്ളവയിൽ മുഴുകും. അത് വലിയ കുറ്റത്തിന് വഴി ഒരുക്കലാണ്. ബഹു. ഇബ്നു സിയാദ് (റ) ഇത് ഉദ്ധരിച്ച
ശേഷം ഇങ്ങനെ പറഞ്ഞു: ധാരാളം കർമ്മശാസ്ത്ര പണ്ഡിതന്മാരു
ടെയും സ്വാലിഹീങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ ജനങ്ങൾ ജനാ
സയുടെ കൂടെ പോകുമ്പോൾ ഉച്ചത്തിൽ ദിക്ർ ചൊല്ലുന്നതിനെ
അവരാരും തടഞ്ഞിട്ടില്ല.

അതുകൊണ്ട് തന്നെ എന്റെ പ്രബലമായ
അഭിപ്രായം അവർ പരദൂഷണം പോലെയുള്ളവയിൽ നിന്ന് അകന്ന്
നിൽക്കാനും അല്ലാഹുവിനെ സ്മരിക്കാനും ദിക്ർ ചൊല്ലണമെന്നാ
ണ്.” (അൽ ഫുതൂഹാതുർറബ്ബാനിയ്യ വാ: 1, പേ: 183)


7 'മനുഷ്യരെ കുറ്റകരമായ സംസാരങ്ങളിൽ നിന്ന് തടയാൻ ദിക്റ് ഉപയു
ക്തമായതിനാലും മയ്യിത്ത് കൊണ്ടു പോകുമ്പോൾ ദിക്റ് പാടില്ലെന്ന
നിരോധം ഇല്ലാത്തതിനാലും ദിക്റ് ചൊല്ലൽ പുണ്യകരമാണ്. മയ്യിത്തിനെ
അനുഗമിക്കുന്നവരോട് അത് ചൊല്ലാൻ ഉപദേശിക്കേണ്ടതുമാണ്. ഹൃദയ
ത്തിന്ന് കുരുട് ബാധിച്ചവരല്ലാതെ അത് തടയുകയില്ല. (ലവാഖിഹുൽ അൻവാ
രിൽ ഖുദ്സിയ്യ ഇമാം ശഅ്റാനീ 2-142)



8' മയ്യിത്ത് കൊണ്ട് പോകുമ്പോൾ ജനങ്ങൾ അനുവദനീയമായതും അല്ലാത്തതുമായ ഈ ലോക വർത്തമാനങ്ങളിൽ ഏർപ്പെടുന്നത് തടയുകയാണ് അപ്പോൾ ദിക്റ് ന്യപ്പാക്കയതിലുള്ള യുക്തി. (മീസാനു ശഅറാനി 2 / 1 46)

മാത്രമല്ല, ജനാസ കൊണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലുക
എന്ന നബി വചനം ബഹു. സുയൂഥി (റ) നിവേദനം ചെയ്തിട്ടുണ്ട്.
(ജാമിഉസ്സഗീർ നോക്കുക)


9.സലൈമാനുൽ ബുജൈരിമി (റ) തന്റെ തുഹ്ഫതുൽ ഹബീബ്
ലം ശർഹിൽ ഖത്വീബ് വാ: 2, പേ: 292) ൽ പറയുന്നു:

“മയ്യിത്ത്കാണ്ട് പോകുമ്പോൾ ദിക്ർ ചൊല്ലുന്നത് മുസ്ലിമായ മയ്യിത്തിന്റെ
അടയാളമായത് കൊണ്ടും അതുപേക്ഷിക്കുന്നതിൽ മയ്യിത്തിനെ
നിന്ദിക്കലുള്ളത് കൊണ്ടും അതിൽ പന്തികേടില്ലെന്ന് മാത്രമല്ല, ഈ
കാലഘട്ടത്തിൽ നിർബന്ധമാണെന്ന് പറഞ്ഞാൽ അത് വിദൂരമാവു
കയില്ല. ഇപ്രകാരം മുദാബഗി (റ) ഉദ്ധരിച്ചിട്ടുണ്ട്."


10 'എന്നാൽ മയ്യിത്ത് കൊണ്ടുപോകു
മ്പോൾ അത്യുച്ചത്തിൽ ദിക്ർ ചൊല്ലി കോലാഹലം ഉണ്ടാക്കൽ കറാഹത്താണ്.

. ഇബ്നുഹജറുൽ ഹൈതമി(റ) എഴുതുന്നു:
ويكره اللغط وهو رفع الصوت ولو بالذكر والقراءة (في) المشي (الجنازة) لأن الصحابة رضي الله عنهم كرهوه حينئذ
رواه البيهقي... بل يسكت متفكرا في الموت وما يتعلق به وفناء الدنيا

ذاكرا بلسانه سرا ( تحفة7 18")
. ,
ജനാസ കൊണ്ടുപോകുമ്പോൾ ദിക്ർ
കൊണ്ടോ ഖുർആൻ പാരായണം കൊ
ണ്ടോ ആണെങ്കിൽ പോലും ശബ്ദമുയർത്തി ശബ്ദകോലാഹലം കറാഹത്താണ്. തൽസമയം
സ്വഹാബത്ത്(റ) അതിനെ വെറുത്തിരുന്ന
തായി ഇമാം ബൈഹഖി(റ) നിവേദനം
ചെയ്തിട്ടുണ്ട്......

പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി,

മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടവി
ഷയങ്ങളിലും ഐഹികലോകത്തിന്റെ
നാശത്തിലും ചിന്തിക്കുന്ന
മുയർത്താതെ, ചിന്തിക്കുന്നവനായി, ശബദമുയർത്താതെ അവൻ പോകണം.

(തുഹ്ഫ 3/ 187)


ശാഫിഈ മദ്ഹബിലെ പ്രബലങ്ങളായ കിതാബുകളിലെ ഉദ്ധരണികളാണ് മുകളിൽ വിവരിച്ചത് ' അപ്പോൾ ശാഫിഈ മദ്ഹബ് അനുസരിച്ച്  മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക്റ് ചൊല്ലൽ സുന്നത്താണന്ന് വ്യക്തമായി


സംശയവും മറുപടിയും

ഇനി ഇമാം നവവി അദ്കാറിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം

ഒഹാബി പുരോഹിതന്മാർ പറയുന്നത് പോലെ ദിക്റ് ചൊല്ലരുത് എന്ന് ഇമാം നവവി പറത്തിട്ടില്ല.

باب ما يقوله الماشي مع الجنازة44: (

«والصواب ما كان عليه السلف من السكوت في حال السير مع الجنازة، فلا يُرفَعُ صَوتٌ بقراءةٍ ولا ذكرٍ ولا غيرِهما؛ لأنه أَسكنُ للخاطر، وأَجمعُ للفكر فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق ولا تغتر بكثرة من يخالفه، فقد قال أبو علي الفضيل بن عياض: «الزم طرقَ الهدى ولا يغرَّكَ قلَّة السالكين، وإياك وطرقَ الضلالةِ ولا تغترّ بكثرة الهالكين»( )، وقد رَوَيْنا( ) في «سنن البيهقي»( ) ما يقتضي
ما قلتُه، وأما ما يفعله الجهلةُ من القراءة بالتَّمطيط، وإخراج الكلام عن موضوعه، فحرام بإجماع العلماء، وقد أوضحتُ قُبحَه، وغِلَظَ تحريمه، وفسقَ من تمكن من إنكاره فلم ينكرْه في كتابي «آداب القراء»( ) ا.هـ
മറിച്ച് അവരുടെ അദ്കാർ എന്ന കിതാബിലെ ഹെഡിങ്ങ് തന്നെ
باب ما يقول الماشي مع الجنازة
ജനാസയുടെ കൂടെ നടക്കുന്നവൻ ചൊല്ലേണ്ടതിനെ പറ്റിയുള്ള അദ്ധ്യായം .എന്നാണ്

ചൊല്ലാൻ പാടില്ലാ എന്നല്ല ഇവിടെ അദ്ധ്യായമിട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്.

ശേഷമുള്ള ഉദ്ധരണികളിൽ ദിക്റ് ചൊല്ലരുത് എന്ന് അദ്ധേഹം പറയുന്നില്ല.

ശേഷം ഇമാം നവവി റ പറയുന്നത് കാണുക '

يستحب له أن يكون مشتغلاً بذكر الله تعالى،

والفكر فيما يلقاه الميت، وما يكون مصيره، وحاصل ما كان فيه، وأن هذا آخر الدنيا ومصير أهلها، وليحذر كل الحذر من الحديث بما لا فائدة منه، فإن هذا وقت فكر وذكر، يقبح فيه الغفلة واللهو والاشتغال بالحديث الفارغ، فإن الكلام بما لا فائدة فيه منهي عنه في جميع الأحوال، فكيف في هذا الحال.( الاذكار النووي ١٤٥)


മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ  പുണ്യമാണ്.
മയ്യിത്തിന് വരാനുള്ള അവസ്ത കളെ പറ്റി ചിന്തിക്കുകയും ചെയ്യണം

ഫലമില്ലാത്ത സംസാരങ്ങളെ തൊട്ട് സൂക്ഷിക്കണം കാരണം ഇത് ദിക്റ് ചൊല്ലേണ്ടതും ചിന്തിക്കേണ്ടതു മായസമയുമാണ് (അൽ അദ്കാർ 145)

ഇവിടെ അദ്ധ്യായമിട്ടതിന് ശേഷം തുടങ്ങുന്നത് തന്നെ
يستحب له أن يكون مشتغلاً بذكر الله تعالى، .( الاذكار النووي ١٤٥)
മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ  പുണ്യമാണ്.

(അൽ അദ്കാർ 145)
എന്ന് പറഞ്ഞ് കൊണ്ടാണ് ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞ് കൊണ്ടല്ല.
എന്നിട്ടും ഇമാം നവവി റ ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന  ഒഹാബി പുരോഹിതന്മാർ പറഞ്ഞു പരത്തി കബളിപ്പിക്കുകയാണ്.

ശേഷവും ഇമാം നവവി റ പറയുന്നത് അത് തന്നെയാണ്
، فإن هذا وقت فكر وذكر
കാരണം ഇത് ദിക്റ് ചൊല്ലേണ്ടതും ചിന്തിക്കേണ്ടതു മായസമയുമാണ് (അൽ അദ്കാർ 145)
എന്ന് ഇമാം നവവി റ വെക്തമാക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ ദിക്റ് കൊണ്ടുള്ള ഉദ്ധേശ നാവ് കൊണ്ട് ദിക്റ് ചൊല്ലലാന്ന് എന്ന് ഇമാം നവവി റ യുടെ മിൻഹാജിന്റെ ശറഹിൽ ഇബ്ന് ഹജർ റ വെക്തമാക്കിയിട്ടുണ്ട്.


ذاكرا بلسانه سرا ( تحفة7 18")
പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി, (തുഹ്ഫ 187)

ഇതിനെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ട്
ഇവരുടെ മുഹദിസും ഇവർകല്ലാം ദുർവ്യാഖ്യാനം പഠിപ്പിക്കുന്നവനുമായ ഒരു മൗലവി അയാളുടെ ശാഫിഈ മദ്ഹബ് എന്ന പുസ്തകത്തിൽ

ആ പുസ്തകത്തിലെ തൊണ്ണൂറാം പേജിലെ വരി ഇവിടെ പകര്‍ത്താം മൌലവി നടത്തിയ അട്ടിമറിയുടെ ആഴം അപ്പോള്‍ ബോധ്യപ്പെടും.

നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാം. ശബ്ദിക്കരുത്. അത് ചീത്ത ബിദ്അത്താണ് (തുഹ്ഫ 3/136) ”.
എങ്ങനെയുണ്ട് മൌലവിയുടെ അര്‍ഥം. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാമെന്ന് ഇമാം ഇബ്നുഹജര്‍(റ) പറയുമോ? അത് പറയാന്‍ ഇബ്നുഹജര്‍(റ) ഇവരുടെ ആലയത്തില്‍ പോയിട്ടില്ലല്ലോ. ശബ്ദം കൂടുതല്‍ ഉയര്‍ത്താതെ നാവ് കൊണ്ട് ദിക്റ് ചൊല്ലണമെ ന്നര്‍ഥമുള്ള ഇബ്നുഹജറി(റ)ന്റെ ഇബാറത്തിലാണ് തലച്ചോറില്ലാതെ നാവുകൊണ്ട് ചിന്തിക്കുന്ന മൌലവി ചെന്നുപെട്ടത്. ഏതൊരു കുഞ്ഞിനും തിരിയുന്ന ഇത്തരം കബളിപ്പിക്കലില്‍ വഞ്ചിതരായ പാവം അനുയായികളുടെ കാര്യമാണ് കഷ്ടം. അവരും നാവുകൊ ണ്ട് പതുക്കെ ചിന്തിച്ചാല്‍ നാമെന്തുചെയ്യും.

ഇത്രയും വിവരിച്ചതിൽ നിന്നും പണ്ഡിതൻമാരുടെ  മുകളിൽ ഉദ്ധരിച്ച പണ്ഡിത വചനങ്ങളിൽ നിന്നും വളരെ വെക്തമായി നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്' അത് ഇമാം നവവിയുടെ അദ്കറിന്റെ വാച കത്തിന്  അല്ലാഹു വിനെ ഓർക്കുക എന്ന അർഥം നൽകി
നാവ് കൊണ്ട് ദിക്റ് ചൊല്ലേണ്ടതില്ല എന്ന ഒഹാബി പുരോഹിതന്മാരുടെ ടെ വാദം കടുത്ത ദുർവ്യാഖ്യാനം മാത്രമാണ്
കാരണം അങ്ങനെയായിരുന്നങ്കിൽ നാവ് കൊണ്ട് എന്ന് ഇബ്നു ഹജർ തു ഹ്ഫയിലും  പതുക്കെ എന്ന പതം മറ്റു ഗ്രന്തങ്ങളിലും പറയുമായിരുന്നില്ല.
കാരണം ഓർക്കൽ പതുക്കെയും ഉറക്കെയും ഉണ്ട് എന്ന് ഈ ഒഹാബി പുരോഹിതന്മാരല്ലാതെ പറയുകയില്ല.

ഇമാം റംലി(റ) പറയുന്നു:

ويسن الأشغال بالقراءة والذكر سرا (نهاية ۲۳/۳)

പതുക്കെ ഖുർ ആൻ പാരായണം
കൊണ്ടും ദിക്ർ കൊണ്ടും ജോലിയാകൽ
സുന്നത്താണ്. (നിഹായ, 3/23)

എന്ന് മാത്രമല്ല. ഇമാം നവവി റ അദ്ധ്യായമിട്ടത് തന്നെ ,باب ما يقوله الماشي مع الجنازة"ജനാസ യോട് കൂടെ നടക്കുന്നവൻ ചൊല്ലേണ്ട ഒന്ന് "

എന്നിട്ടാണ്
يستحب له أن يكون مشتغلاً بذكر الله تعالى، .( الاذكار النووي ١٤٥)
മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ  പുണ്യമാണ്.

(അൽ അദ്കാർ 145)
എന്ന് പറയുന്നത്
ഇമാം നവവി റ യുടെ ഒരു ഗ്രന്തത്തിലും ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞത് കാണിച്ചു തരാൻ ഒരു ഒഹാബി പുരോഹിതനും സാധ്യമല്ല.

ശേഷം ഇമാം നവവി റ അദ്കാറിൽ പറഞ്ഞതും ഇവരുടെ കടുത്ത ദുർവ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ട്

«والصواب ما كان عليه السلف من السكوت في حال السير مع الجنازة، فلا يُرفَعُ صَوتٌ بقراءةٍ ولا ذكرٍ ولا غيرِهما؛ لأنه أَسكنُ للخاطر، وأَجمعُ للفكر فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق( الاذكار للنووي١٤٥)


മയ്യിത്തിന്റെ കൂടെ പോകുമ്പോൾ
ശാന്തരായി പോകുകയെന്ന, സലഫ് സ്വീ
കരിച്ചിരുന്ന നയം സ്വീകരിക്കുന്നതാണ്ശരി. അതിനാൽ ഖുർആൻ പാരായണം
കൊണ്ടോ ദിക്ർ കൊണ്ടോ മറ്റുള്ള തു
കൊണ്ടോ ശബ്ദം ഉയർത്തരുത്.
കാരണം അത് ഹൃദയത്തെ ഏറ്റവും അടക്കം ലഭിക്കുന്നതും ജനാസയുമായി ബന്തമുള്ള ഒന്നിൽ ചിന്തിക്കുന്നതിൽ ഏറ്റവും ഒരുമിച്ചുകൂട്ടുന്നതുമാണ്. അതാണ്  ഈ അവസ്തയിൽ ലക്ഷ്യം ഇതാണ് സത്യം ( അൽ അദ്കാറ്145)


ഇവിടെ സുകൂത് എന്നതിന്ന് ഒരു ദിക്റും ചൊല്ലരുത് എന്നാണ് ഒഹാബി മൗലവിമാർ ദുർവ്യാഖ്യാനം ചെയ്യാറുള്ളത്

സുകൂത്ത് എന്നതിന് മിണ്ടരുത് എന്ന് ഇവിടെ അർഥമില്ല

കാരണം  1 -ഇമാം നവവി റ തുടങ്ങുന്നത് തന്നെ അദ്കാർ എന്ന കിതാബിലെ ഹെഡിങ്ങ് തന്നെ
باب ما يقول الماشي مع الجنازة
ജനാസയുടെ കൂടെ നടക്കുന്നവൻ ചൊല്ലേണ്ടതിനെ പറ്റിയുള്ള അദ്ധ്യായം .എന്നാണ്

ചൊല്ലാൻ പാടില്ലാ എന്നല്ല ഇവിടെ അദ്ധ്യായമിട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്.

ശേഷമുള്ള ഉദ്ധരണികളിൽ ദിക്റ് ചൊല്ലരുത് എന്ന് അദ്ധേഹം പറയുന്നില്ല.

ശേഷം ഇമാം നവവി റ പറയുന്നത് കാണുക '

يستحب له أن يكون مشتغلاً بذكر الله تعالى،
.( الاذكار النووي ١٤٥)
മയ്യിത്തിന്റെ കൂടെ നടക്കുന്ന വന്ന് അല്ലാഹു വിന്റെ ദിക്റ് കൊണ്ട് ജോലിയാവൽ  പുണ്യമാണ്.

(അൽ അദ്കാർ 145)
എന്നാണ് പറയുന്നത്

ദിക്റ് ചൊല്ലരുത് എന്നല്ല പറഞ്ഞത് .
എന്നിട്ടും ഇമാം നവവി റ ദിക്റ് ചൊല്ലരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്ന  ഒഹാബി പുരോഹിതന്മാർ പറഞ്ഞു പരത്തി കബളിപ്പിക്കുകയാണ്.

ശേഷവും ഇമാം നവവി റ പറയുന്നത് അത് തന്നെയാണ്
، فإن هذا وقت فكر وذكر
കാരണം ഇത് ദിക്റ് ചൊല്ലേണ്ടതും ചിന്തിക്കേണ്ടതു മായസമയുമാണ് (അൽ അദ്കാർ 145)
എന്ന് ഇമാം നവവി റ വെക്തമാക്കുകയും ചെയ്തിരിക്കുന്നു

കാരണം 2'

ഇമാം റംലി(റ) എഴുതുന്നു:

والمختار والصواب كما في المجموع ما كان عليه السلف
من السكوت في حال السير،فلا يرفع صوت بقراءةولا ذكرولا غيرهما، بل يشتغل بالتفكر في الموت وما بعده وفناء
الدنيا، وأن هذا آخرها،

ويسن الإشتغال بالقراءة والذكر سرا

(نهاية المحتاج ٣/٢٣)

ഇമാം നവവി(റ) മജ്മൂഇൽ പറഞ്ഞതു
പോലെ മയ്യിത്തിന്റെ കൂടെ പോകുമ്പോൾ
ശാന്തരായി പോകുകയെന്ന, സലഫ് സ്വീ
കരിച്ചിരുന്ന നയം സ്വീകരിക്കുന്നതാണ്ശരി. അതിനാൽ ഖുർആൻ പാരായണം
കൊണ്ടോ ദിക്ർ കൊണ്ടോ മറ്റുള്ള തു
കൊണ്ടോ ശബ്ദം ഉയർത്തരുത്. പ്രത്യുത്
മരണത്തെക്കുറിച്ചും അതിന്റെ ശേഷമുള്ളകാര്യത്തെ ക്കുറിച്ചും ഐഹിക ലോകത്തിന്റെ നാശത്തെക്കുറിച്ചും അവൻ ചിന്തിച്ചുകൊണ്ടിരിക്കണം.

എന്നാൽ പതുക്കെ
ഖുർആൻ പാരായണം കൊണ്ടും ദിക്ർ
കൊണ്ടും ജോലിയാകുന്നത് സുന്നത്താ
ണ്. (നിഹായത്തുൽ മുഹ്താജ്. 3/23)


ഇവിടെ സ്കൂത്ത് വേണം എന്ന് പറഞ്ഞ ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതർ  ഇമാം റംലി റ

എന്നാൽ പതുക്കെ
ഖുർആൻ പാരായണം കൊണ്ടും ദിക്ർ
കൊണ്ടും ജോലിയാകുന്നത് സുന്നത്താ
ണ്. (നിഹായത്തുൽ മുഹ്താജ്. 3/23)

എന്ന് പറഞ്ഞ് കൊണ്ടാണ് നിർത്തുന്നത്

ഇതിൽ നിന്നും പണ്ടിതൻമാർ പറത്ത    സുകൂത്തിന് ദിക്റ് ചൊല്ലാതെ മിണ്ടാതെ മൗനം പാലിക്കണം എന്നർഥമില്ല എന്നും അങ്ങിനെ ( ഒഹാബി പുരോഹിതന്മാരുടെ ദുർവ്യാഖ്യാനുല്ലാതെ )ഒരു പണ്ടി തനും മനസ്സിലാക്കുകയോ രേഘപെടുത്തുകയോ ചെയ്തിട്ടില്ല എന്നും വെക്തമാണ്    .അങ്ങിനെ രേഘപെടുത്തിയിട്ടുണ്ടങ്കിൽ അതാണ് ഒഹാബി പുരോഹിതന്മാർ കൊണ്ട് വരേണ്ടത്

കാരണം 3
നിഹായയുടെ   സുകൂത്ത് വേണം എന്ന വാക്കുകൾ ഉദ്ധരിച്ച ശേഷം   'അലിയ്യുശ്ശബ്റാമലിസി (റ) പറയുന്നു:

“ജനാസയുടെ മുമ്പിൽ യമാനികളും അല്ലാത്തവരുമായ ആളുകൾ ഇന്ന് ചെയ്ത് വരുന്ന ശബ്ദമുയർത്തി ദിക്ർ
ചൊല്ലൽ സുന്നത്താണെന്ന് പറഞ്ഞാൽ അത് വിദൂരമൊന്നുമല്ല.
കാരണം അത് ഉപേക്ഷിക്കുന്നതിൽ മയ്യിത്തിനെ നിന്ദിക്കലും
സംസാരത്തിന് വഴിവെക്കലുമുണ്ട്.” (ഹാശിയത്തുന്നി വാ 3 പേ23)

ഇതിൽ നിന്നും പണ്ടിതൻമാർ പറത്ത    സുകൂത്തിന് ദിക്റ് ചൊല്ലാതെ മിണ്ടാതെ മൗനം പാലിക്കണം എന്നർഥമില്ല എന്ന് വളരെ വെക്തമാണ്.



കാരണം 4.
മയ്യിത്ത് കൊണ്ടുപോകു
മ്പോൾ അത്യുച്ചത്തിൽ ദിക്ർ ചൊല്ലി കോലാഹലം ഉണ്ടാക്കൽ കറാഹത്താണ്.

ഇമാം നവവി മിൻഹാജിൽ
(ويكره اللغط )

കോലാഹലം കറാഹത്താണ് എന്നതിനെ വിവരിച്ചുകൊണ്ടാണ്

. ഇബ്നുഹജറുൽ ഹൈതമി(റ) എഴുതുന്നു:
(ويكره اللغط ) وهو رفع الصوت ولو بالذكر والقراءة (في) المشي (الجنازة) لأن الصحابة رضي الله عنهم كرهوه حينئذ
رواه البيهقي... بل يسكت متفكرا في الموت وما يتعلق به وفناء الدنيا

ذاكرا بلسانه سرا ( تحفة7 18")
. ,
ജനാസ കൊണ്ടുപോകുമ്പോൾ ദിക്ർ
കൊണ്ടോ ഖുർആൻ പാരായണം കൊ
ണ്ടോ ആണെങ്കിൽ പോലും ശബ്ദമുയർത്തി ശബ്ദകോലാഹലം കറാഹത്താണ്. തൽസമയം
സ്വഹാബത്ത്(റ) അതിനെ വെറുത്തിരുന്ന
തായി ഇമാം ബൈഹഖി(റ) നിവേദനം
ചെയ്തിട്ടുണ്ട്......

പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി,

മരണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടവി
ഷയങ്ങളിലും ഐഹികലോകത്തിന്റെ
നാശത്തിലും ചിന്തിക്കുന്ന
മുയർത്താതെ, ചിന്തിക്കുന്നവനായി, ശബദമുയർത്താതെ അവൻ പോകണം.

(തുഹ്ഫ 3/ 187)

ഇവിടെ ജനാസ കൊണ്ടുപോകുമ്പോൾ ദിക്ർ
കൊണ്ടോ ഖുർആൻ പാരായണം കൊ
ണ്ടോ ആണെങ്കിൽ പോലും ശബ്ദമുയർത്തി ശബ്ദകോലാഹലം കറാഹത്താണ്.തുഹ്ഫ 3/187

എന്ന് പറഞ്ഞതിന്ന് ശേഷം

"പ്രത്യുത നാവുകൊണ്ട്
പതുക്കെ ദിക്ർ ചൊല്ലുന്നവനായി, " തുഹ്ഫ

എന്ന് കൂടി പറയൂമ്പാൾ സുകൂത്ത് എന്നതിന്റെ അർഥം എന്താണന്ന് വളരെ വെക്തമാണ്

ഇവിടെ ഈ ശബ്ദമുയർത്തലിന് ഇമാം നവവി മിൻഹാജിൽ
(ويكره اللغط )

കോലാഹലം കറാഹത്താണ് എന്നതിനെ വിവരിച്ചുകൊണ്ടാണ്

وهو رفع الصوت ولو بالذكر والقراءة
ആ കോലാഹലം
ദിക്ർ കൊണ്ടോ ഖുർആൻ പാരായണം കൊണ്ടോ ആണെങ്കിൽ പോലും ശബ്ദമുയർത്തലാണ്. തുഹ്ഫ

എന്ന് വിവരിച്ചത്

അപ്പോൾ  കോലാഹലമുണ്ടാക്കിശബ്ദമുയർത്താതിരിക്കൽ  വേണമെന്നാണ് സുകുത്ത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലാക്കാം കാരണം സുകൂത് വേണം എന്ന് പറഞ്ഞതിന് ശേഷം ഇമാമുമാർ

من السكوت في حال السير،فلا يرفع صوت بقراءةولا ذكرولا غيرهم
അപ്പോൾ ശബദമുയർത്തരുത് എന്ന് പറയുകയും ഇമാം നവവി റ തന്നെ മേൽ ശബ്ദമുയർത്തിലിന് കോലാഹലം എന്നർഥം പറയുകയും ചെയ്തിരിക്കുകയാണ്.

ചുരു കത്തിൽ
ശറഹുൽ മുഹദ്ദബ് തുഹ്ഫ, നിഹായ, മുഗ്നി മുതലായ കിതാബുകൾ
ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങളാണ്.

പ്രസ്തുത കിതാബു
കളിൽ തന്നെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ നിശബ്ദത പാലിക്കണമെന്ന്
പ്രസ്താവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ദിക്റ് ചൊല്ലാൻ പാടില്ലെന്നും
വഹാബി മൗദൂദികളും പറയാറുണ്ട്,

കിതാബുകളിൽ പറഞ്ഞതെന്താണെന്ന്
മനസ്സിലാവണമെങ്കിൽ അവ കൈകാര്യം ചെയ്യാൻ അർഹതയുളള യഥാർത്ഥ
പണ്ഡിതന്മാരായ ഉസ്താദുമാരിൽ നിന്ന് അവ ഓതിപ്പഠിക്കണം.

മയ്യിത്ത് കൊണ്ടുപോകുമ്പോൾ പാടെ നിശബ്ദത പാലിക്കണമെന്നും
ദിക്റ് ചൊല്ലൽ ഒട്ടും അനുവദനീയമേ അല്ലെന്നും ഉപരിക്ത കിതാബുകളി
ലൊന്നും പറഞ്ഞിട്ടില്ല. ഭൗതിക സംസാരങ്ങൾകൊണ്ട് ശബ്ദ കോലാഹല
ങ്ങൾ ഉണ്ടാകുന്നതും ദിക്റ് കൊണ്ടോ, ഖുർആൻ കൊണ്ടോ അത്യുച്ചത്തിൽ
ശബ്ദമുയർത്തുന്നതുമാണ് അവയിൽ വിരോധിക്കപ്പെട്ടതെന്ന് അറബി ഭാഷ
നന്നായി പഠിച്ചവർക്കറിയാവുന്നതാണ്.

'യസുകുത്' എന്നതിന്ന് നിശബ്ദത പാലിക്കുക എന്നർത്ഥമല്ല അവിടെ
വിവക്ഷിക്കപ്പെടുന്നത്. അത്യുച്ചത്തിൽ ശബ്ദമുയർത്തരുത് എന്നാണവിടെ
അർത്ഥം.

'യസുകുത്' എന്നതിന് അത്യാച്ചത്തിൽ ശബ്ദമുയർത്തരുതെ
ന്നാണർത്ഥമെന്ന് തുഹ്ഫയിൽ (3 /187 പ്രത്യകം വ്യക്തമാക്കിയിട്ടുണ്ട്.


ഇമാമാം നവവി (റ) അദ്കാറിൽ സുകുത്' എന്ന് പറഞ്ഞതിന് ശേഷം
ദിക്ർ ചൊല്ലരുതെന്ന് പറയാതെ 'ഫലാ യുർ ഫലസൗതുൻ (അപ്പോൾ ശബ്ദം
ഉയർത്തരുത്) എന്ന് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്.

അപ്പോൾ ശബ്ദം തെറ്റല്ല.
കാരണം ഒരിക്കലും ശംബ്ദിക്കരുത് എന്നല്ല ഇമാം നവവി റ പറഞ്ഞത് '
ശബ്ദം ഉയർത്തരുത് എന്നാണ്.
അപ്പോൾ   ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്ന വിധത്തിൽ  ശബ്ദം ഉയർത്തലാണ് തെറ്റ്.

ശബ്ദമുയർത്തരുത് എന്നതിന് പണ്ഡിതൻമാർ കാരണമായി
പറഞ്ഞത് അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ്. അപ്പോൾ അത്യുച്ചത്തിൽ ശബ്ദിക്കരുത് എന്നാണ് അതിന്റെ വിവക്ഷ എന്ന് വ്യക്തമാകുന്നു.

അല്ലാതെ കൂടെയുള്ളവരെ തീരെ കേൾപ്പിക്കാൻ പാടില്ലെന്നല്ല.

കാരണം' 5:
പള്ളിയിൽ വെച്ചുള്ള രണ്ടാം വാങ്ക് സുന്നത്താണെന്ന് ഫഖഹാഉ പറഞ്ഞതിനു ശേഷം
'ഫലായർ ഫാഫീഹി സൗതുൻ' (ആ വാങ്കിൽ ശബ്ദമുയർത്തരുത്) എന്ന്
പറഞ്ഞിട്ടുണ്ട്. മഹല്ലി (1-126)

ഇതിന്റെ ഉദ്ദേശ്യം മറ്റുള്ളവരെ കേൾപ്പിക്കരുതെന്നല്ല. മറിച്ച് ആദ്യത്തെ വാങ്ക് പോലെ അത്യുച്ചത്തിൽ ശബ്ദമുയർത്തരുതെന്നാണെന്ന് ഖൽ യൂബി (1-126) വ്യക്തമാക്കുന്നു.

ഇപ്രകാരം തന്നെ ജനാസയുടെ കൂടെ പോകുമ്പോൾ 'സിർറൻ' പതുക്കെ
ദിക്റ് ചൊല്ലൽ സുന്നത്താണെന്ന് ചില കിതാബുകളിൽ പറഞ്ഞതി
ന്റെയും വിവക്ഷ കൂടെയുള്ളവരെ കേൾപ്പിക്കാൻ പാടില്ലെന്നല്ല. വാങ്കിന്റെ
വിഷയത്തിലും 'സിർറൻ' എന്നതിന്ന് ഇതേ അർത്ഥം ഫുഖഹാഉ പറഞ്ഞതിൽ നിന്ന് ഈ കാര്യം വ്യക്തമാണ്. (ഉദാഹരണം ഖൽയൂബി 1- 28)


ചില നാടുകളിൽ മയ്യിത്തിന്റെ കൂടെ പോകുന്നവർ അത്യുച്ചത്തിൽ നീട്ടി
വിലിച്ച ശബ്ദമുയർത്തി ഏലക്കാത്താടെ ഖുർആനും ദിക്റും ചൊല്ലുന്ന പതിവുണ്ടായിരുന്നു. അത്തരംസമ്പ്രദായങ്ങളെയാണ് പണ്ഡിതന്മാർ ആക്ഷേപിച്ചതെന്ന് നിഹായ (3-23)ൽ നിന്ന് മനസ്സിലാകുന്നു.

ജനാസയിൽ ശബ്ദ മുയർത്തൽ എത്രയാവാം എത്ര ആയി കൂടാ എന്നു പ്രത്യകം ഹെഡിങ്ങ്
ബൈഹഖിയിൽ (4-15) വിവരിച്ചതും മേൽ പറഞ്ഞതിന് ഉപോൽബലകമാണ്.


തിഹ്ഫയിൽ പരാമർശിച്ച 'ബൽ യസ്കൂത്തു എന്നതിന്റെ താൽപര്യം ശബ
യർത്തരുത് എന്നാണ്. ഇക്കാര്യം അല്ലാമ
ശർവാനി(റ) വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം
എഴുതുന്നു:

وقوله: بل يسكت) أي لا يرفع صوته (شرواني: ۱۸۷ /۳)

“യസ് കുത്തു' എന്നതിന്റെ താൽപര്യം
ശബ്ദമുയർത്തരുത് എന്നാണ്. (ശർവാനി.3/ 187)

“നാവുകൊണ്ട് പതുക്കെ ദിക്ർ ചൊ
ല്ലുന്നവനായി എന്ന ഇബ്നുഹജറി(റ)ന്റെ
തുടർന്നുള്ള പരാമർശത്തിൽ നിന്നും
ഇക്കാര്യം വ്യക്തമാണ്.

പുത്തൻ വാദി കൾ ജൽപിക്കും
പോലെ മയ്യിത്ത് കൊണ്ടുപോകുമ്പോൾ
ഖുർആൻ പാരായണവും ദിക്റും പാടെ
ഉപേക്ഷിക്കണം എന്നല്ല കർമ്മശാസ്ത്ര
പണ്ഡിതർ പറയുന്നത്,

മറിച്ച് മരണത്തെക്കുറിച്ചും അതിനുശേഷം വരാനിരിക്കുന്ന
കാര്യത്തെ ക്കുറിച്ചും മറ്റും ചിന്തിക്കുന്ന
തിനു തടസ്സം സൃഷ്ടിക്കും വിധം അത്യു
ച്ചത്തിൽ ഖുർആനും ദിക്റും ചൊല്ലരുത്
എന്നു മാത്രമാണ്,

പതുക്കെ ഖുർആനോതുന്നതും ദിക്ർ ചൊല്ലുന്നതും സുന്നത്താണന്ന അവരുടെ തുടർന്നുള്ള പരാമർശങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു.

എന്നാൽ ഉച്ചത്തിൽ ദിക്ർ ചൊല്ലുന്നതിനാൽ
ഗീബത്ത് പോലെയുള്ള തെറ്റായ സംസാ
രങ്ങളിൽ നിന്ന് ജനാസ യുടെകൂടെ
പോകുന്നവരെ തടയാൻ സാധിക്കുമെന്ന്
അധിഭാവനയുണ്ടാകുമ്പോൾ ഉച്ചത്തിൽ
ദിക്ർ ചൊല്ലുന്നത് കറാഹത്തല്ലെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്.

പ്രഗത്ഭശാഫിഈ പണ്ഡിതൻ
ബസ്വരി(റ)യെ ഉദ്ധരിച്ച് അല്ലാമ ശർവാനി
(റ) എഴുതുന്നു

ثم الظاهر أنه حيث غلب على الظن أن اشتغالهم بالجهر بالذكر يمنع من معصية كنحو غيبة تزول الكراهة. بصري (شر واني١٨٧/٣)

ഉച്ചത്തിൽ ദിക്ർ ചൊല്ലൽ കൊണ്ട്
ണ് ജോലിയാകുന്നതിനാൽ ഗീബത്ത്പോലെ യുള്ള തെറ്റുകളിൽ നിന്ന് ജനാസയുടെ കൂടെ പോകുന്നവരെ തടയാൻ സാധിക്കു മെന്ന അധിഭാവനയുണ്ടെങ്കിൽ ഉച്ചത്തിൽ
ദിക്ർ ചൊല്ലുന്നത് കറാഹത്തുണ്ടാവുക
യില്ലെന്ന കാര്യം വ്യക്തമാണ്. (ശർവാനി 3/ 187)

ജനാസകൊണ്ടുപോകുമ്പോൾ ദിക്ർ
ചൊല്ലൽ അനാചാരമാണെന്ന് വാദിക്കുന്ന പുത്തൻ വാദികൾ അന്നേരം അങ്ങാടി നിലവാരവും അനാവശ്യകാര്യങ്ങളും മറ്റും
സംസാരിക്കുന്നത് നാം സാധാരണ
കാണുന്നതാണ് '

ഒരു സത്യവിശ്വാസിയുടെ ജനാസ
കോണ്ടുപാകുമ്പോൾ വിശ്വാസി
കൾ ഇസ് ലാമിന്റെ അടിസ്ഥാനശിലയായ
കമിമത്തുശഹാദത്ത് ഉച്ചരിക്കുന്നത് എങ്ങിനെയാണ് ആനാചാരമാകുന്നത്.

അന്നേരം മറ്റു സംസാരങ്ങൾ അനാചാർ
മാണെന്ന് വാദിക്കുന്നുവെങ്കിൽ അത്
സ്വാഗതാർഹമാണ്.


നബി(صلى الله عليه وسلم യുടെ)യും സ്വഹാബത്തും സ്വീകരിച്ചിരുന്നുവെന്ന് പറയുന്ന സുകുത്തിന്,
പതുക്കെ ഖുർആനോതുന്നതും ദിക്ർ ചൊല്ലുന്നതും ഒരിക്കലും എതിരല്ല. അല്ലാമ മുനാവി(റ) എഴുതുന്നു:

ولا يعارض ذلك خبر أكثروا في الجنازة من قول لا إله إلا الله لأن المراد أنه يقوله سرا (فيض القدير: ۳٦٦/۲)

ജനാസ യുടെ അടുത്ത് ഹാജറാകു
മ്പോൾ നബി(صلى الله عليه وسلم) മൗനം പാലിച്ചിരുന്നുവെന്ന ഹദീസിനോട് ജനാസയിൽ 'ലാഇ
ലാഹഇല്ലല്ലാഹു' നിങ്ങൾ വർദ്ധിപ്പിക്കണ
മെന്ന ഹദീസ് എതിരല്ല. കാരണം ഈ
ഹദീസിന്റെ താൽപര്യം അത് പതുക്കെ ചൊല്ലണമെന്നാണ്. (ഫൈളുൽഖദീർ, 2/566)


ഉറക്കെ പതുക്കെ എന്നത് ആപേക്ഷി
കമാണ്. ബാങ്കിനെ അപേക്ഷിച്ച് ഇഖാമത്ത്
പതുക്കെ കൊടുക്കണമെന്നു പറഞ്ഞാൻ
ആരും കേൾക്കാത്തവിധം കൊടുക്കണ
മെന്നല്ലല്ലോ അതിന്റെ താൽപര്യം.

'സിർ ർഎന്ന പ്രയോഗം 'മിതമായ ശബ്ദത്തിൽ 'എന്ന അർത്ഥത്തിൽ കർമ്മശാസ്ത്രപണ്ഡിതന്മാർ തന്നെ പ്രയോഗിച്ചിട്ടുണ്ട്. ഇമാം
മഹല്ലി(റ) എഴുതുന്നു:

(والترجيع فيه) وهو كما في الدقائق أن يأتي بالشهادتين مرتين سرا (شرح المحلي ١٢٨/١)

ബാങ്കിൽ 'തർജീഅ്' സുന്നത്താണ്.
ഇമാം നവവി(റ) ദഖാഇഖിൽ വിവരിചപോലെ തർജീഇന്റെ വിവക്ഷ ബാങ്കുവിളിക്കുന്നവൻ രണ്ട് ശഹാദത്ത് കലിമ രണ്ട് പ്രാവശ്വം പതുക്കെ കൊണ്ട് വരലാണ് ' (ശറഹുൽ മഹല്ലി 1/128)


'സീറൻ' (പതുക്കെ എന്ന പരാമർശം വി
ശദീകരിച്ച് അല്ലാമ ഖൽബി(റ). എഴുതുന്നു:

قوله  سر ا بان يسمع المنفرد نفسه، و غیره اهل المسجد أو نحوهم
قليوبي ١/١٢٨

പതുക്കെ എന്ന തിന്റെ താൽ പര്യം
തനിച്ച് നിസ്കരിക്കുന്നവൻ സ്വന്തം ശ
രത്തെയും അല്ലാത്തവർ പളളിയിലുളള
രേയും അവരെ പോലോത്തവരെ മും
കേൾപ്പിക്കുംവിധംഅതുച്ചരിക്കണമെന്നാ
ണ്. (ഖൽയൂബി, 1/ 128)


അപ്പോൾ ഒരു പള്ളിയിൽ ഉള്ളവരെ
കേൾപ്പിക്കും വിധം ഉച്ചത്തിൽ പറയുന്ന
തിനെയും സിർറായാണ് കർമ്മശാസ്ത
പണ്ഡിതന്മാർ കാണുന്നത്. കാരണം
ബാങ്കിന്റെ മറ്റു പദങ്ങൾ പറയുന്നതിനെ
അപേക്ഷിച്ച് അത് പതുക്കെയാണല്ലോ,

അത്യുച്ചത്തിൽ ചൊല്ലാൻ പാടില്ലെ
ന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെന്ന്
ഇമാം റംലി(റ)യുടെ സംസാരത്തിൽ നിന്നു
തന്നെ സുതരാം വ്യക്തമാണ്;

ويسن الاشتغال بالقراءة والذكر سزا، وما يفعله جهلة القراءمن القراءة بالتمطيط وإخراج الكلام عن موضعه فحرام يجب إنكاره نهاية ٣/٢٣
പതുക്കെ ഖുർആൻ കൊണ്ടും ദി
കൊണ്ടും ജോലിയാകൽ സുന്നത്താണ്.
എന്നാൽ വിവരമില്ലാത്ത ചില ഖുർആനോത്തുകാർ നീട്ടിയും കലാമിനെ അതിന്റെസ്ഥാനത്തുനിന്ന് പുറപ്പെടുവിച്ചും പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്. അതിനെവിമർശിക്കൽ നിർബന്ധവുമാണ്. (നിഹാ
യ. 8| 23)


ഉച്ചത്തിൽ നീട്ടി വലിച്ച് പാരായണം
ചെയ്യുന്നതിനാണ് അറബിഭാഷ യിൽ
“തംതീത്' എന്നു പറയുന്നത്.



ചുരുക്ക ത്തിൽ മയ്യിത്തിന്റെ കൂടെ
പോാകുമ്പോൾ ആ സാഹചര്യത്തോടും
മരണത്തിലും മറ്റും ചിന്തിക്കുന്നതിനോടും
എതിരാകാത്ത വിധം മിതമായശബ്ദത്തിൽ
ഖുർആനും ദിക്റും കൊണ്ടുവരൽ സുന്ന
ത്താണ്. ഇനി ഉച്ചത്തിൽ അതുകൊണ്ടുവ
ന്നാൽ ജനങ്ങളെ തെറ്റായസംസാരത്തിൽ
നിന്ന് തടയാൻ സാധിക്കുമെന്ന് അധിഭാ
വനയുണ്ടെങ്കിൽ ഉച്ചത്തിൽ ഖുർആനോ
ദിക്റോ കൊണ്ടുവരുന്നത് കറാഹത്തില്ല.


തന്നെയുമല്ല ഇക്കാലത്ത് ദിക്ർ ചൊല്ലൽ
മയ്യിത്തിന്റെ ഒരു ചിഹ്നമായി മാറിയതി
നാലും അതൊഴിവാക്കൽ മയ്യിത്തിനെ
അവഹേളിക്കലായി കാണുന്നതിനാലും
അത് നിർബന്ധമാണെന്ന് പറഞ്ഞാലും
അത് തെറ്റാവുകയില്ലെന്ന് ചില പണ്ഡിത
ന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നാവുകൊണ്ട് രഹസ്യമായി ചിന്തിക്കുവര്‍ക്ക് ഇത് മനസ്സിലാകില്ലല്ലോ. എന്തുചെയ്യാന്‍.


മയ്യിത്ത് കൊണ്ടുപോകുമ്പോൾ ദിഖ്റ് ചൊല്ലണമെന്നതിന് ഇതിൽ കൂടു
തൽ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സത്യം ഗ്രഹിക്കണമെന്നാ
ഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഉദ്ധ്രുത ഹദീസും കിതാബുകളിലെ
ഉദ്ധരണികളും ധാരാളമാണ്. പക്ഷെ, സത്യം മനസ്സിലായിട്ടും മനസ്സിലാ
വാത്ത രൂപത്തിൽ അതിന്ന് നേരെപിന്തിരിഞ്ഞു നിൽക്കുന്ന വഹാബികളെ നമുക്കവഗണിക്കാവുന്നതേയുള്ളൂ.


ചെരിഞ്ഞ ഇസ്ലാമിക്കാർ


പാവം 'ചെരിഞ്ഞ ഇസ്ലാമിക്കാർ. അവരുടെ കാര്യം വളരെ കഷ്ടമാണ്.
വഹാബികളുടെ ചുവട് പിടിച്ച് അവരും ഈ വിഷയത്തിൽ സുന്നികളെ
ആക്ഷേപിക്കാറുണ്ട്. എന്നാൽ അവരുടെ നേതാവ് അബുൽ അഅലാമൗദു
ദിയുടെ ജനാസ: കൊണ്ടുപോകുമ്പോൾ ഉറക്കെ ദിക്റ് ചൊല്ലിയെന്നും മറമാടിയതിൽ ശേഷം മൗദൂദിയുടെ ചെറിയൊരു മൗലുത് ഓതിയെന്നു
മൗലാനാ മൗദൂദികി ആഖിറി സഫർ എന്ന പുസ്തകത്തിൽ അവർ
രേഖപ്പെടുത്തിയത് ഈ  ഈ ചെരിഞ്ഞ ഇസലാമിക്കാർ അറിഞ്ഞിട്ടില്ല. അല്ലങ്കിൽ ഈ വിഷയത്തിൽ പാക്കിസ്താനി
മൗദൂദികളുടെയും ഇന്ത്യൻ മൗദൂദി
കളുടെയും നയം വ്യത്യസ്ഥമാണോ?

മൗദൂദി സാഹിബിനെ വാനോളം പുകഴ്ത്തുകയും പൊക്കിപ്പിടിക്കുകയും
അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രചരിപ്പിക്കുകയും അതിന്ന് വിശുദ്ധ ഖുർ
ആനേക്കാൾ മഹത്വം കൽപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ അവരുടെ ആശ
യത്തിന്നെതിരായി മൗദൂദിയുടെ അഭിപ്രായങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ
ഞങ്ങൾ മൗദൂദിയുടെ ആളുകളല്ലെന്ന് നിർലജ്ജം തട്ടി മൂളിക്കുകയും
ചെയ്യുന്ന അവസര വാദികളെക്കുറിച്ചെന്ത് പറയാനാണ്.


സഹാബത്ത് സന്ദർഭോചിതം ദുആകളും ദിക്റുകളും ഉണ്ടാക്കി ചൊല്ലു
കയും നബി (സ) അതംഗീകരിക്കുകയും ചെയ്തതിന് ധാരാളം തെളിവുക
ളുണ്ട്. അവയെല്ലാം പുണ്യമുള്ളതാണെന്ന് ഹദീസിന്റെ കിതാബുകളിൽ
നിന്ന് വ്യക്തമാവുന്നുണ്ട്. കൂടാതെ ജനാസയിൽ തന്നെ ദിക്റിനെ അധിക
രിപ്പിക്കാൻ ഹദീസിൽ കൽപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും അഹ്ലുൽ
ഹദീസുകാരെന്ന് സ്വയം അഭിമാനിക്കുകയും വാദിക്കുകയും ചെയ്യുന്ന ഉൽപ്പ്തിഷ്ണുക്കൾക്ക് അതിനെ ആക്ഷേപിക്കാൻ യാതൊരർഹതയുമില്ല.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി


https://www.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....