Skip to main content

Posts

Showing posts with the label നിഖാബ്: മതവും മതവിരുദ്ധരും●

നിഖാബ്: മതവും മതവിരുദ്ധരും●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 നിഖാബ്: മതവും മതവിരുദ്ധരും● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS Niqab- Malayalam സ്ത്രീയും പുരുഷനും പ്രകൃതിയുടെ അനിവാര്യതയാണ്. ജീവിതയാത്രയിലെ ഘടകകക്ഷികളും. ശാരീരിക ഘടനയിലും മാനസിക സത്തയിലും ജീവശാസ്ത്രപരമായ ധര്‍മങ്ങളിലും ഇരുവര്‍ക്കുമിടയില്‍ പ്രകടമായ അന്തരമുണ്ട്. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ധര്‍മനിര്‍വഹണത്തിനനുകൂലമായ രൂപസംവിധാനവും കഴിവുകളുമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ആകൃതിയിലും പ്രകൃതിയിലുമുള്ള സാരമായ വ്യത്യാസം പരിഗണിച്ചുകൊണ്ടാണ് അവര്‍ക്കിടയില്‍ നിയമ നിര്‍മാണം നടത്തിയിട്ടുള്ളതും. ആരാധനകളിലും വേഷവിധാനങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. പുരുഷന്‍റേതില്‍ നിന്ന് ഭിന്നമായ വസ്ത്രധാരണമാണ് അവര്‍ക്ക് മതം നിഷ്കര്‍ഷിക്കുന്നത്. ഒരു മനുഷ്യന്‍റെ വേഷവിധാനം അയാളുടെ സംസ്കാരത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ഭാഗമാണ്. അഭിമാനത്തിന്‍റെയും അലങ്കാരത്തിന്‍റെയും പ്രകടനമാണത്. നാണം മറക്കുകയെന്നതിനപ്പുറം ഒരു വലിയ സന്ദേശം അത് പ്രതിനിധാനം ചെയ്യുന്നുണ്ട്. സ്ത്രീയുടെ വസ്ത്രധ...