ഖബ്ർപൂജയോ? ഖബർ പള്ളിയാക്കൽ
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും അവരെ ആദരിക്കുന്നതിന്റെയും അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതിന്റെയും ഭാഗമാണ്. സിയാറത്തിനു വരുന്നവർക്ക് വിശ്രമിക്കുവാനും നിഴൽ ലഭിക്കുവാനും വേണ്ടി അവരുടെ മഖ്ബറകൾക്ക് സമീപം ഖുബ്ബകളും പള്ളികളും സ്ഥാപിക്കുന്നതിനും വിരോധമില്ല.
എന്നാൽ അതെല്ലാം ഖബ്ർ പൂജയും ഖബ്ർ ആരാധനയുമാണെന്നാണ് പുത്തൻ വാദികളുടെ വിലയിരുത്തൽ. അതിനവർ എടുത്തു പറയുന്ന പ്രമാണം ഇനിപ്പറയുന്ന ഹദീസാണ്:
لعنة الله على اليهود والنصارى اتخذوا قبور أنبيائهم مساجد يحذر ما صنعوا(صحيح البخاري: ٤١٧)
നബി(സ) പറഞ്ഞു: ജൂത-നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപമുന്ദ്. അവർ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കി. അവർ ചെയ്തതിനെക്കുറിച്ച് ഭയപ്പെടുത്തിയാണ് നബി(സ) അപ്രകാരം പ്രസ്ഥാപിച്ചത്. (ബുഖാരി: 417)
عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم ((اللهم لا تجعل قبري وثنا يعبد اشتد غضب الله على قوم اتخذوا قبور أنبيائهم مساجد (موطا: ٣٧٦)
അബൂസഈദി(റ) ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: "അലാഹുവേ! എന്റെ ഖബ്റിനെ നീ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ, അമ്പിയാക്കളുടെ ഖബ്റുകൾ പള്ളികളാക്കിയ ജനതയുടെ മേൽ അല്ലാഹുവിന്റെ ദേഷ്യം ശക്തമായിരിക്കുന്നു. (മുവത്വഅ: 376)
عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: ((لا تجعلوا بيوتكم قبورا، ولا تجعلوا قبري عيدا، وصلوا علي فإن صلاتكم تبلغني حيث كنتم)) (سنن أبي داود: ١٧٤٦)
അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം. നബി(സ) പറഞ്ഞു: നിങ്ങളുടെ വീടുകള നിങ്ങൾ ഖബ്റുകളാക്കരുത്. എന്റെ ഖബ്ർ നിങ്ങൾ ഉത്സവമാക്കരുത്. എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് നിങ്ങൾ എവിടെയാണെങ്കിലും എനിക്ക് എത്തുന്നതാണ്. (അബൂദാവൂദ്: 1748)
ഖണ്ഡനം
ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അത് ഖിബ് ലയാക്കുകയും ചെയ്തതിനാലാണ് അവരെ അല്ലാഹു ശപിച്ചത്. മരണപ്പെട്ടുപോയ അമ്പിയാക്കളുടെ ഖബ്റുകൾ സന്ദർശിച്ചതിനാലോ അവരുടെ ആശയത്തിലേക്ക് മറ്റുള്ളവർ കടന്നുവരുന്നതിന്നായി അവരുടെ സ്മരണകൾ ലോകത്ത് നില നിർത്തുവാനാവശ്യമായ സ്മാരകങ്ങൾ അവരുടെ ഖബ്റുകൾക്ക് സമീപം നിർമ്മിച്ചതിനാലോ അല്ല. ഇക്കാര്യം പ്രസ്തുത ഹദീസ് വിവരിച്ച് പണ്ഡിതൻമാർ രേഖപ്പെടുത്തിയതാണ്. ഇമാം ബയ്ളാവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري شرح صحيح البخاري: ٢٧٥/٢)
ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച് അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.(ഫത് ഹുൽബാരി: 2/275)
മഹാന്മാരുടെ ചാരത് പള്ളി നിർമിക്കുന്നതും അതിലുടെ അവരുടെ സ്മരണ ലോകത്ത് നില നിർത്തുന്നതും ഖുർആൻ അന്ഗീകരിച്ച്ച കാര്യമാണ്. അസ്വഹാബുൽ കഹ്ഫിന്റെ കാര്യത്തിൽ അന്നത്തെ മുസ്ലിങ്ങൾ സ്വീകരിച്ച സമീപനം വിശുദ്ദ ഖുർആൻ എടുത്തു പറയുന്നുണ്ട്.
قَالَ الَّذِينَ غَلَبُوا عَلَىٰ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴿٢١﴾
അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു.നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം.(അൽ കഹഫ് :21
قال إسمعيل حقّي البروسوي : قَالَ ٱلَّذِينَ غَلَبُواْ عَلَىٰ أَمْرِهِمْ } من المسلمين وملكهم وكانوا أولى بهم وبالبناء عليهم { لَنَتَّخِذَنَّ } على باب الكهف { مَّسْجِدًا } يصلي فيه المسلمون ويتبركون بمكانهم( روح البيان٥/٧٣٢)
ഇസ്മഈൽ ഹിഖി (റ) എഴുതുന്നു : 'അവരുടെ കാര്യത്തിൽ പ്രാഭാല്ല്യം നേടിയവർ പറഞ്ഞു. അന്നത്തെ മുസ്ലിംകളും രാജവുമാനത് . "നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം". അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം.ആ പള്ളിയിൽ മുസ്ലിങ്കൽ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യാം. (റൂഹുൽ ബയാൻ: 5/732).
ഇമാം നയ്സാബൂരി(റ) എഴുതുന്നു:
قال الإمام النيسبوري : والذين غلبوا على أمرهم المسلمون وملكهم المسلم لأنهم بنوا عليهم مسجداً يصلى فيه المسلمون ويتبركون بمكانهم وكانوا أولى بهم بالبناء عليهم حفظاً لتربتهم(غرائب القرأن : ١٥/١١٩)
അവരുടെ കാര്യത്തിൽ പ്രാബല്ല്യം നേടിയവർ മുസ്ലിംകളും അന്നത്തെ മുസ്ലിം രജാവുമാനു. മുസ്ലിംകൾക്ക് നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും വേണ്ടി പള്ളി നിർമ്മിച്ചവർ. അവരാണ് അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിര്മ്മിക്കാൻ ഏറ്റവും ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ.(ഗറാഇബുൽ ഖുർആൻ: 15/119)()
സമഖ്‌ശരി പറയുന്നു :
:
قال صاحب الكشاف: يصلّي فيه المسلمون ويتركن بمكانهم(الكشف
٢/٤٧٧)
ആ പള്ളിയിൽ മുസ്ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും (കാശ്ശാഫ് (2/477)
ഇതേ ആശയം തഫ്സീർ മദാരികുത്തൻസീൽ 3/194 40 തഫ്സീറുൽ മുനീർ 15/226 ലും മറ്റും കാണാവുന്നതാണ്.
അപ്പോൾ അംബിയാ ഔലിയാക്കളെ കൊണ്ട് ബറക്കത്തെടുക്കാനും അവരുടെ സ്മരണ ലോകത്ത് നില നിർത്താനും വേണ്ടി അവരുടെ ചാരത്ത് പള്ളി നിർമ്മിക്കുന്നത് തെറ്റായ സംഗതിയല്ലെന്നു ഈ വജനത്തിൽ നിന്ന് സുതാര്യം വ്യക്തമാണ്. ചില മൌലവിമാർ ജല്പിക്കുന്നറ്റ് പോലെ ഈ നിയമം അവരുടെ ശരീഅത്തിൽ മാത്രമുള്ളതാണെന്ന് ഈ സുക്തം വിവരിച്ച ഒരു പ്രാമാണിക പണ്ഡിതന്മാരും വിവരിച്ചിട്ടില്ല.
മഹാന്മാരെ സ്പർഷിക്കുന്നതും അവരോടു ഷുപാർഷ ആവശ്യപെടുന്നതും അവരെ ആരാധിക്കലാനെങ്കിൽ നബി(സ) യുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്ന് പറയേണ്ടി വരും. കാരണം അതെല്ലാം നബി(സ) യുടെ വഫാത് തൊട്ടു ഇന്നുവരെ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണല്ലോ..അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരില്ല.
"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;
وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)
"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മരുവടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ് പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല. രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം. 'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ ഔത്വാർ 5/181)
ഇബ്നു ഹജർ(എഴുതുന്നു:
وأما تخيل بعض المحرومين إن منع الزيارة أو السفر إليها من باب المحافظة على التوحيد وأن ذلك مما يؤدي إلى الشرك فهو تخيل باطل لأن المؤدى إلى الشرك إنما هو اتخاذ القبور مساجد أو العكوف عليها وتصوير الصور فيها كما ورد في الأحاديث الصحيحة بخلاف الزيارة والسلام والدعاء وكل عاقل يعرف الفرق بينهما ويتحقق أن الزيارة إذا فعلت مع المحافظة على آداب الشريعة الغراء لا تؤدي إلى محذور ألبتة وأن القائل بالمنع منها سدا للذريعة متقول على الله وعلى رسوله صلى الله عليه وسلم، وهنا أمران لا بد منهما أحدهما وجوب تعظيم النبي صلى الله عليه وسلم وفع رتبته عن سائر الخلق والثاني إفراد الربوبية واعتقاد أن الرب تبارك وتعالى منفرد بذاته وصفاته وأفعاله عن جميع خلقه فمن اعتقد في مخلوق مشاركة الباري سبحانه وتعالى في شيء من ذلك فقد أشرك ومن قصر بالرسول صلى الله عليه وسلم عن شيء من مرتبته فقد عصى أو كفر ومن بالغ في تعظيمه صلى الله عليه وسلم بأنواع التعظيم ولم يبلغ به ما يختص بالباري سبحانه وتعالى فقد أصاب الحق وحافظ على جانب الربوبية والرسالة جميعا وذلك هو القول الذي لا إفراط فيه ولا تفريط(الجوهر المنظم: ٥٨)
സിയാറത്തിനും അതിനുള്ള യാത്രക്കും വിലക്കേർപ്പെടുത്തൽ തൗഹീദ് സംരക്ഷിക്കുന്നതിന്റെ ഭാഗമാണെനും അതെല്ലാം ശിർക്കിലേക്ക് ചെന്നിത്തിക്കന്ന കാര്യമാണെന്നും അല്ലാഹുവിന്റെ അനുഗ്രഹം തടയപ്പെട്ടവരിൽ ചിലരുടെ ഊഹം ബാത്വിലാണ്. അവരുടെ വിഡ്ഢിത്വവും നാശവും അറിയിക്കുന്നതാണ് പ്രസ്തുത വാദം. കാരണം പ്രബലമായ ഹദീസുകൾ സംസാരിക്കുന്നത് പോലെ ഖബ്റുകൾ പള്ളികളാക്കുന്നതും അവയുടെ മേൽ ഭജനമിരികുന്നതും അവയില രൂപങ്ങൾ നിർമ്മിക്കുന്നതുമാണ് ശിർക്കിലേക്ക് കൂട്ടുന്ന കാര്യങ്ങൾ. സിയാറത്തും സലാം പറയലും പ്രാർത്ഥിക്കലുമല്ല. അവ രണ്ടിനുമിടയ്ക്ക് അന്തരമുണ്ടെന്നു ഏത് ബുദ്ദിയുള്ളവനും മനസ്സിലാകുന്ന കാര്യമാണ്. മത നിയമങ്ങൾ പാലിച്ചു കൊണ്ട് സിയാറത്തും മറ്റും നിർവഹിക്കുന്നത് ഒരിക്കലും ശിർക്കിലേക്ക് വഴി അടച്ചുകളയുകയെന്ന കാരണം പറഞ്ഞ്സിയാറത്തിനും മറ്റും വിലക്കെർപ്പെടുത്തുന്നവർ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും പേരിൽ പച്ചക്കള്ളം നിർമ്മിക്കുന്നവനാണ്. ഇവിടെ രണ്ട് കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ.
(1) നബി(സ) യെ ആദരിക്കലും മറ്റു സൃഷ്ടികളെക്കാൾ അവരുടെ സ്ഥാനം ഉയർത്തിക്കാണിക്കലും നിർബന്ധമാണ്.
(2) റുബൂബിയ്യത്തിനെ തനിപ്പിക്കുക. അഥവാ അല്ലാഹു ദാത്തിലും സിഫാത്തിലും അഫ്ആലിലും ഏകനാണെന് വിശ്വസിക്കുക. അപ്പോൾ ഏതെങ്കിലുമൊരു സൃഷ്ടി അവയില നിന്നുള്ള ഒന്നിൽ അല്ലാഹുവിനോട് പങ്കാളിയാണെന്ന് വല്ലവനും വിശ്വസിച്ചാൽ അവൻ ശിര്ക്ക് ചെയ്തു. അതുപോലെ നബി(സ)യുടെ സ്ഥാനത്തെ വല്ലവനു ഇടിച്ചുതാഴ്ത്തിയാൽ അവൻ കുട്ടക്കാരനോ കാഫിറോ ആയി മാറി. ആദരവിന്റെ വിധ ഇനങ്ങളിലൂടെ ഒരാള് നബി(സ)യെ ആദരിക്കുകയും റുബൂബിയ്യത്തിന്റെ പദവിയിലേക്ക് എത്താതിരിക്കുകയും ചെയ്താൽ അവൻ വാസ്തവം കണ്ടെത്തിക്കുകയും റുബൂബിയ്യത്തിന്റെയും രിസാലത്തിന്റെയും രണ്ട് വശങ്ങളും പര്ഗനിക്കുകയും ചെയ്തു. പരിധി വിട്ടു പോകാലോ കുറച്ചു കാണിക്കാലോ ഇല്ലാത്ത മിതമായ സംസാരം ഇതാണ്. (അൽ ജൗഹറുൽ മുനള്വം 58)
ചുരുക്കത്തിൽ മഹാന്മാരുടെ ഖബ്റുകൽ സന്ദർശിക്കുന്നതും അവരെ ആദരിക്കുന്നതും സുന്നത്താണെന്ന് പ്രമാണബദ്ദമായി സ്ഥിരപ്പെട്ട കാര്യമാണ്. അതിനെ വിമർശിക്കുന്നതും ഖബ്ർ പൂജയായി അതിനെ നോക്കിക്കാണുന്നതും പ്രമാണങ്ങൾക്ക് നിരക്കാത്തതും മഹാന്മാരെ തരാം താഴ്ത്തി കാണുന്നതിന്റെയും തദ്വാര മതത്തിൽ നിന്നു ആളുകളെ അകത്ടുന്നതിന്റെയും ഭാഗവുമാണ്.