അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
ശിർക്കും പുത്തൻവാദികളും
തൗഹീദിൽ തിരുമറി നടത്തിയത് പോലെ ശിർക്കിലും തിരുമറി നടത്തിയവരാണ് പുത്തനാശയക്കാർ. നബി(സ)ക്കോ സ്വഹാബത്തിണോ താബിഉകള്ക്കോ പരിചയമില്ലാത്ത നിർവ്വചനം ശിർക്കിന് നല്കി ലോക മുസ്ലിംകളെ മുശ്രിക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. ഒരു മൗലവി എഴുതുന്നു:
"എന്നാൽ മനുഷ്യ കഴിവിന്നതീതമായ കാര്യങ്ങളിൽ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായര്തന നടത്തുന്നത് ശിർക്കാണ്.(ബഹുദൈവാരാധനയാണ്). പരിശുട്ട ഖുർആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ പരമാർതമായിട്ടുല്ലതും ഉത്തമ നൂറ്റാണ്ടുകളിൽ നിലവിലുണ്ടായിരുന്നതും ഇതാണ്".(അല്ലാഹുവിന്റെ ഔലിയാക്കൾ. കെ കുഞ്ഞീതു മദനി പജെ: 102)
മുഅജിസത്തും കറാമത്തും മനുഷ്യകഴിവിന്നതീതമാണെന്ന് ഇവർ തന്നെ അംഗീകരിക്കുന്ന കാര്യമാണല്ലോ. അവയുടെ അടിസ്ഥാനത്തിൽ ജീവിത കാലത്തും മരണ ശേഷവും സ്വഹാബാ കിറാമും താബിഉകളും സഹായം തേടിയിരുന്നതായി ഇസ്തിഗാസ നൂറ്റാണ്ടുകളിൽ എന്നാ സുന്നിസോന്കാൽ ബ്ലോഗ്സിലൂടെ നാം വിശദീകരിക്കുകയുണ്ടായി.
ജനങ്ങള് ആവശ്യപ്പെടുന്ന സമയത്ത് തന്നെ അമ്പിയാക്കൾ മുഅജിസത്തിലൂടെ അവരെ സഹായിച്ചിരുന്നതായി ഖുർആനിലും സുന്നത്തിലും കാണാവുന്നതാണ്. ജനങ്ങള് ആവശ്യപ്പെട്ടപ്പോൾ മഹാനായ ഈസാ നബി(അ) മുഅജിസത്തിലൂടെ പക്ഷികളെ ഉണ്ടാക്കി പറത്തിയതും കണ്ണില്ലാത്തവർക്ക് കണ്ണ് നല്കിയതും വെള്ളപ്പാണ്ട് രോഗം സുഖപ്പെടുത്തിയതും മരിച്ചവരെ ജീവിപ്പിച്ചതും പ്രസിദ്ദവും പ്രാമാണികമായി സ്ഥിരപ്പെട്ടതുമാണ്.
മൂസാ നബി(അ) യുടെ കാര്യത്തിൽ അല്ലാഹു പറയുന്നു:
وَأَوْحَيْنَا إِلَىٰ مُوسَىٰ إِذِ اسْتَسْقَاهُ قَوْمُهُ أَنِ اضْرِب بِّعَصَاكَ الْحَجَرَ ۖ فَانبَجَسَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ(الأعراف: ١٦٠)
മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്‍റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി.
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَ ۖ فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ(البقر: ٦٠)
മൂസാ നബി തന്റെജനതയ്ക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക.) അപ്പോള്‍ നാം പറഞ്ഞു: നിന്റെവടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി.
ഈ ആയത്തിന്റെ തഫ്സീറിൽ ഇബ്നു കസീർ എഴുതുന്നു:
وقال عطية العوفي : وجعل لهم حجر مثل رأس الثور يحمل على ثور ، فإذا نزلوا منزلا وضعوه فضربه موسى بعصاه ، فانفجرت منه اثنتا عشرة عينا ، فإذا ساروا حملوه على ثور ، فاستمسك الماء . (تفسير ابن كثير: ٢٧٨/١)
അത്വിയ്യത്തുൽ ഔഫി(റ) പറയുന്നു: കാളയുടെ തലപോലുള്ള ഒരു കല്ല് അവര്ക്ക് നിശ്ചയിച്ചു കൊടുത്തു. ഒരു കാളയുടെ പുറത്ത് അത് ചുമന്നു കൊണ്ടുപോകും. യാത്രയിൽ അവർ ഒരു സ്തലത്തിറങ്ങിയാൽ ആ കല്ല് (മൂസാ നബി(അ) യുടെ മുമ്പിൽ) അവർ വെച്ചു കൊടുക്കും. അപ്പോൾ മൂസാ നബി(അ) തന്റെ വടികൊണ്ട് അതിൽ അടിക്കും. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് അരുവികൾ പൊട്ടി ഒഴുകും.അവർ യാത്ര തുടങ്ങുമ്പോൾ അവർ അതെടുത്ത് കാളയുടെ പുറത്ത് വെക്കും. അപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കും.(ഇബ്നു കസീർ : 1/278)
وقال عثمان بن عطاء الخراساني ، عن أبيه : كان لبني إسرائيل حجر ، فكان يضعه هارون ويضربه موسى بالعصا .(تفسير ابن كثير: ٢٧٨/١)
ഉസ്മാനുബ്നുഅത്വാഉൽഖുറാസിനി(റ) തന്റെ പിതാവിനെ ഉദ്ദരിച്ച് പറയുന്നു: ബനൂ ഇസ്രാഈല്യർക്കു ഒരു കല്ലുണ്ടായിരുന്നു. ഹാറൂൻ നബി(അ) അതെടുത്തു വെക്കുകയും മൂസാ നബി(അ) വടികൊണ്ട് അതിൽ അടിക്കുകയും ചെയ്യും.(ഇബ്നു കസീർ 1/278)
وقال قتادة : كان حجرا طوريا ، من الطور ، يحملونه معهم حتى إذا نزلوا ضربه موسى بعصاه . (تفسير ابن كثير: ٢٧٨/١)
ഖതാദ(റ) പറയുന്നു: ത്വൂർപർവ്വതത്തിൽ നിന്നെടുത്ത കല്ലായിരുന്നു അത്. ബനൂ ഇസ്രാഈല്യർ തങ്ങൾക്കൊപ്പം അത് വഹിച്ചുകൊണ്ട് പോകുകയായിരുന്നു. അങ്ങനെ അവർ യാത്ര നിർത്തുമ്പോൾ മൂസാ നബി(അ) തന്റെ വടി കൊണ്ട് അതിൽ അടിക്കും.(ഇബ്നു കസീർ: 1/278)
ഇമാം റാസി(റ) യുടെ വിവരണം ശ്രദ്ദേഹമാണ്.
واعلم أن هذا هو الإنعام التاسع من الإنعامات المعدودة على بني إسرائيل ، وهو جامع لنعم الدنيا والدين ، أما في الدنيا فلأنه تعالى أزال عنهم الحاجة الشديدة إلى الماء ولولاه لهلكوا في التيه ، كما لولا إنزاله المن والسلوى لهلكوا ، فقد قال تعالى : ( وما جعلناهم جسدا لا يأكلون الطعام ) [الأنبياء : 8] وقال : ( وجعلنا من الماء كل شيء حي ) [الأنبياء : 30] بل الإنعام بالماء في التيه أعظم من الإنعام بالماء المعتاد لأن الإنسان إذا اشتدت حاجته إلى الماء في المفازة وقد انسدت عليه أبواب الرجاء لكونه في مكان لا ماء فيه ولا نبات ، فإذا رزقه الله الماء من حجر ضرب بالعصا فانشق واستقى منه علم أن هذه النعمة لا يكاد يعدلها شيء من النعم ، وأما كونه من نعم الدين فلأنه من أظهر الدلائل على وجود الصانع وقدرته وعلمه ومن أصدق الدلائل على صدق موسى عليه السلام(رازي: ١٢٥/٢)
ബനൂഇസ്രാഈലുകൾക്ക് അല്ലാഹു നൽകിയതായി എണ്ണിപ്പറയുന്ന അനുഗ്രഹങ്ങളിൽ ഒമ്പതാമത്തെതാണിത്. ഇത് ഭൗതികവും മതപരവുമായ അനുഗ്രഹങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഭൗതികമായ അനുഗ്രഹമാണെന്ന് പറയുന്നത് വെള്ളത്തിലേക്കുള്ള ശക്തമായ ആവശ്യം അവരില നിന്ന് അല്ലാഹു നീക്കി ക്കളഞ്ഞു. അതില്ലായിരുന്നുവെങ്കിൽ തീഹ് മരുഭൂമിയിൽ വെച്ച് അവർ നശിക്കുമായിരുന്നു. മന്ന്, സൽവാ എന്നീ ഭക്ഷണങ്ങൾ അല്ലാഹു അവർക്ക് ഇറക്കികൊടുത്തില്ലായിരുന്നുവെങ്കിലും അവർ നശിക്കുമായിരുന്നു. അല്ലാഹു ഇപ്രകാരം പറഞ്ഞു: "അവരെ നാം ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല". (അമ്പിയാഅ: 8) "വെള്ളത്തിൽ നിന്ന് എല്ലാ വസ്തുക്കളെയും നാം ഉണ്ടാകുകയും ചെയ്തു". (അമ്പിയാഅ: 30)
എന്നാൽ തീഹ് മരുഭൂമിയിൽ വെച്ച് വെള്ളം കൊണ്ട് അല്ലാഹു അവർക്ക് നല്കിയ അനുഗ്രഹം സാധാരണ വെള്ളം കൊണ്ട് അല്ലാഹു നല്കുന്ന അനുഗ്രഹാത്തെക്കാൽ എത്രെയോ വലുതാണ്. കാരണം മരുഭൂമിയിൽ വെച്ച് വെള്ളത്തിലേക്കുള്ള മനുഷ്യന്റെ ആവശ്യം ശക്തമാവുകയും, വെള്ളവും സസ്യങ്ങളുമില്ലാത്ത സ്ഥലത്തായതിനാൽ പ്രതീക്ഷയുടെ എല്ലാ കവാടങ്ങളും അടയുകയും ചെയ്താൽ, ഈ സമയത്ത് വടികൊണ്ടടിച്ച കല്ലിൽ നിന്ന് അല്ലാഹു വെള്ളം നല്കുന്ന പക്ഷം ഈ അനുഗ്രഹത്തോട് സമാനമാകുന്ന യാതൊരു അനുഗ്രഹവുമില്ലെന്ന് മനസ്സിലാക്കാമല്ലോ.
ഇനി അത് മതപരമായ അനുഗ്രഹങ്ങളുടെ ഭാഗമാണെന്നു പറഞ്ഞത് അല്ലാഹുവിന്റെ അസ്ഥിത്വത്തിനും അവന്റെ കഴിവിനും അവന്റെ അറിവിനും ഏറ്റവും വ്യക്തമായ പ്രമാണങ്ങളിൽ പെട്ടതാണല്ലോ അത്. അതുപോലെ മൂസാ നബി(അ) പറയുന്നത് സത്യമാണെന്നതിനും ഏറ്റവും സത്യമായ രേഖകളിൽ പെട്ടതാണത്. (റാസി: 2/125).
ഇമാം ത്വബ് രി(റ) എഴുതുന്നു:
ن قتادة قوله : ( وإذ استسقى موسى لقومه ) الآية قال ، كان هذا إذ هم في البرية اشتكوا إلى نبيهم الظمأ ، فأمروا بحجر طوري - أي من الطور - أن يضربه موسى بعصاه . فكانوا يحملونه معهم ، فإذا نزلوا ضربه موسى بعصاه فانفجرت منه اثنتا عشرة عينا ، لكل سبط عين معلومة مستفيض ماؤها لهم . (جامع البيان: ١٢٠/٢)
ഖതാദ(റ) പറയുന്നു: ബനൂഇസ്രാഈല്യർ മരുഭൂമിയിൽ വെച്ച് ദാഹത്തെ കുറിച്ച് അവരുടെ പ്രവാചകനോട് വേവലാതിപെട്ടപ്പോഴുള്ള സംഭവമാണ് ഈ പറയുന്നത്. അപ്പോൾ ത്വൂർപർവ്വതത്തിൽ നിന്നെടുത്ത ഒരു കല്ലിൽ തന്റെ വടികൊണ്ട് അടിക്കാൻ അവർക്ക് നിർദ്ദേശം വന്നു. അതേത്തുടർന്ന് ആ കല്ല് അവർ ചുമന്നു കൊണ്ട് പോകുമായിരുന്നു. അവർ യാത്ര നിർത്തിയാൽ മൂസാ നബി(അ) തന്റെ വടികൊണ്ട് ആ കല്ലിൽ അടിക്കും. അപ്പോൾ പന്ത്രണ്ട് ഉറവകൾ അതിൽ നിന്ന് പൊട്ടി ഒഴുകും. ഓരോ വിഭാഗത്തിനും അറിയപ്പെട്ട അരുവി പൊട്ടി ഒഴുകും.(ജാമിഉൽ ബയാൻ: 2/120).
അല്ലാമ അബൂസ്സുഊദ്(റ) എഴുതുന്നു:
ആ കല്ല് ത്വൂർ പർവ്വതത്തിൽ നിന്നെടുത്ത സമചതുരക്കട്ടയായ കല്ലായിരുന്നുവെന്ന് ഉദ്ദരിക്കപ്പെടുന്നു. അതിന്റെ ഓരോ മുഖത്ത് നിന്നും മൂന്നു നീർച്ചാലുകൾ പൊട്ടി ഒഴുകിയിരുന്നു. ഓരോന്നും ഒരു കൈ ത്തോടിലൂടെ ഓരോ വിഭാഗത്തിലേക്കും ഒഴുകിയെത്തും. അവർ ആറ് ലക്ഷം പേരുണ്ടായിരുന്നു. ആ സൈന്യവ്യൂഹത്തിന്റെ വിശാലത പന്ത്രണ്ടായിരം മൈലായിരുന്നു.
അല്ലെങ്കിൽ അത് ആദം നബി(എ)യുടെ കൂടെ അല്ലാഹു സ്വരഗ്ഗത്തിൽ നിന്നിറക്കിയ കല്ലായിരുന്നു അത്. ശുഐബ് നബി(അ)യുടെ കൈവശം എത്തിയ ആ കല്ല് അദ്ദേഹം വടിയോടപ്പം മൂസാ നബി(അ) ക്ക് നല്കുകയായിരുന്നു.
അല്ലെങ്കിൽ മൂസാ നബി(അ) കുളിക്കാൻ വേണ്ടി തന്റെ വസ്ത്രം അഴിച്ചു വച്ചിരുന്ന കല്ലായിരുന്നു അത്. അങ്ങനെ മൂസാ നബി(അ) യുടെ വസ്ത്രവുമായി ആ കല്ല് ഓടി. മൂസാ നബി(അ) മണി വീക്കം ഉള്ളയാളെന്ന ജനങ്ങളുടെ ആരോപണത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ ഒഴിവാക്കിയത് ഈ സംഭാവത്തിലൂടെയായിരുന്നു. തുടർന്ന് ആ കല്ല് കൊണ്ട്പോകാൻ അദ്ദേഹത്തിനു ജിബ്രീൽ(അ) സൂചന നല്കി.
അല്ലെങ്കിൽ ഏതോ ഒരു കല്ലായിരുന്നു അത്. പ്രമാണത്തിന് ഏറ്റവും വ്യക്തമായത് ഈ അഭിപ്രായമാണ്. ഒരു നിശ്ചിത കല്ലിൽ അടിക്കാനല്ല മൂസാ നബി(അ)ക്ക് നിർദ്ദേശം ലഭിച്ചതെന്നും അഭിപ്രായമുണ്ട്. പക്ഷെ കല്ലുകളില്ലാത്ത ഒരു നാട്ടിൽ നാം എത്തിപ്പെട്ടാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും? എന്ന് അദ്ദേഹത്തിൻറെ ജനത പറഞ്ഞപ്പോൾ മൂസാ നബി(എ) തന്റെ സഞ്ചിയിൽ ഒരു കല്ല് കൊണ്ട് പോയി. യാത്ര നിർത്തിയാൽ അദ്ദേഹം തന്റെ വടികൊണ്ട് അതിൽ അടിക്കും. അപ്പോൾ അതിൽ നിന്ന് വെള്ളം പൊട്ടിയൊഴുകും. യാത്ര തുദരാനുദ്ദെഷിക്കുമ്പൊൽ അദ്ദേഹം അതിൽ അടിക്കും. അപ്പോൾ വെല്ലത്തിഒന്റെ ഒഴുക്ക് നിന്ന് അത് ഉണങ്ങും.
അപ്പോൾ അവർ പറഞ്ഞു: മൂസാ നബി(അ) അദ്ദേഹത്തിൻറെ വടി ഇല്ലാതാക്കിയാൽ നാം ദാഹിച്ച് മറിച്ച് പോകും. അപ്പോൾ മൂസാ നബി(അ)ക്ക് അല്ലാഹു ദിവ്യ സന്ദേശം നല്കി: "നിങ്ങൾ കല്ലിൽ അടിക്കെണ്ടാതില്ല. അതിനോട് സംസാരിച്ചാൽ മതി. എന്നാൽ അത് നിങ്ങള്ക്ക് വെള്ളം തരും. അവർ പാഠമുൾകൊള്ളാൻ സാധ്യതയുണ്ട്".
ആ കല്ല് മാർബിൾ ആയിരുന്നുവെന്നും ഒരു മുഴം നീളവും വീതിയുമായിരുന്നു അതിനുണ്ടായിരുന്നതെന്നും അഭിപ്രായമുണ്ട്. മൂസാ നബി(അ)യുടെ വടി അദ്ദേഹത്തിൻറെ നീളം പോലെ പത്ത് മുഴമായിരുന്നു. സ്വരഗ്ഗത്തിലെ ഒരു സുഗന്ധച്ചെടിയിൽ നിന്നുള്ളതായിരുന്നു ആ വടി. അതിനു രണ്ട് ശാഖകളുണ്ടായിരുന്നു. ഇരുളിൽ അത് രണ്ടും കത്തിജ്വലിക്കുമായിരുന്നു. (അബൂസ്സുഊദ്: 1/136)
ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം:
عَنْ أَبِي هُرَيْرَةَ قَالَ : كُنَّا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي مَسِيرٍ ، قال: فَنَفِدتْ أَزْوَادُ الْقَوْمِ ، قَالَ : حَتَّى هَمَّ أَحَدُهُمْ بِنَحْرِ بَعْضِ حَمَائِلِهِمْ ، فَقَالَ عُمَرُ : يَا رَسُولَ اللَّهِ ! لَوْ جَمَعْتَ مَا بَقِيَ مِنْ أَزْوَادِ الْقَوْمِ، فَدَعَوْتَ اللَّهَ عَلَيْهَا. قَالَ : فَفَعَلَ ، قَالَ : فَجَاءَ ذُو الْبُرِّ بِبُرِّهِ ، وَذُو التَّمْرِ بِتَمْرِهِ ، قَالَ:(وقال مُجَاهِدٌ : وَذُو النَّوَى بِنَوَاهُ) ، قلت : وَمَا كَانُوا يَصْنَعُونَ بِالنَّوَى ؟ قَالَ : يَمُصُّونَهُ ، وَيَشْرَبُونَ عَلَيْهِ مِنَ الْمَاءِ . قَالَ : فَدَعَا عَلَيْهَا حَتَّى مَلأَ الْقَوْمُ أَزْوِدَتَهُمْ ، قَالَ : فَقَالَ عِنْدَ ذَلِكَ :(( أَشْهَدُ أَنْ لا إِلَهَ إِلا اللَّهُ وَأَنِّي رَسُولُ اللَّهِ لا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا إِلا دَخَلَ الْجَنَّةَ)).(مسلم: ٢٤٩/١،٤٤)
അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: ഞങ്ങൾ നബി(സ) യോടോന്നിച്ച് ഒരു യാത്രയിലായിരുന്നു. അപ്പോൾ ജനങ്ങളുടെ ഭക്ഷണങ്ങൾ തീര്ന്നുപോയി. അവരുടെ ചുമടുകൾ വഹിക്കുന്ന ചില ഒട്ടകങ്ങളെ അറുക്കുന്നകാര്യം വരെ നബി(സ) വിചാരിച്ചു പോയി. അബൂ ഹുറൈറ (റ) പറയുന്നു: അപ്പോൾ ഉമർ(റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ(സ)! ജനങ്ങളുടെ ഭക്ഷണ സാധനങ്ങളിൽ നിന്ന് അവശേഷിക്കുന്നവ സംഘടിപ്പിക്കാൻ അവിടന്ന് നിര്ദ്ദേശം നല്കുകയും അവയുടെ മേൽ അവിടന്ന് പ്രർതിക്കുകയും ചെയ്യുകയാണെങ്കിൽ'. അബൂ ഹുറൈറ(റ) പറയുന്നു: അപ്പോൾ നബി(സ) അപ്രകാരം ചെയ്തു. അബൂ ഹുറൈറ(റ) പറയുന്നു: അപ്പോൾ ഗോതമ്പ് കൈവശമുള്ളവർ ഗോതമ്പും കാരക്ക കൈവശമുള്ളവർ കാരക്കയും കൊണ്ടു വന്നു. മുജാഹിദു(റ) പറയുന്നു: കാരക്കക്കുരു കൈവശമുള്ളവർ കാരക്കക്കുരുകൾ കൊണ്ടുവന്നു. കാരക്കക്കുരുകൊണ്ട് എന്തായിരുന്നു അവർ ചെയ്തിരുന്നതെന്ന് ഞാൻ ചോദിച്ചു. അത് അവർ ഈമ്പുകയും എന്നിട്ട് വെള്ളം കുടിക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹം മറുവടി നല്കി. അബൂ ഹുറൈറ(റ) പറയുന്നു: എന്നിട്ട് നബി(സ) അവയുടെ മേൽ മേൽ പ്രാർഥിച്ചു. തുടർന്ന് ജനങ്ങൾ അവരുടെ ഭക്ഷണ പാത്രങ്ങൾ മുഴുവനും നിറയ്ച്ചു. അബൂ ഹുറൈറ(റ) പറയുന്നു: അപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂലാനെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.അവരണ്ടിലും സംശയമില്ലാത്ത നിലയിൽ അല്ലാഹുവേ കണ്ടുമുട്ടുന്ന അടിമ സ്വർഗ്ഗത്തിൽ പ്രവേശിക്കാതിരിക്കില്ല". (മുസ്ലിം: ഹദീസ് നമ്പർ 44,1/249)
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു:
وفي هذا الحديث علم من أعلام النبوة الظاهرة . وما أكثر نظائره التي يزيد مجموعها على شرط التواتر ويحصل العلم القطعي وقد جمعها العلماء وصنفوا فيها كتبا مشهورة . والله أعلم . (شرح النووي على مسلم: ٢٦١/١)
പ്രവാചകത്വത്തിന്റെ പ്രകടമായ അടയാളങ്ങളിൽ പെട്ട ഒരു അടയാളമാണ് ഈ ഹദീസിൽ പറയുന്നത്. ഇതോടു തത്തുല്യമായ സംഭവങ്ങൾ എത്രയാണ് സംഭവിച്ചിട്ടുള്ളത്. അവയെല്ലാം കൂടി എടുത്താൽ 'തവാതുറാ' കാനുള്ള നിബന്ധനയെക്കാൾ അധികം കാണും. ഖണ്ടിതമായ അറിവ് അവ നല്കുകയും ചെയ്യും. പണ്ഡിതന്മാർ അവ ശേഖരിച്ച് പ്രിസിദ്ദമായ നിരവധി ഗ്രന്ഥങ്ങൾ തദ്വിഷയകമായി രചിച്ചിട്ടുണ്ട്. (ശർഹുൽ മുസ്ലിം: 1/261) .
ആയത്തിലും ഹദീസിലും പരമാർഷിച്ച കാര്യങ്ങൾ പുത്തൻ വാദികളുടെ മേൽ നിർവ്വചനത്തിന്റെ അടിവേരറുക്കുന്നവയാണ്. തീഹ് മരുഭൂമിയിൽ വെച്ച് മൂസാ നബി(അ) യോട് വെള്ളം ആവശ്യപ്പെട്ട ജനതയ്ക്ക് 40 വർഷക്കാലത്തോളം അവിടന്ന് വെള്ളം നല്കിയത് മുഅജിസത്തിലൂടെയാണല്ലോ. ജനങ്ങൾ ആവശ്യപ്പെട്ട സമയത്ത് തന്നെയാണ് മൂസാ നബി(അ) അവര്ക്ക് വെള്ളം നലികിയിരുന്നതെന്നും ആ സഹായം അവര്ക്ക് ലഭിച്ചിരുന്നില്ലെങ്കിൽ അവർ ദാഹിച്ച് മരിക്കുമായിരുന്നു വെന്നും മേൽ ഉദ്ദരിച്ച തഫ്സീർ ഗ്രന്ഥങ്ങളിൽ നിന്ന് സുതരാം വ്യക്തമാണ്. മാത്രവുമല്ല എല്ലാ പ്രതീക്ഷകളും മുറിഞ്ഞു പോയ പ്രതിസന്ധിഘട്ടത്തിൽ അവർ മുഅജിസത്തിലൂടെ സഹായം തെടിയിരുന്നതെന്നും മേൽ ഉദ്ദരണികൾ വ്യക്തമാക്കുന്നു.
അതുപോലെ ഇമാം മുസ്ലിം(റ) ഉദ്ദരിച്ച ഹദീസിൽ നിന്നും ഇക്കാര്യം വ്യക്തമാണ്. ഉമർ(റ) ആവശ്യപ്പെട്ടപ്പോഴാണല്ലോ നബി(സ) ജനങ്ങളുടെ കൈവശമുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ സംഘടിപ്പിച്ച് പ്രാർഥിച്ചത്. മുഅജിസത്തിലൂടെ ജനങ്ങളെ സഹായിക്കാനാവശ്യപ്പെടുന്നത് ശിർക്കല്ലെന്ന് ഇതിൽ നിന്ന് വളരെ വ്യക്തമാണ്.
ഇതെല്ലാം ജീവിതകാലത്താണെങ്കിൽ നബി(സ)യുടെ വിയോഗശേഷം മഹാനായ ബിലാലുബ്നുൽ ഹാരിസുൽ മുസ്നി(റ) അവിടത്തെ റൗളയിൽ വന്ന് മഴയ്ക്ക് വേണ്ടി പ്രാർഥിക്കാനാവഷ്യപ്പെട്ട സംഭവം പ്രബലവും സുന്നികൾ നടത്തുന്ന ഇസ്തിഗാസയുടെ പ്രമാണമായി പണ്ഡിതന്മാർ ഉദ്ദരിച്ചിട്ടുള്ളതുമാണ്. അതിനാല അത് ശിർക്കാണെന്ന് വാദം വിശുദ്ദ ഖുർആനിനും തിരുസുന്നത്തിനും പണ്ഡിതന്മാരുടെ ഇജ്മാഇനും എതിരാണ്. അതിനാല ആ വാദം തള്ളപ്പെടെണ്ടാതാണ്.