Showing posts with label മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ഇബ്നു് കസീർ എന്ത് പറയുന്നു.. Show all posts
Showing posts with label മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ഇബ്നു് കസീർ എന്ത് പറയുന്നു.. Show all posts

Sunday, April 8, 2018

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം ഇബ്നു കസീർ തഫ്സീറിൽ എന്താണ് പറഞ്ഞത്?

മുജാഹിദ് സലഫിസ്റ്റ്കളുടെ തട്ടിപ്പ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
  മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണം

 ചോദ്യം:

1. -ഇമാംശാഫിഈ  മയ്യത്തിന് വേണ്ടി ഖുർആൻ പാരായണം പാടില്ല എന്ന് പറഞ്ഞിട്ടുണ്ടോ? അങ്ങനെ ചില വഹാബികൾ പ്രജരിപ്പിക്കുന്നു.?

2'   ഇബ്നു കസീർ തഫ്സീറിൽ എന്താണ് പറഞ്ഞത്?

ഉത്തരം:-
ഇമാംശാഫിഈ  മയ്യത്തിന് വേണ്ടി ഖുർആൻ പാരായണം പാടില്ല എന്ന് പറഞ്ഞു എന്നത്

മുജകളുടെ പച്ചക്കളവാണ് .
മയ്യിത്തിന്റെ അരികിൽ ഖുർആ പാരായണം ചെയ്യണമെന്നാണ് ഇമാം ശാഫിഈ റ   യും ഇമാം നവവി റ യും പറ്റു പണ്ഡിതന്മാരും  പറഞ്ഞത്.

ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
ഇമാം നവവി റ പറയുന്നു
الإمام النووي في "المجموع" (5/311، ط. دار الفكر): [قال أصحابنا: ويُستحب للزائر أن يُسلِّم على المقابر، ويدعو لمن يزوره ولجميع أهل المقبرة، والأفضل أن يكون السلام والدعاء بما ثبت في الحديث، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها، نصَّ عليه الشافعيُّ، واتفق عليه الأصحاب] اهـ.

ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) വ്യക്തമായി പ്രസ്ഥാപിച്ചിരിക്കുന്നു'. അതിന്റെ മേൽശാഫി പണ്ഡിതന്മാർ ഏകോപ്പിച്ചിരിക്കുന്നു: (ശർഹുൽ മുഹദ്ദബ്: 5/311)

ഇമാം നവവി റ അദ്കാറിൽ പറയുന്നു.


وقال في "الأذكار" (1/288، ط. دار ابن حزم): [ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها، ويشتغل القاعدون بتلاوة القرآن، والدعاء للميت، والوعظ، وحكايات أهل الخير، وأحوال الصالحين. قال الشافعي والأصحاب: يُستحب أن يقرؤوا عنده شيئًا من القرآن؛ قالوا: فإن ختموا القرآن كله كان حسنًا] اهـ.
മറമാടിയതിന്ന് ശേഷം ഒട്ടകത്തെ അറുത്ത് മാംസ വിതരണം നടത്തുന്ന സമയം മയ്യിത്തിന്നരികെ ഇരിക്കൽ പുണ്യമാണ്.
ഖുർആൻ പാരായണം മയ്യിത്തിനുള്ള പ്രാർഥന പ്രഭാഷണം (വഅള് ) സ്വാലിഹീങ്ങളുടെയും അവസ്ഥകളും മഹാന്മാരുടെ ചരിത്രങ്ങൾ പറയൽ (മൗലിദ് പാരായണം ) എന്നിവ കൊണ്ട് ജോലിയാവണം .

ശാഫിഈ ഇമാമും അനുയായികളും പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്. (അദ്കാർ ഇമാം നവവി 288
)
ഇമാം നവവി റിയാളുസ്വാലിഹീനിൽ പറയുന്നു.
وقال في "رياض الصالحين" (1/295، ط. مؤسسة الرسالة): [قال الشافعي رحمه الله: ويُستحب أن يُقرأ عنده شيءٌ مِن القرآن، وإن ختموا القرآن عنده كان حسنًا] اهـ.
ശാഫിഈ ഇമാം പറഞ്ഞു.
ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതാണ്ടതാണ്.
ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖതം ആക്കിയാൽ ഏറ്റവും നല്ലതാണ്.(       റിയാളുസ്വാലിഹീൻ       295)


ചുരുക്കത്തിൽ ഇനിയും ധാരാളം തെളിവുകൾ ഉണ്ട്.

ഇതിൽ നിന്നല്ലാം മയ്യിത്തിന്റെ അരികിൽ വെച്ചും ഖബറിന്നരികിൽ ഖതം പുര കെട്ടിയും ഖുർആൻ പാരായണം ചെയ്യുന്ന രീതി പുണ്യമാണെന്ന് ഇമാം ശാഫി റ വും മറ്റു പണ്ഡിതന്മാരും ഏകോപ്പിച്ചതും
അവർ എല്ലാവരും ഏകോപിച്ചതും
അവരിൽ ഒരാൾക്കും തന്നെ തർക്കമില്ലാത്തതുമാണ്.

ഇത്രയും വെക്തമായ  ശാഫിഈ ഇമാമും നവവി .ഇമാമും അനുയായികളും പറഞ്ഞിട്ടും ശാഫിഈ മദ്ഹബിൽ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് പറയുന്നത് എന്ന മുജാഹിദ് വാദം വെള്ളം ചേർക്കാത്ത കളവാണ് -
എന്ന് മനസ്സിലാക്കാം.

😠മറ്റു മദ്ഹബുകൾ

ഇനി മറ്റു മദ്ഹബിന്റെ വീക്ഷണം എന്ത് എന്ന് നോക്കാം '
മുല്ലാ അലിയുiൽ ഖാരി  റ പറയുന്നു.

وَقَالَ الْقُرْطُبِيُّ: حَدِيثُ اقْرَءُوا عَلَى مَوْتَاكُمْ يس هَذَا يُحْتَمَلُ أَنْ تَكُونَ هَذِهِ الْقِرَاءَةُ عِنْدَ الْمَيِّتِ فِي حَالِ حَيَاتِهِ، وَيُحْتَمَلُ أَنْ تَكُونَ عِنْدَ قَبْرِهِ، كَذَا ذَكَرَهُ السُّيُوطِيُّ فِي شَرْحِ الصُّدُورِ، ثُمَّ قَالَ: اخْتُلِفَ فِي وُصُولِ ثَوَابِ الْقُرْآنِ لِلْمَيِّتِ، فَجُمْهُورُ السَّلَفِ وَالْأَئِمَّةِ الثَّلَاثَةِ عَلَى الْوُصُولِ  الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
മുന്ന് മദ് ഹബിന്റെ  ഇമാമുമാരും സലഫു കളിൽ ( ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ ചീ വിച്ചവർ ) ഭൂരി ഭക്ഷവും ഖുർആൻ പാരായണം മരണപെട്ടവർക്ക് ചേരുമെന്നാണ് - ശറഹ് സുദൂറിലും ഇത് പറഞ്ഞിട്ടുണ്ട് (മിർഖാത്ത്)

‏)
ﻭﻗﺎﻝ ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ (് ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രഭല പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു.
ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇബ്രകാരമാണ് മയിത്തിന് ചേരും.
അഹമദ് ഇമാം 'പറഞ്ഞു. എല്ലാ നന്മകളും ചേരും അതിന് വെക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എത്രിപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദിയ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഉ (പണ്ഡിതരുടെ ഏകോപനം) ആയി
മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖനാഉ 4 /441

ഹമ്പലീ മദ്ഹബ്

അർത്ഥം:
ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;
അർത്ഥം:
എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ്

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ്

ഖാളീ ഇയാള്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈത്തപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)
ഇബ്നുൽഹാജ്ജ്(റ) പറയുന്നു:
അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവര്കള്ക്കും പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്മു സ്ലിം)

😠ഇബ്നുതൈമിയ


പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന പുസ്തകത്തില് പരിചയപ്പെടുത്തിയ ഇബ്നുതൈമിയ പറയുന്നു:
ﺍﻻﺗﻔﺎﻕ ﻋﻠﻰ ﻭﺻﻮﻝ ﺛﻮﺍﺏ ﺍﻟﻌﺒﺎﺩﺍﺕ ﺍﻟﻤﺎﻟﻴّﺔ، ﻛﺎﻟﺼﺪﻗﺔ ﻭﺍﻟﻌِﺘﻖ، ﻛﻤﺎ ﻳﺼﻞ ﺇﻟﻴﻪ ﺍﻟﺪﻋﺎﺀ ﻭﺍﻻﺳﺘﻐﻔﺎﺭ . ﺃﻣﺎ ﺍﻷﻋﻤﺎﻝ ﺍﻟﺒﺪﻧﻴّﺔ ﻛﺎﻟﺼﻼﺓ ﻭﺍﻟﺼﻴﺎﻡ ﻭﺍﻟﻘﺮﺍﺀﺓ ﻓﺎﺧﺘﻠﻔﻮﺍ ﻓﻴﻬﺎ . ﻭﺍﻟﺼﻮﺍﺏ ﺃﻥ ﺍﻟﺠﻤﻴﻊ ﻳﺼﻞُ ﺇﻟﻴﻪ ... ﺇﻟﻰ ﺃﻥ ﻗﺎﻝ : ﻭﻫﺬﺍ ﻣﺬﻫﺐ ﺃﺣﻤﺪ ﻭﺃﺑﻲ ﺣﻨﻴﻔﺔ ﻭﻃﺎﺋﻔﺔ ﻣﻦ ﺃﺻﺤﺎﺏ ﻣﺎﻟﻚ ﻭﺍﻟﺸﺎﻓﻌﻲ .
ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻰ ﻓﺘﺎﻭﻳﻪ " ﺝ 24 ﺹ 366
അടിമത്വ മോചനവും സ്വദഖയും പോലോത്ത സമ്പത്ത് ചിലവഴിച്ച് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നതില് പണ്ടിതന്മാരോക്കെ യോജിച്ചിരിക്കുന്നു. ശരീരം കൊണ്ട് ചെയ്യുന്ന ദുഅ, ഇസ്തിഗ്ഫാർ എന്നിവയൊക്കെ മയ്യിതിലേക്ക് ചേരുന്നത് പോലെ, നിസ്കാരം, നോമ്പ് ഖുര്ആന് പാരായണം പോലോത്ത ശരീരം കൊണ്ട് ചെയ്യുന്ന ആരാധനകളുടെ പ്രതിഫലം മയ്യിതിലേക്ക് ചേരും എന്നാ അഭിപ്രായത്തിൽ അവർ ഒരുമിചിരിക്കുന്നു,, ഇമാം അബൂ ഹനീഫ(റ) വിന്റെയും, ഇമാം അഹ്മദ് (റ)വിന്റെയും, ഇമാം മാലിക് ഇമാം ശാഫിഈ(റ) യുടെ അസ്വ്ഹാബില് ഒരു വിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്.

ഫതാവ ഇബ്ൻ തൈമിയ്യ 24/366


😠ഇബ്നു കസീർ പറഞ്ഞത് '

ചുരുക്കത്തിൽ മയ്യത്തിന്റെ അരികിൽ കുർ ആൻ പാരായണം ചെയ്യണം എന്നതിൽ ശാഫിഈ ഇമാമിനോ ശാഫിഈ പണ്ഡിതന്മാർക്കോ യാതൊരു തർക്കവും ഇല്ല. അത് ശാഫിഈ ഇമാമിന്റേ ഉമ്മിലും ഇമാം നവവി റ വിന്റെ ശറഹുൽ മുഹദബ്  ,അദ്കാറ്, റിയാള് സ്വാലിഹീൻ. തുടങ്ങി ഗ്രന്തങ്ങളിൽ വിവരിച്ചത് നേരത്തേ ഉദ്ധരിച്ചു.

ഖുർആൻ പാരായണം ചെയ്യാതാൽ പാരായണത്തിന്റെ നേരെ പ്രതിഫലമാണ് മയ്യിത്തിലേക്ക് ചേരുന്നത് എന്നാണ് മൂന്ന് മദ്ഹബിന്റെ ഇമാമുമാരും    ശാഫിഈ മദ്ഹബിലെ ഒരു സങ്കം പണ്ഡിതമാരും പറയുന്നത് - അത് മുകളിലെ ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാം.



നേരേ പ്രതിഫലം ഓതിയവന്നു ലഭിക്കുകയും ഓതിയതിന്റെ തുല്യ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയും ചെയ്യമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രശസ്തമായ അഭിപ്രായം -

ഇതാണ് ഇമാം നവവി ശറഹുമുസ്ലിമിലും ഇബ്ന് കസീർ തഫ്സീറിലും പറഞ്ഞത്
അതിന് ശാഫിഈ ഇമാം തെളിവാക്കിയത് മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല എന്ന ആയത്താണ്.

എന്നാൽ ഈ ആയത്തിൽ നിന്ന് അങ്ങനെ ലഭിക്കില്ല എന്നാണ് മറ്റു ഇമാമുമാറും ശാഫിഈ മദ്ഹബിലെ തന്നെ മറ്റു പണ്ഡിതന്മാരും പറയുന്നത്.

ഖുർത്തുബി ഇമാമിന്റു തഫ്സീറിൽ വിവിത വ്യാഖ്യാനം മേൽ ആയത്തിന് നൽകിയിട്ടുണ്ട് ഒന്ന് താഴേ കൊടുക്കാം.

ഖുർതുബി റ പറയുന്നു.

*റബീഉബന് അനസ് (റ‍ ) പറയുന്നു*
         ഇവിടെ മനുഷ്യന്‍ എന്ന്‍ പറഞ്ഞാല്‍ കാഫിറാണ് ഉദ്ദേശം. മുഅ്മിനിന്‍ അവന്‍ പ്രവര്‍ത്തിച്ചതും മറ്റൊരാള്‍ പ്രവര്‍ത്തിച്ചതും ലഭിക്കും

*ഖുര്‍ത്തുബി ഇമാം തുടരുന്നു*
          ഞാന്‍ പറയുന്നു . ധാരാളം ഹദീസുകള്‍ ഈ വ്യക്യാനത്തിന്‍റെ മേല്‍ അറിയിക്കുന്നു .സത്യ വിശ്വാസിയിലേക്ക് മറ്റൊരാളുടെ സൽകർമം ചെരുന്നതാണ് എന്ന്‍ അറിയിക്കുന്നു. അങ്ങനെയുള്ള ഹദീസുകള്‍ ചിന്തിക്കുന്നവര്‍ക്ക് മുൻപ് പറഞ്ഞിട്ടുണ്ട്
            സ്വദഖയില്‍ അഭിപ്രായ വിത്യാസമില്ല .അത് അബ്ദുല്ലാഹില്‍ മുബാറക്കി(റ)നെ തൊട്ട് മുസ്‌ലിമിന്‍റെ ആധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്
         മനുഷ്യന്‍ മരണപെട്ടാല്‍ മൂന്ന്‍ കാര്യം ശേഷിക്കും. അതില്‍ ഒന്ന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനം എന്ന്‍ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തു.
ഇതെല്ലം അല്ലാഹുവിന്‍റെ അൗദാര്യമാണ്
📘   (തഫ്സീര്‍ ഖുര്‍ത്തുബി)

*ഖുര്‍ത്തുബി(റ) തുടരുന്നു*وقال الربيع بن أنس : وأن ليسللإنسان إلا ما سعى يعني الكافر وأما المؤمن فله ما سعى وما سعى له غيره .قلت : وكثير من الأحاديث يدل على هذا القول ، وأن المؤمن يصل إلى ثواب العمل الصالح من غيره ، وقد تقدم كثير منها لمن تأملها ، وليس في الصدقة اختلاف ، كما في صدر كتاب مسلم عن عبد الله بن المبارك . وفي الصحيح : إذا مات الإنسان انقطع عمله إلا من ثلاث وفيه : أو ولد صالح يدعوله وهذا كله تفضل من الله عزوجل ، كما أن زيادة الأضعاف فضل منه ، كتب لهم بالحسنة الواحدة عشرا إلى سبعمائة ضعف إلى ألف ألف حسنة ; كما     قيل لأبي هريرة :

     
    تفسير القرطبي
അലിയുൽ ഖാരി മിർഖാത്തിൽ പറയുന്നു.
                 {وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى} [النجم: 39] وَأَجَابَ الْأَوَّلُونَ عَنِ الْآيَةِ بِأَوْجُهٍ: أَحَدُهَا: أَنَّهَا مَنْسُوخَةٌ بِقَوْلِهِ تَعَالَى: {وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ} [الطور: 21] الْآيَةَ أَدْخَلَ الْأَبْنَاءَ الْجَنَّةَ بِصَلَاحِ الْآبَاءِ، الثَّانِي: أَنَّهَا خَاصَّةٌ بِقَوْمِ إِبْرَاهِيمَ وَمُوسَى عَلَيْهِمَا الصَّلَاةُ وَالسَّلَامُ فَأَمَّا هَذِهِ الْأُمَّةُ لَهَا مَا سَعَتْ،
الكتاب: مرقاة المفاتيح شرح مشكاة المصابيح
الملا علي القاري (000 - 1014 هـ = 000 - 1606 م)
        മനുഷ്യന് അവൻ പ്രവർത്തിച്ചതല്ല തെ ഇല്ല എന്ന ആയത്തിന് പണ്ഡിതന്മാർ വിവിധ മറുപടികൾ പറഞ്ഞു.

ഒന്ന് .അത് മൻസൂഖാത്ത് മറ്റൊരായത്ത് കൊണ്ട് ദുർഭല പെടുത്തപ്പെട്ടത്

രണ്ട് ' മേൽ ആയത്ത്  ഇബ്രാഹിം നബിയുടെയും മൂസാ നബിയുടെയും ജനതക്ക് പ്രത്തേകമാണ്    .  ഈ ഉമ്മത്തിന് ബാദ കമല്ല:    (മിർഖാത്ത്) 

ഈ മറുപടികൾ തഫ്സീറ്ഖുർത്വുബി യിൽ കാണാവുന്നതാണ്.

ഇവിടെ മരണപ്പെട്ടവരുടെ അരികിൽ
ഖുർആൻ പാരായണം പുണ്യമാണ് എന്നതിൽ യാതൊരു തർക്കവുമില്ല.
അതിന് തെളിവ് മുമ്പ് പറഞ്ഞിട്ടുണ്ട്.
മയ്യിത്തിലേക്ക് ചേരുന്നത് നേരേ പ്രതിപല മാണോ തുല്യ പ്രതിഫലമാണൊ എന്നതിൽ മാത്രമാണ് തർക്ക മുള്ളത്

മരപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ചെയ്യമ്പോൾ  മയ്യത്തിലേക്ക് ചേരാൻ ചില നിബന്തനകൾ ശാഫിഈ പണ്ഡിതന്മാർ പറയുന്നുണ്ട്
  മയ്യിത്തിന്റെ അരികിൽ വെച്ചാവുകയോ ഖബറിനരികിൽ വെച്ചാവുകയോ ദൂരെയാണെങ്കിൽ ശേഷം ചേർക്കണമെന്നു് ദുആ ചെയ്യുകയോ മയ്യിത്തിനാണ് പ്രതേകം കരുതുകയോ ചെയ്യേണ്ടതാണ്.

ഈ നിബന്തന കളിൽ ഏതെങ്കിലും ഒന്ന് പാലിച്ചില്ലെങ്കിൽ ചേരില്ലാ എന്ന അപിപ്രായമാണ് മുജാഹിദുകൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി കൊണ്ട് വരാറുള്ളത് '
എന്നിട്ട് ശാഫിഈ മദ്ഹബിൽ നിരുഭാതികം ചേരില്ല എന്ന് പറഞതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ താഴെ ഉദ്ധരണികൾ നിസ്പക്ഷമായി ചിന്തിച്ചാൽ മനസ്സിലാവും

*മറുപടി 1*   *മരണപ്പെട്ടവര്‍ക്ക് വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന ഖുര്‍ആന്‍ പാരായണം സംബന്ധമായി ശാഫിഈ മദ്ഹബില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളുണ്ട്.* *ഇവയില്‍ ഒന്നില്‍ പോലും മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന് പറയുന്നില്ല.*

*ഇത് അല്‍പം വിശദീകരിക്കാം.മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ ഓതി ഹദിയ ചെയ്യുന്നത് നിരുപാധികം ഫലം ചെയ്യുമെന്ന് ഒരു വിഭാഗം പണ്ഢിതന്‍മാര്‍ പറയുന്നു.മയ്യിത്തിനോ ഖബ്റിനോ സമീപമാവുകയോ ഖിറാഅത്തിന് ശേഷം ദുആ ഉണ്ടാവുകയോ വേണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.ഇതില്‍ രണ്ടാം അഭിപ്രായമാണ് ഇബ്നുകസീര്‍,ഇമാം നവവി (റ)തുടങ്ങിയവര്‍ ശാഫിഈ(റ)ന്റെ മശ്ഹൂറായ അഭിപ്രായമായി വിശദീകരിക്കുന്നത്.മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം നിഷ്ഫലമാണെന്നല്ല,അതിന് ശേഷം ദുആ കൂടി വേണമെന്ന് സമര്‍ത്ഥിക്കുകയാണ് ഇമാം ശാഫിഈ (റ) ചെയ്യുന്നത്.ഈ ആശയമാണ് മൗലവിമാർ മുകളില്‍  ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നത്.

ചുരുക്കത്തില്‍ ഖുര്‍ആന്‍ പാരായണം നിരുപാധികം ഫലം ചെയ്യില്ലെന്ന വഹാബി വാദത്തിന് മേല്‍ ഉദ്ദരണികള്‍ തെളിവാകില്ല.

ഇമാം ഇബ്നു ഹജരില്‍ ഹൈത്തമി (റ)എഴുതുന്നു :-നമ്മുടെ മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം ഖിറാഅത്ത് (നിരുപാധികം) മയ്യിത്തിലേക്ക് ചേരില്ല എന്നാണ്. ഖബ്റിന് സമീപം ഓതുകയോ ദൂരെ വെച്ച് നിയ്യത്തോടെ ഓതി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ ഒഴികെ.. (ഫത്താവല്‍ കുബ്റ 2/9)*

*2)ഇബ്നുഹജര്‍(റ)എഴുതുന്നു : ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിയിലേക്ക് ചേരുകയില്ലെന്ന അഭിപ്രായമാണ് മദ്ഹബില്‍ മശ്ഹൂറെന്ന് മുസ്വന്നഫ് (ഇമാം നവവി (റ) )പറഞ്ഞത് ബാധകമാകുന്നത് ജനാസയുടെ സാനിദ്ധ്യത്തില്‍ വെച്ചല്ലാതെയോ മരിച്ച വ്യക്തിക്ക് എന്ന നിയ്യത്ത് കൂടാതെയോ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാതെയോ  നിര്‍വഹിക്കപ്പെടുന്ന ഖിറാഅത്തിനാണെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞിരിക്കുന്നു. (തുഹ്ഫ 7/74)*


*3)പണ്ഢിതന്‍മാരുടെ ഈ അഭിപ്രായത്തെ ഇമാം റംലി (റ)പ്രബലമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തെ മരിച്ച വ്യക്തിക്ക് ആക്കിയാല്‍ തന്നെ മതിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.*

*ആകയാല്‍ മരണപ്പെട്ട വ്യക്തിക്ക് ഖിറാഅത്തിന്റെ പ്രതിഫലം കിട്ടുമെന്ന് കരുതുകയോ പ്രസ്തുത ആവശ്യം ഉന്നയിച്ച് ദുആ ചെയ്യുകയോ ഖബ്റിന് സമീപം വെച്ച് ഓതുകയോ ചെയ്താല്‍ ഖിറാഅത്തിന്റെ പ്രതിഫലം മരിച്ച വ്യക്തിക്ക് ലഭിക്കുന്നതാണ് (ശര്‍വാനി 7/74)*

*4)ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കല്‍ കൊണ്ട് മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കില്ലെന്ന് വ്യക്തമാക്കിയ ശേഷം ഇബ്നുഹജര്‍ (റ) എഴുതുന്നു :ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ദുആഅ് ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെ ഉണ്ടെങ്കില്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുമെന്നതാണ് സത്യം.*

*ഇപ്രകാരം പ്രാര്‍ത്ഥിക്കാതെ ഖബറിന് സമീപം വെച്ച് ഓതിയാലും മരണപ്പെട്ടവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്.*

*'മയ്യിത്തിന്റെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ല' എന്ന പണ്ഢിതന്‍മാരുടെ പ്രസ്താവന ഖബ്റുകള്‍ക്ക് സമീപം ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണമെന്ന ഇമാം ശാഫിഈ (റ)ന്റെ അഭിപ്രായത്തിന് (ശര്‍ഹുല്‍ മുഹദ്ദബ് 5/311 നോക്കുക) എതിരാകുന്നില്ലേ എന്ന് ചോദിച്ചാല്‍ അതിന്റെ മറുപടി ഇപ്രകാരമാണ്* :~

            *എതിരാകുന്നില്ല. കാരണം, മരിച്ചവരുടെ മേല്‍ ഖുര്‍ആന്‍ ഓതപ്പെടുകയില്ലെന്ന് പണ്ഢിതന്‍മാര്‍ പറഞ്ഞത് മയ്യിത്തിന്റെ അടുക്കല്‍ ഖിറാഅത്ത് മാത്രം നിര്‍വ്വഹിക്കുന്നതിനെ കുറിച്ചാണ്. ശാഫിഈ (റ)ന്റെ വാക്കുകള്‍ ഖിറാഅത്ത് നടത്തി,ദുആയും നടത്തുന്നതിനെ കുറിച്ചുമാണ്.ഇങ്ങനെയാകുമ്പോള്‍ ഖിറാഅത്തിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുന്നതാണ്. തന്നെയുമല്ല,മദ്ഹബില്‍ മശ്ഹൂറായ അഭിപ്രായം (പ്രതിഫലം ലഭിക്കുകയില്ലെന്നത്) ജനാസയുടെ അസാനിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ പ്രാര്‍ത്ഥന കൂടാതെ നിര്‍വ്വഹിക്കപ്പെടുന്ന ഖിറാഅത്തിനെയോ കുറിച്ചാണെന്ന പണ്ഢിതാഭിപ്രായത്തെ ശക്തിപ്പെടുത്തുന്നതാണ് (ഖബ്റിന് സമീപം  ഖുര്‍ആന്‍ ഓതപ്പെടണമെന്ന) ഇമാം ശാഫിഈ (റ)ന്റെ ഈ പരാമര്‍ശം. ഫതാവല്‍ കുബ്റാ 2/27നോക്കുക)*


*5) (സിയാറത്ത് ചെയ്യുന്നവന്‍) ഖുര്‍ആന്‍ ഓതുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്.(തുഹ്ഫ 3/202)*

*6) ഖബ്റിന് സമീപം ഖുര്‍ആന്‍ ഓതുന്നതിന് പ്രതിഫലം വാങ്ങല്‍ സ്വഹീഹാകും. (തുഹ്ഫ 6/158)*

*7)ഖുര്‍ആന്‍ ഓതലും അതിന് ശേഷം ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഇമാം ശാഫിഈ (റ)അത് നസ്വാക്കിയിരിക്കുന്നു.അസ്ഹാബ് അതിന്‍മേല്‍ ഏകോപിച്ചിരിക്കുന്നു.(ശര്‍ഹുല്‍ മുഹദ്ദബ് 5/311)*

*8) (സിയാറത്ത് ചെയ്യുന്നവന്‍)ഖുര്‍ആന്‍ പാരായണം ചെയ്യലും ശേഷം പ്രാര്‍ത്ഥിക്കലും സുന്നത്താണ്.ഖിറാഅത്തിന് ശേഷമുള്ള പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യത ഉള്ളതാണ്. (അത്തജ്രീദ് 1/497)*

*3 നിബന്ധനകളില്‍ ഒന്ന് പാലിക്കപ്പെട്ടാല്‍ ഖുര്‍ആന്‍ പാരായണം മരിച്ചവര്‍ക്ക് ഉപകരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.*

★  *ഓതുന്നവന്‍ ജനാസയുടെ അരികില്*
   *സന്നിഹിതനാവുക.*

★ *ജനാസക്ക് വേണ്ടി ഓതുന്നു എന്ന് കരുതുക*

★ *ഖിറാഅത്തിന് ശേഷം മരിച്ച വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.(ഹാശിയത്തുല്‍ ബുജൈരിമി 1/497)*

*9)ഖബ്റാളികളുടെ സമീപം ഖുര്‍ആനില്‍ നിന്ന് എളുപ്പമായത് ഓതല്‍ സുന്നത്താണ്.കാരണം,ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സ്ഥലത്ത് അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങും.(ഇഖ്നാഅ് 2/267, ഫത്ഹുല്‍ മുഈന്‍ 163,മഹല്ലി 1/351)*

*10)ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ഓതിയവനും മരണപ്പെട്ട വ്യക്തിക്കും ലഭിക്കുന്നതാണ്.ഖിറാഅത്തിന്റെ പ്രതിഫലം മരിച്ചവര്‍ക്ക് ഹദിയ ചെയ്യുകയോ, ഖിറാഅത്ത് മരിച്ച വ്യക്തിക്ക് ലഭിക്കാനെന്ന്  കരുതുകയോ ചെയ്തില്ലെങ്കിലും അപ്പോള്‍ മരിച്ച വ്യക്തിക്ക് പ്രതിഫലം കിട്ടാന്‍ ഖബ്റിന് സമീപം ഓത്ത് നിര്‍വഹിച്ചാല്‍ മാത്രം മതിയാകും.(ഹാശിയത്തുല്‍ ജമല്‍ 2/210)

II -ഇമാം നവവി റഹിമഹുല്ലാഹിയുടെ റൗദയിൽ നിന്ന് :
ﻋَﻦِ ﺍﻟْﻘَﺎﺿِﻲ ﺣُﺴَﻴْﻦٍ ﻓِﻲ " ﺍﻟْﻔَﺘَﺎﻭَﻯ " : ﺃَﻥَّ ﺍﻟِﺎﺳْﺘِﺌْﺠَﺎﺭَ ﻟِﻘِﺮَﺍﺀَﺓِ ﺍﻟْﻘُﺮْﺁﻥِ ﻋَﻠَﻰ ﺭَﺃْﺱِ ﺍﻟْﻘَﺒْﺮِ ﻣُﺪَّﺓً ، ﺟَﺎﺋِﺰٌ ، ﻛَﺎﻟِﺎﺳْﺘِﺌْﺠَﺎﺭِ ﻟِﻠْﺄَﺫَﺍﻥِ ﻭَﺗَﻌْﻠِﻴﻢِ ﺍﻟْﻘُﺮْﺁﻥِ......

ﻭَﺫَﻛَﺮُﻭﺍ ﻟَﻪُ ﻃَﺮِﻳﻘَﻴْﻦِ
ﺃَﺣَﺪُﻫُﻤَﺎ : ﺃَﻥْ ﻳُﻌْﻘِﺐَ ﺍﻟْﻘِﺮَﺍﺀَﺓَ ﺑِﺎﻟﺪُّﻋَﺎﺀِ ﻟِﻠْﻤَﻴِّﺖِ ، ﻟِﺄَﻥَّ ﺍﻟﺪُّﻋَﺎﺀَ ﻳَﻠْﺤَﻘُﻪُ ، ﻭَﺍﻟﺪُّﻋَﺎﺀُ ﺑَﻌْﺪَ ﺍﻟْﻘِﺮَﺍﺀَﺓِ ﺃَﻗْﺮَﺏُ ﺇِﺟَﺎﺑَﺔً ﻭَﺃَﻛْﺜَﺮُ ﺑَﺮَﻛَﺔً . ﻭَﺍﻟﺜَّﺎﻧِﻲ : ﺫَﻛَﺮَ ﺍﻟﺸَّﻴْﺦُ ﻋَﺒْﺪُ ﺍﻟْﻜَﺮِﻳﻢِ ﺍﻟﺴَّﺎﻟُﻮﺳِﻲُّ ، ﺃَﻧَّﻪُ ﺇِﻥْ ﻧَﻮَﻯ ﺍﻟْﻘَﺎﺭِﺉُ ﺑِﻘِﺮَﺍﺀَﺗِﻪِ ﺃَﻥْ ﻳَﻜُﻮﻥَ ﺛَﻮَﺍﺑُﻬَﺎ ﻟِﻠْﻤَﻴِّﺖِ ، ﻟَﻢْ ﻳَﻠْﺤَﻘْﻪُ . ﻭَﺇِﻥْ ﻗَﺮَﺃَ ، ﺛُﻢَّ ﺟَﻌَﻞَ ﻣَﺎ ﺣَﺼَﻞَ ﻣِﻦَ ﺍﻟْﺄَﺟْﺮِ ﻟَﻪُ ، ﻓَﻬَﺬَﺍ ﺩُﻋَﺎﺀٌ ﺑِﺤُﺼُﻮﻝِ ﺫَﻟِﻚَ ﺍﻟْﺄَﺟْﺮِ ﻟِﻠْﻤَﻴِّﺖِ ، ﻓَﻴَﻨْﻔَﻊُ ﺍﻟْﻤَﻴِّﺖَ
ﺍﻟﻜﺘﺎﺏ : ﺭﻭﺿﺔ ﺍﻟﻄﺎﻟﺒﻴﻦ ﻭﻋﻤﺪﺓ ﺍﻟﻤﻔﺘﻴﻦ ‏( 5/191 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ، -1234 1278 ﻡ ‏) .
ഖാദീ ഹുസൈൻ അദ്ധേഹത്തിന്റെ ഫതാവായിൽ പറയുന്നു : കബറിങ്കൽ ഒരു നിശ്ചിത കാലം കൂലിക്കു ഖുർആൻ ഓതിക്കൽ വാങ്ക് വിളിക്കും ഖുർആൻ പഠനത്തിനും കൂലി നല്കുമ്പോലെ തന്നെ അനുവദനീയമാണ്.

ഈ ഖുർആൻ പാരായണം മയ്യിത്തിനു ഉപകാരപ്പെടണമെങ്കിൽ രണ്ടു മാർഗ്ഗമാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.ഒന്ന്: ഖുർആൻ പാരായണത്തിന്റെ ഉടനെ ഖുർആൻ ഓതിയവൻ മയ്യിത്തിനു വേണ്ടി ദുആ ചെയ്യുക.കാരണം ദുആ ഏതായാലും മയ്യിത്തിനു പ്രയോജനം ചെയ്യുമല്ലോ.അപ്പോൾ ഖുർആൻ പാരായണത്തിന് ശേഷമുള്ള ദുആ ആവുമ്പോൾ ഉത്തരം ലഭിക്കാനുള്ള സാധ്യതയും ബറകത്തും വർദ്ധിക്കും . മറ്റൊരു രീതി ശൈഖ് അബ്ദുൽ കരീം അസ്സാലൂസി പറയുന്നു:
അയാൾ ഖുർആൻ ഓതുകയും അവനു ഓതിയത് കാരണം അല്ലാഹുവിൽ നിന്നും  ലഭിക്കുന്നകൂലി  മയ്യിത്തിനു വേണ്ടി ആക്കുക അപ്പോൾ മയ്യിതിന് ഉപകരിക്കും റൗള ഇമാം നവവി 5/191'
وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان
ഇമാം നവവി റ. വീണ്ടും പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  '

അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയതിന്റെ പ്രതിഫലം ഇന്നയാളിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യലാണ്.( ഇലാഹ ഇറത്തി പറയണം ) അദ്കാറ് ഇമാം നവവി

മയ്യത്തിന്റെ അരികിൽ ഖുർആൻ പാരായണം
സ്വഹാബികൾ ആരും ചെയ്തിട്ടില്ല
എന്ന് ഇബ്ന് തൈമിയയുടെ ശിഷ്യൻ ഇബ്ന് കസീർ ശാഫിഈ ഇമാം പറഞ്ഞതായി വഹാബികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് -

ശാഫിഈ ഇമാമിന്റെ ഒരു കിതാബിലും അങ്ങനെ പറഞ്ഞതായി തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.

അല്ലങ്കിൽ ശാഫിഈ മദ്ഹബ് വിവരിച്ച ഇമാം നവവി റ യേ പോലെയുള്ള ഏതെങ്കിലും ഇമാമുമാർ ശാഫിഈ ഇമാമിൽ നിന്ന് അങ്ങനെ വന്നത് തെളിയിക്കാമോ?

മറിച്ച്     ഇബ്ന് തൈമിയയുടെ ശിഷ്യൻ      ഇബ്ന് കസീറിന്റെ സ്വന്തം നികമനം  ശാഫിഈ ഇമാമിന്റ പേരിൽ വെച്ച് കെട്ടുകയാണ് വാഹാബികൾ ചെയ്തിരിക്കുന്നത്
സലഫുകളിൽ ( ആദ്യ ഉത്തമ നൂറ്റാണ്ട് ) പെട്ട
ഇമാം ശാഫിഈ റ തന്നെ ഖുർആൻ പാരായണം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്
ഇമാം ശാഫിഈ(റ) അൽ ഉമ്മിൽ പറയുന്നത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ ‏( ﺍﻷﻡ : ٣٢٢ / ١ ‏)
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)


എന്ന്ല്ല സ്വഹാബികളിൽ പെട്ട ഇബ്നു ഉമർ റ ഖബറിന്നരികിൽ ഖുർആൻ പാരായണം


ഖബ്റിൽ ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ) നടക്കുമ്പോൾ ഒരു ഈത്തപ്പനമട്ടൽ രണ്ടായി ഭാഗിച്ച് ഓരോ ഖബ്റിലും ഓരോ കഷ്ണം കുത്തിയതിനെ പരാമർശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ﻗﺎﻝ ﺍﻟﻨﻮﻭﻱ : " ﻭﺍﺳﺘَﺤَﺐَّ ﺍﻟﻌُﻠَﻤَﺎﺀُ ﻗِﺮَﺍﺀَﺓَ ﺍﻟﻘُﺮﺁﻥِ ﻋِﻨْﺪَ ﺍﻟﻘَﺒﺮِ ﻟِﻬَﺬَﺍ ﺍﻟﺤَﺪِﻳﺚ، ﻷَﻧَّﻪُ ﺇِﺫَﺍ ﻛَﺎﻥَ ﻳُﺮْﺟَﻰ ﺍﻟﺘَّﺨْﻔِﻴﻒُ ﺑِﺘَﺴْﺒِﻴﺢِ ﺍﻟﺠَﺮِﻳﺪِ ﻓَﺘِﻼَﻭَﺓُ ﺍﻟﻘُﺮْﺁﻥِ ﺃَﻭْﻟﻰ .شرح مسلم ٢/٢٠٥

അർത്ഥം:
ഖബ്റിനരികിൽ വെച്ച് ഖുർആൻ ഓതൽ സുന്നത്താണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പ്രഖ്യാപിച്ചിരിക്കുന്നു. ഈത്തപ്പനമട്ടലിന്റെ തസ്ബീഹ് കാരണം ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് പ്രതീക്ഷിക്കാമെങ്കിൽ ഖുർആൻ പാരായണം അതിനുകൂടുതൽ ബന്ധപ്പെട്ടതാണല്ലോ. (ശർഹുമുസ്ലിം. 2/205)

ﻗَﺎﻝَ ﺍﻟﻨَّﻮَﻭِﻱُّ ﻭﻫﻮ ﺷﺎﻓﻌﻲ ﺍﻟﻤﺬﻫﺐ ﻛﻤﺎ ﻫﻮ ﻣﻌﺮﻭﻑ، ﻓﻲ ﻛﺘﺎﺏ ﺍﻻﺫﻛﺎﺭ : " ﻭﺭُﻭِّﻳﻨَﺎ ﻓﻲِ ﺳُﻨَﻦِ ﺍﻟﺒَﻴْﻬَﻘِﻲِّ ﺑِﺈِﺳْﻨَﺎﺩٍ ﺣَﺴَﻦٍ ﺃَﻥّ ﺍﺑْﻦَ ﻋُﻤَﺮَ ﺍﺳْﺘَﺤَﺐَّ ﺃَﻥْ ﻳُﻘْﺮَﺃَ ﻋَﻠﻰَ ﺍﻟﻘَﺒِﺮ ﺑَﻌْﺪَ ﺍﻟﺪَّﻓْﻦِ ﺃَﻭَّﻝ ﺳُﻮﺭَﺓِ ﺍﻟﺒَﻘَﺮَﺓِ ﻭَﺧَﺎﺗِﻤَﺘﻬَﺎ .
മുഹദ്ധി സുൽ ഉലമാ അൽ ഹുജജ
ഇമാം നവവി അദ്കാറിൽ പറയുന്നു

.ഹസനായ ഇസ്നാദോടെ ബൈ ഹഖി റ യുടെ സുനനിൽ റിപ്പോർട്ട് .നിക്ഷയം ഇബ്ന് ഉമർ മറമാടിയതിന്ന് ശേഷം ഖബറിന്നരികിൽ സൂറത്തുൽ ബഖറയുടെ ആദ്യ ഭാഗവും അവസാന ഭാഗവും ഓതൽ ഇഷ്ടപെട്ടിരുന്നു. (അൽ അദ്കാർ 133)

സ്വഹാബികൾ മയ്യിത്തിന്ന്  ഖുർആൻ ഓതിയതിന്ന് ഏറ്റവും വലിയ തെളിവാണിത്.  അത് ശാഫിഈ മദ്ഹബിലെ ആദികാരിക പണ്ഡിതർ നമുക്ക് വിവരിക്കുന്നു.
എന്നിട്ടാണോ സ്വഹാബികൾ സലഫുകൾ ഖുർആൻ ഓതിയിട്ടില്ല എന്ന് ശാഫിഈ ഇമാം പറത്തു എന്ന് പച്ച കളവ് തട്ടിവിടുന്നത്.

ശാഫിഈ റ അങ്ങനെ പറഞ്ഞതായി ഇമാമിന്റെ ഗ്രന്തത്തിലോ ശാഫി മദ്ഹബിലെ ഏതെങ്കിലും ഒരു ഗ്രന്തത്തിലോ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.

ഇത്രയും പറഞ്ഞിൽ നിന്നും മയ്യിതിന്റെ അരികിൽ ഖുർആൻ ഓതരുത് എന്ന് ശാഫിഈ ഇമാം പറത്തു എന്ന വഹാബി പ്രജരണം കള്ളത്തരമാണ് എന്ന് മനസ്സിലാക്കാം.
ഇവർ കൊണ്ട് വരുന്ന ഏത് പോസ്റ്റുകളും ഇത്തരം കളവുകൾ നിറഞ്ഞതാണ്.


🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....