Showing posts with label ഹജ്ജ്. Show all posts
Showing posts with label ഹജ്ജ്. Show all posts

Monday, July 9, 2018

ഹജ്ജ്

*🌼ഹജ്ജ്🌼*
➖➖➖➖➖➖
ഭാഗം1⃣


*പ്രിയ സഹോദരന്മാരെ, സര്‍വ്വശക്തനായ അല്ലാഹു നമുക്കും മാതാപിതാക്കള്‍ക്കും ഭാര്യാ - മക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിശുദ്ധ മക്കയില്‍ ചെന്ന് മഖ്‌ബൂലും മബ്‌റൂറുമായ ഹജ്ജും ഉം‌റയും ചെയ്യാനും വിശുദ്ധ മദീനയില്‍ ചെന്ന് നബി (സ) യെ സിയാറത്ത് ചെയ്യാനും ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ آمين. പരിശുദ്ധ ഹജ്ജ് കർമ്മവുമായി ബന്ധപ്പെട്ട വിഷയങ്ങൾ /ദു‌ആ ,ദിക്‌റുകൾ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യുന്നു. നാഥൻ സ്വികരിക്കുമാറാകട്ടെ آمين*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

*ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള, മക്കയിലെത്തി ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള സ്വതന്ത്രരായ എല്ലാ മുസ്‌ലിംകള്‍ക്കും ഹജ്ജ്, ഉം‌റ എന്നിവ നിര്‍ബന്ധമാണ്.*

*ഹജ്ജ്, ഉം‌റ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി , ആറു കാര്യങ്ങളൊത്തുവരുമ്പോഴാണ് യാഥാര്‍ത്ഥ്യമായിത്തീരുക*.

*1. യാത്രയിലാവശ്യമായ ഭക്ഷണവും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായവരുടെ തിരിച്ചുവരും വരെയുള്ള ചെലവും ലഭിക്കുക.*

*2. മക്കയുടെ ദൂരദിക്കിലുള്ളവര്‍ക്കും 132 കിലോമീറ്ററിനിടയില്‍ തന്നെയുള്ള നടക്കാനാകുന്നവര്‍ക്കും മക്കയിലെത്തിച്ചേരുന്നതിനാവശ്യമായ വാഹനം ലഭിക്കുക.*

*3. യാത്രാ ചെലവും ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കാവശ്യമായ ചെലവും വാഹനവുമെല്ലാം , അവധിയെടുത്ത കടം, താമസിക്കനുള്ള വീട് എന്നിവ കഴിച്ച് ശിഷ്ടമുള്ളതാകുക.*

*4. തന്റെ ശരീരം , യാത്രയിലാവശ്യമായ വസ്തുക്കള്‍ എന്നിവയെല്ലാം സുരക്ഷിതമായി എത്തിച്ചേരാന്‍ കഴിയും വിധത്തില്‍ വഴി സുരക്ഷിതമാവുക.*

*5. കഠിനമായി വിഷമമില്ലാതെ വാഹനത്തിലിരിക്കാ‍നും യാത്രചെയ്യാനും ആരോഗ്യമുണ്ടാവുക, വഴികാട്ടിയില്ലാത്ത അന്ധന് ഹജ്ജ് നിര്‍ബന്ധമില്ല.*

*6. ഈ അഞ്ച് കാര്യങ്ങളും ഒത്ത്ചേരുന്നതോടൊപ്പം മക്കയിലെത്തിച്ചേരാനുള്ള സമയവും സന്ദര്‍ഭവും ലഭിക്കുക.*

*വാര്‍ധക്യം നിമിത്തമോ തളര്‍വാതം കാ‍രണമോ പോകാന്‍ സാ‍ധിക്കാത്തവര്‍, അവര്‍ക്ക് വേണ്ടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ സന്നദ്ധരായവരെ ലഭിച്ചാല്‍ നിലവാരക്കൂലി നല്‍കിയാണെങ്കില്‍ പോലും അതു നിര്‍വ്വഹിക്കാനയക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജ് നിര്‍ബന്ധമുള്ളവര്‍ മരണമടഞ്ഞാല്‍ അതു ചെയ്യണമെന്ന് വസ്വിയ്യത്ത് ചെയ്യപ്പെട്ടവരോ , അനന്തരാവകാശികളോ, ന്യായാധിപനോ അവര്‍ക്ക് വേണ്ടി ഹജ്ജ് ചെയ്യുകയോ പ്രതിനിധികളെ അയക്കുകയോ വേണം. ചെലവെല്ലാം അനന്തര സ്വത്തില്‍ നിന്നെടുക്കേണ്ടതാണ്. വേണ്ടത്ര അനന്തര സ്വത്തോ വാടകയോ ഇല്ലെങ്കില്‍ അവര്‍ക്കതു നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.*

*ഹജ്ജിനു പോകാന്‍ സാധിക്കുന്ന ആളുകള്‍ മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യുക തന്നെ വേണം. അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ പോയി ഹജ്ജ് ചെയ്യാന്‍ പറ്റില്ല. അശക്തര്‍, തങ്ങള്‍ക്ക് വേണ്ടി ഹജ്ജ് ഉം‌റ നിര്‍വ്വഹിക്കുന്നതിനും പ്രതിനിധികളെ അയക്കല്‍ നിര്‍ബന്ധം. അവരുടെ അനുമതിയോടെ സുന്നത്തായ ഹജ്ജിലും പ്രാതിനിധ്യം ആകാം. സുന്നത്തായ ഹജ്ജില്‍ അവന്‍ വസിയ്യത്ത് ചെയ്തെങ്കില്‍ മാത്രമേ പറ്റൂ.*

*ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകളെല്ലാം ഒത്തിണങ്ങിയവർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഹജ്ജ് നിർബന്ധമുള്ളൂ.ഒരാൾക്ക് കഅ്ബാ ശരീഫ് വരെ എത്തിച്ചേരുവാനാവശ്യമായ വാഹനം, ഭക്ഷണം, ആദിയായ സൌകര്യങ്ങൾ ലഭ്യമായിട്ടും, ഹജ്ജ് ചെയ്യാതിരിക്കുന്ന പക്ഷം അവൻ ജൂതനോ നസ്‌റാണിയോ ആയി മരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ല എന്ന നബി വചനം ഹജ്ജിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും വ്യക്തമാക്കിത്തരുന്നു. അനേകം നബിവചനങ്ങളിലും ആയത്തുകളിലും ഹജ്ജിന്റെ മഹത്വത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.*

*ദുൽഹജ്ജ് എട്ട് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലെ കർമ്മങ്ങളുടെ പ്രായോഗിക രൂപങ്ങളും മസ്‌അലകളുമാണ് താഴെ കൊടുക്കുന്നത്.*

*ആദ്യമായി ഹജ്ജിന്റെ കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം*

*റുകുനുകൾ :*

*1) ഇഹ്‌റാം ചെയ്യുക. 2) അറഫയിൽ നിൽക്കുക. 3 ) ഇഫാളത്തിന്റെ ത്വവാഫ് 4) സ‌അ്യ് 5) മുടി നീക്കൽ. 6) ഇവകളെ വഴിക്ക് വഴിയായി കൊണ്ടുവരൽ.സ‌അ്യ് ഖുദൂമിന്റെ ത്വവാഫിന്റെ ശേഷവും ചെയ്യാവുന്നതാ‍ണ്. ഇവയിൽ ഏതെങ്കിലുമൊന്ന് ഒഴിവാക്കിയാൽ ഹജ്ജ് പൂർത്തിയാവുകയില്ല. ഇവ ഫിദ്‌യ കൊണ്ട് പരിഹരിക്കാനാവാത്തതുമാണ്.*

*വാജിബുകൾ *

*1) മീഖാത്തിൽ വെച്ച് ഇഹ്‌റാം ചെയ്യുക 2) ജം‌റകളെ എറിയൽ 3) മിനയിൽ രാപാർക്കൽ 4) മുസ്‌ദലിഫയിൽ രാപാർക്കൽ 5) വിദാഇന്റെ ത്വവാഫ്
(പ്രബലമായ അഭിപ്രായമനുസരിച്ച് വിദാഇന്റെ ത്വവാഫ് ഹജ്ജിന്റെ വാജിബാത്തുകളിൽ‌പെട്ടതല്ല. മറിച്ച് മക്ക വിട്ട് സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ ഖസ്‌റിന്റെ ദൂരത്തേക്കോ യാത്ര പോകുന്നവർക്കുള്ള വാജിബാണ്. അവർ ഹാജിയാവട്ടെ അല്ലാത്തവരാകട്ടെ ) ഇവ കാരണം കൂടാതെ ഒഴിവാക്കൽ കുറ്റകരവും അഥവാ വല്ലതും ഒഴിഞ്ഞ് പോയാൽ ഹജ്ജ് സ്വഹീഹാകുന്നതും ഫിദ്‌യ നിർബന്ധവുമാണ്.*

*ഹജ്ജിന്റെ സുന്നത്തുകൾ :*
=========
*കൂടിയാലോചന നടത്തിയും ഇസ്തിഖാറത്ത് ചെയ്തും പാപ മോചനം തേടിയും വസ്വിയ്യത്ത് ചെയ്തും ഹജ്ജിനു വേണ്ടി തയ്യാറെടുപ്പ് നടത്തുക. യാത്രയുടെ രണ്ട് റക്‌‌അത്ത് നിസ്കാരം നിർവ്വഹിക്കുക. കുടുംബക്കാൽ, ബന്ധുക്കൾ, കൂട്ടുകാർ,അയൽ വാസികൾ എന്നിവരോട് യാത്ര ചോദിക്കുക. ഹജ്ജ് ,ഉം‌റയുടെ കർമ്മങ്ങളുൾകൊള്ളുന്ന ഒരു ഗ്രന്ഥം കൂടെ കൊണ്ടുപോവുക, പോകുമ്പോഴും തിരികെ വരുമ്പോഴും വ്യാപാം പോലുള്ളവ ഉപേക്ഷിക്കുക, ഗുണകാംക്ഷികളായ രണ്ട് കൂട്ടുകാരെ തെരെഞ്ഞെടുക്കുക. ഇഹ്‌റാമിനും മക്കയിൽ കടക്കാനും ,അറഫയിൽ നിൽക്കാനും മ‌ശ്‌അറുൽ ഹറാമിൽ നിൽക്കാനും അയ്യാമുത്തശ്‌രീഖ്വിൽ എറിയുന്നതിനും വേണ്ടി കുളിക്കുക, ഖുദൂമിന്റെ ത്വവാഫ്, ഇഹ്‌റാം ചെയ്തതു മുതൽ അതിൽ നിന്നും വിരമിക്കും വരെ തൽബിയത് ചൊല്ലിക്കൊണ്ടിരിക്കുക. (എന്നാൽ സ‌അ്യിലും ത്വവാഫിലും തൽബിയത്ത് ചൊല്ലേണ്ടതില്ല ) തുടങ്ങിയ കാര്യങ്ങളെല്ലാം സുന്നത്തുകളാണ്.*

*ദുൽഹജ്ജ് എട്ട്*
=========
*ഈ ദിവസം നാം ആദ്യമായി ചെയ്യേണ്ടത് ഇഹ്‌റാമിനുള്ള തയ്യാറെടുപ്പുകളും ഇഹ്‌റാമിൽ പ്രവേശിക്കലുമാണ്. ഹജ്ജിന് ഇഹ്‌റാം ചെയ്യാനുദ്ദേശിക്കുന്നവർ മാനസിക തയ്യാറെടുപ്പോടു കൂടെ താഴെപറയുന്ന ശാരീരിക തയ്യാറെടുപ്പും നടത്തേണ്ടതാണ്.*

*കക്ഷരോമവും ,ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക, മീശ വെട്ടുക മുതലായവ ചെയ്തു ശരിരം വൃത്തിയാക്കുക. (ഉള്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ സുന്നത്തില്ല ) ഇഹ്‌റാമിനെ കരുതി കുളിക്കുക. (ഋതുരക്തമോ പ്രസവരക്തമോ ഉള്ളവർക്കും ഈ കുളി സുന്നത്തുണ്ട് .വലിയ അശുദ്ധിയുള്ളപ്പോഴും ഇഹ്‌റാം സ്വഹീഹാകും) കുളി കഴിഞ്ഞാൽ വസ്ത്രത്തിലാകാതെ ശരീരത്തിൽ മാത്രം സുഗന്ധം ഉപയോഗിക്കുക. ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കുക (ഇൾതിബാ‍അ് അഥവാ മേൽമുണ്ട് വലത് ചുമലിന്റെ താഴെയാക്കൽ, സ‌അ്യിലും അതിന്റെ മുമ്പുള്ള ത്വവാഫിലും മാത്രമേ സുന്നത്തുള്ളൂ ,പലരും ഇഹ്‌റാം ചെയ്തത് മുതൽ തിരിച്ചു വരുന്നത് വരെ ഇങ്ങിനെ ചെയ്യുന്നത് കാണാം ഇത് ഒരു മദ്‌ഹബിലുംസുന്നത്തില്ല) .സ്ത്രീകൾ മുഖവും മുൻ‌കയ്യുമല്ലാത്ത ശരീരഭാഗങ്ങൾ മുഴുവനും മറക്കുക, (അന്യ പുരുഷന്മാരാൽ ആകർശിക്കപ്പെടുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ മുഖം മറക്കേണ്ടതാണ് ) ഇഹ്‌റാമിന്റെ രണ്ട് റക്‌അത്ത് സുന്നത്ത് നിസ്കരിക്കുക ഇവയെല്ലാം ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളാണ്. *

*‘ഇഹ്‌റാമിന്റെ സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുത‌ആലാക്കു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. ഈ നിസ്കാരം വിരോധിക്കപ്പെട്ട സമയത്താകരുത്.( 1. സുബഹി നിസ്കരിച്ച ശേഷം സൂ‍ര്യോദയം വരെ. 2. സൂര്യോദയം മുതൽ ഏഴുമുഴം സൂര്യം ഉയരുന്നത് വരെ 3. വെള്ളിയാഴ്ച ഒഴികെയുള്ള നട്ടുച്ച സമയം. 4. അസർ നിസ്കരിച്ച ശേഷം. 5. സൂര്യൻ മഞ്ഞ നിറമായാൽ അസ്തമയം വരെ. എന്നാൽ ഹറമിൽ വെച്ച് ഇഹ്‌റാം ചെയ്യുന്നവർക്ക് ഈ നിസ്കാരം ഏത് സമയത്തും നിർവ്വഹിക്കാവുന്നതാണ്. ഹറമിന്റെ മഹത്വം കണക്കിലെടുത്ത് അവിടെ നിസ്കരിക്കുന്നതിന് ഒരു സമയവും തടസമില്ലെന്നതാണ് കാരണം)*

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...