അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
കഅ'ബ പൊളിഞ്ഞത് കൊണ്ട് മഹത്വമില്ലാതാകുമോ?
ഈയൊരു മഴക്കാലത്ത് എത്ര വഹാബികൾ മനസ്സ് കൊണ്ട് നിരീശ്വരവാദികൾ ആയിട്ടുണ്ടാവും.എന്നോട് പ്രാർത്ഥിച്ചോളൂ ഞാൻ ഉത്തരം നൽകാം എന്ന ആയത്ത് വിശ്വാസികളെ തെറ്റുദ്ധരിപ്പിക്കാൻ വേണ്ടിയെങ്കിലും വഹാബികൾ പറയാത്ത ദിവസമുണ്ടാവില്ല.
എന്നിട്ട്,ചങ്ക് പൊട്ടി കരഞ്ഞിട്ടും മഴക്ക് കുറവ് വന്നില്ല;എന്ന് മാത്രമല്ല അല്ലാഹുവിനെ ആരാധിക്കുന്ന എത്രയോ പള്ളികളിൽ വെള്ളം കയറി ആരാധനകൾ മുടങ്ങി,പോരാത്തതിന്; വഹാബി പള്ളി ഒലിച്ചു പോവുകയും ചെയ്തു.നിരീശ്വരവാദിയാകാൻ വേറെന്ത് വേണം.
അതിന്റെ ബാക്കിപത്രമാണ് കൊടപ്പനക്കൽ തറവാട്ടിലും,മമ്പുറത്തും വെള്ളം കയറിയ ഫോട്ടോയിട്ട് തങ്ങന്മാർക്ക് കറാമത്തില്ല,മമ്പുറം തങ്ങൾക്ക് യാതൊരു കഴിവുമില്ല എന്നൊക്കെ പുലമ്പുന്നത്.അതും ഒരു ജനത മുഴുവൻ യാതനയുടെ കണ്ണീർ കുടിക്കുന്ന സമയത്ത്.
യുക്തി വാദത്തിന്റെ അപ്പോസ്തലന്മാർ.
അല്ലാഹു ഈ ലോകത്ത് ഒരു ശിക്ഷ/പരീക്ഷണം നടപ്പാക്കാൻ കരുതിയാൽ അതിൽ നിന്നും ഒന്നിനെയും ഒഴിവാക്കില്ല.ഈ ലോകത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട,അവന്റെ ഭവനം,വിശുദ്ധ കഅ'ബ എത്ര തവണ തകർന്നിട്ടുണ്ട്.നൂഹ് നബി അ ന്റെ കാലത്തുണ്ടായ ജലപ്രളയത്തിൽ കഅ'ബയുടെ തറയല്ലാത്ത ഭാഗം മുഴുവൻ ഒലിച്ചു പോയി.അങ്ങനെ എത്ര തവണ കഅ'ബക്ക് കേട്പാട് സംഭവിച്ചു.
ഇതൊന്നും അല്ലാഹുവിന് കഴിവില്ലാഞ്ഞിട്ടോ അല്ലാഹു ഇല്ലാഞ്ഞിട്ടോ അല്ല.അല്ലാഹു പരീക്ഷിക്കുമ്പോ ശിക്ഷിക്കുമ്പോ മൊത്തമായിട്ടായിരിക്കും അത് ബാധിക്കുക.അതിൽ നല്ലവരും ബഹുമാനിക്കപ്പെടുന്ന വസ്തുക്കളുമൊക്കെ പെടും.അങ്ങനെ വിശ്വസിക്കാനാ ഇസ്ലാം പഠിപ്പിക്കുന്നത്.സുന്നികൾ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.ഞങ്ങൾക്ക കഅ'ബയേക്കാൾ വലുതല്ല മമ്പുറം മഖാം.
വഹാബിസത്തിന്റെ അടിത്തറയും നിലനിൽപും യുക്തി വാദത്തിലാണ്.യുക്തി വാദം ഈമാൻ തെറുപ്പിക്കുന്നതാണ്.വഹാബികൾക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ..