Showing posts with label ത്വരീഖത്ത് തർബിയതിന്റെ ഇനങ്ങൾ. Show all posts
Showing posts with label ത്വരീഖത്ത് തർബിയതിന്റെ ഇനങ്ങൾ. Show all posts

Saturday, April 14, 2018

ത്വരീഖത്ത് തർബിയതിന്റെ ഇനങ്ങൾ


ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

-. ത്വരീഖത്ത്
തർബിയതിന്റെ ഇനങ്ങൾ

കാലത്തെ അടിസ്ഥാനമാക്കി തർബിയതിനെ വേർതിരിച്ചതാണ് ഇതു
വരെ പറഞ്ഞത്. എന്നാൽ ഈ വിഷയകമായുള്ള പഠനത്തിൽ പ്രധാ
മായതാണു തർബിയതിനു ആധ്യാത്മ ഗുരുക്കൾ സ്വീകരിച്ച മാർഗങ്ങൾ.
ആധാരമാക്കിയുള്ള മറ്റൊരു വിഭജനം. ഈ വിഭജനത്തിന്റെ അടിത്തറ
തർബിയതിനു നേതൃത്വം നൽകുന്ന ഗുരുവിന്റെ ആത്മീയ ശക്തിയും
പദവിയുമാണ്. മൂന്നു വിധത്തിൽ ഈ പരിഗണന വെച്ചുള്ള തർബിയ
തിനെ മനസ്സിലാക്കാവുന്നതാണ്. ഒന്നാമത്തേത് തികച്ചും സാധാരണവും
സാർവത്രികവുമായ തർബിയതാകുന്നു. ഭാഷാപരമായതും അതേ
സമയം അടിസ്ഥാനപരവുമായ ഈ തർബിയതിനെ സൗകര്യത്തിനു
തർബിയതു ത്തഅലീം” എന്നു വിളിക്കാവുന്നതാണ്. "ശയ്ഖുത്തഅലീം "
എന്ന സംജ്ഞയിൽ നിന്നാണ് ഇതിനെ നാം ഗ്രഹിക്കേണ്ടത്. സാധാര
ണഗതിയിൽ ശറഇയ്യായ അറിവുകൾ പകർന്നു നൽകുകയും
നുകർന്നെടുക്കുകയും ചെയ്യുന്ന ബാഹ്യമായ രീതിയാണ് ഇതു കൊണ്ട്
അർത്ഥമാക്കുന്നത്. മത വിജ്ഞാന സമ്പാദനം എന്ന ഈ ഘട്ടത്തിന്
അനൽപമായ പ്രാധാന്യം ആധ്യാത്മ സരണിയിൽ ഉണ്ട്. വിജ്ഞാന
ത്തിന്റെ പ്രാധാന്യത്തെ മഹത്വപ്പെടുത്തുന്ന ഒട്ടേറെ ചർച്ചകൾ  അവർക്ക്
ഗസ്സാലി(റ)നെ പോലെയുള്ള ആധ്യാത്മ ഗുരുക്കന്മാർ അവതരിപ്പിച്ചതു കാണാം.

താരീഖത്തിന്റെ ശയ്ഖന്മാർ സരണിക്ക് ഊടും പാവും നൽകുന്നതു വിജ്ഞാനത്തിലൂടെയാണ് .
 ശയ്ഖ് ജീലാനി(റ) വ്യവസ്ഥാപിത
ദീനീ വിദ്യ നുകരാൻ ബഗ്ദാദ് വരെ താങ്ങിയതു ചരിത്ര പ്രസിദ്ധമാണല്ലോ.
പണ്ഡിതനും പഠിതാവിനും ഉന്നതമായ പദവി ഉണ്ടെന്നും അവർക്ക് ആബിദിനെ വെല്ലാൻ
 പറ്റുമെന്നും ഖുർആനും ഹദീസും പഠിപ്പിക്കുന്നുണ്ട്.
 ത്വര ഖതിന്റെ വഴിയിലേക്കു വെളിച്ചം പകരുന്ന ശയ്ഖ് സയ്നുദ്ദീൻ മഖ്ദൂം (റ) ന്റെ
 അദ്കിയാഇൽ ഇതു സംബന്ധമായി ഒരു
അധ്യായം തന്നെ ചേർത്തതു പ്രസ്താവ്യമാണ്.
എന്നെന്നും നിലനിൽകേണ്ട തർബിയത്തിന്റെ പാതയും രീതിയുമാണ്
തങ്ങല്ലുമും തഅലീമും. ഈ തർബിയതില്ലാതെ പോകുന്നതും ഇതിന്റെ
മഹത്വം കാണാതെ പോകുന്നതും അപകടങ്ങൾ വരുത്തും. ദീനിന്റെ
ജീവൻ നഷ്ടമാകാനും ത്വരീഖതിന്റെയും തർബിയതിന്റെയും പേരിൽ
അരാജകത്വമുണ്ടാകാനും ഇതു കാരണമാകുന്നതാണ്.
തർബിയതിൽ രണ്ടാമത്തേതു അസാധാരണമായതും അതേ സമയം
വേഗത്തിൽ സാധ്യമാകുന്നതുമാണ്. തർബിയതുത്തർഖിയ്യം എന്നു സൗക
ത്തിനു ഇതിനെ പരിചയപ്പെടുത്താം. ശയ്ഖുത്തർക്കിയ്യ:തിന്റെ സംസ്ക
ണ രീതിയാകുന്നു ഈ തർബിയതിന്റെ ആധാരം. ആധ്യാത്മ ഗുരു
എന്റെ മുന്നിൽ വരുന്ന ആത്മീയ കാംക്ഷിയെ പരിവർത്തന വിധേയമാ
എന്ന അത്ഭുതമാകുന്നു ഇത്. ഔലിയാഇനു സിദ്ധമാകുന്ന കറാമ
തിന്റെ ഭാഗമായിട്ടാണ് ഇതു സാധ്യമാകുന്നത്. കറാമതുകൾ തിരുന
ബി(സ)യുടെ മുഅ്ജിസതിന്റെ പിൻബലത്താലാണു പ്രകടമാകുന്നത്.
തന്റെ മുമ്പിൽ എത്തിയ പല അധമന്മാരെയും നബി(സ) അത്യുന്നത
മായ ആത്മീയ വലയത്തിൽ എത്തിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തു
ന്നുണ്ട്. ഉമർ(റ) നബി(സ)യുടെ തർഖിയതിലൂടെ സന്മാർഗ പ്രാപ്തനാ
യത് ഇതിന് ഉദാഹരണമാണ്. നബി(സ)യെ വെട്ടിക്കൊലപ്പെടുത്താൻ
പുറപ്പെട്ട ആ പോക്കിരിയെ നിമിഷനേരം കൊണ്ട് ഇസ്ലാമിന്റെ മുന്ന
ണിപ്പോരാളിയാക്കാൻ നബി(സ)ക്കു സാധിച്ചു. അവിടെ ആത്മീയ ശിക്ഷ
ണത്തിനു നീണ്ട കാലമെടുക്കേണ്ടതായി വന്നില്ല. മറ്റൊരു ഉദാഹരണമാണ് യമാമ ചക്രവർത്തിയായിരുന്ന സുമാമത്തുബ്നു ഉസാൽ (റ) വിന്റെത്
നബി(സ)യെ കൊല്ലുമെന്നു പ്രഖ്യാപിക്കുകയും നൂറുകണക്കിനു സ്വാഹബത്തിനെ കൊലപ്പെടുത്തുകയും ചെയ്ത സുമാമയുടെ രക്തത്തിനു വിലയില്ലെന്നു നബി (സ്വ) പ്രഖ്യാപിച്ചിരുന്നു
അവസാനം സ്വാഹാബിയുടെ കെണിയിൽപെട്ട സുമാമ തിരുനബി(സ)യുടെ സഹവർത്തിത്തത്താൽ ആകെ മാറുകയും കഅബാലയത്തിൽ ചെന്നു സധൈര്യം ഇസ്ലാമിന്റെ തർബിയ്യത്ത് മുഴക്കുകയും ചെയ്തു ഇത്തരം സംഭവങ്ങൾ തിരുനബി(സ) യുടെ ജീവിതത്തിൽ നിരവധി യുണ്ട്.  . ഒരർത്ഥത്തിൽ നബി (സ) യുടെ ജീവിതത്തിലെ സാർവ്വത്രീക തർബിയതായി ഇതിനെ കണക്കാക്കാവുന്നതാണ് .
തിരു നബി (സ) യിൽ നിന്നുള്ള പിന്തുടർച്ച അറിയപ്പെട്ട പല ഗുരുക്കന്മാരും ഈ തർബിയ്യത്ത് പ്രാവർത്തികമാക്കിയതായി ചരിത്രം പറയുന്നു. അവരിൽ സുപ്രസിദ്ധനായിരുന്നു ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ അൽ ജീലാനി (ഖ.സി) . മഹാൻ തന്റെ സംഭവ ബഹുലമായ തൊണ്ണൂറു കൊല്ലത്തെ ജീവിതത്തിൽ തർഖിയിലധിഷ്ടിത തർബിയ്യത്ത് നന്നായി തന്നെ നിർവ്വചിച്ചതിന് രേഖകളുണ്ട് . ഖാളി മുഹമ്മദ് (റ) രചിച്ച മുഹ് യിദ്ദീൻ മാലയിലെ ഏതാനും വരികൾ കാണുക

അവര് കൈ പിടിച്ചത് തൊപ്പം പേർ അപ്പോള.
ആകാശവും മറ്റും പലതെല്ലാം കണ്ടോവർ,
ശൈഖ് അവറുകളുടെ കൈപിടിച്ചു ബയ്അതു ചെയ്ത ചിലർ ആ നി- 
മിഷം തന്നെ ആത്മീയതയുടെ സായൂജ്യം അനുഭവിച്ചു എന്നത്ര ഇവിടെ സൂ -
ചിപ്പിക്കുന്നത്. ആകാശവും മറ്റും എന്നു പരാമർശിച്ചിരിക്കുന്നതു
തർബിയത് കിട്ടുമ്പോൾ പ്രകടമാകുന്ന ഉന്നതിയെ കുറിച്ച് തന്നെയാണ്
 മുഹ്യിദ്ദീൻ മാലയുടെ ആധാര ഗ്രന്ഥമായ ബഹ്ജതുൽ അസ്റാറിൽ നിന്നും
 മറ്റും ഇതു ഗ്രഹിക്കാവുന്നതാണ്.
"അവരൊന്ന് നന്നായി ഒരു നോക്ക് നോക്കുകിൽ,
അതിനാലെ വലിയ നിലയെ കൊടുത്താവർ.
ശൈഖവർകളുടെ ഒറ്റ നോട്ടത്താൽ തന്നെ ഉന്നതങ്ങൾ കരഗതമാക
മെന്നാണ് ഈ പറഞ്ഞിരിക്കുന്നത്. ശയ്ഖ് അലിയ്യുൽഹീതി(റ) എന്ന
ജീലാനി സമകാലികൻ പറയുന്നു: “ഒരു ദിവസം ശയ്ഖ് ജീലാനി
എഴുപതോളം പേരുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു. അവർ
മുരീദ് പട്ടം നൽകി. അപ്പോൾ അതേ നിമിഷത്തിൽ തന്നെ അവർക്കും അതിമഹത്തായ നേട്ടം കിട്ടി."        (ബഹജ: 100)
മറ്റൊരു വരി കാണുക.
" ബേണ്ടീട്ടു വല്ലൊരു വസ്തു നെ നോക്കുകിൽ, ബേണ്ടിയ വണ്ണം അതിനെ ആക്കുന്നോർ "
"നില നെ കൊടുപ്പാനും നിലനെ കളവാനും
നായൻ അവർക്കനുവാദം കൊടുത്തോ വർ "


ശയ്ഖിന്റെ തിരുനോട്ടത്താൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കുമെന്നും
ആത്മീയ പദവികൾ നൽകുന്ന കാര്യത്തിൽ ശയ്ഖവർകളെ അല്ലാഹു
അനുവാദം നൽകി ആദരിച്ചിരിക്കുന്നുവെന്നുമത്രെ ഈ പറഞ്ഞതിന്റെ
പൊരുൾ.

ശയ്ഖ് അബുൽഹസൻ ബഗ്ദാദി(റ) പറഞ്ഞ മറ്റൊരു സംഭവത്തിൽ
ഇറാനിലെ ഹമദാ പ്രവിശ്യയിൽ പെട്ട നൂഹാബന്തിൽ വെച്ച് ഒരിക്കൽ
ഒരു കസ്ത്യൻ സുഹൃത്ത് ശയ്ഖിനു മുന്നിൽ വന്നു. ഇസ്ലാം സ്വീകരി
ച്ചതും അനന്തരം അതേ സദസ്സിൽ വെച്ചു തന്നെ ശയ്ഖിന്റെ തീരുമാന
താൽ ഔലിയാഇന്റെ അബ്ദാലുകളിൽ ഒരു അംഗമായി അയാൾക്കു
പട്ടം കിട്ടിയതും കാണാവുന്നതാണ്. ബഹ്ജതുൽഅസ്റാറിന്റെ 70, 71
പുറങ്ങളിലാണ് ഈ ചരിത്രമുള്ളത്. ഇതു ശരിവെച്ചുകൊണ്ടു ഖാള്വി
മുഹമ്മദ് (റ) പറയുന്നു:
"അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ
അബ്ദാലന്മാരാക്കി കൽപ്പിച്ചു വെച്ചോവർ ".
മുഹ്യിദ്ദീൻ ശയ്ഖിന്റെ ജീവിതത്തിലെന്ന പോലെ രിഫാഈ
ശിന്റെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ നമുക്കു കണ്ടെത്താം.
ഉദാഹരണത്തിന് രിഫാഈ മാലയിലെ ഒരു വരി കാണുക:
"തരം കെട്ട വാക്ക് ഫുഖറാക്കൾ ചെന്നാരെ,
തലനെ തുറന്ന് മുരീദാക്കി വിട്ടോവർ ",
ശയ്ഖുമാരുടെ ഈ ശിക്ഷണം പ്രാമാണികവും ചരിത്രപരവുമായി
സത്യസന്ധമാണെന്നതിൽ സംശയത്തിനു പഴുതില്ല. എന്റെ ഇഷ്ടദാസന്റെ
കണ്ണും കാതും കയ്യുമൊക്കെ ഞാനാകുമെന്നും അവൻ സത്യം
ചെയ്തു പറയുന്ന കാര്യത്തെ ഞാൻ വാസ്തവമാക്കുമെന്നും അല്ലാഹു
തന്നെന് വാക്കു തന്നതാണ് .                                                                                                                 
   
- തർബിയ്യത്തിന്റെ തിരോധാനം -                                                                                                                                             തർബിയതിന്റെ തിരോധാനത്തെ പറയുമ്പോൾ മനസ്സിലിക്കണ്ട പ്രധാന വസ്തുത തർബിയ്യത്തിന് അർഹതപ്പെട്ട ശയ്ഖുമാർ ഇന്നുണ്ടെങ്കിൽ തന്നെ അവർ തർബിയത്ത് നിറുത്തി വച്ചിരിക്കുന്നു എന്ന യഥാർത്യ

🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....