Showing posts with label ഇസ്തിഗാസ ഇമാം ഗസ്സാലി. Show all posts
Showing posts with label ഇസ്തിഗാസ ഇമാം ഗസ്സാലി. Show all posts

Friday, February 16, 2018

ഇസ്തിഗാസ ഇമാം ഗസ്സാലി

📚📖📚📖📚📖📚📖
*ഇസ്തിഗാസ ചരിത്ര താളുകളിലൂടെ*

         *ഭാഗം* 6⃣2⃣

📚📖📚📖📚📖📚📖
     

⚛⚛⚛⚛⚛⚛⚛⚛

*ഇമാം അബൂ ഹാമിദ് മുഹമ്മദ് ഗസ്സാലി( റ*)

     { *ഹി 448 - 505* }

⚛⚛⚛⚛⚛⚛⚛⚛

*അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ്* ആയി അറിയപ്പെട്ട തസവ്വുഫിന്റെ  മേഖലയിൽ ലോകത്ത് അറിയപ്പെട്ട മഹാപണ്ഡിതൻ

*ഹുജ്ജത്തുൽ ഇസ്‌ലാം* എന്ന സ്ഥാനപ്പേരോടെ  ഇസ്ലാമിക ലോകത്തിലെ പണ്ഡിതന്മാരിൽ ഉന്നത സ്ഥാനം കൈവരിച്ച ഇമാം ഗസ്സാലിയെ  കൂടുതൽ പരിചയപ്പെടുത്തേണ്ടതില്ല
ആവശ്യമില്ല .

മഹാനവർകൾ നബി (സ) തങ്ങളെ
സിയാറത്ത് ചെയ്യുമ്പോൾ പറയേണ്ട  കാര്യങ്ങൾ സ്വന്തം ഗ്രന്ഥത്തിൽ എഴുതിവെച്ചതായി കാണാം

اللهم إنا سمعنا قولك وأطعنا أمرك *وقصدنا نبيك مستشفعين به إليك في ذنوبنا* وما اثقل ظهورنا من أوزارنا تائبين من زللنا معترفين بخطايانا وتقصيرنا .
( *إحياء علوم الدين*  )

അല്ലാഹുവേ നിന്റെ വാക്ക്  ഞങ്ങൾ കേട്ടിരിക്കുന്നു നിന്റെ കല്പന അനുസരിച്ച് അല്ലാഹുവിനെ *പ്രവാചകരെ  ലക്ഷ്യം വച്ചുകൊണ്ട് നബി തങ്ങളോട്  ശുപാർശ തേടുന്നവരാണ് നിലയിൽ ആണു ഞങ്ങൾ വന്നിട്ടുള്ളത്*
ഞങ്ങളുടെ ദോഷങ്ങൾ കാരണം ഭാരം ഏറിയ മുതുകുകളെ  പാപങ്ങളിൽനിന്ന്  മുക്തരാകാൻ തൗബ ചെയ്യുന്നവരായാണ് ഇവിടെ എത്തിയിട്ടുള്ളത്.

*നബി (സ )യോട് ശഫാഅത് ചോദിക്കാൻ* പഠിപ്പിച്ചു കൊണ്ട് ഈ കാര്യങ്ങൾ ഒക്കെ രേഖപ്പെടുത്തി
വച്ചു .

ഇത് കൂടാതെ മഹാന്മാരുടെ ഖബർ
സിയാറത്തിനെ പറ്റി ഇമാം ഗസ്സാലി പറഞ്ഞത് കാണുക .

സാധാരണഗതിയിൽ  കബർ സിയാറത്ത് ഖബറിൽ കിടക്കുന്ന അവർക്കുവേണ്ടി പാപമോചനം തേടുക എന്നതുമാത്രമേ ഉദ്ദേശിക്കാവു   അതിൽക്കൂടുതൽ സംഭവിച്ചാൽ ശിർക്കാണെന്നും മറ്റും സാധാരണ ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയുണ്ടാക്കി യ പുത്തൻ വാദികൾ *അഞ്ചാം നൂറ്റാണ്ടിന്റെ മുജദ്ദിദ് ആയ ഇമാം ഗസ്സാലിയുടെ  വാക്കുകൾ ഇങ്ങിനെ*

أما التقرب لمشاهد الأنبياء والأئمة عليهم الصلاة والسلام فإن المقصود منه الزيارة *والإستمداد من سؤال المغفره وقضاء الحوائج من أرواح الأنبياء والأئمة عليهم الصلاة والسلام والعبارة عن هذا الإمداد الشفاعة وهذا يحصل من جهتين الأستمداد من هذا الجانب والإمداد من الجانب الآخر* ولزيارة المشهد أثر عظيم في هذين الركنينن أما الإستمداد فهو بانصراف همة صاحب الحاجة باستيلاء ذكر الشفيع والمزور علي الخاطر حتي تصير كلية همته مستغرقة في ذلك . الخ ( المضنون به علي غير أهله -  (الغزالي : احياء علوم الدين  )

*അമ്പിയാക്കളൂടെയും, ഇമാമുകളുടെയും മഖ്ബറകളിലേക്ക് വരുന്നതിന്റെ ലക്ഷ്യം അവരെ സിയാറത്ത് ചെയ്യലും അവരിൽനിന്നു സഹായം പ്രതീക്ഷിക്കാനും മഗ്ഫിറത്ത്  ,ആവശ്യങ്ങൾ ചോദിക്കുക എന്നതാണ്. അമ്പിയാക്കളൂടെയും, ഇമാമുകളുടെയും ആത്മാക്കളിൽ നിന്ന് കിട്ടുന്ന ഈ മേൽപ്പറഞ്ഞ സഹായത്തിന്റെ പേര് അതാകുന്നു ശഫാഅത്ത്*
രണ്ടു ഭാഗങ്ങളിൽ നിന്നാണ് ഇത് ഉണ്ടാവാറുള്ളത് സന്ദർശിക്കുന്ന വ്യക്തിയുടെ  അടുക്കൽ നിന്നുള്ള സഹായതേട്ടവും കബറിൽ നിന്ന് ഉള്ള ആ മഹാനിൽ നിന്ന് ഉള്ള സഹായം ചെയ്യലും ഈ രണ്ട് ഘടകങ്ങളെ സംയോജിപ്പിക്കുന്നതിന് മഹാന്മാരുടെ മഖ്ബറകൾ  സന്ദർശിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്.

*അമ്പിയാക്കളൂടെയും, ഔലിയാക്കളുടെയും മഖ്ബറകൾ  സിയാറത്ത് ചെയ്യുന്നതിൽ വലിയ ഫലം ഉണ്ടെന്നും ആ മഹാന്മാരുടെ ദറജ അനുസരിച്ച്  സിയാറത്ത് ചെയ്യപ്പെടുന്ന വർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് ഇമാം ഗസ്സാലി രേഖപ്പെടുത്തി*

ഇന്നുള്ള മുഴുവൻ പുത്തൻ വാദികളുടെയും അസുഖം വളരെ നേരത്തെതന്നെ മനസ്സിലാക്കിയ ഇമാം ഗസ്സാലി സംശയത്തിനിടയില്ലാത്ത വിധം സിയാറത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്  *കബറിൽ കിടക്കുന്നവർക്ക് ഉള്ള പ്രാർഥന മാത്രമല്ല സിയാറത്ത്  ചെയ്യുന്നവർക്കും ഒരുപാട് പ്രതിഫലം ലഭിക്കും എന്നു തന്നെ വ്യക്തമായി രേഖപ്പെടുത്തുന്നു*

മഹാനായ നബി സ യുടെ വഫാത്തുമായി ബന്ധപ്പെട്ട *ഇമാം  ബുഹാരി* ഉദ്ധരിച്ചിട്ടുള്ള ഹദീസിന്റെ
ബാക്കി ഭാഗം കൂടി ഇമാം ഗസ്സാലി (റ )
ഇഹ്‌യയിൽ കൊടുത്തതായി കാണാം
*സിദ്ധീഖ് (റ )വഫാത്തായി കിടക്കുന്ന നബിയോട് അല്ലാഹുവിന്റെ അടുക്കൽ എത്തുമ്പോൾ ഞങ്ങളെ മറക്കരുതെന്നും പരിഗണിക്കണമെന്നും പറയുന്നതായിരുന്നു ആ വാക്കുകൾ*

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻ഇസ്തിഗാസ
മുജാഹിദുകൾ മറുവടി പറയുമോ?
---- ----   === .   ----    ---  --- ---- ---
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


1.അഭൗതിക സഹായതേട്ടമാണ് ഒരു സഹായതേട്ടം ശിർക്കാവാനുള്ള കാരണമെന്ന് വിശുദ്ധ ഖുർആൽ ഏതങ്കിലും ഒരു ആയത്ത് കൊണ്ടങ്കിലും തെളിയിക്കാമോ?

2:ഖുർആനിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിലും ശിർക്കും തൗഹീദും വേർതിരിച്ചുപഠിപ്പിച്ചിട്ടും ഇങ്ങനെ ഒരു മാനദണ്ഡം ഒരു ആയത്തിലെങ്കിലും പറഞ്ഞിട്ടുണ്ടോ?

3: ഒരു സഹായതേട്ടം ശിർക്കാവാൻ കാരണം മരണപെട്ട  മഹാൻമാരോട് അവരുടെ മുഅ ജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന നിലക്ക് സഹായം തേടിയത് കൊണ്ടാണ് എന്ന് ഖുർആനിലേ ഏതെങ്കിലും ഒരായത്ത് കൊണ്ടെങ്കിലും തെളിയിക്കാമോ?


4:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?

5:താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?

6:മക്കയിലെ മുശ്രിക്കുകൾ അഭൗതിക സഹായം തേടിയത് കൊണ്ടാണ് സഹായതേട്ടം ആരാധനയായത് അത് കൊണ്ടാണ് അത് ശിർക്കായത് എന്ന് ഖുർആനിലുണ്ടോ ? നബി സ്വ പറഞ്ഞിട്ടുണ്ടോ?

7:സ്വഹാബികൾ പഠിപ്പിച്ചതായി തെളിയിക്കാമോ?

8 :താബിഉകളോ സലഫുസ്വാലിഹുകളോ പറഞ്ഞതായി തെളിയിക്കാൻ മുജാഹിദ് മൗലവിസിന് സാദ്യമാണോ?

9: നബി സ്വ യുടെ ഖബറിന്നരികിൽ വന്നു  അവിടത്തോട് സുഭാർശ തേടൽ പുണ്യമാണന്നും അതിന് സൂറത്ത് നിസാഇലെ ആയത്ത് തെളിവാക്കിയ ഇമാമുമാർ ശിർക്ക് അറിയാത്തവരാണോ?

10: അവർക്ക് മുജാഹിദുകൾ  ഇസ്തിഗാസ ശിർക്കാക്കാൻ വേണ്ടി ഓതുന്ന ആയത്തുകൾ ലോക മുസ്ലിം പണ്ഡിതൻമാർക്ക് മനസ്സിലായില്ലേ?

11 : മുഹമ്മദ് നബി സ്വയുടെ ഉമ്മത്തിൽ പെട്ട     മഹത്തായ ഈ മതം പ്രചരിപ്പിക്കാൻ ധാരാളം പ്രയാസങ്ങൾ സഹിച്ച ഈ മഹാൻമാർ അവരുടെ ലോകപ്രശസ്ത ഗ്രന്തങ്ങളിൽ ശിർക്ക് പ്രജരിപ്പിക്കുകയായിരുന്നോ?

12: ഇങ്ങനെ ശിർക്ക് പ്രചരിപ്പിച്ചിട്ടും ഒരു ഇമാം പോലും  ഒരുപണ്ഡിതൻ പോലും അതിനെതിരെ ഒരു  വാക്ക് കൊണ്ടങ്കിലും എതിർത്ത് സംസാരിച്ചത് ഏതങ്കിലും ഒരു ഗ്രന്തത്തിൽ കാണിച്ചു തരാമോ?

13: സൂറത്ത് നിസാഇലെ ആയത്ത് ഇതിന് വേണ്ടി കൊണ്ട് വന്നിട്ട് ഇവരല്ലാവരും ആയത്ത് ദുർവ്യാഖ്യാനം ചെയ്തവരാണോ.

14: ഈ മഹാ പണ്ഡിതമാരല്ലാം ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു എന്നോ അത് ശിർക്കാണന്നോ ഏതെങ്കിലും ഒരു മഹാൻ പറഞ്ഞതായി തെളയിക്കാൻ ദൈര്യമുള്ള വഹാബി സലഫി മുജാഹിദു കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ?
ദുആ വസിയത്തോടെ

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...